Thursday, 26 January 2017

കമ്പോളം

മതങ്ങള്‍, ദൈവങ്ങളെ തൂക്കി വില്‍ക്കുന്ന 
ചന്തകളാണ്!


Tuesday, 24 January 2017

കുര്‍ബാന പണം സ്വീകരിക്കുന്ന സ്ഥലം

Image may contain: 1 person
▶ കുര്‍ബാന 
▶ നൊവേന 
▶ ലദീഞ്ഞ്
▶ അമ്പ് നേര്‍ച്ച
▶ വെള്ളി നേര്‍ച്ച
▶ സ്വര്‍ണ്ണം നേര്‍ച്ച
▶ മുത്തുക്കുട നേര്‍ച്ച
ലോകത്ത് മുഴുവനും ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നു എന്ന് കണക്കാക്കുന്നു.
എല്ലാ    കുര്‍ബാനയിലും ഒരാളുടെ പേര് പറഞ്ഞു പ്രത്യേകം പ്രാര്‍ഥിക്കും, കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍പാപ്പയുടെ. 
ഒരു കുര്‍ബാനയ്ക്ക് 25 പേര്‍ പങ്കെടുക്കുന്നു എന്ന് കരുതുക. അപ്പോള്‍ 5, 00 000 X 25 = 1, 25 00 000 വിശ്വാസികള്‍ ഓരോ ദിവസവും മാര്‍പ്പാപ്പക്ക് വേണ്ടി [ മിനിമം ]പ്രത്യേകം പ്രാര്‍ഥിക്കുന്നു എന്ന് സാരം.
ജോണ്‍ പോള്‍ രണ്ടാമന്‍, നീണ്ട 26 വര്‍ഷം മാര്‍പ്പാപ്പ ആയിരുന്ന കാലയളവില്‍, ഇത്രയധികം വിശ്വസികള്‍ പ്രാര്‍ഥിച്ചിട്ടും, 2001 മുതല്‍ 2005 ല്‍ മരിക്കുന്നത് വരെ പാർക്കിൻസൺ ബാധിച്ച് കഷ്ട്ടപ്പെട്ടത്‌ ലോകം മുഴുവന്‍ കണ്ടതാണ്!
'ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും' [ മത്തായി, 7:7]
- അപ്പോള്‍ എന്തായിരുന്നു അത്രയും വിശ്വാസികള്‍ ദൈവത്തോട് പ്രാര്‍ഥിച്ചത്?
"ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." 
[ മത്തായി, 18:19]
- വിശ്വാസികള്‍ ഒന്നും ചോദിച്ചില്ലേ?
"പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും." 
[ മാര്‍ക്കോസ്, 11:24]
- ദേ ഈ കളിക്ക് ഞാന്‍ ഇല്ലാട്ടോ!
"നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും."[ജോണ്‍, 15:7]
- ലോകത്തുള്ള ക്രിസ്ത്യാനികളില്‍ ഒരെണ്ണത്തിനു പോലും വിശ്വാസം ഉണ്ടാര്‍ന്നില്ലേ കോയാ!? അവരില്‍ ആരും അദ്ദേഹത്തിന്റ്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ചില്ലേ!?
ഇതുപോലുള്ള തമാശകള്‍ ബൈബിള്‍ പറയുമ്പോഴും, അതിന്റ്റെ പ്രതിഫലനം ഒരംശം പോലും കത്തോലികാ സഭയുടെ തലവന്റ്റെ ജീവിതത്തില്‍ എന്തേ കാണാതിരുന്നത്, അതും ലോക കത്തോലിക്കാ സമൂഹം അദ്ദേഹത്തിന് വേണ്ടി 24 മണിക്കൂറും പ്രാര്‍ഥിച്ചിട്ടും!?
ആ, പറയാന്‍ മറന്നു!
▶ 'അന്നദാനം' ഒരു നേര്‍ച്ചയല്ല, ഒരു പുണ്യമാണ്!!!
വിശ്വാസം ഇല്ലാത്തവരും ചെയ്യുന്ന ഒരു പുണ്യ കര്‍മ്മം!
---------------------------------------------------------------------
ചിത്രത്തില്‍: അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ച!!!

