ഓന്‍ ഇങ്ങനെ ഓരോന്ന് പറയും, തിരുസഭ വേറൊന്ന് ചെയ്യും!
ജനം വിശ്വസിക്കണമെങ്കിൽ, അവർക്ക് ഒരു വ്യക്തിയെ കാണുകയും സ്പർശിക്കുകയും ഒക്കെ വേണം. അരൂപിയായ ദൈവതിന്റ്റെ രൂപം ഉണ്ടാക്കാൻ തിരുസഭയ്ക്കു കഴിയില്ല.
പിന്നെ തിരുസഭ പറയും:
"ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, വിശുദ്ധറെ വണങ്ങുന്നു" എന്നൊക്കെ!
അത് വെറും പറച്ചിൽ മാത്രമാണ്!
കാരണം- വേളാങ്കണ്ണി, മലയാറ്റൂർ, കലൂർ, എന്നിങ്ങനെ പ്രമുഖ തീർഥാടനകേന്ദ്രങ്ങളിൽ പോകുന്നവർ ഒരിക്കൽ പോലും ദൈവത്തെ ഓർക്കാറില്ല എന്നതാണ് സത്യം! അവരുടെയെല്ലാം മനസ്സിൽ ഒരു ചിന്ത മാത്രമാണ്. വിശുദ്ധരും അത്ഭുതങ്ങളും.
ഇത് ശരിക്കും അറിയാവുന്നവരാണ് തിരുസഭ.
തിരുസഭക്ക് അറിയാം പുള്ളിക്കാരന്റ്റെ പേരില്‍ പള്ളി പണിതാല്‍ കഞ്ഞി കുടിച്ചു പോകാന്‍ പറ്റില്ലാന്ന്!
അപ്പോ തിരുസഭ കണ്ട ഒരു ഉപാദിയാണ്/ കുറേ ആളുകളെ പിടിച്ച് വിശുദ്ധരാക്കുക പിന്നെ ജനം അവരുടെ പുറകെ കൂടികൊള്ളും, അങ്ങനെ വിശ്വാസം, കുടില്‍ വ്യവസായം, ചെറുകിട വന്‍കിട വ്യവസായം എന്നിങ്ങനെ വിറ്റ് പോയ്ക്കൊള്ളും!
ദൈവത്തെക്കാള്‍ വലിയ വിശുദ്ധരുള്ള തിരുസഭയില്‍, വിശ്വാസം വിറ്റഴിക്കുന്ന തിരക്കില്‍ ദൈവത്തിന്റ്റെ പേരില്‍ പള്ളി പണിയാന്‍ ആര്‍ക്കാ ഇത്ര താത്പര്യം അല്ലേ!?