Sunday, 31 July 2016

Apollo V/s Jesus

യേശുവിന്  അപ്പോളോയുമായി എന്തെങ്കിലും സാമ്മ്യം തോന്നുന്നുവെങ്കില്‍ വെറും  യാദൃശ്ചികം  മാത്രം!
Apollo, 2nd c 

TheGreek Sun God Apollo with the radiant halo of Helios in a Roman floor mosaic at El Djem, Tunisia, late 2nd century AD

Jesus, 6th c AD



--------------------------------------------------------------------------
https://en.wikipedia.org/wiki/Helios

അമ്പലം V/s പള്ളി - ഇനി എന്തൊക്കെ കാണണം


അമ്പലം
പള്ളി
അമ്പലം
പള്ളി
ഈശ്വരന്‍
ഈശോ
വിഗ്രഹം
തിരു സ്വരൂപം
പൂജ
ദിവ്യ പൂജ
പായസം
പാചോറ്
ബലി
ദിവ്യ ബലി
പൂണൂല്‍
വെന്തീഞ്ഞ
വേദം
വേദ പുസ്തകം
വിജയ ദശമി
ദസറപെരുന്നാള്‍
ത്രിമൂര്‍ത്തി
ത്രീത്വം
രാമായണ മാസം
ബൈബിള്‍മാസം
ബ്രഹ്മാവ്‌
പരിശുദ്ധാത്മാവ്
വെടി വഴിപാട്
വെടി നേര്‍ച്ച
വഴിപാട്
നേര്‍ച്ച
വൃതം
നോമ്പ്
ശയനപദക്ഷിനം
ഉരുള്‍ നേര്‍ച്ച
അന്‍പൊലി
അമ്പ് പെരുന്നാള്‍
ശിവ രാത്രി
മിശിഹാ രാത്രി
എഴുത്തിനിരുത്ത്‌
എഴുത്ത് കുദാശ
സ്വാമി ശരണം
മുത്തപ്പ ശരണം
തുലാഭാരം
തുലാഭാര കാഴ്ച്ച
തിടമ്പ്
തിരു സ്വരൂപം
കോവില്‍
ദേവാലയം
തീര്‍ഥാടനം
തീര്‍ഥയാത്ര
കോടി മുണ്ട്
മന്ത്ര കോടി
നിലവിളക്ക്
കുരിശു വിളക്ക്
അടിമ
അടിമ
ദീപാരാധന
ദീപ കാഴ്ച
അര്‍ച്ചന
അര്‍ച്ചന
തിരുവാതിരകളി
മാര്‍ഗ്ഗം കളി
ഭജന
ഭജന
ചോറൂട്ട്‌
ചോറൂട്ട് കുദാശ
കെടാവിളക്ക്
നിത്യ ദീപം
സൂര്യനമസ്ക്കാരം
യേശുനമസ്ക്കാരം
വാഹന പൂജ
വാഹനവെഞ്ചിരിപ്പ്








Saturday, 30 July 2016

മുട്ടില്‍ ഇഴയല്‍

എതിര്‍ക്കാന്‍ അറിവോ, കഴിവോ ഇല്ലാത്ത ഒരു ജനതയെ ഭയപ്പെടുത്തി, ഇപ്രകാരം ചെയ്യിച്ച് ആത്മ നിര്‍വൃതി അടയുന്നത്, മാനസീക വൈകല്യമുള്ള അധോലോക  ഭീകര സങ്കങ്ങളാണ്!

ഏതു  പള്ളിയിലും ധ്യാന  കേന്ദ്രങ്ങളിലും  ചെന്നാലും മനപ്പാടമാക്കി  വച്ചിരിക്കുന്ന ചില ബൈബിളില്‍  വാക്കുകള്‍  ചര്‍ദ്ദിക്കുന്നവരെ  കാണാം! 
"ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ ഭയത്തോടെ നില്‍ക്കട്ടെ" {സങ്കീര്‍ത്തനങ്ങള്‍  33:8}
"ഭൂമി  മുഴുവനും അവിടത്തെ  മുന്‍പില്‍  ഭയന്ന്  വിറക്കട്ടെ!"  {സങ്കീര്‍ത്തനങ്ങള്‍  96:9}
"യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കട്ടെ"  { ഫിലിപ്പി  2:10 }
ഇതൊക്കെ  അവയില്‍ ചിലത്  മാത്രം!

