Tuesday, 30 June 2015

Saving god




വെറും നാലുപേര്‍ മാത്രം ഉണ്ടായിരുന്ന ഭൂമിയില്‍, ആബേലിന്റ്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം.....

....700 കോടി ജനങ്ങളുള്ള ലോകത്ത്, നിങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മാനം എങ്ങനെ സംരക്ഷിക്കും!?

എന്തരോ.... ഏതോ.....
വിശ്വാസം! അതാണല്ലോ എല്ലാം!

Sunday, 28 June 2015

Third day

മൂന്നാം ദിവസം ഉയര്‍പ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ...... കൊല്ലാതിരിക്കാനും കഴിയുമായിരുന്നില്ലേ!? 



അതെങ്ങനാ!
അപ്പൊ പിന്നെ സെന്ററിമെന്റ്റ് ഉണ്ടാവില്ലല്ലോ അല്ലേ!
റോമന്‍ പടയാളികളുടെ ചാട്ടവാറടികൊണ്ട്, ചവിട്ടും തുപ്പും ഏറ്റുവാങ്ങി കുരിശില്‍ കിടന്ന് പിടഞ്ഞ് പിടഞ്ഞ് മരിച്ചത് നിനക്ക് വേണ്ടി ആയിരുന്നില്ലേ! 
നിന്റ്റെ പാപങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നില്ലേ!?
നിനക്ക് സ്വര്‍ഗ്ഗ രാജ്യം സമ്മാനം തരുവാനായിരുന്നില്ലേ!?
എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ!

അല്ല കോയ!
അറിയാന്‍പാടില്ലാഞ്ഞിട്ടു ചോദിക്കുന്നതാ!
സര്‍വ്വ ജ്ഞാനിയും, സര്‍വ്വ ശക്തനുമായ ദൈവത്തിന്, ഈ കൊലയും, പീഡനവും, മരണവും അല്ലാതെ വേറെ വഴികളൊന്നും അറിയില്ലേ!?

Saturday, 27 June 2015

Mp3


ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്:
ദൈവത്തിന് സ്തുതിപാടാന്‍ 
ദൈവത്തിന് നന്ദി പറയാന്‍ 
ദൈവത്തെ ആരാധിക്കാന്‍ 
ദൈവത്തെ പുകഴ്ത്താന്‍ etc......

അല്ല കോയ!
ഇതിലും ഭേതം ദൈവത്തിന് ഒരു നോണ്‍ സ്റ്റോപ്പ്‌ MP3 യും 
കുറേ റോബോട്ടുകളെയും 
സൃഷ്ട്ടിച്ചാല്‍ മതിയായിരുന്നില്ലേ!?



അങ്ങനെ ചെയ്തിരുന്നെകില്‍ പിന്നെ മകനെ കൊലയ്ക്ക് കൊടുക്കണമായിരുന്നോ!?
അതെങ്ങനെ! അപ്പോ പിന്നെ പാപം, നരകം, സ്വര്‍ഗ്ഗം എന്നൊക്കെ പറഞ്ഞ് മനുഷ്യരെ പറ്റിക്കാന്‍ പറ്റില്ലല്ലോ അല്ലേ!

ദൈവം എന്നത് ഒരു വിശ്വാസമാണ് . വിശ്വാസത്തില്‍ യുക്തിക്ക് സ്ഥാനം ഇല്ല. എന്നാലും അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുന്നതാ:
ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു സ്വര്‍ഗത്തില്‍ ഇരിക്കുന്ന ദൈവം ഒരിക്കല്‍ മനുഷ്യനെ സൃഷ്ട്ടിച്ചതില്‍ പശ്ചാത്തപിക്കുകയും മഹാ പ്രളയത്തിലൂടെ വീണ്ടും നല്ലൊരു ജനതയെ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നിട്ട് വീണ്ടും ലോകത്തെ നന്നാക്കാന്‍ വേണ്ടി തന്റ്റെ മകനെ ലോകത്തിലേക്ക്‌ അയച്ചു. എന്നിട്ടും ലോകം നന്നായോ!?
ഇനി എന്ത് ചെയ്യാനാ പരിപാടി? ഇനി വേറെ മക്കളൊന്നും ഇല്ലല്ലോ അല്ലേ!?

നാശം, സര്‍വത്ര നാശം! ദൈവം കാണുന്ന ഏക മാര്‍ഗ്ഗം!
അതുവഴി ഭൂമിയില്‍ ഉള്ള സകല ജീവജാലങ്ങളും നശിപ്പിക്കപ്പെടും, ഭൂമിയില്‍ മനുഷ്യര്‍ ഇല്ലാതാകും! അതിനെ തിരുസഭ 'ലോകാവസാനം' എന്ന് മാമ്മോദീസ പേരിട്ടു വിളിക്കുന്നു.

സര്‍വ്വ ശക്തനും, പരിപൂര്‍ണ്ണനും, സര്‍വ്വ ജ്ഞാനിയായ ദൈവത്തിന് ഇനിയും എത്ര വട്ടം വേണമെങ്കിലും സൃഷ്ട്ടിക്കുകയും നശിപ്പികുകയും ചെയ്യാമല്ലോ!
അപ്പോഴും തലതിരിഞ്ഞ എന്റ്റെ സംശയം ഭാക്കി!
എന്നാലും, പല പ്രാവശ്യം ശ്രമിച്ചിട്ടും രക്ഷിക്കാന്‍ സാധിക്കാത്ത മനുഷ്യരും ഭൂമിയും എന്നും നിന്റ്റെ കഴിവുകേടിന്റ്റെ തെളിവുകളായി
തന്നെ നിലനില്‍ക്കുകയില്ലേ ദൈവമേ !?
നിനക്കുവേണ്ടി സ്തുതികള്‍ പാടാന്‍ സൃഷ്ട്ടിക്കപ്പെട്ട മനുഷ്യന്‍ ഭൂമിയില്‍ ഇല്ലങ്കില്‍, ദൈവമേ നീ പിന്നെ ഒറ്റക്കാവില്ലെ?
ദൈവം പിന്നെ എന്തിനു വേണ്ടി / ആര്‍ക്കുവേണ്ടി നിലനില്‍ക്കും?
അന്യ ഗ്രഹ ജീവികള്‍ക്ക് വേണ്ടിയോ!

