നീ പിറക്കുന്നതിന് മുൻപുതന്നെ നിന്റ്റെ:
ജാതിയും, മതവും, കുലവും, വംശവും, വർഗ്ഗവും
നാടും, രാജ്യവും, അവർ മുൻകൂട്ടി നിശ്ചയിച്ചു!
ഇനിയുള്ള കാലം മുഴുവൻ
നിന്റ്റെതല്ലാത്ത എന്തിനോ വേണ്ടി
പട വെട്ടി, കൊന്നു കൊലവിളിച്ചു
ഒരു മത ഭ്രാന്തനായി കഴിയുമോ,
അതോ ഒരു നല്ല മനുഷ്യനായി ജീവിക്കുമോ!?
മതമില്ലേല്ലും ജീവിക്കാം,
മനുഷ്യനായി ജീവിക്കാം!!!