ഈജിപ്തിലെ അടിമത്വത്തിൽ നിന്നും വിമോചിതരായി കാനാൻദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേൽ ജനത്തിൻറ്റെ ചരിത്രമാണ് ബൈബിൾ പഴയ നിയമത്തിലെ പുറപ്പാട് പുസ്തകം വിവരിക്കുന്നത്. ഈ സ്വാതന്ത്ര്യത്തെ അനുസ്മരിക്കുന്ന പെരുന്നാളാണ് പെസഹാ. ഹീബ്രു കലണ്ടറിലെ നീസാൻ മാസം 15-ആം തീയതി മുതൽ ഒരാഴ്ചക്കാലം പെസഹാ ആഘോഷിക്കപ്പെടുന്നു.
ദൈവം മോശക്കും അഹറോനും നൽകിയ കൽപ്പന പ്രകാരം [പുറപ്പാട്, 12: 1-28] പെസഹാ ആചരിക്കേണ്ട രീതി ഇപ്രകാരമാണ്: "മാംസം തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.... പുളിപ്പിച്ചയാതൊന്നും നിങ്ങൾ ഭക്ഷിക്കരുത്." അത്കൊണ്ട്തന്നെ പെസഹാ പുളിപ്പില്ലാത്ത അപ്പത്തിൻറ്റെ പെരുന്നാൾ എന്ന പേരിലും അറിയപ്പെടുന്നു.
യഹൂദരുടെ ഈ പെസഹായാണ് [ഓർമ്മ തിരുന്നാൾ ] യേശുവും ശിക്ഷ്യന്മാരും അന്ന് സെഹിയോൻ മാളികയിൽ ആഘോഷിച്ചത്. ഇത് ബൈബിൾ പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. (മത്തായി 26: 17-25) (മാർക്കോസ് 14: 12-21 ), (ലൂക്കാ 22 : 7-23 ) (യോഹന്നാൻ 13 : 21-30 ) യേശു ശിക്ഷ്യന്മാരുമായി കഴിച്ച ഈ അവസാനത്തെ അത്താഴത്തെ ക്രൈസ്തവ സഭ കുർബാനയായി ഇന്ന് ആചരിക്കുന്നു.
ആദ്യത്തെ പെസഹാക്ക് ഇസ്രയേൽ ജനം തീയിൽ ചുട്ട മാംസവും, പുളിപ്പില്ലാത്ത അപ്പവും, കൈപ്പുള്ള ഇലകളും മാത്രമായിരുന്നു ഉപയോഗിച്ചതെങ്കിൽ ആദ്യത്തെ പെസഹായിൽ നിന്നും യേശു വിന്റ്റെ പെസഹാ ആചരണം വരെയുള്ള നീണ്ട കാലയളവിൽ പുരോഗമന യഹൂദ മതത്തിൽ ഉണ്ടായ ഭക്ഷണ രീതിയുടെ മാറ്റമാണ് കാണാൽ കഴിയുന്നത്. യേശു വീഞ്ഞ് ഉപയോഗിച്ചത് വിശ്വാസതിന്റ്റെ ഭാഗമായല്ല, മറിച്ച് മാറി വന്ന ഭക്ഷണ രീതി ഒന്ന്കൊണ്ട് മാത്രമായിരുന്നു. ദൈവകൽപ്പന ആചാരങ്ങളും, ആചാരങ്ങൾ ആഘോഷങ്ങളുമായി കാലചക്രം മാറ്റി എഴുതിയപ്പോൾ വിശ്വാസത്തിനു എന്ത് പ്രസക്തി!?
ഈ കഥ നടക്കുന്ന സമയവും, ആ പ്രദേശത്തെ ഭക്ഷണ രീതി അനുസരിച്ചാണ് യേശുവും കൂട്ടരും അവസാനത്തെ അത്താഴത്തിന് വീഞ്ഞ് ഉപയോഗിച്ചത്. മറിച്ച് ഈ കഥ ചൈനയിൽ ആയിരുന്നെങ്കിൽ ചൂടുള്ള ചായയും, ഈജിപ്തിൽ ആയിരുന്നുവെങ്കിൽ ബിയറും, കേരളത്തിലായിരുന്നു വെങ്കിൽ കള്ളോ, കരിങ്ങാലിയോ, കഞ്ഞി വെള്ളമോ etc. എന്നിങ്ങനെ കുടിക്കുന്ന പനിയങ്ങക്ക് മാറ്റം ഉണ്ടാകുമായിരുന്നു.
