Sunday, 20 December 2015

Resurrection of saints!?

ഇതോ ദൈവ വചനം!? 


 സഭ പറയുന്ന നുണകളും, 
 പറയാത്ത സത്യങ്ങളും!!! 


 കുരിശില്‍ മരിച്ചുകിടക്കുന്ന യേശുവിനോട്   
ഈ ചതി ഒഴിവാക്കാമായിരുന്നില്ലേ...!?   


    



50 : യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
51 : അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.
52 : നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.
53 : അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"
[ Mathew 27: 50-53 ]



പലതവണ ബൈബിള്‍ വായിച്ചിട്ടുണ്ട്, എന്നാലും  ഓരോ വട്ടം വായിക്കുമ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ തൊണ്ടയില്‍ കുടുങ്ങും, വിഴുങ്ങാന്‍  കഴിയാതെ! 
നാട്ടിന്‍ പുറങ്ങളില്‍ പറയാറുള്ളത് പോലെ 
"ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും" എന്ന ഒരു അനുഭവം. 

ബൈബിള്‍ = ദൈവ വചനം  
ദൈവം തന്നെക്കുറിച്ച്  മനുഷ്യര്‍ അറിയുവാന്‍ വേണ്ടി  ചില വ്യക്തികള്‍ക്ക് പ്രചോദനം നല്‍കുകയും, അങ്ങനെ   അവര്‍ മൂലം എഴുതപ്പെട്ടതാണ് തിരുവജനമായ ബൈബിള്‍ എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്‌. [ a

എന്നാല്‍  ഈ ഭാഗം വായിച്ചതിനു ശേഷം എന്തോ ഒരു പന്തികേട്‌ തോന്നി എന്നാല്‍ അത് എന്താണെന്ന്  മനസ്സിലായില്ല.  ആവര്‍ത്തിച്ചു വായിച്ചു ....!

"...ഞാന്‍  ഒരാഴ്ചയായി 
ഉറങ്ങിയിട്ട് 
ഭക്ഷണം കഴിച്ചിട്ട് 
പല്ല് തേച്ചിട്ട് 
കുളിച്ചിട്ട് ..."
എന്ന ഇന്നസെന്റ്റിന്റ്റെ  ആ ഒരു അവസ്ഥയായിരുന്നു എനിക്കും !

"നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു."  

വീണ്ടും  വീണ്ടും വായിച്ചിട്ടും പിന്നെയും തികട്ടിവരുന്ന  ഒരു അവസ്ഥ! ഇതുവരെയും അനുഭവപ്പെടാത്ത ഒരു മനംമറച്ചില്‍!
പുസ്തകം അടച്ചുവച്ചു!
ഒരു ഭ്രാന്തനെപ്പോലെ ഏതാനും  ദിവസം അതുതന്നെയായിരുന്നു  ഊണിലും ഉറക്കത്തിലും എന്റ്റെ  ചിന്ത!
"നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു." 
ഇവിടെ ഇനിയും ഗ്രഹിക്കാന്‍ സാധിക്കാത്ത എന്തോ .....ഉണ്ട്! 
ശരിക്കും  എന്തോ പന്തികേടുണ്ട്‌.... മനസ്സ് മന്ത്രിക്കുന്നു!!! 

പതിനായിരത്തില്‍ പരം വിശുദ്ധര്‍ കത്തോലിക്കാ സഭയില്‍ ഉണ്ട്. എന്നാല്‍ സഭയുടെ ഔദ്യോകിക കണക്കനുസരിച്ച് ആയിരത്തില്‍ താഴെയേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളൂ. 



'വിശുദ്ധന്‍'   എന്ന പഥം ലത്തീന്‍  ഭാഷയില്‍  നിന്നും  ഉത്ഭവിച്ചതാണ്. റോമന്‍ മതക്കാര്‍  ആരാധിച്ചിരുന്ന 'സാങ്കൂസ് " [Sancus] എന്ന ദൈത്തില്‍ നിന്നും ക്രിസ്തുമതം കടമെടുത്തതാണ് [ Sancus  = SANTO  = SAINT ]വിശുദ്ധന്‍ എന്ന പഥം. അതിനു മുന്‍പ്  അങ്ങനെ  ഒരു സംസ്ക്കാരം ലോകത്തിലെ മറ്റൊരു   മതത്തിലും കാണുവാന്‍ സാധ്യമല്ല, വിവിദ്ധ ദൈവങ്ങളെയായിരുന്നു എല്ലാ മതങ്ങളിലും  ആരാധിച്ചിരുന്നത്.   



