Wednesday, 30 December 2015

രഥത്തില്‍ വരുന്ന യേശു !


Jesus in a chariot 

St. Alphonsa church, Dwaraka, Kozhikkode Road, Wayanad, Kerala

രഥത്തില്‍ വരുന്ന യേശു! 

കഴുതപ്പുറത്ത് വന്നവനെ, കുതിരപ്പുറത്ത്‌ കയറ്റുന്ന സഭ!

St.Alphonsa Church Dwaraka
link

Sunday, 27 December 2015

നിയമങ്ങള്‍ ഉണ്ടാക്കുന്നവന്‍ എന്ത് കൊണ്ട് അവ പാലിക്കുന്നില്ല!?




നിയമങ്ങള്‍  ഉണ്ടാക്കുന്നവന്‍ എന്ത് കൊണ്ട്  അവ പാലിക്കുന്നില്ല!? 

ബൈബിളിലെ പഴയ നിയമത്തില്‍, ദൈവം യഹൂദ ജനത്തിന് നല്‍കിയ പത്ത് കല്‍പ്പനകളില്‍ ഇങ്ങനെ  കാണാം:
 - വ്യഭിചാരം ചെയ്യരുത്.
 - അന്ന്യന്റ്റെ ഭാര്യയെ മോഹിക്കരുത്.
പുറപ്പാട് 20: ]

+++

പുതിയ നിയമത്തില്‍ :
ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയായ മറിയത്തില്‍ ദൈവത്തിന് ജനിച്ച മകനാണ് യേശു, എന്ന്  മനസ്സിലാക്കാം.
[ ലൂക്കാ 1: 26 - 35 ]

+++


വീണ്ടും പഴയനിയമത്തില്‍>
മനുഷ്യരില്‍ നിന്ന് ജനിക്കാത്ത, സാലെം രാജാവായ  മെല്‍ക്കിസെദെക്ക് എന്ന ദൈവത്തിന്റെ പുരോഹിതനെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്.

"...അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല
അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്."

അല്ല കോയ!
മനുഷ്യരില്‍ നിന്ന് ജന്മമെടുക്കാത്ത, ഒരിക്കലും മരിക്കാത്ത
സലേം രാജാവും നിത്യം പുരോഹിതനുമായ മേല്‍ക്കിസേദേക്കിനെ ജനിപ്പിക്കാന്‍  ദൈവത്തിനു സാധിച്ചെങ്കില്‍, 
ഔസേപ്പുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയായ മാറിയത്തില്‍ നിന്നല്ലാതെ ദൈവത്തിന് തന്റ്റെ മകനെ ഭൂമിയില്‍ ജനിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലേ!?

ആകാശവും ഭൂമിയും അതിലെ സര്‍വ്വ ചരാചരങ്ങളെയും
സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന്,
മറ്റൊരാളുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന
കന്യകയില്‍ നിന്ന് തന്നെ തന്റ്റെ മകനെ ജനിപ്പിക്കണം
എന്ന് നിര്‍ബന്ധം പിടിക്കാന്‍ കാരണമെന്ത്!?
അതുവഴി ദൈവം യഹൂദ ജനത്തിന് നല്‍കിയ കല്‍പ്പന ലംഘിക്കുകയല്ലേ ചെയ്തത്!?
എന്ത് കൊണ്ട് ദൈവത്തിന് ഒരു ഭാര്യ ഇല്ലാതെ പോയി!?
ദൈവത്തിന് ഭാര്യ ഉണ്ടാകാന്‍ പാടില്ലെന്ന് തീരുമാനിച്ചത് ആരാണ്!?
[ സഭയോ, വിശ്വാസികളോ!? ]
സര്‍വ്വ ജീവജാലങ്ങളെയും ആണും പെണ്ണുമായി സൃഷ്ട്ടിച്ച ദൈവം എന്ത് കൊണ്ട് ഒറ്റക്കായി!?

ഭാര്യയില്ലാത്ത ദൈവം തന്റ്റെ മകനെ ജനിപ്പിക്കുവാന്‍ മറ്റൊരാളുടെ ഭാവി വധുവിനെ പ്രാപിചെങ്കില്‍...,
നിയമം ഉണ്ടാക്കുന്നവന്‍ അത് പാലിക്കാന്‍ നിര്‍ബന്ധിതനല്ല അല്ലേ!?
അപ്പോള്‍ ദൈവവും ഇന്ത്യക്കാരന്‍  തന്നെ! 