ഞാനാണ് ദൈവം, എന്റ്റെ മുന്‍പില്‍, ഇഴഞ്ഞു വലിഞ്ഞു, കരഞ്ഞു പിഴിഞ്ഞു, കൈ നിറയെ കാശുമായ് വന്ന് കൈനീട്ടി കേണപേക്ഷിച്ചാല്‍... {സമയവും, സന്ദര്‍ഭവും, സൗകര്യവും ഉണ്ടെങ്കില്‍} ദൈവം നിങ്ങടെ കാര്യം ഞാന്‍ പരിഗണിക്കാം!


ഇങ്ങനെ  പറഞ്ഞു  പറ്റിച്ച്  ഏഴകളെകൊണ്ട് ഇതുപോലെ ചെയ്യിക്കുന്നവരെയാണ് മുക്കാലിയില്‍ കെട്ടി അടിക്കേണ്ടത്!!


-------------------------------------------------------------------------------
https://www.flickr.com/photos/vinod_kumar_t_g/16864916380

Tuesday, 26 July 2016

"സൂര്യ പ്രകാശം തീരെ ലഭിക്കാത്ത ചെടി" പുല്ലുവഴി

St. Thomas Church, Pulluvazhi 
എറണാകുളം  ജില്ലയിലെ  കുന്നത്തുനാട്   താലൂക്കില്‍,  സീറോ മലബാര്‍ വിഭാഗത്തിലെ എറണാകുളം അങ്കമാലി രൂപതയില്‍പെട്ട, പുല്ലുവഴി വി. തോമാസ് ശ്ലീഹായുടെ പള്ളിക്ക്  മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന വി. അന്തോനീസിന്റ്റെ രൂപക്കൂട് ഒരു  അത്ഭുത പ്രതിഭാസമാണെന്ന് വിശ്വാസികള്‍  പറയുന്നു. വെറുതെ  ഒന്ന് നോക്കികളയാം! 


Like This Page · 25
  July, 2016

ST: ANTONY"S ന്‍റെ രൂപകൂടില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടി അത്ഭുതം എന്ന് തന്നെ പറയണം. പൂര്‍ണമായും കോണ്‍ക്രീറ്റ്‌ ടില്‍ പുനര്‍നിര്‍മിച്ച ഈ രൂപക്കൂടില്‍ പൂര്‍ണ ആരോഗ്യത്തോടെ വളരുന്ന ഈ ചെടി പലതവണ വെട്ടി മാറ്റിയതാണ് എന്നാലും വേഗത്തില്‍ തന്നെ ഇത് പൂര്‍ണ വളര്‍ച്ച ഏത്തുന്നു. സൂര്യ പ്രകാശം തീരെ ലഭിക്കാത്ത രൂപകൂടിലെ ചെടിയുടെ നിറം നല്ല പച്ച തന്നെയാണ്. 
എത്ര ഇത് വളര്‍ന്നാലും തിരുരൂപതിറെ മുഖം മാത്രം മറയില്ല വിശ്വാസ പാതയില്‍ 100വര്ഷം പിന്നിട്ട PULLUVAZHY ST:THOMAS CATHALIC ദേവാലയത്തിന്‍റെ പ്രവേശനകവാടത്തില്‍ തന്നെയാണ് ഈ രൂപ കൂട് സ്ഥിതി ചെയ്യുന്നത്, ആയതു പ്രദേശത്തിന് കൂടുതല്‍ അനുഗ്രഹകരമായിരിക്കുന്നു

Like
Comment


കൂടുതല്‍  വളച്ചുകെട്ടില്ലാതെ മറ്റു ചില ചിത്രങ്ങള്‍  കാണാം!

courtesy 



courtesy

മുകളിലെ  രണ്ടു ചിത്രങ്ങളില്‍  നിന്നും  "സൂര്യ പ്രകാശം തീരെ  ലഭിക്കാത്ത  ആ ചെടിക്ക്" ആവശ്യത്തിന് സൂര്യ പ്രകാശം ലഭിക്കുന്നുണ്ട്  എന്ന് മനസ്സിലാക്കാം!

