Showing posts with label നെല്ലിക്ക. Show all posts
Showing posts with label നെല്ലിക്ക. Show all posts

Wednesday, 16 May 2018

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ഉല്‍പത്തി - 120 വയസ്സ്

120 വയസ്സ് "ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സ് 120 വര്‍ഷമായിരിക്കും." [ഉല്‍പത്തി, 6:3]
"ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."[നിയമാവര്‍ത്തനം, 32:39]
"കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു." [1 സാമുവല്‍, 2:6]

ഇനി ബൈബിളിലെ ചിലരുടെ വയസ്സ് ഒന്ന് നോക്കാം :
969 - മെത്തുശെലഹ് – [ഉല്‍പത്തി, 5:27]
962 - യാരെദ് – [ഉല്‍പത്തി, 5:20]
950 - നോഹ – [ഉല്‍പത്തി, 9:29]
930 - ആദം – [ഉല്‍പത്തി, 5:5]
912 - സേത്ത് – [ഉല്‍പത്തി, 5:8]
910 - കെയ്നാന്‍ – [ഉല്‍പത്തി, 5:12-13]
905 - എനോഷ് – [ഉല്‍പത്തി, 5:11]
895 - മഹലലേല്‍ – [ഉല്‍പത്തി, 5:15-16]
777 - ലമെക്ക് – [ഉല്‍പത്തി, 5:31]
600 - ഷേം – [ഉല്‍പത്തി,11:10-11]
464 - ഏബര്‍ – [ഉല്‍പത്തി,11:16-17]
438 -  അര്‍പ്പഷാദ് - [ഉല്‍പത്തി, 11:12-13]
433 - ഷേലാഹ് – [ഉല്‍പത്തി, 11:14-15
365 - ഹെനോക്ക് – [ഉല്‍പത്തി, 5:21-22]
240 - ജോബ്‌ – [ജോബ്‌, 42:10-17]
239 - പേലെഗ് – [ഉല്‍പത്തി, 11:18-19]
239 - റെവു – [ഉല്‍പത്തി, 11:20-21]
230 - സെരൂഗ് – [ഉല്‍പത്തി, 11:22-23]
205 - തേരാഹ് – [ഉല്‍പത്തി, 11:32]
180 - ഇസഹാക്ക് – [ഉല്‍പത്തി, 35:28]
148 - നാഹോര്‍ – [ഉല്‍പത്തി, 11:24-25]
175 - അബ്രഹാം – [ഉല്‍പത്തി, 25:7]
147 - യാക്കോബ് – [ഉല്‍പത്തി, 47:28]
127 - സാറാ – [ഉല്‍പത്തി, 23:1]
ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും ദൈവമാണെങ്കില്‍, ദൈവത്തിന് കണക്ക് തെറ്റിയതോ, മനുഷ്യര്‍ക്ക്‌ മരിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടോ ദൈവം പറഞ്ഞ 120  വര്‍ഷം കഴിഞ്ഞിട്ടും ഇവരൊക്കെ ജീവിച്ചു എന്ന് പറയുന്നത്!?


Sunday, 4 June 2017

വെള്ളവും വീഞ്ഞും

വെള്ളം വീഞ്ഞാക്കുന്ന മന്ത്രം,  എന്തുകൊണ്ടായിരിക്കും യേശു  ശിഷ്യന്‍മ്മാരെ പഠിപ്പിക്കാതിരുന്നത് !? 

Wednesday, 31 May 2017

പ്രണയം

ഇല്ലാത്ത ആകാശം ദൈവം സൃഷ്ടിച്ചു എന്ന വിശ്വാസത്തില്‍ നിന്നും, ദൈവം ഇല്ല എന്ന ഉറപ്പ് ഉണ്ടായത്, ഒരു പൊത്തകത്തെ മാറ്റി നിറുത്തി ഒരായിരം പുസ്തകങ്ങളെ പ്രണയിച്ചപ്പോഴാണ്!!!


Friday, 5 May 2017

ക്രിസ്തു - മതം - ക്രിസ്ത്യാനി

ക്രിസ്തുമതം ഉണ്ടാകുന്നതിന് മുന്‍പ്
ക്രിസ്ത്യാനികള്‍ ഇല്ലാതിരിക്കെ,
ക്രിസ്ത്യാനികള്‍ ഇനിയും ചെയ്യാത്ത 
പാപങ്ങള്‍ക്ക്‌ വേണ്ടി,
കര്‍ത്താവ്‌ കുരിശില്‍ മരിച്ചു!!!

