ശ്രീലങ്ക നൽകുന്ന പാഠം
യേശുവും, മറിയവും ഒഴികെ 25-ളം വ്യത്യസ്ത പോപ്പുലർ വിശുദ്ധരുടെ പ്രതിമകൾ ശ്രീലങ്കയിൽ മതഭ്രാന്തർ തകർത്ത വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ മാത്രം
ഉണ്ടായിരുന്നു. യേശുവിന്റെയും, മറിയത്തിന്റെയും പ്രതിമകളടക്കം, വിളിച്ചാൽ വിളികേൾക്കുന്ന, സ്ഥിരം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഇവർക്ക് ആർക്കുംതന്നെ ആ ക്രൂരതകൾ തടയാനോ, മുൻകൂട്ടി അപകടവിവരം അറിയിക്കാനോ കഴിഞ്ഞില്ല എന്ന് മാത്രമല്ല, അവയിൽ പലതും സ്‌ഫോടനത്തിൽ തകർന്നുപോയി. എന്നിട്ടും ഇതുപോലുള്ള പ്രതിമകളുടെ മുൻപിൽ പോയി വീണ്ടും പ്രാർത്ഥിക്കാൻ കത്തോലിക്കാ സഭ വിശ്വാസികളെ പ്രേരിപ്പിക്കുന്നു എന്നത് അപലപനീയം തന്നെ.
നബി: വിശ്വാസികളുടെ സുരക്ഷയെ കരുതി ഞായാറഴ്ചത്തെ കുർബാന പള്ളികൾ നിരോധിച്ചതായും മെത്രാൻ സമിതി തീരുമാനിച്ചിരിക്കുന്നു! ജീവനുള്ള, ലോകരക്ഷകനായ ദൈവം നാടുവിട്ടുപോയിക്കാണും!
മതം കച്ചവടവും,
വിശ്വാസം ഭയവും,
ദൈവം നുണയുമാണ്.
ചിത്രത്തിൽ: വിശുദ്ധ അന്തോണീസിന്റെ പള്ളി, സ്ഫോടനത്തിന് തൊട്ട് മുൻപും, ശേഷവും.
St. Anthony's Shrine
Kochchikade, Colombo, Sri Lanka.