മറ്റൊരു ചിത്രം!
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന  മറ്റൊരു കാര്യം:
ചില്ലിട്ട വാതില്‍ തുറക്കുന്നതിനുള്ള താക്കോല്‍  പഴുതിനും, വാതിലിന്റ്റെ പിടിക്ക് ചുറ്റും  ഉള്ള പെയിന്‍റ് മങ്ങിയിരിക്കുന്നതായി കാണുന്നും! 
മുഖത്തിന്‌  ചുറ്റുമുള്ള ഇലകള്‍  പറിച്ചു  കളയാന്‍  സ്ഥിരമായി ഈ വാതില്‍ തുറക്കുന്നുണ്ട്  എന്ന്  ഇതില്‍ നിന്നും വ്യക്തമാണ്!

courtesy
സൂര്യ പ്രകാശം തീരെ  ലഭിക്കാത്ത  ആ സ്ഥലം!!! 




-------------------------------------------------------------------
https://www.facebook.com/658729730908459/photos/a.658843404230425.1073741826.658729730908459/1039877839460311/?type=3&theater
http://static.panoramio.com/photos/original/10423756.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJFBZNDm2CQ3EQdfzGsP-3J9USebM4RMZPTpArrMX3j1LmW-60MEPJ76Nw5Z4n1UHmKdi0gyLHbRCdb9vwvdKp4hzWF3PTd4qdIJBp_BNz08WwTgngl-1O6Z0tZ_yczgRE0hsSSZVE8zw/s1600/st.thomas+church+pulluvazhi.png
https://travelthroughkerala.blogspot.it/2011/03/st-thomas-church-pulluvazhy-grotto-of.html?view=snapshot
https://www.catholicsandcultures.org/files/pages/rs59067_img_1554-lpr_2.jpg
https://www.facebook.com/photo.php?fbid=1508326582823617&set=a.1382966488692961.1073741828.100009388686687&type=3

Monday, 25 July 2016

ചോറൂട്ട്‌ കുദാശ

യേശു ജനിച്ച് എട്ടാം ദിവസം ജറുസലേം ദേവാലയത്തില്‍ കൊണ്ട് പോയപ്പോള്‍, "ചോറ് വേണം" എന്നാണ് യേശു ആദ്യമായി സംസാരിച്ചത്! 
അന്ന് മറിയം യേശുവിന് പായസം ഉണ്ടാക്കി കൊടുത്ത ഓര്‍മ്മയാണ്‌ "ചോറൂട്ട്‌ കുദാശ" എന്ന പേരില്‍ സഭ ഇന്നും കൊണ്ടാടുന്നത്!










സ്വര്‍ഗ്ഗ രാജ്യത്തിലെ സുവിശേഷം...

" ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ,
നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും."
[ ലൂക്കാ, 6:20-21 ]
അങ്ങനെ പട്ടിണി കിടന്ന് മരിക്കുന്ന 20,000 ഭാഗ്യവാന്മ്മാര്‍ ഓരോദിവസവും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നു!!!
നാല് നേരം മൃഷ്ടാന്നം കഴിഞ്ഞ്, എബക്കോം വിട്ട്,
ആസനത്തില്‍ കയ്യും തിരുകി, നാളെ തിന്നേണ്ട വിഭവങ്ങള്‍ സ്വപ്നം കാണുന്നവര്‍ വില്‍ക്കുന്ന, സ്വര്‍ഗ്ഗ രാജ്യത്തിലെ സുവിശേഷം എന്നല്ലാതെ മറ്റെന്താണ്  ഇതിനെ  വിളിക്കുക!!!

Monday, 18 July 2016

കൊല്ലരുത് !