NB. എനിക്ക് എന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ട്!
കഷായം കുടിക്കുന്നുണ്ട്‌, ശരിയായികൊള്ളും എന്ന് കരുതുന്നു!

Friday, 26 June 2015

Snake

ദൈവമായ കര്‍ത്താവ്‌ സര്‍പ്പത്തോട്‌ പറഞ്ഞു: 
".... നീ മണ്ണില്‍ ഇഴഞ്ഞു നടക്കും" 




അല്ല കോയ! 
അതിന് മുന്‍പ് പാമ്പിന് കാലുണ്ടായിരുന്നോ!?

ഒച്ച്‌ ഇഴഞ്ഞല്ലേ നടക്കുന്നത്; അതിനും കാലില്ലല്ലോ!?
മണ്ണിര പാമ്പല്ല; അതോ പാമ്പാണോ!? എന്തായാലും കാലില്ല!

പിന്നെ കാലുണ്ടായിട്ടും വവ്വാല്‍ എന്താ നടക്കാത്തത്!?
കൂടാതെ ജല ജീവികള്‍ക്കും കാലുകളില്ല എന്ന് വെറുതെ ഓര്‍ത്തുപോയി!

Thursday, 25 June 2015

Yoga & Kama sutra


ഇന്ത്യ ലോക സംസ്കാരത്തിന് നല്‍കിയ സംഭാവനകളാണ്
യോഗയും, കാമ സൂത്രവും.
അവ രണ്ടും ഒന്നാം ക്ലാസ്സുമുതല്‍ നിര്‍ബന്ധമാക്കണം!


ഇന്ത്യയുടെ ഭാവി നമ്മുടെ കുട്ടികളുടെ കൈകളിലാണ്!
ചെറുപ്പം മുതല്‍ തന്നെ ഇത്തരം കലകള്‍ അഭ്യസ്സിച്ചാലെ കുട്ടികള്‍ക്ക് നല്ല ആരോഗ്യവും ഉന്മേഷവും ഉണ്ടാകൂ. കൂടാതെ ഇവ പ്രാവര്‍ത്തികമായാല്‍ പിന്നെ സ്കൂളില്‍ പോകാത്ത കുട്ടികള്‍ തെരുവില്‍ പോലും കാണില്ല എന്ന് മാത്രവുമല്ല, ബാല വേലയ്ക്കു മഷിയിട്ട് നോക്കിയാല്‍ പോലും മരുന്നിനുപോലും ഒരു കുട്ടിയെ കിട്ടുകയില്ല എന്ന് നിസംശയം പറയുന്നു!
അങ്ങനെ ലോകത്ത് 150% വിദ്യാഭ്യാസമുള്ള ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും!
പിന്നെ ഇന്ത്യയെ പിടിച്ചാല്‍ കിട്ടില്ല. ഇത്രയും നാള്‍ ഇന്ത്യക്കാരനെ പീഡിപ്പിച്ച വിദേശികള്‍ ഇന്ത്യയിലേക്ക്‌ വരാന്‍ വരി നില്‍ക്കുന്നതും നമുക്ക് കാണേണ്ടിവരും!

NB: ഈ പ്രൊജക്റ്റ്‌ മന്ത്രി സ്മൃതി ഇറാണിയെ അറിയിക്കാന്‍ ഇപ്പോ എന്താ ഒരു വഴി!?

Wednesday, 24 June 2015

Pregnancy & Prayers

നിങ്ങളുടെ ഭാര്യയോ, സഹോദരിയോ, മറ്റു പ്രിയപ്പെട്ട ആരെങ്കിലുമോ പ്രസവം അടുത്തിരിക്കുന്ന സമയം സുഖ പ്രസവത്തിന് പ്രാര്‍ത്ഥന ആവശ്യപ്പെട്ടാല്‍, അവര്‍ സത്യദൈവ വിശ്വാസി അല്ലെന്ന്‍ അര്‍ത്ഥം! 




അവിടന്ന് സ്ത്രീയോട് പറഞ്ഞു: "നിന്‍റ്റെ ഗര്‍ഭാരിഷ്ട്ടതകള്‍ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും."  ഉല്‍പത്തി 3. 16. ഇത് പിതാവായ ദൈവം ഹവ്വായേ ശപിക്കുന്നതാണ് ! അത് കൊണ്ട് പ്രസവകാലത്ത് ഒരു പള്ളില്‍യിലും പോയി ഒരു വിശുദ്ധനും നേര്‍ച്ചയും കാഴ്ചയും അര്‍പ്പിച്ചിട്ട് കാര്യവും ഇല്ല! ലോകാരംഭം മുതല്‍ ദൈവം അത് നിങ്ങള്‍ക്കായി വിധിച്ചിരിക്കുന്നതാണ് എന്ന് സാരം.
പിന്നെ യേശുവിനോട് പ്രാര്‍ഥിക്കാം എന്ന് വച്ചാലോ, അതിനും ഫലം കിട്ടില്ല. കാരണം പുള്ളിക്കാരന്‍ തന്നെ പറയുന്നു.
- പുത്രന് സ്വന്തം ഇഷ്ട്ടം അനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. (John 5:19)
- ഞാന്‍ വന്നിരിക്കുന്നത് എന്‍റ്റെ പിതാവിന്റ്റെ ഇഷ്ടം നിറവേറ്റാനാണ്. (John 6:38)ആ സ്ഥിതിക്ക് ദൈവത്തിന്റ്റെ ശാപത്തിന് എതിരായി യേശു ഒന്നും ചെയ്യില്ല എന്ന് ഉറപ്പായി
പിന്നെ എന്ത് ചെയ്യും!?
പ്രകൃതി നിങ്ങളെ അങ്ങനെയാണ് ശ്രുഷ്ട്ടിച്ചതെങ്കില്‍ വേറെ വഴിയില്ല! ദൈവത്തോടും വിശുദ്ധരോടും പ്രാര്‍ഥിച്ചു പ്രസവ വേദന മാറ്റിയ ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമോ!?
ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. എന്നാല്‍ ദൈവത്തെക്കാളും വലിയ ഒരാള്‍ ഉണ്ട് കത്തോലിക്കാ തിരുസഭയില്‍!
'സുഖ പ്രസവത്തിന്റ്റെ വിശുദ്ധന്‍' എന്നറിയപ്പെടുന്ന ജെറാര്‍ഡ് മയേല്ല എന്ന ഒരു ഇറ്റലിക്കാരന്‍.
എന്തിന് അതികം പറയുന്നു ദൈവത്തിന്റ്റെ വാക്കുകള്‍ക്കു പുല്ലുവില! തിരുസഭ ദൈവത്തെക്കാളും വലിയ ഒരു വിശുദ്ധനെ നാമകരണം ചെയ്തു! പ്രസവ വേദന ഇല്ലാതാക്കി സുഖ പ്രസവം നടക്കാന്‍ ഒരു വിശുദ്ധന്‍! പാവം ദൈവത്തിന് അറിയില്ലല്ലോ തിരുസഭയില്‍ ദൈവത്തെക്കാളും വലുത് വിശുദ്ധരാണെന്ന സത്യം.
ദൈവം അങ്ങനെ ഓരോന്ന് പറയും, പക്ഷേ തിരുസഭക്ക് കഞ്ഞി കുടിച്ച് പോകാന്‍ ഇങ്ങനെ ഒക്കെ ചില പൊടിക്കൈകള്‍ ചെയ്തേ പറ്റൂ.
സുഖ പ്രസവത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥ പുസ്തകവും കിട്ടാതിരിക്കില്ല!
തലതിരിഞ്ഞ സാത്താന്‍റ്റെ സന്തതികളായ വൈദ്യ ശാസ്ത്രം പില്‍ക്കാലത്ത് വേദനയില്ലാതെ പ്രസവിക്കുന്ന വിദ്യ കണ്ടുപിടിക്കുമെന്ന് ദൈവത്തിന് നേരതെതന്നെ അറിയാമായിരുന്നു. എന്നാല്‍ കത്തോലിക്കാ തിരുസഭ ഇങ്ങനെ ചതിക്കുമെന്ന് ദൈവം സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ലാ! കണ്ണില്‍ ചോരയില്ലാത്തവര്‍! അല്ലാതെ എന്ത് പറയാന്‍! 


