ബീജവും അണ്ഡവും ചേര്‍ന്ന് ഒരു പുതിയ മനുഷ്യന്‍ ജീവന്‍ ഉടലെടുക്കുംമ്പോള്‍ എപ്പോഴാണ് ആത്മാവ് ആ ശരീരത്തില്‍ കുടികയറന്നത്!?
മാമ്മോദീസാ ദിവസമോ!?
ഓരോ പ്രാവശ്യവും ഒരു ശരാശരി പുരുഷന്‍ പുറപ്പെടുവിക്കുന്നത് ഏകദേശം പത്ത് ലക്ഷം ബീജങ്ങലാണ്. ഇതില്‍ ഒന്ന് മാത്രം അണ്ഡവുമായി ചേര്‍ന്ന് പുതിയ ഒരു മനുഷ്യ ജീവിയായി പരിണമിക്കുന്നു. അപ്പോള്‍ ഓരോ അണ്ഡത്തിലും ഓരോ ആത്മാവ് അടങ്ങിയിട്ടുണ്ടോ!?
ഇല്ലാ എങ്കില്‍ ആത്മാവിന് എങ്ങനെ അറിയാം ഏതു അണ്ഡമാണ് മനുഷ്യനായി രൂപാന്തരം പ്രാപിക്കുക എന്നത്!?
അണ്ഡവും ബീജവും കൂടിചേരാതെ പുതിയ ജീവന്‍ ഉണ്ടാകുന്നില്ല അപ്പോള്‍
സ്ത്രീയുടെ അണ്ഡത്തിലോ പുരുഷ ബീജത്തിലോ ആത്മാവ് ഒളിച്ചിരിക്കുന്നത്!?
ഓരോ പ്രാവശ്യവും സ്ത്രീ പുരുഷ സംയോജനം നടക്കുന്നുണ്ടെങ്കില്‍ തന്നെയും ഗര്‍ഭ ധാരണം നടക്കുന്നില്ല! ആപ്പോള്‍ എത്ര ലക്ഷം ആത്മാക്കള്‍ ജീവന്‍ കിട്ടാതെ നശിച്ചു പോകുന്നു!?
സ്ത്രീയും പുരുഷനും തമ്മില്‍ സംയോജനം കഴിഞ്ഞു ഒന്നോ, രണ്ടോ, മൂന്നോ ദിവസങ്ങള്‍ക്കുള്ളിലാണ് സ്ത്രീ ഗര്‍ഭം ധരിക്കുന്നത്. അപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുഞ്ഞിന്റ്റെ ശരീരത്തില്‍ പ്രവേശിക്കാനായി ആത്മാവ് കാത്ത് നിക്കേണ്ടി വരും എന്ന് സാരം. ഈ അവസ്ഥ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഒരേപോലെയാണ്, അവര്‍ നിരീസ്വരരോ, അഥവാ അവരുടെ വിശ്വാസങ്ങള്‍ എന്തുതന്നെ ആയിരുന്നാലും!
അതായത് അണ്ഡവും ബീജവും ചേര്‍ന്ന് ജീവന്‍ ഉടലെടുക്കാത്ത അവസ്ഥയിലും ആതമാവ് ശരീരത്തിനായി കാത്തു നില്‍ക്കുന്നെങ്കില്‍, ആത്മാവ്, സ്വര്‍ഗം, നരഗം, എന്നൊക്കെയുള്ള കഥകള്‍ മെനഞ്ഞത് മതങ്ങള്‍ തന്നെ എന്ന് സാരം.
അതോ നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്ത ആത്മാക്കള്‍ പുറത്ത് കാത്തു നില്‍ക്കുണ്ടാകുമോ, ഓരോ ശരീരത്തിലും കയറിപറ്റാന്‍!?
അങ്ങനെയെങ്കില്‍ അവയെ സൃഷ്ട്ടിച്ചത് ആര്!?