Wednesday, 19 August 2015

സമാധാനമില്ലാത്ത മതങ്ങള്‍!

സ്നേഹമുള്ള, സമാധാന പ്രിയനായ ദൈവത്തിന്റ്റെ മൂന്ന് വ്യത്യസ്ഥ മുഖങ്ങള്‍!

ദൈവം  [GOD]
ആദിമുതല്‍ ഉണ്ടായിരുന്നവനും, എന്നാല്‍ ആദിയും അന്ത്യവും ഇല്ലാത്തവനും, ഇല്ലായ്മയില്‍ നിന്നും ഉണ്ടായ പിതാവായ ദൈവം! എല്ലാത്തിന്റ്റെയും സൃഷ്ട്ടാവ്. ആദ്യ മനുഷ്യനായ ആദത്തെ സൃഷ്ട്ടിച്ചിട്ട് 6000 വര്‍ഷത്തോളമായി എന്നാകിലും, ദൈവത്തിന്റ്റെ സ്വന്തം മതമായ യഹൂദ മതം ആരംഭിച്ചത് വെറും 3000ത്തില്‍ താഴെ വര്‍ഷങ്ങളെ ആയിട്ടുള്ളൂ.
==================================================
യഹൂദ മതം   [ JUDAISM ] BC - 900
യഹോവ [  YAHWEH  ]
യഹോവ എന്നാ ദൈവം നിലനില്‍ക്കുമ്പോഴും, യഹൂദ മതത്തിന്റ്റെ സ്ഥാപകനായി അറിയപ്പെടുന്നത് അബ്രഹാമിനെയാണ്.
ദൈവമായ യഹോവ മനുഷ്യനെ സൃഷ്ട്ടിക്കുന്നു. പിന്നീട് മനുഷ്യന്‍ ദൈവത്തെ അറിയാതെ പോകുന്നു. പാപം ചെയ്ത മനുഷ്യര്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്നു. ആറുപേരോഴികെ ദൈവം ദൈവം എല്ലാ മനുഷ്യരെയും കൊന്നൊടുക്കി,  [പാപം ചെയ്യാത്ത മൃഗങ്ങളെയും ]. എന്നിട്ടും മനുഷ്യന്‍ വീണ്ടും പാപം ചെയ്യുന്നു! കൊലപാതകങ്ങള്‍ നടത്തി മടുത്ത ദൈവം, തന്നെകൊണ്ട് മനുഷ്യരെ രക്ഷിക്കാന്‍ ഇനി കഴിയില്ല എന്ന് മനസ്സിലാക്കുകയും, തന്റ്റെ മകനെ ഭൂമിയിലേക്ക്‌ അയക്കുകയും ചെയ്യുന്നു, [മഹാബുദ്ധിമാന്‍]!

============================================

യേശു [JESUS (7–2 BC to AD 30–33)
ക്രിസ്തു മതം [CHRISTIANITY]

ലോകത്തില്‍ പാപം ചെയ്തു സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തിയ മനുഷ്യകുലത്തെ രക്ഷിക്കാന്‍, [സര്‍വ്വ ശക്തനായ] പിതാവായ ദൈവത്തിനു കഴിയാതെ വന്നപ്പോള്‍ തന്റ്റെ മകനെ ഭൂമിയിലേക്കയച്ചു, മനുഷ്യനായി ജന്മമെടുത്ത ദൈവ പുത്രനാണ് യേശു എന്ന് വിശ്വസിക്കുന്നു.
യേശുവിനെ യഹൂദ മത പണ്ഡിതരും നേതാക്കളും റോമാക്കാരുടെ സഹായത്തോടെ കുരിശില്‍ തറച്ച് കൊല്ലുന്നു. അതിനുശേഷം ക്രിസ്തുമതം രൂപംകൊണ്ടു.

============================================
ഇസ്ലാം മതം  [ISLAM Muhammad (c.570–8 June 632 CE),
അള്ളാ [ALLAH]
പ്രവാചകനായ  യേശുവിന് ശേഷം ലോകത്തില്‍ വന്ന മറ്റൊരു പ്രവാചകനായ മുഹമ്മദ്‌ നബി മുഖാന്തിരം ഉടലെടുത്ത ആരാധനാ രീതി.