Saturday, 21 January 2017

ജെല്ലിക്കെട്ട്

നോട്ടു നിരോധനം പാവങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നപ്പോള്‍ മരീന ബീച്ച് ശൂന്ന്യമായിരുന്നു!
ഒരു ക്രൂര വിനോദത്തിന് വേണ്ടി അത് കവിഞ്ഞൊഴുകിയെ ങ്കില്‍,മനുഷ്യത്വമേ നീ എവിടെപ്പോയ്?
നെല്ലിക്ക
#036

Monday, 16 January 2017

'ശബരി' മലയും സ്ത്രീകളും

ഐതിഹ്യങ്ങള്‍ അനുസരിച്ച്:

[ 1 ] ശബരി
- മതംഗമഹര്‍ഷി തന്റ്റെ പുണ്യാശ്രമത്തില്‍ താമസിക്കാന്‍ അനുവദിച്ച കാട്ടാള സ്ത്രീ,
വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുമ്പോൾ, ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം 'ശബരിമല' എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനംവരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.
[ 2 ] മാളികപ്പുറത്തമ്മ
- അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഇച്ഛിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മയ്ക്കുള്ള സ്ഥാനം.
- അയ്യപ്പനെ ആയുധവിദ്യ അഭ്യസിപ്പിച്ച ചീരപ്പന്‍ചിറയിലെ ഗുരുനാഥന്റെ പുത്രിയായ ലീലയാണു മാളികപ്പുറത്തമ്മ എന്ന് മറ്റൊരു ഐതിഹ്യം!
- ഒരു കാട്ടാള സ്ത്രീയുടെ പേരില്‍ അറിയപ്പെടുന്ന മല.
- അയ്യപ്പനെ പ്രണയിച്ച സ്ത്രീ കുടികൊള്ളുന്ന മല.
ആ മലയില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന് മാത്രമല്ല, അങ്ങനെ ചിന്തിക്കുന്ന സ്ത്രീകളെയെല്ലാം:
ഒരു സ്ഥലത്ത് വിളിച്ചുകൂട്ടി വെടിവച്ച് കൊല്ലുക,
എന്നിട്ട് അവിടെ ബോംബ്‌ വച്ച് എല്ലാത്തിനെയും കത്തിച്ച് ചാംബലാക്കുക. പിന്നീട് ആ ചാരം എടുത്ത് പമ്പയില്‍ കൊണ്ടുപോയി ഒഴുക്കുക. അപ്പോഴേ അയ്യപ്പന് സമാധാനം വരൂ!!!
പോയി ചത്തൂടെടാ/ടീ നിനക്കൊക്കെ ?
സ്ത്രീകളെ  തടയാന്‍ നടക്കുന്ന പാഴ് ജന്മ്മങ്ങള്‍!!!


നുണപറയുന്നതാര് ?
==============

മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ എഴുതാത്ത 200 വർഷം മുൻപുള്ള ശബരിമലയുടെ ചരിത്രം ബ്രിട്ടീഷുകാർ എഴുതിയെന്നും ആ 'ഹിന്ദു' പാരമ്പര്യമാണ് ഞങ്ങൾ സംരക്ഷിക്കുന്നതെന്നും പറയുന്നത് കേട്ടു. അങ്ങനെയാണ് ആ ചരിത്രം തിരഞ്ഞു പോയത്....
സത്യമായിരിക്കുമോ?
അതോ രണ്ടു ശതകങ്ങൾക്ക് മുൻപെഴുതിയത് ചില കുബുദ്ധികൾ കൗശലപൂർവ്വം സവർണ്ണ മേധാവിത്തം സ്ഥാപിക്കാൻ മാറ്റി എഴുതിയതോ?
എങ്കിൽ അവർ സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചോ?