യഹൂദ വിശ്വാസ പ്രകാരം ദൈവം മാത്രമാണ് 'പരിശുദ്ധന്‍'  അവരുടെ ദേവാലയത്തില്‍  യാതൊരു രൂപങ്ങള്‍ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ ഇല്ലാതിരിക്കെ, ദൈവതിന്റ്റെ  കല്‍പ്പന അനുസരിച്ച് യഹോവയെ മാത്രമായിരുന്നു  ആരാധിച്ചിരുന്നത്! അത് കൊണ്ട്തന്നെ യേശു  മരിച്ച സമയം വിശുദ്ധര്‍ക്ക്  അവിടെ  യാതൊരു  സാധ്യതയും  ഇല്ലതന്നെ!



ക്രൈസ്തവ സഭ ആദ്യം പ്രഖ്യാപിച്ച വിശുദ്ധന്‍  ആരാണെന്ന് സഭക്ക്  പോലും യാതൊരു നിശ്ചയവും  ഇല്ല, കാരണം  ആദ്യകാലങ്ങളില്‍ സമൂഹത്തില്‍ ഏറ്റവും നല്ല ജീവിതം  നയിച്ചവരെ   അവരുടെ മരണ ശേഷം ഓര്‍മ്മിച്ചിരുന്ന പതിവ്   ഉണ്ടായിരുന്നു. അങ്ങനെ പുന്ന്യാത്മാക്കളായി സമൂഹം കണക്കാകിയിരുന്നവര്‍  എല്ലാവരും പില്‍ക്കാലത്ത്‌   സഭയിലെ വിശുദ്ധരായിതീര്‍ന്നു.  ഈ ആചാരങ്ങളില്‍  നിന്നുമാണ്  ക്രൈസ്തവ സഭയില്‍   വിശുദ്ധരെ നാമകരണം ചെയ്യുന്ന പില്‍ക്കാല ആചാര  രീതികള്‍ ഉടലെടുത്തത്.


യേശു മരിക്കുന്ന സമയംതന്നെ, മരിച്ചിരുന്ന വിശുദ്ധര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു !?
ഇവിടെ യേശു മരിക്കുന്നു!
തിരുസഭയുടെ ഭാഷയില്‍: മനുഷ്യനായി ജന്മമെടുത്ത ദൈവ പുത്രന്റ്റെ  ജീവനറ്റ ശരീരം കുരിശില്‍ ക്കിടക്കുന്ന വേളയില്‍, ലോകം പോലും നിശബ്ദ്ദമായിരിക്കുന്ന  അവസ്ഥയില്‍ എങ്ങനെയാണ് മരിച്ചവര്‍ ഉയര്‍പ്പിക്കാപ്പെടുക !?


"പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു."
യോഹന്നാന്‍ 5:22 ]

എങ്കില്‍  മരിച്ചു കിടക്കുന്ന പുത്രന്‍ വിധിക്കാതെ, അതുവരെ കത്തോലിക്കാ സഭ എന്ന ഒരു രാഷ്ട്രീയം നിലനില്‍ക്കുന്നതിന് മുന്‍പ്, വിശുദ്ധര്‍ എന്ന നാമം ഇല്ലാതിരിക്കെ, വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു എന്ന് പറയുമ്പോള്‍, യേശുവിന്‍റ്റെ ശവം ഇനിയും മറവു ചെയ്യുകയും, അവിടെ നിന്ന്  വീണ്ടും മൂന്നാം  നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുന്നതിന്  മുന്‍പ്, മരണമടഞ്ഞ    വിശുദ്ധര്‍ ഉയിര്‍ത്തു എന്നത്.....,  
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സഭയുടെ  സ്വേച്ഛാധിപത്യകാലത്തിലെ, ചോദ്യം ചെയ്യപ്പെടാത്ത [അടിചെല്‍പ്പിക്കപ്പെട്ട], വിശ്വാസത്തിന്റ്റെ  പ്രതിധ്വനി മാത്രമാണ് നിസംസയം മനസ്സിലാക്കാവുന്നതാണ്! 