"കൊല്ലരുത്!" [ പുറപ്പാട്, 20, 13]

"പുരോഹിതരെ  അനുസരിക്കാത്തവരെ  കൊല്ലുക!" 
[ നിയമാവര്‍ത്തനം, 17, 12]
"മറ്റു  ദൈവങ്ങളെ  ആരാധിക്കുന്നവരെ  കൊല്ലുക!"
[പുറപ്പാട്, 22:20]
"സ്വവര്‍ഗനുരാഗികളെ കൊല്ലുക!"
[ലേവ്യര്‍, 20:13]
"വിവാഹം  കഴിച്ച പെണ്‍കുട്ടി കന്യക അല്ലെങ്കില്‍ കൊന്നുകളയുക!"
[നിയമാവര്‍ത്തനം, 22: 20-21]
ഇതൊരു ചെറിയ ഭാഗം മാത്രം! ദൈവം  നടത്തിയ കൊലപാതകങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്! 
ഒനാണ്  പറയുന്നത്  കൊല്ലരുത്  എന്ന്!




Wednesday, 13 July 2016

വട്ടായിയും ശിക്ഷ്യനും ചില സത്യങ്ങളും !!!

xaviar Vattayil

























2014 ഏപ്രില്‍ മാസം പാലക്കാട് കരിമ്പ ബഥനി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്ന SIC ക്കുണ്ടായ അത്ഭുത സൗഖ്യം!!!

- തൊണ്ടയില്‍ അര്‍ഭുതം
- ഓപറേഷന്‍ നടത്തുന്നു
- ഉമിനീര്‍ ഗ്രന്ഥി എടുത്തു കളഞ്ഞു
- തൊണ്ട വരളുന്നു
- ക്ലാസ്സെടുക്കാന്‍ ബുദ്ധിമുട്ട്
- ധ്യാനം കൂടുന്നു
അത്ഭുതം
- എടുത്തു കളഞ്ഞ അവയവത്തെ യേശു പുനര്‍സ്ഥാപിച്ചു.
- ആമ്മേന്‍! അല്ലേലൂയ! യേശുവേ നന്ദി !!!


ഉമിനീര്‍ ഗ്രന്ഥി/കള്‍ ഓപറേഷന്‍ നടത്തി എടുത്തു കളയുക സാധാരണമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്!
ആദ്യമായി ഉമിനീര്‍ ഗ്രന്ധികളെ നമുക്ക് പരിചയപ്പെടാം!
[1]
പാരറ്റൊയ്ട് ഗ്രന്ഥികള്‍ { Parotide Glands }
ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ. 25-30 ഗ്രാം ഭാരമുണ്ട്. ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം. ആവസ്യമായത്തില്‍ 20% ഉമിനീര്‍ ഈ രണ്ടു ഗ്രന്ധികളും ഉള്‍പ്പാതിപ്പിക്കുന്നു.
[2]
നാക്കിന് താഴെ ഉള്ളവാ [Sublingual Glands]
ഈ രണ്ടു ഗ്രന്ഥികള്‍ 5% ഉമിനീര്‍ പുറപ്പെടുവിക്കുന്നു.
[3]
താടിഎല്ലിന് താഴെയുള്ളവ [ submandibular Glands]
ഇവരണ്ടും 65-70% ഉമിനീര്‍ പുറപ്പെടുവിക്കുന്നു.
[4]
ഇവകൂടാതെ 800 മുതല്‍ 1000 വരെ ചെറിയ  ഗ്രന്ഥികള്‍ കൂടി ഉമിനീര്‍ പുറപ്പെടുവിക്കുന്നുണ്ട് .
ഇനി കാര്യത്തിലേക്ക് കടക്കാം!
വട്ടായിയുടെ ഉടായിപ്പ് സില്‍മ കണ്ടതില്‍ ഉണ്ടായ ചില സംസയങ്ങള്‍ ഇവിടെ കുറിക്കുന്നു!
- തൊണ്ടയിലെ അര്‍ഭുതത്തെ തുടര്‍ന്ന് ഉണ്ടായ ഓപറേഷന്‍റ്റെ ഭാഗമായി താടി എല്ലിന്റ്റെ അടിയില്‍ സ്ഥിതിചെയ്യുന്ന രണ്ട് ഉമിനീര്‍ ഗ്രന്ഥികളും നീക്കം ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല!
- ഉമിനീര്‍ ഗ്രന്ഥി എടുത്തു കളഞ്ഞു എന്നാണ് രണ്ടു വട്ടവും പറയുന്നത്. അതിനാല്‍ ഒരു ഗ്രന്ഥി എടുത്ത് മാറ്റിയാല്‍ തന്നെയും തൊണ്ട വരളുന്നതിനുള്ള [ Xerostomia ] സാദ്ധ്യതകള്‍ വളരെ കുറവാണ് എന്ന് മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ പറയുന്നു.
- പരസ്യപ്പെടുത്തി ഇല്ലാത്ത കഥകള്‍ പറഞ്ഞ് ആളുകളെ അടുപ്പിക്കാന്‍ ഇത്തരം അടവുകള്‍ പയറ്റുന്ന ധാരാളം കപട രോഗ ശാന്തിക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ!
- ഇവിടെ ആദ്യം അന്വേഷിക്കേണ്ടത് ഈ കന്യാസ്ത്രീയും ഇവര്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ്.
- പിന്നീട് ഇവരെ ഓപറേഷന്‍ ചെയ്ത ഡോക്ടര്‍മാര്‍, ക്ലിനിക്കല്‍ റെക്കോര്‍ഡ്‌സ് എന്നിവയാണ്.
- പള്ളി/മഠം വക ആശുപത്രി ആണെങ്കില്‍ പിന്നെ എളുപ്പമാണ്.
- ഇനി അത്ഭുതം നടന്ന സ്ഥലം: DhoniMarian Renewal Centre, പലക്കാട്,   അതും വട്ടായി നടത്തുന്നത്.
- എക്കാലവും സഭ പറഞ്ഞു പരത്തിയിട്ടുള്ളത് അശാസ്ത്രീയമായ, തെളിവുകള്‍ ഇല്ലാത്ത കെട്ടുകഥകളും, ഇല്ലാത്ത അത്ഭുതങ്ങളുമാണ്.
- "ഡോക്റ്റര്‍മാര്‍ എടുത്തു കളഞ്ഞ ഉമിനീര്‍ ഗ്രന്ഥി യേശു വീണ്ടും മുളപ്പിച്ചു" എന്ന് പറയുമ്പോള്‍, "തമ്പ്രാന്‍ പറഞ്ഞത് അങ്ങനെസന്നെ" എന്ന് കൂടെ നടന്ന് ജയ്‌ വിളിക്കുന്ന, നീയൊക്കെ എച്ചില്‍ കൊടുത്ത് വളര്‍ത്തുന്ന ഏഴകള്‍ അതൊക്കെ വിശ്വസിക്കാന്‍ എന്നും ഉണ്ടാകും.