___________________________________________________
Read more:
"Saint of Happy Deliveries: St Gerard Majella
http://www.catholic.org/saints/saint.php?saint_id=150
http://www.fertilitycare.net/GerardMajella.html

Tuesday, 23 June 2015

Heaven for sale

സ്വര്‍ഗ്ഗം!?
മുകളിലോ? അതോ താഴെയോ?



ബൈബിളില്‍ യേശു പഠിപ്പിച്ച് തിരുസഭ ഏറ്റു ചൊല്ലുന്ന പ്രാര്‍ത്ഥന ഇങ്ങനെയാണ്: "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ"
(ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ തമ്പുരാനേ!)

ആകാശം എന്ന് പറഞ്ഞ് മുകളിലേക്ക് നോക്കാനാണ് തിരുസഭ പഠിപ്പിക്കുന്നത്‌!
കാരണം ബൈബിളിലും അത് അങ്ങനെ തന്നെയാണ്! John 17:1

(അത് എഴുതിയ കാലത്ത് ആരും ചന്ദ്രനിലും ചൊവ്വയിലും പോയിട്ടില്ലല്ലോ)
തല്‍ക്കാലം അത് അവിടെത്തന്നെ ഇരിക്കട്ടെ!

ഭൂമിയില്‍ നിന്നും നോക്കി സ്വര്‍ഗം കണ്ടവര്‍ എത്രപേരുണ്ട്!?
ഭൂമിയില്‍ നിന്നും നോക്കിയാല്‍ ചന്ദ്രനെ കാണുന്നതും മുകളിലാണ്. എന്നാല്‍
ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ ഭൂമി കാണുന്നത് ചന്ദ്രന് താഴെ ആയിട്ടല്ല, നേരെ മറിച്ച് ചന്ദ്രന് മുകളിലായാണ്!
അടുത്തിടെ ചൊവ്വാ ഗ്രഹത്തില്‍ നിന്നും എടുത്ത ഭൂമിയുടെ ചിത്രത്തിലും, ഭൂമിയെ കാണുന്നത് അതിനും മുകളിലായാണ്!
ഈ കാരണങ്ങളാല്‍ ഒരു കാര്യം ഉറപ്പിക്കാം> സ്വര്‍ഗ്ഗം എന്നത് ഭൂമിയില്‍ നിന്നും മുകളിലേക്ക് നോക്കിയാല്‍ കാണുന്ന ഒന്നല്ല.
നിന്‍റ്റെ ചുറ്റും, ദൈവങ്ങള്‍ക്കും ദൈവ മക്കള്‍ക്കും വേണ്ടാതെ അവഗണിക്കപെട്ടു കിടക്കുന്നവരിലാണ്!
സ്വര്‍ഗം എന്നത് ഈ ഭൂമിയില്‍ തന്നെയാണ്!

ദൌര്‍ബല്യമുള്ള മനുഷ്യരുടെ മനസ്സില്‍ ദൈവമെന്ന ഭയം കുത്തിനിറച്ച്, ചില്ലറയായും മൊത്തമായും സ്വര്‍ഗം വിറ്റഴിക്കുന്നവര്‍, മരണം എന്ന സത്യത്തിന് അപ്പുറം സ്വര്‍ഗം എന്ന മരുപച്ച ഉണ്ടെന്ന് വിശ്വാസികളെ പറഞ്ഞു കൊതിപ്പിക്കുന്നു!
ഇഹലോകത്തിലെ സുഖവും സൌക്യവും മതിയാവോളം ആസ്വതിച്ചു മേദസ്സ് മുറ്റിയവര്‍ക്ക്, മരണാനന്തരം പരലോകം ഉണ്ടെന്ന വ്യാമോഹം കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ!

തിന്നുക, കുടിക്കുക, ആഘോഷിക്കുക!
നാളെ സ്വര്‍ഗത്തില്‍ പോകാനുള്ളതാ!

അപ്പോഴുംഎന്റ്റെ ചോദ്യംഅവശേഷിക്കുന്നു!
എവിടെയാണ് സ്വര്‍ഗ്ഗം!?
മുകളിലോ? അതോ താഴെയോ?

(NB: ഇത് ഒരു മണ്ടന്‍ ചോദ്യമാണെങ്കില്‍, അറിവുള്ളവര്‍ പറഞ്ഞുതരിക! നന്ദി!)