Friday, 25 December 2015

ഹിന്ദു വല്‍ക്കരിക്കുന്ന സഭ!

കേരളത്തിലെ  ക്രൈസ്തവ സഭ  
എന്തിന്  ഹിന്ദു വല്‍ക്കരിക്കുന്നു!?


ഒരുകാലത്ത് ഹിന്ദുക്കള്‍  മാത്രം സ്വന്തമായിരുന്ന  ഈ രീതികള്‍ 
[നിലവിളക്ക്, കൊടിമരം, കല്‍വിളക്ക്‌, etc.] എന്തുകൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ കയ്യേറി!? 




മാര്‍ഗ്ഗം കളി 

വൈപ്പിന്‍ പള്ളിപ്പുറം മഞ്ഞു മാതാവ്  പള്ളിയിലെ കൊടിമരം 

സുറിയാനി നിലവിളക്ക് 







 എറുണാകുളം ജില്ലയിലെ വാഴക്കുളം 
സെന്റ് ജോർജ് ഫൊറോന പള്ളിപള്ളിയിൽ 
സ്ഥാപിച്ചിരിക്കുന്ന കുരിശോടുകൂടിയ കൽവിളക്ക്



Sunday, 20 December 2015

Resurrection of saints!?

ഇതോ ദൈവ വചനം!? 


 സഭ പറയുന്ന നുണകളും, 
 പറയാത്ത സത്യങ്ങളും!!! 


 കുരിശില്‍ മരിച്ചുകിടക്കുന്ന യേശുവിനോട്   
ഈ ചതി ഒഴിവാക്കാമായിരുന്നില്ലേ...!?   


    



50 : യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
51 : അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.
52 : നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.
53 : അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"
[ Mathew 27: 50-53 ]



പലതവണ ബൈബിള്‍ വായിച്ചിട്ടുണ്ട്, എന്നാലും  ഓരോ വട്ടം വായിക്കുമ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ തൊണ്ടയില്‍ കുടുങ്ങും, വിഴുങ്ങാന്‍  കഴിയാതെ! 
നാട്ടിന്‍ പുറങ്ങളില്‍ പറയാറുള്ളത് പോലെ 
"ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും" എന്ന ഒരു അനുഭവം. 

ബൈബിള്‍ = ദൈവ വചനം  
ദൈവം തന്നെക്കുറിച്ച്  മനുഷ്യര്‍ അറിയുവാന്‍ വേണ്ടി  ചില വ്യക്തികള്‍ക്ക് പ്രചോദനം നല്‍കുകയും, അങ്ങനെ   അവര്‍ മൂലം എഴുതപ്പെട്ടതാണ് തിരുവജനമായ ബൈബിള്‍ എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്‌. [ a

എന്നാല്‍  ഈ ഭാഗം വായിച്ചതിനു ശേഷം എന്തോ ഒരു പന്തികേട്‌ തോന്നി എന്നാല്‍ അത് എന്താണെന്ന്  മനസ്സിലായില്ല.  ആവര്‍ത്തിച്ചു വായിച്ചു ....!

"...ഞാന്‍  ഒരാഴ്ചയായി 
ഉറങ്ങിയിട്ട് 
ഭക്ഷണം കഴിച്ചിട്ട് 
പല്ല് തേച്ചിട്ട് 
കുളിച്ചിട്ട് ..."
എന്ന ഇന്നസെന്റ്റിന്റ്റെ  ആ ഒരു അവസ്ഥയായിരുന്നു എനിക്കും !

"നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു."  

വീണ്ടും  വീണ്ടും വായിച്ചിട്ടും പിന്നെയും തികട്ടിവരുന്ന  ഒരു അവസ്ഥ! ഇതുവരെയും അനുഭവപ്പെടാത്ത ഒരു മനംമറച്ചില്‍!
പുസ്തകം അടച്ചുവച്ചു!
ഒരു ഭ്രാന്തനെപ്പോലെ ഏതാനും  ദിവസം അതുതന്നെയായിരുന്നു  ഊണിലും ഉറക്കത്തിലും എന്റ്റെ  ചിന്ത!
"നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു." 
ഇവിടെ ഇനിയും ഗ്രഹിക്കാന്‍ സാധിക്കാത്ത എന്തോ .....ഉണ്ട്! 
ശരിക്കും  എന്തോ പന്തികേടുണ്ട്‌.... മനസ്സ് മന്ത്രിക്കുന്നു!!! 

