Sunday 12 March 2017

പൂറിന്റ്റെ രാഷ്ട്രീയം




കോട്ടയം ജില്ലയിലെ, മാന്നാനം കെ. ഇ. കോളേജിലെ വനിതാദിന ആഘോഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ പോസ്റ്റ്.
എസ്എഫ്‌ഐ യൂണിയന്‍, വനിതാദിനത്തില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് അധ്യാപകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ വിഷയത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം!

അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഒന്നാണ് ഭാഷ.

എന്നാല്‍ ഓരോ ഭാഷയിലും, 'തെറികള്‍' എന്ന് നാം പൊതുവായി വിളിക്കുന്ന, 'അശ്ലീലം' എന്ന ബോര്‍ഡ് വച്ച് മാറ്റിനിര്‍ത്തുന്ന ചില വാക്കുകള്‍ ഉണ്ടാകും.
എങ്ങനെയാണ് മലയാളത്തിലെ ചില വാക്കുകള്‍ തെറിയായത്!?

മുടി / രോമം / hair എന്നിവ അനുവദനീയമായ സമൂഹത്തില്‍ 'മൈര്' എങ്ങനെയാണ് തെറിയായത്?
അപ്പോള്‍ അന്ന്യ സംസ്ഥാന ഭാഷയാണ് പ്രശ്നം!

Bastard / Fuck off എന്നിവ യധേഷ്ട്ടം സെന്‍സര്‍ ചെയ്യാതെ ഉപയോഗിക്കുന്ന സമൂഹത്തില്‍ മൈരിനെ തെറിയാക്കിയ മൈരുകളോട് ഒരു ലോഡ് പുശ്ചം!
[അതുകൊണ്ടാണോ നാടെങ്ങും ഇംഗ്ലീഷ് മീഡിയങ്ങള്‍ കൂണുപോലെ പൊങ്ങിയത്?]

യോനിയും [സംസ്കൃതം], Vagina യും അനുവദനീയമായ സമൂഹത്തില്‍, പൂറിനെ തെറിയായി പുറംതള്ളിയത് ആരാണ്?
അപ്പോള്‍, ആഡ്യ ഭാഷ മേല്‍ക്കോയ്മ അയിത്തം കല്‍പ്പിച്ച് മാറ്റി നിറുത്തിയതായിരുന്നില്ലേ മലയാളത്തിനെ!?

ജീവനിലേക്കു നയിക്കുന്ന പരിശുദ്ധ വാതായനമായ പൂറിനെ വിലക്ക് കല്‍പ്പിച്ച അധ്യാപകരെ:
എന്താണ് നിങ്ങള്‍ പഠിച്ചത്?
എന്താണ് നിങ്ങള്‍ പഠിപ്പിക്കുന്നത്‌?
എന്തിനാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്‌?
നിങ്ങള്‍ ഒന്നും പഠിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല!

പൂറ്:
- എന്ന്
- എങ്ങിനെ
- എന്തുകൊണ്ട്
അതൊരു തെറിയായി!?