Tuesday, 7 July 2015

Jesus the jew!

ഈശ്വരന്‍ 
ഹിന്ദുവല്ല 
ഇസ്ലാമല്ല 
ക്രിസ്ത്യാനിയല്ല 
പിന്നെ ആരാണെന്ന് എനിക്കറിയില്ല! 

എന്നാല്‍ ഒരുകാര്യം ഉറപ്പാ! ബൈബിളിലെ ദൈവം യഹൂദനാ!
KPAC ലളിത ചേച്ചി പറയുന്നത് പോലെ അത് "ഡഫനിറ്റാ!"



ബൈബിള്‍ പറയുന്നു നിങ്ങള്‍ എന്റ്റെ തിരഞ്ഞെടുക്കപ്പെട്ട ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമാണ് എന്ന്
അതുകൂടാതെ പുള്ളിക്കാരന്റ്റെ മോന്‍ ഉണ്ടല്ലോ ആ മുടി നീട്ടിവളര്‍ത്തിയ പയ്യന്‍ യേശു, പുള്ളിക്കാരനും യഹൂദനാ.

യഹൂദ മാതാപിതാക്കള്‍
പെറ്റമ്മ യഹൂദ,
വളര്‍ത്തപ്പന്‍ യഹൂദന്‍

പരിച്ചേദന കര്‍മ്മം (ലൂക്കാ 2: 21 /24)
പെസഹാ തിരുന്നാള്‍ (ലൂക്കാ 2: 41)
സാബത്തില്‍ സിനഗോഗില്‍ വായിക്കുന്നു (ലൂക്കാ 4: 16)
ജറുസലേം ദേവാലയത്തില്‍ പോകുന്നു (John 2: 13-14)
യഹൂദരുടെ പെസഹാ ആഘോഷിക്കുന്നു
സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ നീക്കം ചെയ്യുന്നു (John 19: 31)
യാഹൂദാചാര പ്രകാരം ശവസംസ്കാരം നടത്തി (John 19: 40)

യേശുവിന്റ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഈ സംഭവങ്ങളെല്ലാം യാഹൂദാചാര പ്രകാരമാണ് നടന്നിട്ടുള്ളത് എന്നതില്‍ സംശയം ഇല്ല.

കത്തോലിക്കാ തിരുസഭയുടെ വിശ്വാസമനുസരിച്ച് മാമ്മോദീസാ വഴിയാണ് ഒരാള്‍ ക്രിസ്ത്യാനിയാകുന്നത്.
അതിന് കാരണമായി കാണിക്കുന്നത് യേശുവിന്റ്റെ സ്നാനവുമാണ്.
മാമ്മോദീസാ വഴി യേശു പുതിയ മതം സീകരിചെങ്കില്‍, അതാണ്‌ പുതിയ വഴി എന്ന് അപ്പോസ്തോലന്മാര്‍ക്ക് കാണിച്ചു കൊടുത്തതെങ്കില്‍ യഹൂദരുടെ തിരുന്നാളായ പെസഹാ യേശുവും ശിഷ്യന്മമാരും പിന്നീട് ആഘോഷിക്കുമായിരുന്നില്ല!

അപ്പോള്‍ തലയില്‍ വെള്ളമൊഴിച്ച് മാമ്മോദീസാ കര്‍മ്മം നടത്തിയാല്‍ ആരും ഒരു പുതിയ മതത്തിന്റ്റെ ഭാഗമാകുന്നില്ല (ക്രിസ്ത്യാനി ആകുന്നില്ല) എന്ന് സാരം!

ബൈബിളില്‍ യാഹൂദരെയാണ് ദൈവം തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന് പറയുന്നത്. എവിടെയാണ് ദൈവം വേറെ മതം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നത്
മറിയവും ഔസേപ്പും സ്നാനം സ്വീകരിച്ചതായി പറയുന്നില്ല,
- 'ശിഷ്യന്മ്മാരല്ലാതെ യേശു നേരിട്ട് ആരെയും സ്നാനപ്പെടുതിയിട്ടില്ല'
(John 4:2)
കാരണം അവിടെ മറ്റൊരു മതത്തിന്റ്റെ ആവശ്യം വരുന്നില്ല.


യേശു യാഹൂദനാണ് എന്ന് മൌന സമ്മതം നടത്തുന്ന തിരുസഭ എന്ത് കൊണ്ട് യേശുവിനെ യാഹൂദനായി അവതരിപ്പിക്കുന്നില്ല എന്നത് കൌതുകം തന്നെ! 




ദൈവത്തിന്റ്റെ തിരഞ്ഞെടുക്കപ്പെട്ട യഹൂദ മതം രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യേശുവിനെ ദൈവമായോ, ദൈവപുത്രനായോ അന്ഗീകരിക്കുന്നില്ല!
യഹൂദര്‍ ഉപയോഗിക്കുന്ന തോപ്പിപോലും ക്രിസ്ത്യാനികള്‍ യേശുവിന് കൊടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്!

ക്രിസ്തു മതത്തിന്റ്റെ തുടര്‍ച്ചയായി കാണുന്ന ഇസ്ലാം മതത്തിലും
യേശു വെറും ഒരു പ്രവാചകന്‍ മാത്രമാണ്.

യഹൂദനായ യേശുവും, യാഹൂദാചാരങ്ങള്‍ക്ക് വിപരീതമായി ജീവിക്കുന്ന യേശുവിന്റ്റെ അനുയായികളും, എന്തൊരു വിരോധാഭാസം!

എല്ലാം മുന്‍കൂട്ടി കണ്ടിരുന്നപോലെ പീലാത്തോസാണ് ക്രിസ്ത്യാനികള്‍ക്കിട്ടു 88ന്റ്റെ പണികൊടുത്തത്!
ഒരിക്കലും തേച്ചാലും മായ്ച്ചാലും പോക്കാതവിധം കുരിശിന്റ്റെ മുകളില്‍ എഴുതിവച്ച - 'ഇവന്‍ യഹൂദരുടെ രാജാവായ നസ്രത്ത്കാരന്‍ യേശു' - എന്ന വാചകം!

യേശുവാണ് ദൈവവും, രക്ഷകനും, നേതാവും, വഴികാട്ടിയുമെങ്കില്‍, യേശുവിന്റ്റെ അനുയായികളും യാഹൂദരല്ലേ, യേശുവിനെപ്പോലെ യാഹൂദാചാര പ്രകാരമല്ലേ ജീവിക്കേണ്ടത് !?

ആ നിലയ്ക്ക്,
യഹൂദനായി ജനിച്ചു ജീവിച്ചു മരിച്ചു മറവുചെയ്യപ്പെട്ട യേശു ക്രിസ്ത്യാനികളുടെ ദൈവമാകുന്നത് എങ്ങനെയാണ്!
എന്തരോ ..... ഏതോ....!