സ്മരണ ഇല്ലാത്ത ജന്മങ്ങള്‍!
AD 52ല്‍ തോമാസ് ശ്ലീഹാ വന്ന് മതം മാറ്റം നടത്തിയെന്ന്
വിശ്വസിക്കുന്ന താങ്കള്‍ക്ക്, ആനയുടെ അത്രയും വലിപ്പം ഇല്ലെങ്കിലും
ആനയുടെ പോലെ സ്മരണ ഇല്ലാതെ പോയല്ലോ! കഷ്ടം!
AD 52ല്‍ മതം മാറ്റി ക്രിസ്ത്യാനികളാക്കിയത് ആരേയായിരുന്നു!?
അന്ന്യ മതസ്ഥര്‍ മാമ്മോദീസ സ്വീകരിച്ചാല്‍ അത് വിശ്വാസം. ക്രിസ്ത്യാനികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്‌താല്‍ അത് അവിശ്വാസം, പാപം, സാത്താന്‍റ്റെ മക്കള്‍ മണ്ണാങ്കട്ട! സമ്മതിച്ചു കോയ ങ്ങളെ!
ഒന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ മനസ്സിലാകും, താങ്കളുടെയും പൂര്‍വ്വ പിതാക്കന്മാര്‍ ഏതുതരം വിവാഹം ചെയ്തവരായിരുന്നു എന്ന്!
കാരണം ഇന്ത്യയില്‍ ക്രിസ്തുമതം ലോകാരംഭം മുതല്‍ ഉണ്ടായതല്ല!
ഇതൊക്കെ ചരിത്ര സത്യമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന താങ്കള്‍ക്കു സ്മരണ ഇല്ലാതെ പോയെങ്കില്‍ അതിന് കാരണം വീഞ്ഞിന്റ്റെ കുത്തൊഴുക്ക് തന്നെ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു!
ഇത്രയും പ്രായമായിട്ടും മരുന്നിനുപോലും മനസ്സില്‍ നന്മ യില്ലാതെ പോയല്ലോ താങ്കള്‍ക്ക്!
നിങ്ങളെ പോലെയുള്ളവരെ അല്ലെ ജനം വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് !?
_________________________________________
http://mathrubhuminews.in/ee/ReadMore/15745/idukki-bishop/E