Wednesday, 1 July 2015

Dust you are....

നന്മ തിന്മകള്‍ മനുഷ്യന്‍ തിരിച്ചറിയരുതെന്നു ദൈവത്തിനു നിര്‍ബന്ധം ഉണ്ടായിരുന്നു. അതനുസരിക്കാതെ പഴം തിന്ന ആദത്തെയും ഹവ്വയെയും ദൈവം ശപിച്ചു! മണ്ണുകൊണ്ട്‌ ഉണ്ടാക്കിയ മനുഷ്യനോട് ദൈവം ഇപ്രകാരം പറഞ്ഞു: 
"മനുഷ്യാ നീ മണ്ണാകുന്നു 
മണ്ണിലേക്ക് നീ മടങ്ങും" 
(Genesis 3:19)



മറ്റുള്ള ജീവജാലങ്ങളെല്ലാം 'ഉണ്ടാകട്ടെ' എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായതാണ്!
(Genesis 1:20 - 25) അത് കൊണ്ട് അവയൊക്കെ ചാകുമ്പോള്‍ മണ്ണിലേക്കല്ല മടങ്ങുന്നത് എന്ന് സാരം!

ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ചിമ്പന്‍സിയും, മണ്ണുകൊണ്ട് ഉണ്ടാക്കിയ മനുഷ്യനും തമ്മില്‍ 98 ശതമാനം DNA യുടെ സാമ്യം ഉണ്ടായത് എങ്ങനെയാണാവോ!?

ഹോ! ദൈവം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍..... ആലോചിച്ചിട്ട് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല!

അല്ല കോയ! അപ്പോ മറ്റ് ജീവജാലങ്ങളെല്ലാം ചാകുമ്പോള്‍ എവിടെക്കാ പോകുന്നത്!?
അറിയാതെ ചോദിച്ചു പോയി!