Title - "Memoir of the Survey of Travancore and Cochin"
from 1816 -1820
Author - Ward BS
Publisher - Madras Government Press
Year – 1891

ഈ പുസ്തകത്തിലെ 70 താമത്തെ പേജിൽ പറയുന്നത് ഇങ്ങനെ: " it is much frequented by all classes of people, excepting women of that time of life who have intercourse with men are forbid the place, old women and girls are not debarred. "

1994 ൽ ഈ പുസ്തകം, ഗുരുവായൂർ അമ്പലത്തിൽ അന്തിയുറങ്ങിയിരുന്ന കരുണാകരന്റെ അനുഗ്രത്തോടെ സർക്കാരെകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ മേൽപറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഈ പുസ്തകമാണ് തെളിവായി സുപ്രീം കോടതിയിൽ ശബരിമല സംരക്ഷണ സമിതി തെളിവായി ഹാജരാക്കിയത്.

" excepting women of that time of life who have intercourse with men are forbid the place "
ഇത് പല രീതിയിലും വ്യാഖ്യാനിച്ചുകൂടെ?
- പുരുഷനുമായി വിവാഹം കഴിച്ചു ലൈംഗീക ബന്ധം നടത്തുന്ന സ്ത്രീകൾ പോകരുത്,
- സ്ത്രീയുമായി ലൈംഗീക വൃത്തി ചെയ്യുന്ന പുരുഷന് വിലക്കില്ല
- സ്ത്രീകൾ തമ്മിൽ ലൈംഗീക വൃത്തി ചെയ്‌താൽ വിലക്കില്ല
- ഋതുമതികൾക്ക് പോകാം
- കന്യകകൾക്ക് പോകാം
- അവിവാഹിതയായ സ്ത്രീകൾക്ക് പോകാം
- മേനോപോസ് ആയ സ്ത്രീകൾ ലൈംഗീക വൃത്തി ചെയ്യില്ല.
- വിധവകൾക്ക് പോകാം
- ഇവിടെ 10 / 50 വയസ്സിനെ കുറിച്ച് പറയുന്നില്ല,
- 41 ദിവസത്തെ കഠിന വ്രതം വേണമെന്ന് പറയുന്നില്ല.

ഇവിടെ എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട് :
വാർഡ് കേരളത്തിലേക്ക് വരുന്നത് മദിരാശിയിൽ നിന്നാണ് .
വാർഡ് ഈ ആചാരം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതല്ല, മറിച്ചു തമിഴ് നിവാസികളായ വഴികാട്ടികൾ പറഞ്ഞുകൊടുത്ത കഥകൾ എഴുതി വക്കുക മാത്രമാണ് ചെയ്തത്. അതിനുള്ള തെളിവാണ് തമിഴർ പറയുന്ന രീതിയിൽ 'ചൗരിമലൈ' [ சபரிமலை ]എന്ന് പറയുന്നത്.

ഉത്സവം നടക്കുന്നത് ജനുവരി 12 നാണെന്ന്‌ പറയുന്നു. വാർഡ്
ഡിസംബർ 16 നാണ് ശബരിമലയിൽ പോയതായി പറയുന്നത്
ജനുവരി 11 ന് വാർഡ് കാഞ്ഞിരപ്പള്ളിയിലാണ്
ആ നിലക്ക് വാർഡ് ഒരിക്കലും അവിടെ എത്തുന്ന ജനങ്ങളെ കുറിച്ചോ, അവിടത്തെ ഉത്സവത്തെ കുറിച്ചും , മറ്റാരെങ്കിലും പറയാതെ അറിയാൻ കഴിയില്ല. അതുകൊണ്ടു തന്നെ 10 / 15 ആയിരം മനുഷ്യർ ഉത്സവത്തിനെത്തുന്നു എന്ന് പറയുന്നത് അതിശയോക്തിയായി മാത്രമേ കാണാനാകൂ.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ശബരിമല ഉത്സവത്തിന് വരുന്നു എന്ന് ഇവിടെ പറയുന്നുമില്ല. [ അങ്ങനെയാണ് രാഹുൽ പറയുന്നത് ]