അത് മാത്രമല്ല! യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തത്  ഉയിര്‍ത്ത് 40 ദിവസം കഴിഞ്ഞായിരുന്നു! 
"പീഡാനുഭവത്തിനു ശേഷം  40 ദിവസത്തേക്ക് യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെ കുറിച്ച് പഠിപ്പിച്ചു. "
[ അപ്പ. പ്രവര്‍ത്തനങ്ങള്‍,  1:3 ]

ആ നിലക്ക്, ഉയിര്‍പ്പിക്കപ്പെട്ട വിശുദ്ധരുടെ ശരീരങ്ങള്‍ അടുത്ത 40 ദിവസം വരെ, വിശുദ്ധ നഗരത്തില്‍ പ്രവേശിക്കുന്നത് വരെ, എന്തെടുക്കുകയായിരുന്നു!? എന്ത് കൊണ്ട് മറ്റാരും ഇത്തരം ഒരു ഭയാനകവും, ആശ്ചര്യധായകവും, അന്നേവരെ ലോകം കാണാത്ത ഇത്തരം ഒരു വലിയ അത്ഭുതത്തെ  കുറിച്ച്  പത്രോസും, പൗലോസും,  ചരിത്രം  പോലും  മൗനം പാലിക്കുന്നു!?

ഉയിര്‍പ്പിക്കപ്പെട്ടവര്‍ വീണ്ടും  40 ദിവസത്തോളം ശവകുടീരങ്ങളില്‍ തന്നെ തങ്ങി എന്നാണ്  മനസ്സിലാകുന്നത്‌! ഇവിടെയും ഒരു വെട്ടികൂട്ടല്‍  നടന്നത് മനസ്സിലാക്കാം!

52 : നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 
53 : അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"


യേശു ഉയിര്‍ക്കുന്നതിനു മുന്‍പ്  വിശുദ്ധര്‍ ഉയിര്‍ത്തു എന്ന ഒരു അര്‍ഥം 52 മത്തെ വാചകത്തില്‍   ഉള്ളത് കൊണ്ട്,  "അവന്റെ പുനരുത്ഥാനത്തിനുശേഷം" എന്നത്  പിന്നീട്  കൂട്ടി ചേര്‍ത്ത തായി  ഇവിടെ മനസ്സിലാക്കാം. ആ ഭാഗം ഇല്ലാതെ വായിച്ചു  നോക്കുമ്പോള്‍ 52, 53 വാചകങ്ങള്‍ തമ്മില്‍ കൂടുതല്‍  ചേര്‍ച്ച ഉള്ളത്  കാണാം!


നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"


ആദ്യകാല ബൈബിളില്‍ യേശു ഉയിര്‍ത്തതിനെ കുറിച്ച്  പ്രതിപാതിക്കുന്നില്ല എന്നിരിക്കെ, യഹൂദ മത വിശ്വാസ പ്രകാരം വിശുദ്ധര്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല, മറിച്ച് യഹോവയെ മാത്രമാണ്  ആരാധിക്കുന്നത് എന്ന സത്യം  നിലനില്‍ക്കെ,  യേശുവിനെ  ഉയിര്‍പ്പിക്കെണ്ടിയിരുന്നത് സഭയുടെ  ഒരു ആവശ്യമായിരുന്നു. അങ്ങനെയുള്ള  തട്ടിക്കൂട്ടലുകളും വെട്ടിതിരുത്തലുകളിലും പെട്ട്  ബൈബിള്‍ വളരെ അധികം പ്രയാസപ്പെട്ടിട്ടുണ്ട്  എന്ന സത്യം ഇവിടെ ബോധ്യമാവുകയാണ് !!! 



വെട്ടിക്കൂട്ടി  തുന്നിച്ചേര്‍ത്ത ഇത്തരം ഭാഗങ്ങള്‍ ദൈവ വചനം എന്ന് വാശി പിടിക്കുന്നെങ്കില്‍, ആ ദൈവം ഒരു വിഡ്ഢിയാകാം, അല്ലെങ്കില്‍ ദൈവം പറഞ്ഞു കൊടുത്തപ്പോള്‍  എഴുതി എടുത്ത ആളുടെ തെറ്റാകാം, അതും അല്ലെങ്കില്‍, ബൈബിളിലെ  ഈ തെറ്റുകള്‍  മനസ്സിലാക്കുന്ന, അറിയുന്ന  ഒരു ദൈവവും ഇല്ല എന്നും,  എല്ലാം ഒരു കെട്ടുകഥ മാത്രണെന്ന്   സഭ ഇനിയും സമ്മതിക്കേണ്ടിയിരിക്കുന്നു!



