Sunday, 18 April 2021

ലൗ ജിഹാദ് - ഗായത്രി ദേവി

ലൗ ജിഹാദ്

ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റാൻ ഇസ്‌ലാം ഇറക്കിയ കുടിലശ്രമമാണ് ‌ ലൗ ജിഹാദ് എന്ന് സംഘപരിവാർ പറയുന്നതിനെ പിന്താങ്ങി കെസിബിസിയുടെ വാറോലകളെ വെള്ള നൈറ്റിധാരികൾ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ,  ഗായത്രി ദേവിയെന്ന  ഹിന്ദു പെൺകുട്ടിയുടെ മാനസീകാലാവസ്ഥ മുതലെടുത്ത് മതം മാറ്റി സിസ്റ്റർ ജിസ് മേരി എന്ന് പേരു നൽകി യേശുവിന്റെ മണവാട്ടിയെന്ന ലേബലിൽ കന്യാസ്ത്രീ മഠത്തിലെ അടിമയാക്കിയതിന്റെ പേരെന്താണ്?



ഇനി, ദൈവം വിളിച്ചപ്പോൾ മതം മാറി സന്ന്യാസം സ്വീകരിച്ചു എന്നാണ് വാദമെങ്കിൽ, കഴിഞ്ഞ 40 വർഷങ്ങളിൽ കേരളത്തിൽമാത്രം വൈദീകരാൽ കൊല്ലപ്പെട്ടവരും, മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയവരും, മഠത്തിന്റെ ഉള്ളറകളിൽ പീഡിപ്പിക്കപ്പെട്ട് സന്ന്യാസം ഉപേക്ഷിച്ചവരും 250ൽ പരമെങ്കിലും വരും. എന്നിട്ടും യേശു എന്ത്കൊണ്ട് തന്റെ മണവാട്ടിമാരെ പോലും സംരക്ഷിക്കാതിരുന്നത്? വിളിച്ച ദൈവത്തിന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലേ?

"ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യം" - കെ.സി.ബി.സി.