1994 ൽ പ്രസിദ്ധീകരിച്ച പുസ്തകപ്രകാരം രാഹുൽ പറയുന്നത് :
- 1812 ൽ ആദ്യം പ്രസിദ്ധീകരിച്ചു
- നുണ
സർവ്വെ നടത്തുന്നത് 1916 മുതൽ - 1920 വരെയാണ്

- ഇന്ത്യയുടെ വിവിദ്ധ കുഗ്രാമങ്ങളിൽ നിന്നും വിശ്വാസികൾ ശബരിമലയിൽ വന്നിരുന്നു.
ഇതും അവിശ്വസനീയം

കാരണം 


കല്ലിടല്‍

കല്ലിടല്‍ പൂജ
കല്ലിടല്‍ കര്‍മ്മം
ശിലാ സ്ഥാപനം
നിങ്ങളുടെ മതം അനുസരിച്ച്: ചൊല്ലുന്ന പ്രാര്‍ഥനകളിലും,
ഉപയോഗിക്കുന്ന ഭാഷയിലും, വ്യത്യാസം കണ്ടേക്കാം... എന്നാലും
ചെയ്യുന്ന കര്‍മ്മം ഒന്നുതന്നെ!
വിശ്വാസം എന്ന ആശ്വാസം അത് ഏതു മതം തരുന്നതായാലും, മതങ്ങളുടെ അടിസ്ഥാനം വിശ്വാസമല്ല, ആചാരനങ്ങളും, അനുകരണങ്ങളും, ശീലങ്ങളും, അനുഷ്ട്ടാനങ്ങളുമാണ്.
വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ...
ക്രിസ്ത്യാനികള്‍ വരുന്നതിനു മുന്‍പും ഇത്തരം ആചാരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിരിക്കണം!
[ഇന്ത്യക്ക് വെളിയില്‍ എവിടെയാണ് ഇത്തരം ആചാരങ്ങള്‍ ഉള്ളത്?]
ഇന്ത്യക്കാര്‍ ക്രിസ്തു മതത്തിലേക്ക് കുടിയേറിയപ്പോള്‍ അവരുടെ ആചാരങ്ങളും കൂടെ കൊണ്ടുപോന്നു.പിന്നീട് വന്ന ഇസ്ലാം മതത്തിലേക്ക് ചാടിയവരും അവരുടെ ആചാരങ്ങളും കൈവിട്ടില്ല.
അല്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യണം എന്ന ആവശ്യത്തില്‍ നിന്നും ഉണ്ടാകുന്ന അനുകരണങ്ങളാണ് അവയെല്ലാം!
അഥവാ, അങ്ങനെയൊക്കെ ചെയ്തില്ലെങ്കില്‍, നമ്മുടെ മതത്തിന് കുറച്ചിലാ എന്ന് തോന്നുന്നുണ്ടാകും.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍:
ഏതാണ് നിങ്ങളുടെ മതം?
എന്താണ് നിങ്ങളുടെ വിശ്വാസം?
എവിടെയാണ് നിങ്ങളുടെ പാരമ്പര്യം?
ഏതാണ് നിങ്ങളുടെ ദൈവം?
ദൈവത്തിന് ഒരു മതം ഉണ്ടോ?
എങ്കില്‍ അത് ദൈവമല്ല!
യഥാര്‍ത്ഥത്തില്‍: വെറും അന്ധമായ അനുകരനങ്ങളുടെ ആകെ തുകയാണ് നിങ്ങളുടെ വിശ്വാസം!
ആരാധിക്കാന്‍
ആവശ്യം
അറിവല്ല
അന്ധമായ
ആചാരങ്ങളെ
അനുകരിച്ചാല്‍ മതി.
Image may contain: 1 person, standing, child, outdoor and food

ഹന്നാന്‍ വെള്ളം [വിശുദ്ധ ജാലങ്ങള്‍]