അടിപൊളി!!!

Monday, 1 May 2017

കേരളത്തിലെ കുരിശ് കൃഷികള്‍

1️⃣ തിരുവനന്തപുരം 
✝️ വെള്ളറട കുരിശുമല
✝️ ബോണക്കാട് കുരിശുമല
✝️ കടുമ്പു കുരിശുമല

2️⃣ കൊല്ലം
✝️ ഉറുകുന്ന് കുരിശുമല
✝️ തെന്മല / പാണ്ഡവന്‍ പാറ

3️⃣ പത്തനംതിട്ട
✝️ കരുവള്ളിക്കാട് കുരിശുമല

4️⃣ ആലപ്പുഴ
✝️ മല ഇല്ലാത്തത് കഷ്ടമായിപ്പോയി! 😢

5️⃣ ഇടുക്കി
✝️ ആലടി കുരിശുമല
✝️ എഴുകുംവയല്‍ കുരിശുമല
✝️ ഉപ്പുതോട്‌ കുരിശുമല
✝️ ചിന്നാർനിരപ്പ് കുരിശുമല
✝️ തുമ്പച്ചി കുരിശുമല
✝️ പാഞ്ചാലിമേട് കുരിശുമല
✝️ പാല്‍ക്കുളമേട്‌ കുരിശുമല
✝️ ചെങ്കര കുരിശുമല
✝️ പൊന്നാമല കുരിശുമല
✝️ ഒട്ടകത്തലമേട്‌ കുരിശുമല

6️⃣ കോട്ടയം
✝️ കാട്ടാമ്പാക്ക് കുരിശുമല
✝️ ഇല്ലിക്കൽ കല്ല് കുരിശുമല [മൂന്നിലവ് ]
✝️ വാഗമണ്‍ കുരിശുമല
✝️ പെരുംകുന്ന് കുരിശുമല
✝️ ഇലവീഴാ പൂഞ്ചിറ കുരിശുമല [Carmel Mount ]
✝️ വീരന്‍മല കുരിശുമല

7️⃣ എറണാകുളം
✝️ മലയാറ്റൂര്‍ / Malayattoor


8️⃣ തൃശ്ശൂർ
✝️ മുനിയാട്ടുകുന്ന് കുരിശുമല
✝️ കനകമല കുരിശടി

9️⃣ പാലക്കാട്
✝️ ജെല്ലിപ്പാറ കുരിശുമല, അട്ടപ്പാടി, 

🔟 മലപ്പുറം
✝️ കക്കാടം പൊയില്‍ കുരിശുമല

1️⃣1️⃣ കോഴിക്കോട്
✝️ കോടഞ്ചേരി കുരിശുമല

1️⃣2️⃣ വയനാട്
✝️ കാഞ്ഞിരങ്ങാട് പൂവരിഞ്ഞി [പിലാക്കാവ്] 
✝️ കൊളഗപ്പാറ [ശശിമല] കുരിശുമല

1️⃣3️⃣ കണ്ണൂർ
✝️ എലപ്പീടിക കുരിശുമല
✝️ കൊട്ടത്തലച്ചി കുരിശുമല
✝️ തിരുനെറ്റിക്കല്ല് കുരിശുമല
✝️ ജോസ് ഗിരി കുരിശുമല
✝️ അയ്യന്‍കുന്ന് കുരിശുമല

1️⃣4️⃣ കാസർഗോഡ്
✝️ 

മത മാലിന്ന്യങ്ങള്‍ മാറ്റൂ
പ്രകൃതിയെ സംരക്ഷിക്കൂ!!!

#Save_Kerala_Wildlife
#Stop_Cross_Farming

കേരളത്തിലെ വന്ന്യജീവികളെയും,
ആവാസവ്യവസ്ഥയേയും സംരക്ഷിക്കാന്‍,
കുരിശ് കൃഷികള്‍ അവസാനിപ്പിക്കുക!

Image may contain: mountain, sky, grass, outdoor and nature
പാഞ്ചാലിമേട്‌, ഇടുക്കി 

കുരിശു കൃഷി 
കുരിശ് കൃഷി 
Cross Farm in Kerala