സഭയുടെ  വിശ്വാസ പ്രമാണത്തില്‍  ഇങ്ങനെ  വായിക്കാം:
"....പാന്തിയോസ് പിലാത്തോസിന്റ്റെ കാലത്ത്  പീഡകള്‍ സഹിച്ച്, കുരിശില്‍ തറക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട്, പാതാളങ്ങളില്‍  ഇറങ്ങി, മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാംനാള്‍ ഉയിര്‍ത്ത്  സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നുള്ളി സര്‍വ്വശക്തന്‍റ്റെ വലത്തു  ഭാഗത്തിരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും  മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍  വിശ്വസിക്കുന്നു."


തിരുസഭയുടെ വിശ്വാസ പ്രമാണം അനുസരിച്ച്, യേശു  മരിച്ചവരെ ഇനിയും വിധിച്ചിട്ടില്ല! ആ നിലക്ക് സഭയ്ക്ക്  എങ്ങനെ  വിശുദ്ധരെ പ്രഖ്യാപിക്കാന്‍ സാധിക്കും!? യേശുവിനെ  എങ്ങനെയെങ്കിലും ഉയര്‍പ്പിക്കാന്‍ നടത്തിയ തത്രപ്പാടില്‍ സഭയ്ക്ക് പറ്റിയ അമളിയാകാം ഈ വാചകങ്ങള്‍.  ഏതാനും  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറ്റലിയില്‍  നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ [ വിശ്വാസികള്‍  ഏറ്റവും കൂടുതല്‍ പ്രാര്‍ഥി ക്കുന്നത് ] വിശുദ്ധര്‍ക്കായിരുന്നു വിജയം!  യേശുവും മറിയവും   സാന സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി ന്നു! ഈ സത്യങ്ങള്‍ നിലനില്‍ക്കെതന്നെ, ദൈവത്തെയും ദൈ പുത്രനെയും പിന്‍തള്ളി,  ഇതുരെയും  വിധിക്കപ്പെടാത്തവരെ വിശുദ്ധരാക്കി വിശ്വാസം വില്‍ക്കുന്ന സഭയില്‍, എന്താണ്   വിശ്വാസം!?   എന്നും  ബൈബിള്‍ പഠിപ്പിക്കുന്നത്‌!?  എന്നും ഇനിയും  ആരെങ്കിലും ചോദിക്കരുത് !
അതോ  ഇതൊക്കെ  മനസ്സിലാക്കാന്‍  സാധാരണക്കാര്‍ക്ക് കഴിയുകയില്ലേ!? ചിലപ്പോള്‍ പത്തു  വര്‍ഷം  ദൈവ ശാസ്ത്രം പഠിക്കേണ്ടി വരുമായിരിക്കും!!


===================================================

Resurrection  of saints!
Mathew 27: 50-53 The tombs were opened, and many bodies of the saints who had fallen asleep were raised;

How can there be saints, before ever there was no church!?
and even the word saint was invented centuries later!?
what did they do for the next 40 days until Jesus was taken up to the heaven (acts 1:3)

The English word "saint" is from the Latin "sanctus" (a, b )
the word is used to translate the Greek "ἅγιος" ("hagios"), which is derived from the verb "ἁγιάζω" ("hagiazo"), which latter word means "to set apart", "to sanctify", or "to make holy"
hagiōnἁγίωνsaints

105 God is the author of Sacred Scripture. "The divinely revealed realities, which are contained and presented in the text of Sacred Scripture, have been written down under the inspiration of the Holy Spirit." 

© ® 
________________________________________________

Greek text> http://biblehub.com/text/matthew/27-52.htm
Saint: https://en.wikipedia.org/wiki/Saint
http://www.newworldencyclopedia.org/entry/Saint
Holy: http://www.newworldencyclopedia.org/entry/Holy
http://www.encyclopedia.com/topic/saint.aspx
http://biblehub.com/psalms/106-16.htm
http://biblehub.com/ephesians/3-8.htm
https://en.wikipedia.org/wiki/Apostles%27_Creed
https://en.wikipedia.org/wiki/List_of_saints
https://en.wikipedia.org/wiki/Resurrection_of_the_dead
http://biblehub.com/acts/1-3.htm Profssion of faith:
http://www.vatican.va/archive/ccc_css/archive/catechism/p1s2c2a7.htm
Word of god
http://www.vatican.va/archive/ccc_css/archive/catechism/p1s1c2a3.htm
origin of the word holy
The origin of the word "holy" comes from the eleventh century
http://www.etymonline.com/index.php?term=holy
http://www.newworldencyclopedia.org/entry/Saint
http://www.etymonline.com/index.php?allowed_in_frame=0&search=saint