Wednesday 8 July 2015

gods of Jesus and ....

യേശു എന്തുകൊണ്ട് പ്രാര്‍ഥിക്കാന്‍ തന്റ്റെ പിതാവിന്റ്റെ പ്രതിമ ഉണ്ടാക്കിയില്ല !?



യഹൂദര്‍ അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നവരാണ്. അതനുസരിച്ച്, പഴയ മിയമത്തില്‍ പറയുന്നതുപോലെ ആരുടേയും പ്രതിമകള്‍ ഉണ്ടാക്കി ആരാധിക്കരുത്. യഹൂദനായ യേശുവിന് ആ നിയമങ്ങളെ മറികടക്കാന്‍ കഴിയുമായിരുന്നില്ല. 

എന്നാല്‍ പ്രതിമകള്‍ ഇല്ലാത്ത കത്തോലിക്കാ സഭയെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ!? ഒരിക്കലും ഉണ്ടാകില്ല!
2000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോകത്ത് മതങ്ങള്‍ ഉണ്ടായിരുന്നു. ആചാരങ്ങളും വിഗ്രഹങ്ങളും അതിനോട് അനുബന്ധിച്ച് നിലനിന്നിരുന്നു. എന്നിട്ടും യേശു തന്‍റ്റെ പിതാവിന്റ്റെ രൂപം സൃഷ്ട്ടിച്ചു പ്രാര്‍ഥിചതായി ബൈബിളില്‍ കാണുന്നില്ല.
നേരേ മറിച്ച് പ്രാര്‍ഥി ക്കാനായി മലമുകളില്‍ പോകുന്ന പല രംഗങ്ങളും ഉണ്ട്.
അത് കൂടാതെ നിങ്ങള്‍ വിഗ്രഹാരാധന നടത്തരുതെന്ന് ബൈബിള്‍ തന്നെ പറയുന്നു.
എന്നിട്ടും അവയില്ലാത്ത പള്ളികളും ലോകത്ത് ഒരിടത്തും കാണുവാന്‍ സാധ്യമല്ല.
പഴയ നിയമങ്ങളുടെ പൂര്‍ത്തീകരണമാണ് യേശു എങ്കില്‍ പഴയ നിയമങ്ങളെ അവഹേളിക്കുക എന്നുകൂടി അതിന് അര്‍ത്ഥമുണ്ടോ!?

- ആരാധന
- വണക്കം
- അര്‍ച്ചന
- പൂജ
- ഉപാസന
- വന്ദനം
- ഭക്തി
- പ്രാര്‍ത്ഥന
- പ്രണമിക്കുക
- സേവിക്കുക
എന്നിങ്ങനെ പല പേരുകളിലും അവയെ പറയുന്നുണ്ടെങ്കില്‍ തന്നെയും,
അതിനെയെല്ലാം കെട്ടിപിടിച്ച് മുത്തംകൊടുത്തു പ്രാര്‍ഥിക്കുന്നവരുടെ
മനസ്സില്‍ ഒന്ന് മാത്രമേ ഉള്ളൂ! കല്ലിലും മണ്ണിലും തീര്‍ത്ത ഈ ദൈവങ്ങള്‍ തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്ന വിശ്വാസം!
അവയ്ക്ക് നിങ്ങളോട് സംസാരിക്കാനുള്ള കഴിവും ഉണ്ട്!
ജീവനില്ലെങ്കിലും ചിലപ്പോള്‍ കരയുകയും ചെയ്യും!
അരൂപനായ ദൈവത്തിങ്കലേക്ക്‌ പ്രാര്‍ഥനകള്‍ എത്തിക്കുന്ന വിരൂപമായ പ്രതിമകള്‍, മറ്റൊരു അര്‍ത്ഥത്തില്‍: കത്തോലിക്കാ തിരുസഭയിലെ വിശ്വാസത്തിന്‍റ്റെ നേടും തൂണുകള്‍!
ക്രിസ്ത്യന്‍ ഹോമോ സാപ്പിയന്സിന്റ്റെ ദൈവങ്ങള്‍!

യഹൂദനായ യേശുവിനെ ദൈവവും, രക്ഷകനും, രാജാവും, നേതാവും ആയി കണക്കാക്കുമ്പോള്‍ യേശുവിന്റ്റെ വിശ്വാസങ്ങളെ അംഗീകരി ക്കുകയല്ലേ ചെയ്യേണ്ടത്.
എന്നാല്‍ നേരെമറിച്ച്‌ യേശുവിന്റ്റെ പ്രതിമകള്‍ ഉണ്ടാക്കി പ്രാര്‍ത്ഥിക്കുന്നത്‌ മൂലം യഹൂദനായ യേശുവിന്റ്റെ വിശ്വാസങ്ങളെ അവഹേളിക്കുക തന്നെയാണ് കത്തോലിക്കാ തിരുസഭ ചെയ്യുന്നത് എന്ന സത്യം അവര്‍ മറച്ചു വയ്ക്കുന്നു.
യഹൂദ വിശ്വാസങ്ങള്‍ അനുസരിച് ജീവിച്ച യേശുവും, യാഹൂദാ ചാരങ്ങള്‍ക്ക് വിപരീതമായി ജീവിക്കുന്ന യേശു വിന്റ്റെ അനുയായികളും!
എന്തൊരു വിരോധാഭാസം!

അതുകൊണ്ട് കുറേപേര്‍ ജീവിച്ചു പോകുന്നു അത്രമാത്രം!

"മുകളില്‍ ആകാശത്തിലോ താഴേ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്"
Exodus 20:4
Leviticus 19:4
Leviticus 26:1
Numbers 33:52
Deuteronomy 4:16
Deuteronomy 5:8
Deuteronomy 16:22
Psalm 78:58