____________________________
http://nssdc.gsfc.nasa.gov/photo_gallery/photogallery-earthmoon.html
http://www.jpl.nasa.gov/spaceimages/details.php?id=PIA17936
http://science.nationalgeographic.com/science/space/solar-system/

Monday, 22 June 2015

1st Commandment

ഓന്‍ ഇങ്ങനെ ഓരോന്ന് പറയും, തിരുസഭ വേറൊന്ന് ചെയ്യും! 


ജനം വിശ്വസിക്കണമെങ്കിൽ, അവർക്ക് ഒരു വ്യക്തിയെ കാണുകയും സ്പർശിക്കുകയും ഒക്കെ വേണം. അരൂപിയായ ദൈവതിന്റ്റെ രൂപം ഉണ്ടാക്കാൻ തിരുസഭയ്ക്കു കഴിയില്ല.
പിന്നെ തിരുസഭ പറയും: 
"ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, വിശുദ്ധറെ വണങ്ങുന്നു" എന്നൊക്കെ!
അത് വെറും പറച്ചിൽ മാത്രമാണ്!
കാരണം- വേളാങ്കണ്ണി, മലയാറ്റൂർ, കലൂർ, എന്നിങ്ങനെ പ്രമുഖ തീർഥാടനകേന്ദ്രങ്ങളിൽ പോകുന്നവർ ഒരിക്കൽ പോലും ദൈവത്തെ ഓർക്കാറില്ല എന്നതാണ് സത്യം! അവരുടെയെല്ലാം മനസ്സിൽ ഒരു ചിന്ത മാത്രമാണ്. വിശുദ്ധരും അത്ഭുതങ്ങളും. 
ഇത് ശരിക്കും അറിയാവുന്നവരാണ് തിരുസഭ. 
തിരുസഭക്ക് അറിയാം പുള്ളിക്കാരന്റ്റെ പേരില്‍ പള്ളി പണിതാല്‍ കഞ്ഞി കുടിച്ചു പോകാന്‍ പറ്റില്ലാന്ന്! 
അപ്പോ തിരുസഭ കണ്ട ഒരു ഉപാദിയാണ്/ കുറേ ആളുകളെ പിടിച്ച് വിശുദ്ധരാക്കുക പിന്നെ ജനം അവരുടെ പുറകെ കൂടികൊള്ളും, അങ്ങനെ വിശ്വാസം, കുടില്‍ വ്യവസായം, ചെറുകിട വന്‍കിട വ്യവസായം എന്നിങ്ങനെ വിറ്റ് പോയ്ക്കൊള്ളും! 
ദൈവത്തെക്കാള്‍ വലിയ വിശുദ്ധരുള്ള തിരുസഭയില്‍, വിശ്വാസം വിറ്റഴിക്കുന്ന തിരക്കില്‍ ദൈവത്തിന്റ്റെ പേരില്‍ പള്ളി പണിയാന്‍ ആര്‍ക്കാ ഇത്ര താത്പര്യം അല്ലേ!?

God & Satan

ദൈവം സാത്താനെ സൃഷ്ട്ടിച്ചത് എന്തിന്!?
സ്വന്തം മകനെ കൊല്ലാന്‍!




താന്‍ സൃഷ്ട്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു!
(ഉല്‍പത്തി 1:31)

ദൈവമാണ് സര്‍വ്വതും സൃഷ്ടിച്ചത്. അവനെ കൂടാതെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. (John 1:3)

അല്ല കോയ!
അപ്പോ സാത്താനേം ഓന്‍ തന്നെ സൃഷ്ട്ടിച്ചതല്ലേ!?
ആ നിലക്ക് സാത്താനും നല്ലതല്ലേന്ന്!?

പിന്നെ പറയുന്നു: എല്ലാ തിമകളുടെയും കാരണം സാത്താനാണ്!
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്. ..... പിശാചിന്റ്റെ പ്രവര്‍ത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണ് മനുഷ്യ പുത്രന്‍ പ്രത്യക്ഷനായത്. 1 John 3:8

അല്ല കോയ!
ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നിട്ടും പിന്നെ ഓന്‍ എന്തിനാ സാത്താനെ സൃഷ്ട്ടിച്ചത്!?

- ആദ്യം സാത്താനെ സൃഷ്ട്ടിക്കുന്നു
- പിന്നെ സാത്താന്‍ പാപം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു
- അങ്ങനെ ദൈവം മനുഷ്യനെ ശപിക്കുന്നു!
- പിന്നെ മഹാ പ്രളയം വരുത്തി എല്ലാത്തിനെയും കൊല്ലുന്നു
- വീണ്ടും മനുഷ്യരോട് ദയ തോന്നിയ ദൈവം തന്‍റ്റെ ഒരേ ഒരു മകനെ ഭൂമിയിലേക്ക്‌ അയക്കുന്നു.
- മനുഷ്യര്‍ അവനെ പിടിച്ച് കുരിശില്‍ തറച്ചു കൊന്നു
- ഇപ്പോഴും മനുഷ്യര്‍ പാപം ചെയ്തു കൊണ്ടേയിരിക്കുന്നു!
- മകന്‍ വേണ്ടും തിരിച്ചുവരും എന്ന് പറയുന്നു, പിന്നെ
ശിക്ഷ / നരകം / സ്വര്‍ഗം / മണ്ണാങ്കട്ട ......

അല്ല കോയ!
അറിയാന്‍ പാടില്ലാഞ്ഞിട്ട്‌ ചോയിക്കാ!
ഒനെന്താ തലയ്ക്കു നല്ല സുകമില്ലേ!?
ആ ഹിമാറ് സാത്താനെ സൃഷ്ട്ടികാതിരുന്നെങ്കി, ഈ എടങ്ങേറ് വല്ലതും
വരുമായിന്നോ.......!!!???
എല്ലാം മുന്‍കൂട്ടി അറിയാം എന്ന് പറയുന്നു എന്നിട്ട് ഇമ്മാതിരി പണിയല്ലേ ഓന്‍ ചെയ്യണത്!?

