മുൻഷി വേണു നാരായണൻ
എഴുപതിൽപരം സിനിമകളിൽ ചെറുറോളുകളിൽ അഭിനയിച്ച ഹാസ്യ നടൻ. ബന്ധുക്കൾ ഇല്ലാതെ ചാലക്കുടിയിലെ ലോഡ്ജിൽ താമസിക്കുന്ന സമയം, വൃക്ക രോഗത്താൽ കഷ്ടപ്പെട്ട് ജീവിതമാർഗം ഇല്ലാതെ ലോഡ്ജിൽ നിന്നും പുറത്തായപ്പോൾ വേണുവിനെ ആരോക്കെച്ചേർന്ന് ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചു.
ലോകത്തുള്ള എന്ത് രോഗവും പ്രാർത്ഥിച്ച് മാറ്റുന്ന ധ്യാനകേന്ദ്രത്തിന് മുൻഷി വേണുവിൻറെ അസുഖം പ്രാർത്ഥിച്ച് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും, 2017 ഏപ്രിൽ 13ന് അദ്ദേഹം മരിച്ചതിന് ശേഷം ധ്യാനകേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ വേണു നാരായണൻ എന്നപേരിനടിയിൽ അവർ ഇങ്ങനെ എഴുതി: ജോൺ ജോർജ്ജ്.
വേണുവിന്റെ ശവസംസ്ക്കാരം ആലുവ തോട്ടക്കാട്ടുകര മലങ്കര സെൻറ് ജോർജ്ജ് പള്ളിയിൽ ക്രിസ്തുമത ആചാരപ്രകാരം അടക്കിയെന്ന് ജന്മഭൂമി പത്രം വാർത്ത നൽകി.
https://www.mathrubhumi.com/movies-music/news/munshi-venu-actor-1.1867580
http://www.malayaleevision.com/2017/04/18/munshi-venu-death-news/