Thursday, 14 April 2016

കർദിനാൾമാർ പുക വലിക്കുമോ!?




കർദിനാൾമാർ പുക വലിക്കുമോ!

ഇല്ല എന്നായിരിക്കും ഏതൊരു കുഞ്ഞാടിന്റ്റെയും ഉടനെയുള്ള മറുപടി.
എന്നാൽ‌ വരട്ടെ!
2014 october 09തം തിയതി ഇറ്റലിയിലെ മുഖ്യധാരാ മാധ്യമങ്ങൾ പുറത്തു വിട്ട ഒരു വാർത്ത പല സത്യദൈവ വിശ്വാസികൾക്കും അവിസ്വസനിയമായിരുന്നു.

സ്ഥലം - വത്തിക്കാൻ
തിയതി - 2014 മാര്‍ച്ച് 26

From.
Fr. ഫെർണാണ്ടോ അൽ‌സാഗ [Fernando Vergez Alzaga]
[ The Secretary to the Governor General ]

To
ജോർജ്ജ് പെൽ‌ [George Pell]

പുകയില പലർക്കും മാറ്റാൻ കഴിയാത്ത ഒരു ലഹരിയാണ്. എന്നാൽ‌ ഒരു മാസം 500 പാക്കറ്റ് സിഗരറ്റുകൾ വലിക്കുന്നത് കത്തോലിക്കാ സഭയുടെ ആത്മീയ ഗുരുക്കൻമാരാണെങ്കിലോ!

500 പാക്കറ്റോ!?
എന്ന് വച്ചാൽ‌ 500 X 20 = 10000, അതായത് 333 സിഗരറ്റ് ഒരു ദിവസം എന്ന് വേണം കരുതാൻ.
അത് അവിശ്വസനീയമാണ്. ആരും തന്നെ അത്രയധികം സിഗരറ്റ് വലിക്കുന്നുണ്ടാവില്ല. അപ്പോൾ എന്തിന് കർദിനാൾമാർ അത്രയധികം സിഗരറ്റുകൾ കുറഞ്ഞ വിലക്ക് വത്തിക്കാനിലെ ഔട്ട്‌ ലെറ്റിൽ‌ [ Spaccio Annona] നിന്നും വാങ്ങിക്കുന്നു.
- ചിലർ അവ സമ്മാനങ്ങളായി നൽ‌കുന്നു
- മറ്റു ചിലർ e BAyയിൽ‌ മറിച്ച് വിറ്റ് പണം ഉണ്ടാക്കുന്നു.
- etc.
എന്നാൽ‌ ഒരു കാര്യം ഉറപ്പാണ്. കത്തോലിക്കാ തിരുസഭയിലെ വിശ്വാസത്തിന്റെ കാവൽ‌ക്കാരായ തലമൂത്ത കർദിനാൾമാർക്ക് പുകവലി നിഷിദ്ധമല്ല. ആയിരുന്നുവെങ്കിൽ‌ വത്തിക്കാനിലെ ഔട്ട്‌ ലെറ്റിൽ‌ ഇത്രയധികം സിഗരറ്റ് കുറഞ്ഞ നിരക്കിൽ‌ വിൽ‌ക്കപെടുമായിരുന്നില്ല.
സിഗരറ്റിന്പുറമേ, ആവശ്യത്തിൽ‌ കൂടുതൽ‌ വസ്ത്രങ്ങളും, പെട്രോൾ, ഭക്ഷണ സാധനങ്ങൾ മുതലായവയും ഓരോമാസവും കർദിനാൾമാരുടെ നിത്യ ജീവിതത്തിലെ ചിലവിലേക്ക് പോകുന്നുണ്ടെന്ന് കത്ത് ചൂണ്ടികാണിക്കുന്നു.

പട്ടിണികിടന്നും, പഴംകഞ്ഞി കുടിച്ചും വിശ്വാസികൾ നൽ‌കുന്ന പിച്ചക്കാശിന് തിന്നു കുടിച്ച് നെയ്‌മുറ്റി നിൽ‌ക്കുന്ന കാള കൂറ്റന്മാർ ഇത്തരം തോന്ന്യവാസങ്ങൾ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ!

തിന്നുക! കുടിക്കുക! സന്തോഷിക്കുക!
നാളെ എന്തെന്ന് നിനക്കറിയില്ല!

- ചിത്രം വാർത്തയുമായിബന്ധമില്ല.