ഹന്നാൻ വെള്ളം തളിച്ച് [വെള്ളത്തില്‍ ഉപ്പിട്ട്] സാത്താനെ ഒഴിപ്പിക്കല്‍, ശുദ്ധീകരണം എന്നിവ നടത്തുന്ന ക്രിസ്ത്യാനിയും,
"ഒട്ടകത്തിന്റെ മൂത്രം കൊണ്ട് ചികിത്സിക്കാറുണ്ട്." (ബുഖാരി. 7. 71. 672) എന്ന് പറയുന്ന മുസ്ലീമും,
ഗോമൂത്രം ഔഷദമാണെന്ന് പറയുന്ന ഹിന്ദുവിനെ പരിഹസിക്കുന്നു!
തമ്മില്‍ ഭേതം തൊരപ്പന്‍! "കപ്പയുടെ നീര് വിശുദ്ധമാണ്!"
[വി. ബാ. മ. 20:12]
ഡിങ്കാ, നിന്നെ നീതന്നെ കാത്തോണേ!!!



Image may contain: one or more people and outdoor

ഹന്നാന്‍ വെള്ളം
ഗോ മൂത്രം
ഒട്ടക മൂത്രം

Thursday, 12 January 2017

മഗ്ദലേന മറിയത്തിന്റ്റെ സുവിശേഷം

പതോസ് മറിയത്തോട് പറഞ്ഞു: സഹോദരി, മറ്റെല്ലാ സ്ത്രീകളെക്കാളും കൂടുതലായി കര്‍ത്താവ്‌ നിന്നെ സ്നേഹിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. [മഗ്ദലേന മറിയം, 5: 5]
പത്രോസ് അവരെ ചോദ്യം ചെയ്തു: കര്‍ത്താവ്‌ നമ്മളോട് സംസാരിക്കാതെ അവളുമായി സ്വകാര്യത്തില്‍ സംസാരിച്ചില്ലേ? 
എന്നിട്ട് നമ്മള്‍ ഇപ്പോള്‍ അവളെ കേള്‍ക്കനമെന്നോ?
നമ്മളേക്കളും അവന്‍ ഇഷ്ട്ടപ്പെടുന്നത് അവളെയാണോ? 
[മഗ്ദലേന മറിയം, 9: 4]
അപ്പോള്‍ ലേവി പത്രോസിനോട് പറഞ്ഞു: കര്‍ത്താവ്‌ അവളെ അതിന് യോഗ്യയാക്കിയെങ്കില്‍, അത് നിരസിക്കാന്‍ നീ ആര്?
തീര്‍ച്ചയായും കര്‍ത്താവിന് അവളെ അറിയാമായിരുന്നു.
അതുകൊണ്ടായിരുന്നു അവന്‍ അവളെ മറ്റെല്ലാവരെക്കാളും കൂടുതല്‍   സ്നേഹിച്ചത്. [മഗ്ദലേന മറിയം, 9: 8-9]
---------------------------------------------------------------------------------------------------------
മഗ്ദലേന മറിയത്തിന്റ്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍.
http://gnosis.org/library/marygosp.htm

Tuesday, 10 January 2017

എന്തിനാ പ്രാര്‍ഥിക്കുന്നത് !?