പതിനായിരത്തില്‍ പരം വിശുദ്ധര്‍ കത്തോലിക്കാ സഭയില്‍ ഉണ്ട്. എന്നാല്‍ സഭയുടെ ഔദ്യോകിക കണക്കനുസരിച്ച് ആയിരത്തില്‍ താഴെയേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളൂ. 



'വിശുദ്ധന്‍'   എന്ന പഥം ലത്തീന്‍  ഭാഷയില്‍  നിന്നും  ഉത്ഭവിച്ചതാണ്. റോമന്‍ മതക്കാര്‍  ആരാധിച്ചിരുന്ന 'സാങ്കൂസ് " [Sancus] എന്ന ദൈത്തില്‍ നിന്നും ക്രിസ്തുമതം കടമെടുത്തതാണ് [ Sancus  = SANTO  = SAINT ]വിശുദ്ധന്‍ എന്ന പഥം. അതിനു മുന്‍പ്  അങ്ങനെ  ഒരു സംസ്ക്കാരം ലോകത്തിലെ മറ്റൊരു   മതത്തിലും കാണുവാന്‍ സാധ്യമല്ല, വിവിദ്ധ ദൈവങ്ങളെയായിരുന്നു എല്ലാ മതങ്ങളിലും  ആരാധിച്ചിരുന്നത്.   



യഹൂദ വിശ്വാസ പ്രകാരം ദൈവം മാത്രമാണ് 'പരിശുദ്ധന്‍'  അവരുടെ ദേവാലയത്തില്‍  യാതൊരു രൂപങ്ങള്‍ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ ഇല്ലാതിരിക്കെ, ദൈവതിന്റ്റെ  കല്‍പ്പന അനുസരിച്ച് യഹോവയെ മാത്രമായിരുന്നു  ആരാധിച്ചിരുന്നത്! അത് കൊണ്ട്തന്നെ യേശു  മരിച്ച സമയം വിശുദ്ധര്‍ക്ക്  അവിടെ  യാതൊരു  സാധ്യതയും  ഇല്ലതന്നെ!



ക്രൈസ്തവ സഭ ആദ്യം പ്രഖ്യാപിച്ച വിശുദ്ധന്‍  ആരാണെന്ന് സഭക്ക്  പോലും യാതൊരു നിശ്ചയവും  ഇല്ല, കാരണം  ആദ്യകാലങ്ങളില്‍ സമൂഹത്തില്‍ ഏറ്റവും നല്ല ജീവിതം  നയിച്ചവരെ   അവരുടെ മരണ ശേഷം ഓര്‍മ്മിച്ചിരുന്ന പതിവ്   ഉണ്ടായിരുന്നു. അങ്ങനെ പുന്ന്യാത്മാക്കളായി സമൂഹം കണക്കാകിയിരുന്നവര്‍  എല്ലാവരും പില്‍ക്കാലത്ത്‌   സഭയിലെ വിശുദ്ധരായിതീര്‍ന്നു.  ഈ ആചാരങ്ങളില്‍  നിന്നുമാണ്  ക്രൈസ്തവ സഭയില്‍   വിശുദ്ധരെ നാമകരണം ചെയ്യുന്ന പില്‍ക്കാല ആചാര  രീതികള്‍ ഉടലെടുത്തത്.


യേശു മരിക്കുന്ന സമയംതന്നെ, മരിച്ചിരുന്ന വിശുദ്ധര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു !?
ഇവിടെ യേശു മരിക്കുന്നു!
തിരുസഭയുടെ ഭാഷയില്‍: മനുഷ്യനായി ജന്മമെടുത്ത ദൈവ പുത്രന്റ്റെ  ജീവനറ്റ ശരീരം കുരിശില്‍ ക്കിടക്കുന്ന വേളയില്‍, ലോകം പോലും നിശബ്ദ്ദമായിരിക്കുന്ന  അവസ്ഥയില്‍ എങ്ങനെയാണ് മരിച്ചവര്‍ ഉയര്‍പ്പിക്കാപ്പെടുക !?


"പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു."
യോഹന്നാന്‍ 5:22 ]

എങ്കില്‍  മരിച്ചു കിടക്കുന്ന പുത്രന്‍ വിധിക്കാതെ, അതുവരെ കത്തോലിക്കാ സഭ എന്ന ഒരു രാഷ്ട്രീയം നിലനില്‍ക്കുന്നതിന് മുന്‍പ്, വിശുദ്ധര്‍ എന്ന നാമം ഇല്ലാതിരിക്കെ, വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു എന്ന് പറയുമ്പോള്‍, യേശുവിന്‍റ്റെ ശവം ഇനിയും മറവു ചെയ്യുകയും, അവിടെ നിന്ന്  വീണ്ടും മൂന്നാം  നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുന്നതിന്  മുന്‍പ്, മരണമടഞ്ഞ    വിശുദ്ധര്‍ ഉയിര്‍ത്തു എന്നത്.....,  
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സഭയുടെ  സ്വേച്ഛാധിപത്യകാലത്തിലെ, ചോദ്യം ചെയ്യപ്പെടാത്ത [അടിചെല്‍പ്പിക്കപ്പെട്ട], വിശ്വാസത്തിന്റ്റെ  പ്രതിധ്വനി മാത്രമാണ് നിസംസയം മനസ്സിലാക്കാവുന്നതാണ്! 

അത് മാത്രമല്ല! യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തത്  ഉയിര്‍ത്ത് 40 ദിവസം കഴിഞ്ഞായിരുന്നു! 
"പീഡാനുഭവത്തിനു ശേഷം  40 ദിവസത്തേക്ക് യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെ കുറിച്ച് പഠിപ്പിച്ചു. "
[ അപ്പ. പ്രവര്‍ത്തനങ്ങള്‍,  1:3 ]

ആ നിലക്ക്, ഉയിര്‍പ്പിക്കപ്പെട്ട വിശുദ്ധരുടെ ശരീരങ്ങള്‍ അടുത്ത 40 ദിവസം വരെ, വിശുദ്ധ നഗരത്തില്‍ പ്രവേശിക്കുന്നത് വരെ, എന്തെടുക്കുകയായിരുന്നു!? എന്ത് കൊണ്ട് മറ്റാരും ഇത്തരം ഒരു ഭയാനകവും, ആശ്ചര്യധായകവും, അന്നേവരെ ലോകം കാണാത്ത ഇത്തരം ഒരു വലിയ അത്ഭുതത്തെ  കുറിച്ച്  പത്രോസും, പൗലോസും,  ചരിത്രം  പോലും  മൗനം പാലിക്കുന്നു!?

ഉയിര്‍പ്പിക്കപ്പെട്ടവര്‍ വീണ്ടും  40 ദിവസത്തോളം ശവകുടീരങ്ങളില്‍ തന്നെ തങ്ങി എന്നാണ്  മനസ്സിലാകുന്നത്‌! ഇവിടെയും ഒരു വെട്ടികൂട്ടല്‍  നടന്നത് മനസ്സിലാക്കാം!

52 : നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 
53 : അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"


യേശു ഉയിര്‍ക്കുന്നതിനു മുന്‍പ്  വിശുദ്ധര്‍ ഉയിര്‍ത്തു എന്ന ഒരു അര്‍ഥം 52 മത്തെ വാചകത്തില്‍   ഉള്ളത് കൊണ്ട്,  "അവന്റെ പുനരുത്ഥാനത്തിനുശേഷം" എന്നത്  പിന്നീട്  കൂട്ടി ചേര്‍ത്ത തായി  ഇവിടെ മനസ്സിലാക്കാം. ആ ഭാഗം ഇല്ലാതെ വായിച്ചു  നോക്കുമ്പോള്‍ 52, 53 വാചകങ്ങള്‍ തമ്മില്‍ കൂടുതല്‍  ചേര്‍ച്ച ഉള്ളത്  കാണാം!


നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"


ആദ്യകാല ബൈബിളില്‍ യേശു ഉയിര്‍ത്തതിനെ കുറിച്ച്  പ്രതിപാതിക്കുന്നില്ല എന്നിരിക്കെ, യഹൂദ മത വിശ്വാസ പ്രകാരം വിശുദ്ധര്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല, മറിച്ച് യഹോവയെ മാത്രമാണ്  ആരാധിക്കുന്നത് എന്ന സത്യം  നിലനില്‍ക്കെ,  യേശുവിനെ  ഉയിര്‍പ്പിക്കെണ്ടിയിരുന്നത് സഭയുടെ  ഒരു ആവശ്യമായിരുന്നു. അങ്ങനെയുള്ള  തട്ടിക്കൂട്ടലുകളും വെട്ടിതിരുത്തലുകളിലും പെട്ട്  ബൈബിള്‍ വളരെ അധികം പ്രയാസപ്പെട്ടിട്ടുണ്ട്  എന്ന സത്യം ഇവിടെ ബോധ്യമാവുകയാണ് !!! 



വെട്ടിക്കൂട്ടി  തുന്നിച്ചേര്‍ത്ത ഇത്തരം ഭാഗങ്ങള്‍ ദൈവ വചനം എന്ന് വാശി പിടിക്കുന്നെങ്കില്‍, ആ ദൈവം ഒരു വിഡ്ഢിയാകാം, അല്ലെങ്കില്‍ ദൈവം പറഞ്ഞു കൊടുത്തപ്പോള്‍  എഴുതി എടുത്ത ആളുടെ തെറ്റാകാം, അതും അല്ലെങ്കില്‍, ബൈബിളിലെ  ഈ തെറ്റുകള്‍  മനസ്സിലാക്കുന്ന, അറിയുന്ന  ഒരു ദൈവവും ഇല്ല എന്നും,  എല്ലാം ഒരു കെട്ടുകഥ മാത്രണെന്ന്   സഭ ഇനിയും സമ്മതിക്കേണ്ടിയിരിക്കുന്നു!



സഭയുടെ  വിശ്വാസ പ്രമാണത്തില്‍  ഇങ്ങനെ  വായിക്കാം:
"....പാന്തിയോസ് പിലാത്തോസിന്റ്റെ കാലത്ത്  പീഡകള്‍ സഹിച്ച്, കുരിശില്‍ തറക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട്, പാതാളങ്ങളില്‍  ഇറങ്ങി, മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാംനാള്‍ ഉയിര്‍ത്ത്  സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നുള്ളി സര്‍വ്വശക്തന്‍റ്റെ വലത്തു  ഭാഗത്തിരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും  മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍  വിശ്വസിക്കുന്നു."


തിരുസഭയുടെ വിശ്വാസ പ്രമാണം അനുസരിച്ച്, യേശു  മരിച്ചവരെ ഇനിയും വിധിച്ചിട്ടില്ല! ആ നിലക്ക് സഭയ്ക്ക്  എങ്ങനെ  വിശുദ്ധരെ പ്രഖ്യാപിക്കാന്‍ സാധിക്കും!? യേശുവിനെ  എങ്ങനെയെങ്കിലും ഉയര്‍പ്പിക്കാന്‍ നടത്തിയ തത്രപ്പാടില്‍ സഭയ്ക്ക് പറ്റിയ അമളിയാകാം ഈ വാചകങ്ങള്‍.  ഏതാനും  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറ്റലിയില്‍  നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ [ വിശ്വാസികള്‍  ഏറ്റവും കൂടുതല്‍ പ്രാര്‍ഥി ക്കുന്നത് ] വിശുദ്ധര്‍ക്കായിരുന്നു വിജയം!  യേശുവും മറിയവും   സാന സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി ന്നു! ഈ സത്യങ്ങള്‍ നിലനില്‍ക്കെതന്നെ, ദൈവത്തെയും ദൈ പുത്രനെയും പിന്‍തള്ളി,  ഇതുരെയും  വിധിക്കപ്പെടാത്തവരെ വിശുദ്ധരാക്കി വിശ്വാസം വില്‍ക്കുന്ന സഭയില്‍, എന്താണ്   വിശ്വാസം!?   എന്നും  ബൈബിള്‍ പഠിപ്പിക്കുന്നത്‌!?  എന്നും ഇനിയും  ആരെങ്കിലും ചോദിക്കരുത് !
അതോ  ഇതൊക്കെ  മനസ്സിലാക്കാന്‍  സാധാരണക്കാര്‍ക്ക് കഴിയുകയില്ലേ!? ചിലപ്പോള്‍ പത്തു  വര്‍ഷം  ദൈവ ശാസ്ത്രം പഠിക്കേണ്ടി വരുമായിരിക്കും!!


