Friday, 3 July 2015

Fasting





ഹിന്ദുക്കള്‍ നോയമ്പ് നോക്കി ശബരിമലയില്‍ പോകുന്നു 
(പോകുന്നവരും അവരുടെ കുടുംബവും മാത്രം) 
ക്രിസ്ത്യാനികള്‍ നോയമ്പ് നോക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു 
(താല്‍പ്പര്യമുള്ളവര്‍ മാത്രം )
മുസ്ലീമുകള്‍ നോയമ്പ് നോറ്റ് റംസാന്‍ ആഘോഷിക്കുന്നു 

(എല്ലാവരും)

ഓരോ മതത്തിലും ഈ ആചാരങ്ങള്‍ പല പേരുകളിലും, രീതികളിലും, രൂപത്തിലും, ഭാവത്തിലും, വേഷത്തിലും അറിയപ്പെടുന്നു.
വൃതം, തപസ്സ്, നോമ്പ് എന്നൊക്കെ ഇതിന്റ്റെ ചില പേരുകള്‍.
ഇവരെല്ലാം നോയമ്പ് നോക്കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍,
ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍!
വിശ്വാസമെന്ന ഭയം കൊണ്ട്!

എന്നാല്‍ ഈ ദൈവങ്ങളൊന്നും കാണാത്ത, അറിയാത്ത 21,000 മനുഷ്യ ജീവനുകള്‍ വിശപ്പുമൂലം ലോകത്തില്‍ ഓരോ ദിവസവും മരിക്കുന്നു!
അവരും നോയമ്പ് നോക്കുന്നു,
ജീവിത കാലം മുഴുവന്‍,
മരിക്കാനായി!!!!!


വികസിത മുസ്ലീം രാഷ്ട്രങ്ങള്‍ ഖുറാനില്‍ പറഞ്ഞിരിക്കുന്നപോലെ സക്കാത്ത് നല്‍കിയിരുന്നെങ്കില്‍ ആഫ്രിക്കയില്‍ പാവപ്പെട്ട മുസ്ലീമുകള്‍ ഉണ്ടാകുമായിരുന്നില്ല! 

അതുപോലെതന്നെ ലോകത്തിലെ ക്രിസ്ത്യാനികളുടെ ഇടയിലെ പട്ടിണി മാറ്റാന്‍ കത്തോലിക്കാ തിരുസഭ മാത്രം വ
ിചാരിച്ചാല്‍ മതിയാകും!
എന്നിട്ടും  രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്ത് ഓരോ ദിവസവും ഇത്രയധികം ആളുകള്‍ മരിക്കുന്നു! 
എവിടെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവങ്ങള്‍!


വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധിച്ചു നടത്തുന്ന ഈ കലാപരിപാടി കൊണ്ട് ആര്‍ക്കൊക്കെ ഗുണമുണ്ട്!?
അല്‍പ്പനേരം മതത്തെ മാറ്റിവച്ച് ഒന്ന് ചിന്തിക്കുക! 


നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ,
നിങ്ങളുടെ ദൈവങ്ങളെയും!

______________________________________
http://www.poverty.com/
http://www.wfp.org/hunger/stats