അനുസരണക്കേടിന് ശപിച്ച് വീട്ടില്‍ നിന്നും മക്കളെ പുറത്താക്കിയ എത്ര മാതാപിതാക്കള്‍ ഭൂമിയില്‍ ഉണ്ടാകും!
പിന്നെ അവരോട് സ്നേഹമാണെന്ന് പറയുക!
വേറെ ആരെയെങ്കിലും അവരെ രക്ഷിക്കാന്‍ പറഞ്ഞയക്കുക!
എന്നിട്ട്, ഞങ്ങളാണ് നിങ്ങളുടെ മാതാപിതാക്കള്‍, ഞങളെ മാത്രമേ നിങ്ങള്‍ സ്നേഹിക്കാവു എന്ന് നിര്‍ബന്ധം പിടിക്കുക!
അങ്ങനെയുള്ള മാതാപിതാക്കളെ നിങ്ങളില്‍ എത്രപേര്‍ സ്നേഹിക്കും! ബഹുമാനിക്കും! ആരാധിക്കും!
അവരാണ് ഈ ലോകത്ത് ഏറ്റവും സ്നേഹമുള്ള മാതാപിതാക്കള്‍ എന്ന് നിങ്ങളില്‍ ആരെങ്കിലും പറയുമോ!?

പിശാച് യൂദാസിന്റ്റെ മനസ്സില്‍ യേശുവിനെ ഒറ്റികൊടുക്കുവാന്‍ തോന്നിപ്പിച്ചു. (John 13:2)
എല്ലാം നേരത്തെ പ്ലാന്‍ ചെയ്തിട്ട് എന്തിനാ ഓന്‍ സാത്താനെ കുറ്റം പറയുന്നത്! ഇത് നല്ല സ്വഭാവം!
ദൈവത്തിന്റ്റെ തീരുമാനങ്ങള്‍ മുന്‍കൂട്ടി അറിയാവുന്ന സാത്താനല്ലേ അപ്പോള്‍ ദൈവത്തെക്കാളും ശക്തന്‍ !?

അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി, തന്‍റ്റെ ഏകജാതനെ നല്‍കാന്‍ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (John 3:16)

ദൈവത്തിന്റ്റെ സ്നേഹം കണ്ട് എന്‍റ്റെ കണ്ണ് നിറഞ്ഞു പോയി!
ശരിക്കും മക്കളോട് നല്ല സ്നേഹമുള്ള ദൈവം തന്നെ!!!!!

സാത്താൻ ആരെയെങ്കിലും ശപിക്കുന്നത് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ!?







Sunday, 21 June 2015

God = Perunthachan

ദൈവം = പെരുന്തച്ചന്‍ 



ദൈവം -
"മനുഷ്യനിതാ നന്മയും തിന്മയും തിരിച്ചറിഞ്ഞ് നമ്മില്‍ ഒരുവനെപോലെ ആയിരിക്കുന്നു. ഇനി അവന്‍ ജീവന്റ്റെ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാക്കരുത്". കര്‍ത്താവ്‌ അവരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി. (ഉല്‍പത്തി 3: 22/23)

മനുഷ്യരും ദൈവത്തെപ്പോലെ ആകും എന്ന് ദൈവം ഭയന്നു.

പെരുന്തച്ചന്‍ -
മകന്‍ ജീവിച്ചിരുന്നാൽ തന്റെ യശസ്സിനു ഹാനി ഭവിക്കുമെന്ന് മനസ്സിലാക്കി പെരുന്തച്ചന്‍ മകനെ ഉളി എറിഞ്ഞു കൊന്നു എന്ന് ഐതിഹ്യം!

അപ്പോള്‍ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം!?

ഒന്നോര്‍ത്താല്‍ ആശ്വസിക്കാം!
ദൈവത്തിന് സ്നേഹം കവിഞ്ഞ് ഒഴുകി പോയത് കൊണ്ട് മനുഷ്യനെ കൊന്നില്ല! വെറുതെ ഒരു തമാശയ്ക്ക് പ്രാകി പണ്ടാരമടങ്ങി പോകും എന്ന് മാത്രമേ പറഞ്ഞുള്ളൂ!
നല്ല സ്നേഹമുള്ള ദൈവം!
എന്തരോ ഏതോ......!?

Saturday, 20 June 2015

Jesus's Lie

യേശു നുണ പറയുമോ!?



"നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്ന് ഉള്ളവരാണ്. ....... അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌" - John 8:44 

അല്ല കോയ! ഓനെന്താ ഇമ്മാതിരി ബഡായി പറഞ്ഞത്!? 
അപ്പോ! മഹാ പ്രളയത്തില്‍ ഭൂമിയിലെ ജീവികളെ എല്ലാം
കൊന്നു കളഞ്ഞത് ഓന്‍റ്റെ ബാപ്പ അല്ലേന്ന്!!!???

അപ്പോ ഓന് തന്നെ നിശ്ചയം ഇല്ല യഥാര്‍ത്ഥത്തില്‍ എന്താ സംഭവിച്ചത് എന്ന്!
ദേഷ്യം വന്നാ കണ്ണ് കാണില്ലെന്ന് പറയുന്ന മനുഷ്യരുണ്ട്‌.
ഇത് ഇപ്പോ എന്ത് പറയാനാ!
പഴയ നിയമത്തില്‍ ഓടി നടന്ന് കൊല ചെയ്യുന്നത് പിതാവായ ദൈവമാണ്.
ഉല്‍പത്തി പുസ്തകത്തില്‍ ഏഴാം അദ്ധ്യായത്തില്‍ അത് വിവരിക്കുന്നുണ്ട്.
ദൈവം അരുള്‍ ചെയ്തു: "ഭൂമിയിലെ ജീവ ജാലങ്ങളെ എല്ലാം നശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു" ( ഉല്‍പത്തി 6.13 )

ഇത് കൂടാതെ പുറപ്പാട് പുസ്തകത്തിലും കൊലയാണ് ദൈവത്തിന്റ്റെ
പ്രധാന ഹോബി!

സൃഷ്ടടിക്കുക കൊല്ലുക!
ഇതാണ് പഴയ നിയമത്തില്‍ ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ള കളി!
ഒന്നുകില്‍ യേശുവിന് പഴയ നിയമം അറിയില്ല, അല്ലെങ്കില്‍ തന്‍റ്റെ പിതാവിനെ ന്യായീകരിക്കാന്‍ ഒരു ചെറിയ നുണ പറഞ്ഞു!
ഹേയ്! ദേഷ്യം വന്നപ്പോള്‍ അറിയാതെ പറഞ്ഞു പോയതാകുമോ!?