ആദ്യ പെസഹായിലെ പുളിപ്പില്ലാത്ത അപ്പവും കൈപ്പുള്ള ഇലകളും, പുളിച്ച ലഹരിയുള്ള മുന്തിരിചാറിനും മറ്റു ആഹാര വിഭവങ്ങൾക്കും വഴിമാറിക്കൊടുത്തെങ്കിൽ, ഇറ്റാലിയൻ ചരിത്ര കാരനായ സമുവേലെ ബാക്കിയോക്കി തന്റ്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: "ആദ്യ കാലത്ത് ഇന്ത്യയിലെയും പേർഷ്യയിലെയും ഈജിപ്തിലെയും ക്രിസ്ത്യാനികൾ കുർബാനക്ക് വീഞ്ഞായിരുന്നില്ല, മറിച്ച് പച്ചയോ അല്ലെങ്കിൽ ഉണങ്ങിയ മുന്തിരി ചാറായിരുന്നു [ജ്യൂസ] ഉപയോഗിച്ചിരുന്നത്."
പഴയ നിയമത്തിലെ പെസഹായാണ് യഹൂദരായ യേശുവും ശിക്ഷ്യന്മ്മാരും ആചരിച്ചതെങ്കിൽ, അതിന് വീഞ്ഞ് നിർബന്ധ മായിരുന്നില്ല! യേശുവും ശിക്ഷ്യന്‍മാരും വീഞ്ഞ് ഉപയോഗിച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം കുർബാനക്ക് വീഞ്ഞ് വേണം എന്ന നിർബന്ധം ബാലിശവുമാണ്.
ഇവിടെ പാരമ്പര്യം എന്നത് മാറിമാറിവന്ന ഒരു ഭക്ഷണ രീതി മാത്രമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം ആചരിച്ചിരുന്ന ഓർമ്മ തിരുന്നാളെന്ന പെസഹാ,
ഒരു ദിവസംതെന്നെ പലവട്ടം ആഘോഷിച്ച് അതിന്റ്റെ വിലയും നിലയും പ്രസക്തിയും ഇല്ലാതാക്കിയത് ആരാണ്?
കുർബാനക്ക് പുറമേ വീഞ്ഞ് കുടിക്കുന്നവൻ കുർബാനക്കും വീഞ്ഞ് കുടിക്കുമ്പോൾ അതിന് എന്ത് അനുഭവമാണ് ഉണ്ടാകുന്നത് !?
കുർബാന [പെസഹ ] എന്നാൽ വീഞ്ഞ് കുടിയാണോ !?
ആയിരിക്കും! ദൈവ കൽപ്പനയെക്കാളും, യഹൂദരുടെ ഓർമ്മയെക്കാളും വിശ്വാസത്തെ വെറും ആചാരമെന്ന തിരുന്നാളുകൾ മാത്രമാക്കുമ്പോൾ, അവിടെ മൂല്ല്യങ്ങൾക്ക് എന്ത് പ്രസക്തി !?
"ഈ ദിവസം നിങ്ങൾക്ക് ഒരു സ്മരണ ദിനമായിരിക്കട്ടെ. ഇതു തലമുറതോറും കർത്താവിൻറ്റെ തിരുനാളായി നിങ്ങൾ ആചരിക്കണം. ഇതു നിങ്ങൾക്ക് എന്നേക്കും ഒരു കൽപനയായിരിക്കും." [പുറപ്പാട് 12:14]
ഒന്നാം നിരയിൽ നിൽക്കുന്ന വിശുദ്ധരും, മാതാവും, കൊന്തയും, കുരിശും, യേശുവും കഴിഞ്ഞാണ് പിതാവായ ദൈവത്തിന് സഭയിൽ സ്ഥാനം, അപ്പോൾ ആ പഴയ കൽപ്പനക്ക് സഭയുടെ ആചാരങ്ങൾക്ക് മുൻപിൽ എന്ത് വില?
പെസഹാ, കുർബാന എന്ന വീഞ്ഞ് കുടിയോ, യഹൂദരുടെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മ ദിനമോ!?
കുർബാനക്ക് വീഞ്ഞ് ആവശ്യമില്ല!