================================================

- മൂന്ന് മതങ്ങളിലും ദൈവം പുരുഷനാണ്!
- മൂന്ന് മതങ്ങളും പുരുഷാധിപത്യം നിലനില്‍ക്കുന്നു!
- മൂന്ന് മതങ്ങളും സ്നേഹത്തിന്റ്റെ സമാധാനതിന്റ്റെ മതങ്ങളെന്ന് അവകാശപ്പെടുന്നു.
- 3000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്തില്‍  സമാധാനം കൊണ്ടുവരാന്‍ ഈ മതങ്ങള്‍ക്ക് എത്രമാത്രം സാധിച്ചു!?
- ഈ മൂന്ന് മതങ്ങളും ഉള്‍കൊള്ളുന്ന ദൈവമെന്ന ആശയം  ഒന്നുതന്നെയാണ് എന്ന് അവര്‍ക്ക് പോലും അറിയില്ല!
- എന്നിരുന്നാലും, യഹൂദര്‍ ക്രിസ്തുവിനെ ദൈവമായോ ദൈവ പുത്രനായോ അംഗീകരിക്കുന്നില്ല.
- ക്രിസ്തു മത വിശ്വാസ പ്രകാരം പഴയ നിയമമായ യഹൂദ മതത്തിന്റ്റെ പൂര്‍ത്തീകരണമാണ് യേശു, [ക്രിസ്തുമതം]
- ഇസ്ലാം മത പ്രകാരം യേശു ഒരു പ്രവാചകനാണ്. യേശുവിനു ശേഷം വന്ന പ്രവാചകന്‍ മുഹമ്മത് നബിയും!
- ഈ മൂന്ന് ദൈവങ്ങളും തമ്മില്‍ നല്ല അന്ധാരാഷ്ട്ര  ബന്ധം ഇല്ലാത്തത് കൊണ്ട്, മൂന്ന് മത വിശ്വാസികളും  തമ്മില്‍ അല്‍പ്പം സ്വരച്ചേര്‍ച്ച ഉണ്ട്!

ദൈവത്തെയോ, ദൈവത്തിന്റ്റെ പദ്ധതികളെയോ ഈ മൂന്നു കൂട്ടര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് അവരുടെ സ്വഭാവത്തില്‍ നിന്നും ഊഹിക്കാം. അത് കൊണ്ട് ഈ മൂന്നു കൂട്ടരും തമ്മില്‍ നൂറ്റാണ്ടുകളായി പരസ്പ്പരം കൊന്ന് കൊലവിളി നടത്തുന്നു! തങ്ങളുടെ ദൈവതിന്റ്റെ ആധിപത്യം സ്ഥാപിക്കാന്‍ ഓരോരുത്തരും ശ്രമിച്ചുകൊണ്ടെയിരിക്കുന്നു!
എന്നിട്ടും  ഏക ദൈവ വിശ്വാസികളായ ഇവര്‍ പറയുന്നു:
> ദൈവം സ്നേഹമാണ്
> സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു
> സമാധാനതിന്റ്റെ മതമാണ്‌ ഞങ്ങളുടേത്
> രക്ഷപ്പെടണമെങ്കില്‍ ഞങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കണം!

ഓര്‍ക്കുക!
യഹൂദ മതം ഇല്ലായിരുന്നെങ്കില്‍ ക്രിസ്തുമതവും, ക്രിസ്തു മതം ഇല്ലായിരുന്നെങ്കില്‍ ഇസ്‌ലാം മതവും  ഉണ്ടാകുമായിരുന്നില്ല!
ഈ മൂന്ന് മതങ്ങള്‍ ലോകത്തില്‍ ഇല്ലായിരുന്നെങ്കില്‍, കോടിക്കണക്കിനു നിരപരതികള്‍ [ഇന്നും] കൊല്ലപ്പെടുമായിരുന്നില്ല! ദൈവത്തിന്റ്റെ പുണ്യ നാട്ടില്‍ ഈ മൂവ്വരും ചേര്‍ന്ന് നൂറ്റാണ്ടുകളായി നടത്തുന്ന നരഹത്യയുടെ കണക്ക് ഇവരുടെ ദൈവത്തിനു പോലും നിശ്ചയം ഉണ്ടാകാന്‍ ഇടയില്ല!

ഈ മൂന്നു മതങ്ങളും ലോകത്തില്‍ ഉണ്ടാകുന്നതിന് മുന്‍പുതന്നെ പല വിശ്വാസങ്ങളും, ആചാരങ്ങളും, മതങ്ങളും ലോകത്തില്‍ ഉണ്ടായിരുന്നു, ഇപ്പോഴും നിലനില്‍ക്കുന്നു! ആ മതങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത എന്തെങ്കിലും ഈ മൂന്നു മതങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടോ!?