ഇതിപ്പോ ആര് പറയുന്നത് വിശ്വസിക്കും!!!???
ഇത് ബല്ലാത്ത എടങ്ങേറായല്ലോ.....

Friday, 19 June 2015

Faith = Hebrews 11:1

"വിശ്വാസം എന്നത്:
പ്രത്യശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും, 
കാണപെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്" 
(Hebrews 11:1)




- അപ്പോള്‍ ജീവിതാവസാനം വരെ പ്രത്യശിച്ചത് ലഭിച്ചില്ലെങ്കില്‍, അത് വിശ്വാസം അല്ലതാകുമോ!?
- കാണപ്പെടാത്തവ ഉണ്ടെന്നുള്ള ഒരു ബോധ്യം!
അത് കണ്ടവരൊന്നും തിരികെ വന്നിട്ടുമില്ല!
ആ നിലയ്ക്ക് ഒരു ഭാഗ്യ പരീക്ഷണം മാത്രം!
കിട്ടിയാ കിട്ടി! പോയാ പോയി!

നാളത്തെ ഭാഗ്യം!
നാളെയാണ്... നാളെയാണ്... നാളെയാണ്....
കള്ള ടിക്കറ്റ് ആകാതിരുന്നാല്‍ കൊള്ളാം!

വിശ്വാസം! അതല്ലേ എല്ലാം!!
വിശ്വാസിയെ നിയന്ത്രിക്കുന്നത് മുകളിലിരിക്കുന്നവര്‍ ആകുമ്പോള്‍, പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല!
ചുമക്കുക തന്നെ! തോളില്‍ കയറ്റി പോയില്ലേ!

Thursday, 18 June 2015

First rationalist

...തങ്ങൾ നഗ്നരെന്നു അവര്‍ അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി അവര്‍ അരകച്ച ഉണ്ടാക്കി. (ഉല്‍പത്തി 3: 7)


ദൈവം പറഞ്ഞ കാര്യങ്ങള്‍ കണ്ണും പൂട്ടി വിശ്വസ്സികാതെ തങ്ങളുടെ യുക്തി ഉപയോഗിച്ച് നഗ്നത മറച്ച ഇവരല്ലേ ബൈബിള്‍ പ്രകാരം ലോകത്തിലെ ആദ്യത്തെ യുക്തിവാദികള്‍ !?
ദൈവത്തിനു സാധിക്കാത്ത ഒന്ന് സ്വന്തം യുക്തി ഉപയോഘിച്ച് ഉത്തരം കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ എന്‍ജിനിയര്‍മാര്‍, ഫാഷനിസ്റ്റ്, മോഡല്‍സ് etc. 
ഇവരാണോ അവിശ്വാസികള്‍!? പാപികള്‍!? സാത്താന്‍റ്റെ മക്കള്‍! 
സ്നേഹത്തിന്റ്റെ നിറകുടമായ, കരുണയുള്ള, കരുതലുള്ള, എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്ന പിതാവായ ദൈവത്തിന് പൊറുക്കാന്‍ പറ്റാത്ത അത്രയ്ക്കും വലിയ തെറ്റായിരുന്നോ ഇവര്‍ സ്വന്തം നഗ്നത മറച്ചത്!?

Priest in Kerala

കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു! 
ഇനി മുതല്‍ വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും 
വിവാഹിതരാകാം!
ഇത് കൂടി കേള്‍ക്കേണ്ട താമസമേ ഇനി ബാക്കിയുള്ളൂ! 

എന്നാലെങ്കിലും ഒന്ന് നന്നായി കണ്ടാല്‍ മതിയായിരുന്നു! 



ഈ ഭൂമി മുഴുവനും ക്രിസ്ത്യാനികളെ കൊണ്ട് നിറഞ്ഞാലും ഒരിക്കലും നന്നാകില്ല ചില ജന്മങ്ങള്‍!
കാരണം, ക്രിസ്ത്യാനികള്‍ തന്നെ 150 ഗ്രൂപ് കാണും!

മത വാദിയാകാതെ മനുഷ്യ വാദിയാകൂ!
ദൈവ വാദിയാകാതെ ദൈര്യ വാദിയാകൂ!
അല്‍മായരെ അല്ല അയല്‍ക്കാരനെ സ്നേഹിക്കൂ!
പുരോഹിതനാകാതെ പൌര ഹിതമറിയൂ!

അപ്പോള്‍ മനുഷ്യര്‍ നന്നാവും, ഈ നാടും, രാജ്യവും!

Saturday, 13 June 2015

Idukki Bishop

സ്മരണ ഇല്ലാത്ത ജന്മങ്ങള്‍!



AD 52ല്‍ തോമാസ് ശ്ലീഹാ വന്ന് മതം മാറ്റം നടത്തിയെന്ന് 
വിശ്വസിക്കുന്ന താങ്കള്‍ക്ക്, ആനയുടെ അത്രയും വലിപ്പം ഇല്ലെങ്കിലും 
ആനയുടെ പോലെ സ്മരണ ഇല്ലാതെ പോയല്ലോ! കഷ്ടം! 
AD 52ല്‍ മതം മാറ്റി ക്രിസ്ത്യാനികളാക്കിയത് ആരേയായിരുന്നു!?

അന്ന്യ മതസ്ഥര്‍ മാമ്മോദീസ സ്വീകരിച്ചാല്‍ അത് വിശ്വാസം. ക്രിസ്ത്യാനികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്‌താല്‍ അത് അവിശ്വാസം, പാപം, സാത്താന്‍റ്റെ മക്കള്‍ മണ്ണാങ്കട്ട! സമ്മതിച്ചു കോയ ങ്ങളെ!

ഒന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ മനസ്സിലാകും, താങ്കളുടെയും പൂര്‍വ്വ പിതാക്കന്മാര്‍ ഏതുതരം വിവാഹം ചെയ്തവരായിരുന്നു എന്ന്!
കാരണം ഇന്ത്യയില്‍ ക്രിസ്തുമതം ലോകാരംഭം മുതല്‍ ഉണ്ടായതല്ല!

