ഉല്‍പത്തി സംശയങ്ങള്‍
ഉല്‍പത്തി സംശയങ്ങള്‍ മൂന്നാം ഭാഗം
ഉല്‍പത്തി സംശയങ്ങള്‍ രണ്ടാം ഭാഗം
ഉല്‍പത്തി സംശയങ്ങള്‍ ഒന്നാം ഭാഗം
NB: ഇത് ശാസ്ത്രീയ സത്യങ്ങളാണ്! സത്യദൈവ വിശ്വാസികള്‍ വായിക്കരുത്! കാരണം ഇതൊക്കെ സത്താന്റ്റെ പ്രലോഭാനങ്ങളാണ്!വിശ്വാസം നഷ്ട്ടപ്പെടും, ജാഗ്രതൈ!!!!
ഇത് ദൈവത്തിന്റ്റെ നാലാമത്തെ ദിവസത്തെ സൃഷ്ട്ടി!'നക്ഷത്രങ്ങളേയും അവിടന്ന് സൃഷ്ട്ടിച്ചു.' (ഉല്‍പത്തി 1. 17)
നക്ഷത്രങ്ങളില്‍ നിന്നും വെളിച്ചം ഭൂമിയില്‍ എത്താന്‍ എത്ര കാലം എടുക്കും!?
മഹാവിസസ്ഭോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനം ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യത്തക്ക പിണ്ഠം ആകാശഗംഗയ്ക്കുണ്ടായി. ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്കിലാണ് രൂപപ്പെട്ടത്. സൂര്യനി നിന്ന് ഏറവും അടുത്ത നക്ഷത്രതിലെക്ക് 4. 1/4 പ്രകാശവർഷം ദൂരമുണ്ട്. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് Proxima Centauri അതില്‍ നിന്നുള്ള വെളിച്ചം ഭൂമിയില്‍ എത്തുന്ന ത്തിനു വേണ്ടുന്ന സമയം 4.22 പ്രകാശ വര്‍ഷമാണ്. അവയുടെ പ്രായം ഏകദേശം 5 ബില്ല്യന്‍ വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് സൂര്യന്റ്റെ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുണ്ട് എന്നര്‍ത്ഥം.
ഇനിയും മനസ്സിലായില്ലെങ്കില്‍, ബൈബിളിലെ ദൈവം ഭൂമിയും, സൂര്യനും, ചന്ദ്രനും സൃഷ്ടിച്ചു കഴിഞ്ഞതിനു ശേഷമാണ് നക്ഷത്രങ്ങളെ സൃഷ്ട്ടിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയ്ക്കെല്ലാം മുന്‍പേ തന്നെ നക്ഷത്രങ്ങള്‍ ഉണ്ടായതാണ് എന്ന സത്യം ദൈവത്തിനോ, ദൈവ പ്രചോദത്താല്‍ ഉല്‍പത്തി പുസ്തകം എഴുതിയവര്‍ക്കോ അറിയാതെ പോയി!
ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പത്തി വായിക്കുന്ന, ബുദ്ധിക്കു മാദ്ധ്യം ഇല്ലാത്ത ഏതൊരാള്‍ക്കും സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. മനുഷ്യ ബുദ്ധിക്കു ഉള്‍കൊള്ളാനാകാത്ത ധാരാളം സംഭവങ്ങള്‍ ആദ്യത്തെ ഏതാനും അദ്ധ്യായങ്ങളില്‍ കാണാം. എന്നാല്‍, ദൈവം നക്ഷത്രങ്ങളേയും സൃഷ്ട്ടിച്ചു എന്ന് വായിച്ചപ്പോള്‍ അല്‍പനേരം വെറുതെ ഇരുന്നു പോയി. ഇതിന് മുന്‍പ് 100 വട്ടം ഈ ഭാഗം കേള്‍ക്കുകയും, വായിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും ഉണ്ടാകാത്ത ഒരു ഇത് ഇന്നലെ ഉണ്ടായി. കാരണം അതുവരെ വായിച്ചിട്ടുള്ളത് വിശ്വാസം കൊണ്ട് മാത്രമായിരുന്നു. അറിയാനുള്ള ആകാംഷ ഇല്ലാതെ! അത് കൊണ്ട് കണ്ണുംപൂട്ടി വിശ്വസിച്ചു! വിശ്വസിക്കുന്നവര്‍ ഒരിക്കലും സംശയിക്കരുത് എന്ന് സഭ നിഷ്ക്കര്‍ഷിക്കുന്നതും ചെയ്യുന്നത് അതുകൊണ്ട് തന്നെ!
യേശുവിന്റ്റെ ശിഷ്യനായത് കൊണ്ട് മാത്രം തോമസ് അണ്ണന് യേശു മരിച്ചു വീണ്ടും ഉയിര്‍ത്തു എന്ന് കേട്ടപ്പോള്‍ സംശയിക്കാനെങ്കിലും പറ്റി. എന്നാല്‍ യേശു വിന്റ്റെ അനുയായികള്‍ക്ക് സംശയിക്കാന്‍ പോലും പറ്റില്ല. അത് പാപം, ദൈവ നിഷേധം, മണ്ണാങ്കട്ട etc.
സത്യാ ദൈവ വിശ്വാസികളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഒരിക്കലും സ്കൂളില്‍ പഠിക്കാന്‍ അയക്കരുത്. അവര്‍ ഈ തെറ്റെല്ലാം പഠിച്ച് ബൈബിളില്‍ വിശ്വാസിക്കാതെ വരും! ജാഗ്രതൈ!
ഇനി വേറെ ഒരു ഐഡിയ ഉണ്ട് പഠിച്ച് ജോലികിട്ടുന്നത് വരെ സാത്താന്‍റ്റെ ശാസ്ത്രം പറയുന്ന കാര്യങ്ങള്‍ വിസ്വസ്സിക്കുകയും, ജോലികിട്ടി വിവാഹം കഴിഞ്ഞു വീണ്ടും ബൈബിള്‍ മാത്രം വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ദൈവം നിങ്ങളെ ശിക്ഷിക്കുകയില്ല, കാരണം നിങ്ങള്‍ മാനസാന്തരപെട്ടില്ലേ! നല്ല ബുദ്ധി!
The Big Bang approximately 13.8 billion years oldMilky way 13.6 billion years
HE 1523-0901, the oldest star 13.2 billion years.
Sun 4.567 billion years
Earth 4.54 billion years
Moon 4.5 billion years
__________________________
https://en.wikipedia.org/wiki/Milky_Way
https://en.wikipedia.org/wiki/Sun
https://en.wikipedia.org/wiki/Earth
https://en.wikipedia.org/wiki/Moon
https://en.wikipedia.org/
https://en.wikipedia.org/
https://en.wikipedia.org/
https://www.nasa.gov/
https://en.wikipedia.org/
http://history.nasa.gov/SP-467/ch3.htm
https://en.wikipedia.org/wiki/Formation_and_evolution_of_the_Solar_System
http://science.nasa.gov/astrophysics/focus-areas/what-are-galaxies/
https://en.wikipedia.org/wiki/Solar_System
https://www.nasa.gov/mission_pages/hubble/science/hd140283.html