യേശുവിന്റ്റെ പ്രാര്‍ത്ഥന പോലും കേള്‍ക്കാത്ത ദൈവം, വിശ്വാസികളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്ന് പറയുമ്പോഴാണ്, യേശു തന്നെ പരിഹാസ്യനാകുന്നത്! യേശു തന്റ്റെ പിതാവായ ദൈവത്തോട് മൂന്നു വട്ടം ഒരു കാര്യം തന്നെ പറഞ്ഞു പ്രാര്‍ഥി ക്കുന്നുണ്ട് അത് ഇപ്രകാരമാണ്: [മത്തായി 26: 36-44]
36 : അനന്തരം യേശു അവരോടൊത്ത് ഗത്‌സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.
39 : അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ.
42 : രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!
44 : അവന്‍ അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു.
ഇവിടെ യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നത് കുരിശു മരണത്തില്‍ നിന്നും തന്നെ ഒഴിവാക്കാനാണ് "എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ." എന്ന് കൂടി യേശു കൂട്ടി ചേര്‍ക്കുന്നു. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ തന്നെയും ദൈവത്തിന്റ്റെ തീരുമാനം യേശുവിനെ കുരിശില്‍ തറക്കുക എന്ന് തന്നെയായിരുന്നു, അത് നടക്കുക തന്നെ ചെയ്യും. ദൈവം അറിയാതെയും, അനുവദിക്കാതെയും ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് സഭ പഠിപ്പിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പ്രായ പൂര്‍ത്തിയാകാത്ത നിങ്ങളുടെ മകള്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി കൊല്ലപെടണമെന്നാണ് ദൈവ ഹിതം എങ്കില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും അത് നടക്കുക തന്നെ ചെയ്യും. യേശു പ്രാര്‍ഥിച്ചിട്ടും ദൈവ ഹിതം പോലെ സംഭവിച്ചു. മനുഷ്യര്‍ പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും ദൈവ ഹിതം തന്നെ നിറവേറുന്നുവെങ്കില്‍ പിന്നെ പ്രാര്‍ത്ഥനകൊണ്ട് എന്ത് ഫലം!? പ്രാര്‍ത്ഥന എന്നാല്‍ ദൈവത്തിന് നന്ദി പറയുന്നതാണ് എന്ന സ്ഥിരം പല്ലവി ദയവായി ആവര്‍ത്തിക്കാതിരിക്കുക! ഇവിടെ യേശു പ്രാര്‍ഥിക്കുന്നത് തന്റ്റെ ഒരു ആവശ്യം പറഞ്ഞാണ് എന്ന് ഓര്‍ക്കുക!!!

"ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു."
[ സങ്കീര്‍ത്തനങ്ങള്‍ 3:4]
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
[ സങ്കീര്‍ത്തനങ്ങള്‍,18:6]
"നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു."
[ സങ്കീര്‍ത്തനങ്ങള്‍ 34:17,18]
"അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും;" [ സങ്കീര്‍ത്തനങ്ങള്‍, 50:15]
==================================