===================================================

Resurrection  of saints!
Mathew 27: 50-53 The tombs were opened, and many bodies of the saints who had fallen asleep were raised;

How can there be saints, before ever there was no church!?
and even the word saint was invented centuries later!?
what did they do for the next 40 days until Jesus was taken up to the heaven (acts 1:3)

The English word "saint" is from the Latin "sanctus" (a, b )
the word is used to translate the Greek "ἅγιος" ("hagios"), which is derived from the verb "ἁγιάζω" ("hagiazo"), which latter word means "to set apart", "to sanctify", or "to make holy"
hagiōnἁγίωνsaints

105 God is the author of Sacred Scripture. "The divinely revealed realities, which are contained and presented in the text of Sacred Scripture, have been written down under the inspiration of the Holy Spirit." 

© ® 
________________________________________________

Greek text> http://biblehub.com/text/matthew/27-52.htm
Saint: https://en.wikipedia.org/wiki/Saint
http://www.newworldencyclopedia.org/entry/Saint
Holy: http://www.newworldencyclopedia.org/entry/Holy
http://www.encyclopedia.com/topic/saint.aspx
http://biblehub.com/psalms/106-16.htm
http://biblehub.com/ephesians/3-8.htm
https://en.wikipedia.org/wiki/Apostles%27_Creed
https://en.wikipedia.org/wiki/List_of_saints
https://en.wikipedia.org/wiki/Resurrection_of_the_dead
http://biblehub.com/acts/1-3.htm Profssion of faith:
http://www.vatican.va/archive/ccc_css/archive/catechism/p1s2c2a7.htm
Word of god
http://www.vatican.va/archive/ccc_css/archive/catechism/p1s1c2a3.htm
origin of the word holy
The origin of the word "holy" comes from the eleventh century
http://www.etymonline.com/index.php?term=holy
http://www.newworldencyclopedia.org/entry/Saint
http://www.etymonline.com/index.php?allowed_in_frame=0&search=saint

Friday, 4 December 2015

പോള്‍ തേലക്കാട്ട്


 പോള്‍  തേലക്കാട്ട്

Mr. തേലക്കാട്ടിനോട്!
<<< സഭ സ്വാശ്രയ സ്‌ഥാപനങ്ങള്‍ തുടങ്ങിയതു പണത്തിന്റെ കൊഴുപ്പു കൊണ്ടല്ല, ഒരു സാമൂഹിക ആവശ്യം നിറവേറ്റുകയായിരുന്നു. 
അതുകൊണ്ട്‌ കച്ചവടം നടത്തിയെന്നും ന്യൂനപക്ഷാവകാശങ്ങള്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്നുമുള്ള ആരോപണങ്ങള്‍ കടുത്ത സ്‌പര്‍ധയുടെ മാത്രമാണ്‌.>>>
<<< പണം മാത്രമുണ്ടായാല്‍ പോരാ, മനുഷ്യ നന്മയ്‌ക്കുപകരിക്കുന്ന കാഴ്‌ചപ്പാടുകള്‍ വേണം.>>>


കോയ! ഇതെല്ലാം ങ്ങള് തന്നെ പറഞ്ഞതെല്ലേ!?

എന്നാല്‍ സഭയുടെ:
- ഏതു സ്കൂളില്‍
- ഏതു കോളേജില്‍
- ഏതു ഇതര വിദ്ധ്യാഭ്യാസ സ്ഥാപനത്തില്‍
- ഏതു ആതുരാലയത്തില്‍
മറ്റ് മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറവ് ഫീസ്‌ ഈടാക്കുന്നു എന്ന് പറയാമോ!?

