Tuesday 17 September 2019

ബിഷപ്പ് കെ പി യോഹന്നാൻ

2️⃣0️⃣1️⃣6️⃣ 🔵 ബിഷപ്പ് കെ പി യോഹന്നാൻ 🔶 ബിലീവേഴ്സ്‌ ചർച്ച്‌ പരമാധ്യക്ഷൻ ‍ 🔶 ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപകൻ ⚫️ ചാരിറ്റിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് ➡️ അമേരിക്കയിലും, കാനഡയിലും കേസുകൾ ⏩
കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ല്‍ കേവലം 900/ രൂപ മുടക്കുമുതലില്‍ തിരുവല്ല സബ്രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാല്‍ രൂപീകൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നത്. മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നീ സാമുഹിക ഇടപെടലുകളാണ് ലക്ഷ്യമെന്നാണ് സംഘടന വിശദീകരിക്കുന്നത്.

2013-ല്‍ മാത്രം ഗോസ്പല്‍ ഫോര്‍ ഏഷ്യ ആഗോളതലത്തില്‍ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതില്‍ പ്രധാനം ജീസസ് വെല്‍ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ല്‍ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാല്‍ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ല്‍ പിരിവ് 350 കോടിയോളമായി. എന്നാല്‍ കിണര്‍ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശമായ അര്‍ക്കന്‍സാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹര്‍ജി എത്തിയത്. ഇതോടെ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കേസും. ഇതുമൂലം അമേരിക്കയിലെ പ്രവര്‍ത്തനങ്ങളില്‍ യോഹന്നാന്റെ സംഘടനയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തു തീര്‍പ്പിന് തയ്യാറായതെന്നാണ് സൂചന.
കടപ്പാട്:


-----------------------------------------------------------------------------------------------------------------
https://en.wikipedia.org/wiki/K._P._Yohannan
https://www.facebook.com/Poor.laity/posts/955054688036341
https://www.marunadanmalayali.com/news/exclusive/k-p-yohannan-trouble-lawsuit-alleges-gospel-for-asia-fraudulently-solicited-hundreds-of-millions-in-donations-38260
https://www.facebook.com/malayalam.naradanews/posts/2604245889716347
http://ml.naradanews.com/2017/03/can-believers-church-claim-apostolic-orgin-and-ecumenical-outlooks/
https://www.azhimukham.com/kerala-csi-pulls-out-of-kerala-council-of-churches-kp-kp-yohannan/
https://www.pravasishabdam.com/allegation-against-kp-yohanana/
https://www.doolnews.com/kp-yohannan-accused-siphoning-charity-funds-america.html
https://timesofindia.indiatimes.com/city/kochi/yohannan-settles-us-lawsuit-for-rs-261cr/articleshow/68277698.cms
https://www.ucanews.com/news/police-arrest-brother-of-asias-richest-evangelizer/69053
http://www.thecbcnews.com/crime/k-p-yohannans-missionary-caught-in-fund-scandal-in-canada-us/
https://www.christianpost.com/news/gospel-for-asia-lawsuit-fraudulently-solicited-donations-k-p-yohannan.html
https://www.hindustantimes.com/world/kerala-focused-global-evangelists-accused-of-siphoning-charity-funds/story-tSrgHdfTWxHyMU2CTRbt1I.html?