Thursday 12 May 2016

ക്രിസ്ത്യനികളുടെ ജാതി വെറി കഥകള്‍!


നാഴികക്ക്  നാല്‍പ്പത് വട്ടം ഹിന്ദുക്കളുടെ ജാതി സമ്പ്രദായത്തെ  കുറ്റം  പറയുന്ന ക്രിസ്ത്യാനികളുടെ ഇടയിലെ  തൊട്ടുകൂടായ്മയുടെ പ്രതീകമായി ഈ ഇരുപത്തിഒന്നാം  നൂറ്റാണ്ടിലും സവര്‍ണ്ണരും അവര്‍ണ്ണരും {ദളിതര്‍} എന്ന്  ക്രിസ്ത്യാനികളെ  തരം തിരിച്ചു  കാണുന്നു  എന്ന്  എത്രപേര്‍ക്ക്  അറിയാം!?


കഴിഞ്ഞ ഏപ്രില്‍ 28ന്  കൊല്ലപ്പെട്ട  ജിഷ, ജാതി വെറിയുടെ മായ്ക്കാനാകാത്ത ഒരു  കറയായി സമൂഹത്തില്‍  നില്‍ക്കുമ്പോള്‍, "നിന്നെപ്പോലെ നിന്റ്റെ അയല്‍ക്കാരനെയും  സ്നേഹിക്കുക"  എന്ന് പഠിപ്പിച്ച   യേശുവിന്റ്റെ അനുയായികളുടെ   സമൂഹത്തില്‍ നിന്ന് പോലും തികഞ്ഞ അവഗണനയായിരുന്നു ജിഷക്കും കുടുംബത്തിനും നേരിടേണ്ടി  വന്നിരുന്നത്  എന്ന സത്യം  ലജ്ജാവഹം തന്നെ!


ദൈവം സ്നേഹമാണ്,  ആനയാണ്, ചേനയാണ് മാങ്ങാതോലിയാണ്  എന്ന്  വായ്‌ തോരാതെ വിളമ്പുന്നവരാണ്  ക്രിസ്ത്യാനികള്‍...എന്നിട്ടും സവര്‍ണ്ണരും അവര്‍ണ്ണരും എന്ന്  ക്രിസ്ത്യാനികളെ വേര്‍തിരിച്ച് അടക്കം ചെയ്യുന്നിടത്ത് വരെ എത്തിനില്‍ക്കുന്ന ക്രിസ്തുവിന്റ്റെ അനുയായികള്‍ഉള്ള നാടാണ് ഇന്നും   ഇന്ത്യയെന്ന ഈ  മഹാരാജ്യം!


ഇത് തമിഴ് നാട്ടിലെ ട്രിച്ചിയില്‍  നിന്നുള്ള ഒരു സെമിത്തേരിയുടെ ചിത്രമാണിത്. അവര്‍ണ്ണര്‍ മരിച്ച് മണ്ണോട് ചേര്‍ന്നാല്‍പോലും അല്‍പ്പം നീങ്ങി നില്‍ക്കണം എന്ന്  സവര്‍ണ്ണര്‍ക്ക്  നിര്‍ബന്ധമുണ്ട്  എന്ന സൂചന   നല്‍കുന്ന, ജാതി  വെറിയുടെ  ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്  ഈ   പട്ടടകള്‍ പറയുന്ന കഥകള്‍!

മരിച്ചവരെ പോലും  വേര്‍തിരിക്കാന്‍  ഇത്തരം  ഒരു സെമിത്തേരി  ഉണ്ടാക്കുന്നതിന് കൂട്ട് നിന്ന വികാരി അച്ഛനെയും മെത്രാനെയുംമായിരുന്നു  ആദ്യം മുക്കാലിയില്‍ കെട്ടി അടിക്കേണ്ടിയിരുന്നത്!

സ്വര്‍ഗ്ഗത്തിലും  നരകത്തിലും  വിശ്വസിക്കുന്ന ഇവര്‍, അവിടെ ചെല്ലുമ്പോഴും സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും പ്രത്യേകം  ഇടങ്ങള്‍ ലഭിക്കുമാറാകട്ടെ എന്ന് സ്നേഹ നിധിയായ ദൈവത്തോട്   നമുക്ക് പ്രാര്‍ഥിക്കാം!
അമ്മേന്‍!

"നിന്നെപ്പോലെ തന്നെ നിന്റ്റെ അയല്‍ക്കാരനെയും സ്നേഹിക്കുക." [ മത്തായി  22:39 ]  
പിന്നേ! ബൈബിള്‍ അങ്ങനെ പലതും  പറയും, നമുക്ക്   അതൊന്നും ബാധകമല്ലടൊ ശുംഭാ!   നോം സവര്‍ണ്ണനാ, സവര്‍ണ്ണന്‍! മനസ്സിലായില്ലാന്നുണ്ടോ...!?

അവന്‍റ്റ   അമ്മൂമ്മേട ദൈവ സ്നേഹം!

14 September 2010, BBC News
Separate cemetery for Dalit Christians in Trichi, Tamilnadu, India 

ട്രിച്ചിയിലെ  ദളിത ക്രിസ്ത്യാനികളുടെ  പ്രതേക സെമിത്തേരി

December 03, 2006
Palakarai , Trichy Discrimination against Dalit Christians.
Dalit Chritians have protested against the ‘Cast Wall’ and demanded its removal.
For these Dalits, even death fails to redeem them of their tag of untouchability
When asked about this, the Catholic Bishops Conference of India (CBCI) in New Delhi responded with great caution. "Social changes take time and the church authorities do not want things to be spoiled by acting overnight," said Fr Babu John, Spokesperson, CBCI.

1985 - Court verdict upholding the 80 years old practice of separate graveyards for Dalit Christians of Trichy, Tamil Nadu.
======================================
courtesy
http://www.bbc.com/news/world-south-asia-11229170
http://www.rediff.com/news/report/dalits/20061203.htm
http://holyredeemersbasilica.org/Histroy.htm

https://en.wikipedia.org/wiki/Dalit_Christian
https://en.wikipedia.org/wiki/Caste_system_among_Indian_Christians