എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍, സീറോ മലബാര്‍ വിഭാഗത്തിലെ എറണാകുളം അങ്കമാലി രൂപതയില്‍പെട്ട, പുല്ലുവഴി വി. തോമാസ് ശ്ലീഹായുടെ പള്ളിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന വി. അന്തോനീസിന്റ്റെ രൂപക്കൂട് ഒരു അത്ഭുത പ്രതിഭാസമാണെന്ന് വിശ്വാസികള്‍ പറയുന്നു. വെറുതെ ഒന്ന് നോക്കികളയാം!
ST: ANTONY"S ന്‍റെ രൂപകൂടില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടി അത്ഭുതം എന്ന് തന്നെ പറയണം. പൂര്‍ണമായും കോണ്‍ക്രീറ്റ് ടില്‍ പുനര്‍നിര്‍മിച്ച ഈ രൂപക്കൂടില്‍ പൂര്‍ണ ആരോഗ്യത്തോടെ വളരുന്ന ഈ ചെടി പലതവണ വെട്ടി മാറ്റിയതാണ് എന്നാലും വേഗത്തില്‍ തന്നെ ഇത് പൂര്‍ണ വളര്‍ച്ച ഏത്തുന്നു. സൂര്യ പ്രകാശം തീരെ ലഭിക്കാത്ത രൂപകൂടിലെ ചെടിയുടെ നിറം നല്ല പച്ച തന്നെയാണ്.
എത്ര ഇത് വളര്‍ന്നാലും തിരുരൂപതിറെ മുഖം മാത്രം മറയില്ല വിശ്വാസ പാതയില്‍ 100വര്ഷം പിന്നിട്ട PULLUVAZHY ST:THOMAS CATHALIC ദേവാലയത്തിന്‍റെ പ്രവേശനകവാടത്തില്‍ തന്നെയാണ് ഈ രൂപ കൂട് സ്ഥിതി ചെയ്യുന്നത്, ആയതു പ്രദേശത്തിന് കൂടുതല്‍ അനുഗ്രഹകരമായിരിക്കുന്നു
137 comments
കൂടുതല്‍ വളച്ചുകെട്ടില്ലാതെ മറ്റു ചില ചിത്രങ്ങള്‍ കാണാം!
courtesy
courtesy
മുകളിലെ രണ്ടു ചിത്രങ്ങളില്‍ നിന്നും "സൂര്യ പ്രകാശം തീരെ ലഭിക്കാത്ത ആ ചെടിക്ക്" ആവശ്യത്തിന് സൂര്യ പ്രകാശം ലഭിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം!
മറ്റൊരു ചിത്രം!
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം:
ചില്ലിട്ട വാതില്‍ തുറക്കുന്നതിനുള്ള താക്കോല്‍ പഴുതിനും, വാതിലിന്റ്റെ പിടിക്ക് ചുറ്റും ഉള്ള പെയിന്‍റ് മങ്ങിയിരിക്കുന്നതായി കാണുന്നും!
മുഖത്തിന് ചുറ്റുമുള്ള ഇലകള്‍ പറിച്ചു കളയാന്‍ സ്ഥിരമായി ഈ വാതില്‍ തുറക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്!
courtesy
സൂര്യ പ്രകാശം തീരെ ലഭിക്കാത്ത ആ സ്ഥലം!!!
-------------------------------------------------------------------
https://www.facebook.com/658729730908459/photos/a.658843404230425.1073741826.658729730908459/1039877839460311/?type=3&theater
http://static.panoramio.com/photos/original/10423756.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJFBZNDm2CQ3EQdfzGsP-3J9USebM4RMZPTpArrMX3j1LmW-60MEPJ76Nw5Z4n1UHmKdi0gyLHbRCdb9vwvdKp4hzWF3PTd4qdIJBp_BNz08WwTgngl-1O6Z0tZ_yczgRE0hsSSZVE8zw/s1600/st.thomas+church+pulluvazhi.png
https://travelthroughkerala.blogspot.it/2011/03/st-thomas-church-pulluvazhy-grotto-of.html?view=snapshot
https://www.catholicsandcultures.org/files/pages/rs59067_img_1554-lpr_2.jpg
https://www.facebook.com/photo.php?fbid=1508326582823617&set=a.1382966488692961.1073741828.100009388686687&type=3