"കോയ! കോയ!"
പാതി മയങ്ങിയ കോയ സ്നേഹത്തോടെ ചോദിച്ചു
"എന്തടാ ശേയ്ത്താനെ?"
"പാപം ചെയ്തവര്‍ നരകത്തില്‍ പോകുല്ലേ!"
"ഉം!"
ശരിയെന്ന് മയങ്ങി മൂളി.
ങ്ങള് ഇതൊന്ന് കേക്ക്. മറുപടിക്ക് നില്‍ക്കാതെ ഞാന്‍ വായിച്ചു തുടങ്ങി.
ലൂക്കായുടെ സുവിശേഷം അദ്ധ്യായം 2 (Luck 2: 41/48)
41 യേശുവിന്‍റ്റെ മാതാപിതാക്കള്‍ ആണ്ടുതോറും പെസഹപെരുനാളിന്നു ജറുസലേമില്‍ പോയിരുന്നു.
42 യേശുവിന് പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു ജറുസലേമില്‍ തങ്ങിയത് മാതാപിതാക്കള്‍ അറിഞ്ഞില്ല.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചു ജറുസലേമിലേക്കു മടങ്ങിപ്പോയി.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദ്യങ്ങള്‍ ചോദിക്കയും ചെയ്യുകയായിരുന്നു.
47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
48 മറിയം അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോടു ഇങ്ങനെ ചെയ്തതെന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ അന്വേ ഷിക്കുകയായിരുന്നു.
അല്ല കോയ!ബൈബിള്‍ വായന കഴിഞ്ഞു എന്റ്റെ തല തിരിഞ്ഞ ചിന്ത പുറത്തു വന്നു!
ദൈവം നല്‍കിയ 10 കല്‍പ്പനകളില്‍ അഞ്ചാമത്തെതാണ് മാതാ പിതാക്കന്മാരെ ബഹുമാനിക്കുക എന്നുള്ളത്. ആ കല്പനയാണ് 12 വയസ്സുകാരന്‍ യേശു ഇവിടെ തെറ്റിച്ചത്. ജറുസലേം ദേവാലയത്തിലെ ഉപദേഷ്ട്ടാക്കളോട് വാഗ്വാദം നടത്തുന്ന 12 വയസ്സുകാരന്‍ യേശുവിന്, പഴയനിയമം പുറപ്പാട് പുസ്തകം ഇരുപതാം അദ്ധ്യായത്തില്‍ ദൈവം തന്റ്റെ ജനത്തിന് നല്‍കിയ 10 കല്‍പനകളും അറിവുണ്ടാകണം. എന്നിട്ടും തന്റ്റെ മാതാപിതാക്കളോടുള്ള കടമയും, സ്നേഹവും, ഉത്തരവാദിത്വവും കണക്കിലെടുക്കാതെ, അവരുടെ അനുവാദം, കൂടാതെ നാലു ദിവസം ജറുസലേമില്‍ തങ്ങിയ ബാലനായ യേശു അഞ്ചാം പ്രമാണം അനുസരിച്ച് പാപം ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും.
ദൈവ കല്‍പ്പനകളുടെ ലംഖനമാണ് പാപം!
പാപത്തിന്റ്റെ ഫലം നരകം!
പാപം ചെയ്തവര്‍ നരകത്തില്‍ പോകും!
അപ്പോള്‍ അഞ്ചാം പ്രമാണത്തിന് എതിരായി പാപം ചെയ്ത യേശുവും നരകത്തില്‍ പോകില്ലേ!?
ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിറുത്തിയതും, കോയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു!
"@^%$#*&^)_({:"}|?>"
പാവം ഉറങ്ങുകയാണ്, ശല്ല്യപ്പെടുതണ്ട!