Monday, 4 July 2016

എത്ര ജോഡി പക്ഷിമൃഗതികള്‍..?

Q. എത്ര ജോഡി പക്ഷിമൃഗതികളെയാണ് പേടകത്തില്‍ കയറ്റാന്‍ ദൈവം നോഹയോട് പറഞ്ഞത്?

ഉത്തരം, A = ഒരു ജോഡി [രണ്ടെണ്ണം}
19: എല്ലാ ജീവജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം.
20: എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ. [ഉല്‍പ്പത്തി, 6:19, 20 ]

ഉത്തരം B = 7 ജോഡി { പതിനാലെണ്ണം } + 1 ജോഡി.
2 : ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും
3 : ആകാശത്തിലെ പറവകളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക.

ദൈവം അടിച്ച് വീലായിട്ടാണ് പറയുന്നത് എന്ന് മനസ്സിലാക്കിയ നോഹ> ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി. [ ഉല്‍പ്പത്തി, 7: 8-9]
ഹോ! അപാരം തന്നെ!