"നിങ്ങള്‍ ചോദിക്കുന്നതിന് മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു." [ മത്തായി, 6:8 ]
അല്ല ദൈവം ബ്രോ! മനുഷ്യര്‍ പിന്നെ എന്തിനാ പ്രാര്‍ഥിക്കുന്നത് !?
അങ്ങനെ ചോദിച്ചാല്‍ ഉടനെ ചിലര്‍ പറയും: "നിന്നെകൂടാതെ നിന്നെ സൃഷ്ട്ടിച്ച ദൈവത്തിന്, നിന്നെ കൂടാതെ നിന്നെ രക്ഷിക്കാന്‍ കഴിയില്ല" എന്ന്. അത് ആര്, എപ്പോള്‍, എവിടെ, പറഞ്ഞു എന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല! ബൈബിളില്‍ അങ്ങനെ ഒരു വാക്ക്യം ഇല്ല. പിന്നീടു തിരഞ്ഞു നോക്കുമ്പോള്‍ സഭയുടെ വേദപാഠം പറയുന്നു: "God created us without usbut he will not save us without us1847 
എന്നാല്‍ ഇങ്ങനെ പറഞ്ഞ സഭ ഒരു കാര്യം മറന്നു പോയി! സഭയില്‍ ഒരു വിശുദ്ധനുണ്ട്, പേര്: ലോഞ്ചിനൂസ് [Longinus] ഈ വിശുദ്ധനായിരുന്നു യേശു കുരിശില്‍ മരിച്ചതിനു ശേഷം [യോഹന്നാന്‍, 19:33-34] കുന്തം കൊണ്ട് മാറില്‍ കുത്തിയത്. തല്‍സമയം യേശുവിന്റ്റെ പാര്‍ശ്വത്തില്‍ നിന്നും തെറിച്ച ചോര വീണ് അന്ധനായിരുന്ന ലോഞ്ചിനൂസിന് കാഴ്ച തിരിച്ചു കിട്ടി എന്ന് ഐതിഹ്യം! 
അപ്പോള്‍ എന്റ്റെ  ചോദ്യം ഇതാണ്:
 - ലോഞ്ചിനൂസിനോട് ചോദിച്ചിട്ടാണോ കുരിശില്‍ മരിച്ചു കിടന്നിരുന്ന യേശു ഓന് കാഴ്ച കൊടുത്തത്!? 
- കുരിശില്‍ മരിച്ചു കിടന്ന യേശുവിനെ കുത്തിയാല്‍ തനിക്കു കാഴ്ച ലഭിക്കും എന്ന് അന്ധനായ റോമന്‍ പടയാളി വിശ്വസ്സിച്ചിരുന്നോ!?
- ഒരു അന്ധനെ ആരാണ് പടയാളി ആക്കിയത്?   
ബിസ്വാസം അതാണല്ലോ എല്ലാം!!! 