- ഇനി ഇതോന്നുമല്ല, തന്റ്റെ ശിക്ഷ്യന്‍ റെനി പുല്ലുകാലയിലുമായി "ഹൃദയത്തോട് വളരെ അടുത്തിരിക്കുന്നു" എന്നൊക്കെ പറഞ്ഞ് വട്ടായി ഇങ്ങനെ കൊഞ്ചി കുഴയുന്നത് കാണുമ്പോള്‍...
ഈ അടുത്തിടക്ക്, റോമിലെ വൈദീക വിദ്യാര്‍ഥികളും, കന്ന്യാസ്ത്രീകളും മറ്റും പഠിക്കുന്ന യൂണിവേര്‍‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്ന അദ്ധ്യാപകന്‍ താന്‍ ഒരു സ്വവര്‍ഗ രതിക്കാരന്‍ ആണെന്ന് സ്വയം സമ്മതിക്കുകയും സഭ വിട്ടു പോവുകയും ചെയ്ത അവസരത്തില്‍, വത്തിക്കാനില്‍ താങ്കളെപോലെ മറ്റാരെങ്കിലും ഉണ്ടോ എന്ന പത്രക്കാരുടെ ചോദ്യത്തിന്: "ആണുങ്ങള്‍ മാത്രം ഉള്ള ഒരു സമൂഹത്തില്‍ അത് സാധാരണമാണ്" എന്നാണ് മറുപടി പറഞ്ഞത് എന്ന് വെറുതെ ഓര്‍ത്തു പോയി!













==================================================

Monday, 11 July 2016

യേശുവിന്റ്റെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം ...

