Wednesday 10 August 2016

പാപം എന്നാല്‍ എന്ത്?



ഇത്  കേള്‍ക്കുന്ന  ഇതൊരു  കേവല വിശ്വാസിയും ആദ്യം ചിന്തിക്കുക, ഇത് യുക്തിവാദികള്‍ മെനഞ്ഞെടുത്ത പാപത്തിനുള്ള നിര്‍വചനമാണ്  എന്നായിരിക്കും. 
എന്നാല്‍ ഇത്   പള്ളികളില്‍ ഞായറാഴ്ച്ച ക്ലാസുകളില്‍  ഇപ്പോഴും പഠിപ്പിക്കാത്ത, സഭയുടെ ഔദ്യോഗിക വേദപാഠം പുസ്തകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്ന പാപത്തിനുള്ള നിര്‍വചനമാണ് എന്ന് ഒരുപക്ഷേ സഭാധികാരികള്‍ക്കു  പോലും അറിയില്ല. അഥവാ സത്യം അറിഞ്ഞിട്ടും സഭയിലെ കുഞ്ഞാടുകളില്‍  നിന്നും  മറച്ചു വയ്ക്കുന്നവരെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി   എഴുതുന്നു!
പാപമെന്നാല്‍ എന്ത് ?
" Sin is an offense against reason, truth, and right conscience..."
"യുക്തിയേയും, സത്യത്തിനെയും,
മനഃസ്സാക്ഷിയേയും
അപമാനിക്കുന്നതാണ് പാപം"

Truth = സത്യം, Reason = യുക്തി, Right Conscience = സത്യ മനഃസ്സാക്ഷി എന്നിവയെ നിന്ദിക്കലാണ് / അപമാനിക്കുന്നതാണ് പാപം  എന്ന്  1992 ല്‍, അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ സഭയുടെ ഔദ്യോഗിക  വേദപാഠത്തില്‍ എഴുതിവച്ച, പാപം എന്നാല്‍ എന്ത്  എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലെ ആദ്യ വാചകമാണ് ഇത്. 
എന്നാല്‍ ആന്നും, ഇന്നും, എന്നും പള്ളികളില്‍ ഞായറാഴ്ച്ച ക്ലാസുകളില്‍ കുട്ടികളെ  പറഞ്ഞു പഠിപ്പിക്കുന്നത്  "ദൈവ കല്‍പ്പനകളുടെ ലംഘനമാണ് പാപം"  [ 1യോഹന്നാന്‍, 3:4എന്ന ഒരു   ബൈബിള്‍  വാചകം മാത്രമാണ്!!!
മസ്തിഷ്ക്കവശീകരണം മൂലം, ഭയമെന്ന വിശ്വാസത്തില്‍ തളച്ചിട്ട് വിശ്വാസികളുടെ അറിവിനും,സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ട്, നുണകള്‍മാത്രം അടിച്ചേല്‍പ്പിച്ചു ഒരു സമൂഹത്തെ അടിമകളാക്കി മാറ്റിയ സഭ തന്നെയാണ് "സത്യത്തിനും, യുക്തിക്കും, മനഃസ്സാക്ഷിക്കും" എതിരായ കൊടിയ പാപം ചെയ്യുന്നതെന്ന തിരിച്ചറിവ്, ഇനിയെങ്കിലും കത്തോലിക്കാ സഭക്ക് ഉണ്ടായിരുന്നെങ്കില്‍  എന്ന്  വെറുതെ ആശിച്ചുപോകുന്നു!!! 

----------------------------------------------------------------------------------