Tuesday, 28 July 2015

Genesis 2 doubts!

കാലഹരണപ്പെട്ട ബൈബിളും 

കാര്യം കാണുന്ന സഭയും

ഉല്‍പത്തി സംശയങ്ങള്‍ മൂന്നാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ രണ്ടാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ ഒന്നാം ഭാഗം 


മനുഷ്യന്റ്റെ വിശ്വാസങ്ങളും  ഇന്നലെകളുടെ നുണകളും കൂട്ടി കുഴച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പുസ്തകമാണ് ബൈബിള്‍. അതിന്റ്റെ കഥാകൃത്ത്‌ ദൈവം തന്നെയാണ് എന്ന് സഭ നിസംശയം പറയുന്നു.  എന്നാല്‍ ദൈവ മക്കളുടെ  ഭയവും അതില്‍ വളര്‍ന്ന വിശ്വാസം എന്ന വികാരവും മുതലെടുക്കുന്നത് തിരുസഭ മാത്രം എന്ന സത്യം പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. ദൈവം തന്റ്റെ സ്വന്തം കയ്യാല്‍ കല്ലില്‍ കൊത്തിവച്ചു  എന്ന് വിശ്വസിക്കുന്ന പത്ത് കല്‍പ്പനകള്‍ പോലും പില്‍കാലത്തെ ജനങ്ങള്‍ക്ക്‌ കാണുവാന്‍ തക്കവണ്ണം സംരക്ഷിക്കാന്‍ കഴിയാതെ പോയ ദൈവം ബൈബിള്‍ എഴുതി എന്ന സത്യം ഗ്രഹിക്കാന്‍ സഭക്ക് മാത്രമേ കഴിയൂ. അല്ലെങ്കില്‍ സര്‍വ്വ ജ്ഞാനിയുടെ അറിവിന്റ്റെ വിരോധാഭാസമെന്നെ ഉല്‍പത്തിയെ കാണാന്‍ കഴിയൂ.

ഉല്‍പത്തി അദ്ധ്യായം 2

ദൈവം തന്റ്റെ ജോലി  ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവര്‍ത്തിയില്‍ നിന്നും വിരമിച്ചു, ഏഴാം ദിവസം അവിടന്ന്  വിശ്രമിച്ചു. സൃഷ്ട്ടികര്‍മ്മം പൂര്‍ത്തിയാക്കി.... (ഉല്‍പത്തി 2: 2-3)
- ദൈവം അപ്പോഴും മനുഷ്യരെ സൃഷ്ട്ടിചിരുന്നില്ല. പിന്നെ എങ്ങനെ സൃഷ്ട്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് പറയാന്‍ കഴിയും!?
ഇതില്‍ എന്തോ പന്തികേടുണ്ട്!

ദൈവമായ കര്‍ത്താവ്‌ ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല.  (ഉല്‍പത്തി 2: 5)
അപ്പോള്‍ മൃഗങ്ങള്‍ എല്ലാം എങ്ങനെ വിശപ്പടക്കി!? മൃഗങ്ങളെയെല്ലാം   സസ്യ ബുക്കുകളായി സൃഷ്ട്ടിച്ചു എന്ന് നേരത്തെ പറഞ്ഞല്ലോ!?
സസ്യങ്ങളും ചെടികളും എല്ലാം  സൃഷ്ട്ടിച്ചു എന്ന് മുകളില്‍ രണ്ടു സ്ഥലത്ത് (ഉല്‍പത്തി 1: 11/13,  29/30) പറയുന്നുണ്ട്. ഇപ്പോള്‍ പറയുന്നു പുല്ലോ ചെടിയോ  ഇല്ലാണ്. എന്തെങ്കിലും ഒന്ന് തീരുമാനമാനിക്കൂ, പ്ലീസ്!

ദൈവം അതുവരെ ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. 
മഴ പെയ്യിക്കാതെ കോടമഞ്ഞ്‌ ഉണ്ടാകിയത് ഇപ്പൊ മനസ്സിലായി വെള്ളമെല്ലാം മാഹാ പ്രളയം വരുമ്പോള്‍ ആവശ്യം വരും, അത് കൊണ്ട് മാറ്റി വച്ചതായിരിക്കും.

കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി. 
(ഉല്‍പത്തി 2: 7)
അതുവരെ എല്ലാം ഉണ്ടാകട്ടെ ഉണ്ടാകട്ടെ എന്ന് പറഞ്ഞു ആകാശവും ഭൂമിയും അതിലുള്ള സകലതും ആറു ദിവസംകൊണ്ട് സൃഷ്ടിച്ച് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് പറയുന്ന ദൈവം ചെളി കുഴച്ച് മനുഷ്യനെ ഉണ്ടാക്കി കൈ അഴുക്കക്കിയത് എന്തിനാണാവോ!?

ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു.
-  ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ചിബന്‍സിയും
ഭൂമിയിലെ  മണ്ണ് കൊണ്ട് ദൈവം  ഉണ്ടാക്കിയ മനുഷ്യനും തമ്മില്‍ 98% DNA യുടെ സാമ്യം എങ്ങിനെ വന്നു ദൈവമേ!?

ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യാനും സംരക്ഷിക്കാനും   അവിടെ ആക്കി.  (ഉല്‍പത്തി 2: 15)
-  മനുഷ്യന്‍ ദൈവതിന്റ്റെ  തോട്ടം സൂക്ഷിപ്പുകാരന്‍, കൊള്ളാം!  വേറെ ഒരു മനുഷ്യനും ലോകത്തില്‍ ഇല്ലാത്തപ്പോള്‍ തോട്ടത്തില്‍ കാവല്‍ നിറുത്തിയത് എന്തിനാണാവോ!
-  ലോകത്തിലെ ഒരേഒരു മനുഷ്യന് കൃഷി ചെയ്യാതെ ജീവിക്കാന്‍ പറ്റുമായിരുന്നില്ലേ!?

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം   തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും. (ഉല്‍പത്തി 2: 9)
-  മനുഷ്യന്‍ നന്മയും തിന്മയും തിരിച്ചറിയാന്‍ പാടില്ല എന്ന് ദൈവം വാശി പിടിച്ചത് എന്ത് കൊണ്ട്!?
 എങ്കില്‍ ആ മരത്തെ  സൃഷ്ട്ടിക്കാതെ ഇരിക്കാമായിരുന്നില്ലേ!?
നന്മയും തിന്മയും തിരിച്ചറിയുന്നത്‌ ഒരു മരത്തിലെ ഫലത്തിലൂടെയാണ്, അത് ഏതു മരമാണാവോ!

(ഉല്‍പത്തി 2: 18)
-  നേരത്തെ മൃഗങ്ങളെ എല്ലാം സൃഷ്ട്ടിച്ചു കഴിഞ്ഞല്ലോ പിന്നെ ചെളിയില്‍ നിന്ന് വീണ്ടും മൃഗങ്ങളെ സൃഷ്ടിച്ചത് എന്തിനാ. ആറു ദിവസം കൊണ്ട് സൃഷ്ടി കര്‍മ്മം പൂര്‍ത്തിയാകിയതല്ലേ!?

സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവക്കു പേരായി;
മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു. (ഉല്‍പത്തി 2: 19)
-   ഭൂമിയില്‍ ഉള്ള ഏക മനുഷ്യന്‍ ഏതു ഭാഷയില്‍ മൃഗങ്ങള്‍ക്ക് പേരിട്ടൂ!?
ഏതായിരുന്നു ലോകത്തിലെ ആദ്യത്തെ ഭാഷ!?
അത് വരെ ഹവ്വയെ സൃഷ്ട്ടിച്ചിട്ടില്ല, എങ്കിലും ആദത്തിന്  ഒരു ഭാഷ അറിയാം! 

മൃഗങ്ങളെയെല്ലാം ആണും പെണ്ണുമായി സൃഷ്ടിച്ചു പക്ഷേ മനുഷ്യന്റ്റെ വിഷമം കണ്ടപ്പോഴാ ദൈവത്തിന്  മനസ്സിലായത് അവന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് നല്ലതല്ലാ എന്ന്!

ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി.
സ്ത്രീയെ സൃഷ്ടിക്കാന്‍ പുരുഷന്റ്റെ വാരിയെല്ല് തന്നെ വേണ്ടി വന്നു ദൈവത്തിന് !
-  ലോകത്തിലെ ആദ്യത്തെ ഓപറേഷന്‍ നടത്തിയത് ദൈവമായിരുന്നു! 
ഒരു ഓപറേഷന്‍ പോലും നന്നായി ചെയ്യാന്‍ അറിയാത്തത് കൊണ്ടല്ലേ ആദത്തിന് മനസ്സിലായത്‌  തന്റ്റെ വാരിയെല്ലുകൊണ്ടാണ് സ്ത്രീയെ സൃഷ്ട്ടിച്ചത് എന്ന്!


തുടരും...