Thursday, 6 August 2015

വിശപ്പും ദൈവവും



സംസാരിക്കുന്ന ദൈവം...
കൈകള്‍ ഉള്ള ദൈവം ...
നടക്കുന്ന ദൈവം...
വിശ്രമിക്കുന്ന ദൈവം...
ജീവിക്കുന്ന ദൈവം... 
സ്നേഹം തന്നെയായ ദൈവം...
സര്‍വ്വ വ്യാപിയായ ദൈവം ...
പാവം!
ദൈവത്തിന് കണ്ണുകള്‍ മാത്രം ഇല്ലാന്ന് തോന്നുന്നു!
ഉണ്ടായിരുന്നുവെങ്കില്‍ വിശപ്പ്കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളെ കാണുമായിരുന്നു!
വിശക്കുന്നവരെ കാണാതെ
വിശ്വാസികള്‍ക്ക് പ്രത്യക്ഷപ്പെടുന്ന ദൈവത്തില്‍
വിശ്വസിക്കാന്‍ മാത്രം
വിഡ്ഢിയാണോ മനുഷ്യന്‍!?
നാലുനേരം മൃഷ്ട്ടാന്ന ഭോജനം നടത്തി, ഏമ്പക്കവും വിട്ട്, ആസനത്തില്‍ കയ്യും തിരുകി ഉറങ്ങുന്നവര്‍, നേരമ്പോക്കിന് പറയുന്ന കഥകളിലെ നായകനായെ ദൈവത്തെ ഞാന്‍ കാണുന്നുള്ളൂ!
ബുദ്ധിമാനായ വിശ്വാസിയായി ജീവിക്കുന്നതിലും എനിക്കഭിമാനം,
ശാസ്ത്രത്തെ പുണര്‍ന്ന്, വിഡ്ഢിയായി മരിക്കുന്നതാണ്!
- JFK [ Joy Francis Kallarackal]