ഇതൊക്കെ ചരിത്ര സത്യമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന താങ്കള്‍ക്കു സ്മരണ ഇല്ലാതെ പോയെങ്കില്‍ അതിന് കാരണം വീഞ്ഞിന്റ്റെ കുത്തൊഴുക്ക് തന്നെ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു!

ഇത്രയും പ്രായമായിട്ടും മരുന്നിനുപോലും മനസ്സില്‍ നന്മ യില്ലാതെ പോയല്ലോ താങ്കള്‍ക്ക്!
നിങ്ങളെ പോലെയുള്ളവരെ അല്ലെ ജനം വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് !?



_________________________________________

http://mathrubhuminews.in/ee/ReadMore/15745/idukki-bishop/E

Friday, 12 June 2015

Matthew 5:44 love your enemy

"ശത്രുക്കളെ സ്നേഹിക്കുവിന്‍, 
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി 
പ്രാര്‍ഥിക്കുവിന്‍" (Matthew 5:44)




പിന്നെ എന്താ തിരുസഭ ISIS നു വേണ്ടി പ്രാര്‍ഥിക്കാത്തത്!?

ഇന്ന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ക്രിസ്തു മതത്തിലെ ഒരാളുപോലും ബൈബിലെ ഈ വാക്കുകളെ അനുസരിക്കുന്നില്ല എന്നതാണ് ദയനീയ സത്യം!
മാര്‍പാപ്പ പോലും ലോകത്തിലെ പീഡിപ്പിക്കപെടുന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്.
ആ സ്ഥിതിക്ക് മറ്റാരെങ്കിലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ISISന് വേണ്ടി പ്രാര്‍ഥിക്കുമോ!?

പിന്നെ യേശു അങ്ങനെ പലതും പറയും, അത് പോലെ ഒക്കെ ചെയ്യാന്‍ പറ്റോ!? യേശു വിന്റ്റെ ഓരോ തമാശകള്‍ അല്ലെ!

"love your enemies
and pray for those who persecute you" ( Matthew 5:44)
THEN,WHY THE CHURCH DO NOT PRAY FOR THE ISIS!?
Even Pope Francis Prays for Persecuted Christians!!!!

_____________________________________________________________
https://goo.gl/lvDhNZ

Thursday, 11 June 2015

Faith = JCB

നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട് 
ഇവിടെനിന്ന് മാറിപോകുക എന്ന് പറഞ്ഞാല്‍ അത് നിങ്ങളെ അനുസരിക്കും. Matthew 17:20

അല്ല കോയ! 
ങ്ങളെന്തിനാ പിന്നെ പള്ളി പണിക്ക് JCB വാടകക്കെടുത്ത്‌ വെറുതെ കായ് കളഞ്ഞത്!?


Yoga and Kama Sutra

Yoga and Kama Sutra are part of ancient Indian culture! 
And they were invented and practiced by Hindus!
If you don't practice them...........get out of India! 

And when you become an expert, you will be called: 'YoKa'


God is not racist


ദൈവം തന്റെ സാദൃശ്യത്തിലും രൂപത്തിലും മനുഷ്യരെ സൃഷ്ട്ടിച്ചു.
Genesis 1:27

....കറുപ്പും വെളുപ്പുമായി ദൈവം അവരെ സൃഷ്ടിച്ചു!
പക്ഷേ ഇതില്‍ എതായിട്ടുവരും ദൈവത്തിന്റ്റെ നിറം!

god created man
black and white he created them
and god is not racist!

God - Man - Chimps = DNA

മനുഷ്യ മൃഗം! 

ദൈവം ഒരുപാട് ബുദ്ധി മുട്ടിയാണ് മനുഷ്യനെ സൃഷ്ട്ടിച്ചത്! 
ആദ്യം സൃഷ്ട്ടിച്ചത് എല്ലാം വലിപ്പമുള്ളതും മൃഗതുല്യനും ആയിരുന്നു. ദൈവം പറഞ്ഞു: "ഈ കുരങ്ങനെ എനിക്ക് ഇഷ്ട്ടമായില്ല". അങ്ങനെ അതിനെ കുരങ്ങന്‍ എന്ന് വിളിക്കപെട്ടു!
പിന്നീട് ദൈവം സൃഷ്ട്ടിച്ചത് മാറ്റങ്ങള്‍ വരുത്തി, സ്വഭാവത്തില്‍ മൃഗവും കാഴ്ചയില്‍ സുമുഖനുമായ ജീവിയെ ആയിരുന്നു. ദൈവം അതിനെ മനുഷ്യന്‍ എന്ന് വിളിച്ചു, ഒരു തരം - മനുഷ്യ മൃഗം!
അത് കൊണ്ട് അവരുടെ DNA തമ്മില്‍ 98.8 % സാമ്യം കാണുന്നത്!

God struggled a lot before making man!
The first ones were giants called chimps!
then he managed to make them small called man,
so they share only 98.8 % of their DNA!


Bible Marriages

ബൈബിളിലെ പരമ്പരാഗത വിവാഹങ്ങള്‍.
(കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്നത് )
പുരുഷനും അവന്റ്റെ സഹോദരിയും തമ്മില്‍ 
പുരുഷനും മരിച്ച സഹോദരന്റ്റെ ഭാര്യയും തമ്മില്‍ 
പുരുഷനും ഭാര്യയും അവളുടെ അടിമയും തമ്മില്‍ 
പുരുഷനും അവന്‍ പീഡി പ്പിച്ച സ്ത്രീയും തമ്മില്‍
പുരുഷനും പല സ്ത്രീകളും തമ്മില്‍
ഒരു പുരുഷനും 700 സ്ത്രീകളും 300 വെപ്പാട്ടികളും തമ്മില്‍
പടയാളിയും കുറ്റവാളിയായ സ്ത്രീയും തമ്മില്‍
അടിമകള്‍ തമ്മിലും വിവാഹിതരായിരുന്നു.

എന്നാല്‍ കത്തോലിക്കാ തിരുസഭ എതിര്‍ക്കുന്നത്:
ഒരു പുരുഷനും മറ്റൊരു പുരുഷനും തമ്മില്‍
ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും തമ്മില്‍

ഹോ! സമ്മതിക്കണം ഇവരെ!