Tuesday, 3 January 2017

മതിലില്‍ പ്രാര്‍ത്ഥന എഴുതി വക്കുന്ന മാര്‍പ്പാപ്പമാര്‍

മതം എന്നത് വിശ്വാസം [ആശ്വാസം] മാത്രമാണ്! ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും, കഥകളും, ഐതിഹ്യങ്ങളും കൂട്ടിചേര്‍ത്ത് ഉണ്ടാക്കിയ ഒരു സാമ്പാര്‍. ഓരോ കാലത്തെയും വിശ്വാസികളുടെ രുചി ഭേതങ്ങള്‍ അനുസരിച്ച് അതില്‍ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുമെങ്കിലും, അതില്‍ എന്തും ചേരും. എന്ത് കുറഞ്ഞാലും,കൂടിയാലും, ആകര്‍ഷണീയമായ 'നിറവും മണവും': അത് മാത്രമാണ് പ്രധാനം.
ഏറ്റവും നല്ല മണം ഉണ്ടാക്കി,നല്ല കളര്‍ ചേര്‍ത്ത് ആളെ കൂട്ടാന്‍ ഉണ്ടാക്കുന്ന, അതുപോലുള്ള ഒന്നാണ് ഇതും. യഹൂദരുടെ പുണ്യ സ്ഥലമായ ജറുസലേം ദേവാലയത്തിലെ പടിഞ്ഞാറേ മതിലില്‍, ദൈവം അറിയാന്‍ പ്രാര്‍ത്ഥന എഴുതി വയ്ക്കുന്ന മൂന്ന് മാര്‍പ്പാപ്പമാര്‍! ഓരോ വര്‍ഷവും പത്ത് ലക്ഷത്തില്‍പരം പ്രാര്‍ഥനകള്‍ എഴുതി വയ്ക്കപെടുന്നു എന്ന് കണക്കാക്കുന്നു. ഓണ്‍ലൈന്‍ വഴിയും പ്രാര്‍ഥനകള്‍ അയക്കാവുന്നതാണ്. ഇങ്ങനെ പ്രാര്‍ഥനകള്‍ കൂടികഴിയുമ്പോള്‍ അതെല്ലാം മാലിന്യം പോലെ എടുത്ത് കൂട്ടിയിട്ട് കത്തിച്ചു കളയും!
പഴയ നിയമത്തില്‍ ദൈവം മനുഷ്യരുമായി സംസാരിക്കുന്നത് മലമുകളില്‍ വച്ചായിരുന്നു. അന്ന് ദൈവത്തിന് ആരും ദേവാലയം പണിതിട്ടിലല്ലയിരുന്നു. ഏകദേശം BCE 832 ല്‍ സോളമനായിരുന്നു ലോകത്തിലെ ആദ്യ ദേവാലയം പണികഴിപ്പിച്ചത്. ആ ദേവാലയം BCE 586ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി പിടിച്ചെടുത്ത് നശിപ്പിച്ചു എന്ന് ഐതിഹ്യം.
ഹേരോദ് രാജാവ് [Herod the Great ] പണികഴിപ്പിച്ച രണ്ടാമത്തെ ജറുസലേം ദേവാലയത്തിന്‍റ്റെ [ BCE 516 - CE 70] ഭാഗമായി പണിതതും, പിന്നീട് റോമാക്കാര്‍ നശിപ്പിച്ച ആ ദേവാലയ അവശിഷ്ട്ടങ്ങളില്‍ ബാക്കി വന്നതാണ്, യഹൂദരുടെ പുണ്യ സ്ഥലമായ ഇന്നത്തെ പടിഞ്ഞാറേ മതില്‍, അവര്‍ പ്രാര്‍ഥനക്ക് നില്‍ക്കുന്നത് ഈ മതിലിനെ നോക്കിയാണ്. ഇന്ന് ഒരു ചരിത്രാവഷിഷ്ട്ടം മാത്രമാണ് ആ പഴയ മതില്‍.
തീര്‍ഥാടനം എന്ന പ്രഹസനം വഴി വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യഹൂദര്‍ തുടങ്ങിയ ഒരു കള്ളത്തരം, ഇന്ന് വിശ്വാസത്തിന്റ്റെ ഭാഗമായി മാറി. യഹൂദരുടെ പുണ്യസ്ഥലത്ത് പോയി പ്രാര്‍ത്ഥന പേപ്പറില്‍ എഴുതി, പഴയ ഒരു മതിലിന്റ്റെ വിടവില്‍ തിരുകി വച്ചാല്‍, അത് ദൈവം കേള്‍ക്കും എന്ന് പറയുന്നത്.... സമയം ഉള്ളപ്പോള്‍ ഒന്ന് വ്യക്തമാക്കണം! ബെര്‍തെ ഒന്ന് അറിയാനാ!
അല്ല കോയ!
അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ! എന്ത് കോപ്പാണടോ ഇത് ?
ബൈബിളില്‍ യേശു തന്റ്റെ ശിക്ഷ്യന്മ്മാരെ പഠിപ്പിക്കുന്ന ഒരു പ്രാര്‍ഥനയുണ്ട്: അതില്‍ ദൈവത്തോട് ചെയ്ത തെറ്റുകള്‍ക്ക് നേരിട്ട് മാപ്പ് ചോദിക്കുന്നതും, അന്നന്ന് വേണ്ട ആഹാരം തരണം എന്നും വളരെ വ്യക്തമായി പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. സര്‍വ്വ വ്യാപിയായ ദൈവത്തോട് നേരിട്ട് [ഇടനിലക്കാര്‍ ഇല്ലാതെ ] പ്രാര്‍ഥിക്കാമെന്ന് യേശുതന്നെ വ്യക്തമാക്കുന്നതാണ് ആ പ്രാര്‍ത്ഥന!
തറവാട്ടിലെ കാര്‍ന്നവന്‍ ഇങ്ങനെയാണെങ്കില്‍ മക്കളുടെയും പെരകുട്ടികളുടെയും കാര്യം പിന്നെ പറയാനുണ്ടോ!?

"യഥാ പിതാ, തഥാ പുത്രഃ" [ यथा पिता तथा पुत्रः ]
എന്നാണല്ലോ പ്രമാണം!!!
എന്താടോ വാര്യരെ നന്നാവത്തെ!?




-------------------------------------------------------------------------------------------