യേശുവിന്റ്റെ പ്രാര്‍ത്ഥന പോലും കേള്‍ക്കാത്ത ദൈവം, വിശ്വാസികളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്ന് പറയുമ്പോഴാണ്, യേശു തന്നെ പരിഹാസ്യനാകുന്നത്! യേശു തന്റ്റെ പിതാവായ ദൈവത്തോട് മൂന്നു വട്ടം ഒരു കാര്യം തന്നെ പറഞ്ഞു പ്രാര്‍ഥി ക്കുന്നുണ്ട് അത് ഇപ്രകാരമാണ്: [മത്തായി 26: 36-44] 36 : അനന്തരം യേശു അവരോടൊത്ത് ഗത്‌സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക. 39 : അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. 42 : രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ! 44 : അവന്‍ അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു.
ഇവിടെ യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നത് കുരിശു മരണത്തില്‍ നിന്നും തന്നെ ഒഴിവാക്കാനാണ് "എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ." എന്ന് കൂടി യേശു കൂട്ടി ചേര്‍ക്കുന്നു. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ തന്നെയും ദൈവത്തിന്റ്റെ തീരുമാനം യേശുവിനെ കുരിശില്‍ തറക്കുക എന്ന് തന്നെയായിരുന്നു, അത് നടക്കുക തന്നെ ചെയ്യും. ദൈവം അറിയാതെയും, അനുവദിക്കാതെയും ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് സഭ പഠിപ്പിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പ്രായ പൂര്‍ത്തിയാകാത്ത നിങ്ങളുടെ മകള്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി കൊല്ലപെടണമെന്നാണ് ദൈവ ഹിതം എങ്കില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും അത് നടക്കുക തന്നെ ചെയ്യും. യേശു പ്രാര്‍ഥിച്ചിട്ടും ദൈവ ഹിതം പോലെ സംഭവിച്ചു. മനുഷ്യര്‍ പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും ദൈവ ഹിതം തന്നെ നിറവേറുന്നുവെങ്കില്‍ പിന്നെ പ്രാര്‍ത്ഥനകൊണ്ട് എന്ത് ഫലം!? പ്രാര്‍ത്ഥന എന്നാല്‍ ദൈവത്തിന് നന്ദി പറയുന്നതാണ് എന്ന സ്ഥിരം പല്ലവി ദയവായി ആവര്‍ത്തിക്കാതിരിക്കുക! ഇവിടെ യേശു പ്രാര്‍ഥിക്കുന്നത് തന്റ്റെ ഒരു ആവശ്യം പറഞ്ഞാണ് എന്ന് ഓര്‍ക്കുക!!!



























"ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു." 
[ സങ്കീര്‍ത്തനങ്ങള്‍ 3:4] 
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. 
[ സങ്കീര്‍ത്തനങ്ങള്‍,18:6] 
"നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു." 
[ സങ്കീര്‍ത്തനങ്ങള്‍ 34:17,18] 
"അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും;" [ സങ്കീര്‍ത്തനങ്ങള്‍, 50:15]

==================================


Saturday, 9 July 2016

ഇത് വല്ലാത്ത കുരിശായല്ലോ...!!!

ഒരിക്കല്‍... "മനുഷ്യരെ കാണണം" എന്ന മോഹവുമായി ഭൂമിയിലേക്ക്‌ വന്ന യേശു കണ്ടത്: വലിയ കുരിശുകളുമായി നിന്ന് അലമുറയിടുന്ന ഒരു കൂട്ടം മനുഷ്യരെയാണ് !

പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നത് കൊണ്ട് ആരും കാണാതെ, പാവം വേഗം തിരികെ പോയി !!

Thursday, 7 July 2016

ഭീരുവായ ദൈവം!

" ഞാനാണ് ദൈവം! ഞാനാണ് എല്ലാംസൃഷ്ട്ടിച്ചത്!ഇതൊക്കെ വിശ്വസിക്കാത്തവരെ നിര്‍ദയം കൊന്നുകളയുക" [ ബൈബിള്‍ & ഖുറാന്‍ ]

അതിനായി ആ ദൈവം മനുഷ്യരെ അയക്കുന്നു എന്നതാണ്, "ദൈവം ഇല്ല" എന്നതിനുള്ള ഏറ്റവും വലിയ തെളിവ്!!!