Palm reading

"നിന്നെ ഞാന്‍ എന്റ്റെ ഉള്ളം കൈയില്‍ രേഖ പെടുത്തിയിരിക്കുന്നു"
(ബൈബിള്‍/Isaiah 49:16 )

അല്ല കോയ!
അപ്പൊ കൈരേഖ നോട്ടം തോടങ്ങിയത് അന്റ്റെ ബാപ്പ അല്ലെന്ന്!
പിന്നെ എന്താ തിരുസഭ അതിനെ എതിര്‍ക്കുന്നത് !?


Jesus & Judas

യൂദാസ് യേശുവിനെ ഒറ്റികൊടുത്തത് എത്ര നന്നായി!

ഇല്ലായിരുന്നുവെങ്കില്‍ യേശു ആത്മഹത്യ ചെയ്യേണ്ടി വന്നേനെ!

അല്ല കോയ!
ആള് മരിക്കാതെ ഉയിര്‍പ്പിക്കാന്‍ പറ്റില്ലല്ലോ!


Jeans & Earthquakes

ജീന്‍സ് ധരിച്ചു പോകുന്ന സ്ത്രീകളെ കാണുമ്പോള്‍ ഭൂമിക്ക് അടക്കാനാവാത്ത ലൈംഗീക ഉത്തേജനം സംഭവിക്കുകയും,
അത് ഭൂമി കുലുക്കത്തിന് കാരണ മാകുകയും ചെയ്യുന്നു!

അല്ല കോയ!
ഭൂമി അപ്പൊ പെണ്ണല്ലേ!!!!!????
അതോ ........


Cows & Robots

ദൈവം പശുവിനെ സൃഷ്ട്ടിച്ചത് എന്തിന് ?
ചായക്ക്‌ പാലിനും, ഞായറാഴ്ച ഇറച്ചിക്കും വേണ്ടി.
ഹോ! ദൈവം വല്ല റോബോട്ടിനെയും
സൃഷ്ട്ടിക്കാതിരുന്നത് എന്ത് ഭാഗ്യം!


Saints and Jesus

2006 ല്‍ ഇറ്റലിയില്‍ നടന്ന,
'ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാര്‍ഥിക്കുന്നത് ആരോട്' എന്ന സര്‍വെയില്‍ മുന്‍ നിരയില്‍ എത്തിയത് വിശുദ്ധരും അവസാനം മറിയവും യേശുവുമായിരുന്നു !

ലോകത്തിന്റ്റെ പല ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ!
തന്നെക്കാള്‍ വലിയ വിശുദ്ധരുള്ള 
തിരുസഭയില്‍, അവസാനമെങ്കിലും എത്താന്‍
കഴിഞ്ഞല്ലോ എന്നോര്‍ത്ത് യേശുവിന് ആസ്വസ്സിക്കാം!
അതോ! തിരുസഭ ഇവന്മാരെയെല്ലാം പിടിച്ച് വിശുദ്ധരാക്കിയത് എന്തിന് എന്നോര്‍ത്ത് കലിപ്പായി ഇരിക്കുകയായിരിക്കുമോ !?
പാവം!

അടിയും തൊഴിയും തെറിയും കേട്ട് അവസാനം തല്ലികൊന്നു!
ഇതൊന്നും വേണ്ടായിരുന്നു എന്നോര്‍ക്കുന്നുണ്ടാകുമോ യേശു!

പാവപെട്ട ഒരു ആശാരി ചെറുക്കനെയല്ല തിരുസഭക്ക് അവശ്യം!
വരുമാനമുണ്ടാക്കി തരുന്ന ഉന്നതകുല ജാതരായ വിശുദ്ധരെയാണ് തിരുസഭക്ക് ആവശ്യം എന്ന് മനസ്സിലാകിയ പുള്ളിക്കാരന്‍ പിന്‍വലിഞ്ഞതായിരിക്കുമോ!?
എന്തരോ .... ഏതോ .....!!!



God's plan & Prayer

എന്തരോ.. ഏതോ...!



Sunday, 7 June 2015

Faith and Poison!

വിശ്വസിക്കുന്നവരോട് കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും:
..... മാരകമായ വിഷം കഴിച്ചാലും അവര്‍ മരിക്കുകയില്ല. Mark 16:17-18

വെറുതെ ഇരുന്നു മടുത്ത വിശ്വാസികള്‍ക്കുള്ള ഒരു രസകരമായ കളിയാണ് ഇത്! കേരളത്തില്‍ ഓടി ചാടി നടന്ന് മഹാത്ഭുതങ്ങള്‍  നടത്തുന്ന ഒരുപാട് പാസ്റ്റര്‍മാരുണ്ടല്ലോ! തുടക്കം അവരില്‍ നിന്നുമാകട്ടെ! 
അവരുടെ കാര്യം അതോടെ ഒരു തീരുമാനമായേനെ!
അപ്പോ എങ്ങനാ കോയ! 
ഒന്ന് പരീക്ഷിച്ച് നോക്കിയാലോ.... 


NB: ദയവായി കുട്ടികള്‍ ഇത് പരീക്ഷിക്കരുത്!





















ഇത്രയും വിശ്വാസം ഉണ്ടായിരുന്ന ഈ പുണ്യാത്മാക്കള്‍ക്ക് എന്ത് പറ്റി ആവോ! പാവങ്ങള്‍ വിഷം തീണ്ടി മരിച്ചു പോയി! അപ്പൊ വിശ്വാസം ഇല്ലെങ്കിലും വിശുദ്ധനാകാം!


Poisoned Saint:
St. Bonaventure

Poisoned Popes:
Gregory V (996–999): Poisoned
John VIII (872–882): Allegedly poisoned
Adrian III (884–885): Allegedly poisoned
Clement II (1046–1047): Allegedly poisoned
Benedict XI (1304–1305): Allegedly poisoned
John Paul I (1978) 




_______________________________________________


http://www.christianity.com/church/church-history/timeline/1201-1500/bonaventura-died-amid-rumors-of-poison-11629845.html
http://listverse.com/2007/08/17/top-10-most-wicked-popes/
http://www.catholicherald.co.uk/spirituallife/saintoftheweek/2013/07/11/the-saint-who-may-have-been-poisoned-by-his-enemies/
https://en.wikipedia.org/wiki/List_of_murdered_popes