എന്തിന് ഏറെ പറയുന്നു ഗ്രീക്ക് സംസ്ക്കാരം ലോകത്തിനു നല്‍കിയ സംഭാവനകള്‍ ഈ മൂന്ന് മതങ്ങളും നല്‍കിയതല്ല. ഈജിപ്ത്തിലെ  പിരമിഡ് നിര്‍മ്മിക്കുന്ന വൈഭവവും  ഈ മൂന്നു മതങ്ങളുടെയും സംബാവനയുമല്ല.
ലോകത്തിലെ പ്രാചീന   ചികിത്സാ രീതികളായ -  ഇന്ത്യയിലെ  ആയുര്‍വേദവും, ചൈനയിലെ  പരംബരാകത പ്രകൃതി ചികിത്സാ രീതികളിലും - ഈ മൂന്നു മതങ്ങള്‍  ഉണ്ടാകുന്നതിന് മുന്‍പ് തന്നെ രൂപം കൊണ്ടാവയായിരുന്നു.

ശാസ്ത്രത്തെ അടിച്ചമര്‍ത്തി, ഇവരുടെ മത വിശ്വാസം  ജനങ്ങളില്‍ നിര്‍ബന്ധ പൂര്‍വ്വം അടിച്ചേല്‍പ്പിചില്ലായിരുന്നുവെങ്കില്‍ അവസാനത്തെ രണ്ടു മതങ്ങളും ഒരു പക്ഷേ ഇന്ന് ലോകത്തില്‍ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ് . ഇവര്‍ ഇല്ലായിരുന്നെങ്കില്‍ തന്നെയും, ലോകം നല്ല രീതിയില്‍ത്തന്നെ ഇപ്പോഴും മുന്നോട്ട് പോകുമായിരുന്നു.

അബ്രഹാം മസ്ലോയുടെ അഭിപ്രായത്തില്‍ മനുഷ്യരുടെ ആവശ്യങ്ങളില്‍ ഏറ്റവും അവസാനത്തെ  സ്ഥാനമാണ് ആത്മീയതക്കുള്ളത് [SPIRITUALITY]
നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന 99% ഭീകര വാദങ്ങള്‍ക്കും മൂല കാരണം മതങ്ങളാണ്. എന്തുകൊണ്ടെന്നാല്‍, അവരുടെ ജീവിതത്തിലെ ആവശ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ സ്ഥാനമാണ് മതത്തിനു അവര്‍ നല്‍കുന്നത്!

വിശ്വാസതിന്റ്റെ പേരില്‍ ഇന്ത്യയില്‍ വന്ന്  പതിനായിരങ്ങളെ ക്രൂരമായി കൊല്ലുകയും അമ്പലങ്ങള്‍ തകര്‍ക്കുകയും, അതിന് നേത്രുത്വം നല്‍കുകയും ചെയ്ത ഫ്രാന്‍സിസ് സേവ്യര്‍ എന്ന വൈദികനെ വിശുദ്ധനായി പ്രക്യാപിച്ച് തിരുസഭ മാതൃകയായി. സന്തോഷംകൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ആ വൈദീകന്റ്റെ പേരില്‍ പള്ളികളും ഉയര്‍ത്തി ക്രിസ്ത്യാനികള്‍ വീണ്ടും മാതൃകയായി!

ഒരു ദൈവവത്തിന്  ഒരു മതം കൊണ്ട് ലോകത്തിനെ രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍, വീണ്ടും രണ്ടു മതങ്ങള്‍  മനുഷ്യനാല്‍ രൂപീകരിക്കപ്പെട്ടു! ആ മതങ്ങളാണ് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസമാധാനങ്ങള്‍ സൃഷ്ട്ടിക്കുന്നത് എന്ന് അവരുടെ ദൈവം പോലും അറിയുന്നില്ല എന്ന സത്യം തികച്ചും വേദനാജനകമാണ്!
യഹോവയും, ദൈവവും, അള്ളഹുവും ഒരേ ആശയത്തിന്റ്റെ  മൂന്ന് ഭാഷയിലുള്ള പദ പ്രയോഗങ്ങള്‍ മാത്രമാണെന്ന് ഇന്നും അറിയാത്തവര്‍ എത്രപേര്‍....!

മേഘങ്ങളില്‍ ദൈവങ്ങള്‍ മറഞ്ഞിരിക്കുന്നു എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഭൂമില്‍ മനുഷ്യര്‍  സമാധാനമായി കഴിയുമായിരുന്നു!


=============================================
https://en.wikipedia.org/wiki/God
https://en.wikipedia.org/wiki/Judaism
https://en.wikipedia.org/wiki/Yahweh
https://en.wikipedia.org/wiki/Christianity
https://en.wikipedia.org/wiki/Jesus
https://en.wikipedia.org/wiki/Islam
https://en.wikipedia.org/wiki/Allah
https://en.wikipedia.org/wiki/Goa_Inquisition
https://en.wikipedia.org/wiki/The_Goa_Inquisition
https://en.wikipedia.org/wiki/Persecution_of_Goan_Catholics_during_the_Goan_Inquisition
https://en.wikipedia.org/wiki/Need