ഇല്ലെങ്കില്‍ കേരളം അറിയട്ടെ:
- സഭയുടെ എത്ര സ്ഥാപനങ്ങളില്‍ എത്ര കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നു!?
- സഭയുടെ എത്ര ആശുപത്രികളില്‍ പണം വാങ്ങാതെ ചികിത്സ നല്‍കുന്നു!?
- ക്യാപിറ്റേഷന്‍ ഫീസ്‌ വാങ്ങാതെ സഭയുടെ ഏതു സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് സീറ്റ് കൊടുക്കുന്നുണ്ട്!?
- സഭയുടെ എത്ര സ്ഥാപനങ്ങളില്‍, കഴിവും യോഗ്യതയും ഉണ്ടായിരിന്നിട്ടും, കൈക്കൂലി വാങ്ങാതെ ജോലി കൊടുത്തിട്ടുണ്ട്‌!?
- കൊച്ചു കുട്ടികളുടെ വികാരങ്ങളെ മുതലെടുത്ത്‌
കൂദാശകള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാതാപിതാക്കളുമായി പണത്തിന് വിലപേശി കുടിശ്ശിക അടപ്പിക്കുന്നതും,
- പള്ളി പണിയുന്നതിന് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവും,
- മൃതുദേഹങ്ങള്‍ ശ്‌മശാനത്തില്‍ അടക്കം ചെയ്യുന്നതിന് മുന്‍പ് വില പേശുന്ന പുലയാട്ടും ഇനിയും അവസാനിപ്പിക്കാത്ത സഭക്ക്, പണതിനോട് ആര്‍ത്തി ഇല്ല എന്ന് നിങ്ങള്‍തന്നെ പറയണം!!

വെറുതെ...
സമയം കിട്ടിയപ്പോള്‍ ചോദിചെന്നെയുള്ളൂ!!!






===========================================
http://mangalamepaper.com/upload/news/2015-12-04/1449166375cp.jpg

Thursday, 3 December 2015

Theology V/s Technology




Theology never changed the world;
Technology always do!
                                                         
മനുഷ്യന്‍ ദൈവത്തെ കണ്ടെതുന്നതിന് വേണ്ടി ചിലവഴിച്ച 
സമയത്തെക്കാള്‍ കൂടുതല്‍ 
ഊര്‍ജ്ജവും, കഴിവും, അവസരങ്ങളും, വൈഭവവും, 
സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് വേണ്ടി ചിലവഴിചില്ലായിരുന്നുവെങ്കില്‍,
മനുഷ്യകുലം ഇരുപതാം നൂറ്റാണ് പോലും താണ്ടുമായിരുന്നില്ല!
എന്നിട്ടും സ്വയം വിഡ്ഢികളാവാന്‍ ഒരുകൂട്ടം ഇനിയും ബാക്കി!

Tuesday, 1 December 2015

അകലം

അകലം 
 = = = = =

ബ്രഹ്മചാരി ദൈവം 
സര്‍വ്വ വ്യാപിയും,
ഋതുമതിയാണേല്‍ 
തീണ്ടലാണയ്യോ! 

ഋതുമതിയായ സ്ത്രീ
ഫലപുഷ്‌ടിയെ ഓര്‍മ്മിപ്പിക്കുന്നു!
മാസമുറയെ ഭയക്കുന്ന ദൈവം
എങ്ങനെ സര്‍വ്വ വ്യാപിയാകും!?



ചിലരുടെ വായില്‍ നിന്നും വരുന്ന തിരുമോഴികള്‍ക്ക്
ആര്‍ത്തവ രക്തത്തെക്കാള്‍ ദുര്‍ഗന്ധമാണ്!

സ്ത്രീയുടെ സാമീപ്യം
ബ്രഹ്മച്ചര്യത്തിനു ഭംഗം വരുത്തും എന്ന്
ഏതെങ്കിലും ദൈവം ഭയക്കുന്നുവെങ്കില്‍,
അങ്ങനെ കണ്ട്രോള്‍ പോകുന്ന ദൈവങ്ങളുടെ അടുത്ത് 
പോകാതിരിക്കുന്നതാ നല്ലത്!?


Friday, 20 November 2015

"അംഗ വൈകല്യമുള്ളവര്‍ പള്ളിയില്‍ കയറരുത്!!!"


കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു!
"അംഗ വൈകല്യമുള്ളവര്‍ പള്ളിയില്‍ കയറരുത്!!!"  

ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല!

മുസ്ലീം സ്ത്രീകള്‍ക്കും പള്ളിയില്‍ വിലക്ക് !

ഞങ്ങളുടെ മതമാണ്‌ നല്ല മതം!
എന്നൊക്കെ പറഞ്ഞ് ഊറിചിരിക്കുന്ന
ക്രിസ്ത്യാനികള്‍ക്ക് സമര്‍പ്പിക്കുന്നു!

പള്ളിയില്‍ പോകുന്നതിന് മുന്‍പ് കണ്ണാടിക്ക് മുന്‍പില്‍ നിന്ന് ഒന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും!


16 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
17 : അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്:
18 : കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,
19 : ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍,
20 : ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്.
21 : പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്.
22 : എന്നാല്‍, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.
23 : അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
[ ലേവ്യര്‍ 21:16-23 ]

അല്ല കോയ! ഒരുസംശയം!!!

ദൈവമാണ് മക്കളെ തരുന്നത് എന്ന് ഒരു മലര്
പള്ളിയില്‍ തിരുമോഴിയുന്നത് ഒരിക്കല്‍ കേട്ടു!
അല്ല, അങ്ങനെയെങ്കില്‍,
സൗന്ദര്യമില്ലാതവരെയും, അംഗവൈകല്യമുള്ളവരെയും
കാണുമ്പോള്‍ അയിത്തവും, വെറുപ്പും ഉളവാകുന്നെങ്കില്‍,
ദൈവമെന്ന ഈ പുലയാട്ട് മലരിന്
നല്ല ആരോഗ്യവും, സൗന്ദര്യവും ഉള്ള മക്കളെ ഉണ്ടാക്കാമായിരുന്നില്ലേ!?
വെറും സംശയം മാത്രമാണ്!!!


Sunday, 20 September 2015

ക്രിസ്ത്യാനിക്ക് പന്നി മാംസം നിഷിദ്ധമോ!?

ക്രിസ്ത്യാനിക്ക് പന്നി മാംസം നിഷിദ്ധമോ!? "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല." [1കൊറിന്തോസ് 8:2 ]





ദൈവം ആദ്യം മുതല്‍ക്കുതന്നെ മനുഷ്യര്‍ക്ക് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ധേശങ്ങളും കല്‍പ്പനകളും കൊടുത്തിരുന്നു. ഇത് ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പത്തി മുതല്‍ കാണാം. "അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്‍മതിന്‍മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്."                         [ഉല്‍പത്തി 2:16-17]
പിന്നീട് പുറപ്പാട് പുസ്തകത്തില്‍ ദൈവം തന്റ്റെ സ്വന്തം ജനമായ യഹൂദര്‍ക്ക് പത്ത് കല്‍പ്പനകള്‍ നല്‍കുന്നതും കാണാം. ബൈബിളിലെ ലേവ്യരുടെ പുസ്തകത്തില്‍ യഹൂദര്‍ ഭക്ഷിക്കാവുന്നതും അല്ലാത്തതുമായ മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ഒരു നീണ്ട വിവരണം ദൈവം മോശ വഴി നേരിട്ട് നല്‍കുന്നുണ്ട്. [പിന്നീട് നിയമാവര്‍ത്തന പുസ്തകത്തിലും അവ കാണാം.]
[നിയമാവര്‍ത്തനം 14: ] = [ലേവ്യര്‍ 11: ]
ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍
"3 : അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. 4 : നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 : പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; 6 : ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. 7 : എന്നാല്‍ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്. 8 : പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്. 9 : ജലജീവികളില്‍ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. 10 : എന്നാല്‍, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്." [ഉദാ: ചെമ്മീന്‍, ഞണ്ട്, കക്ക, കൂന്തല്‍ മുതലായവ]
[ലേവ്യര്‍ 11:44]
"ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു."
[ലേവ്യര്‍ 20:25-26]
"25 : അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവകൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്. 26 : എന്റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്."
[ഏശയ്യാ 65:2-4] "..... അവര്‍ പന്നിയിറച്ചി ഭക്ഷിക്കുന്നു."
[ഏശയ്യാ 66:17] "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ....... പന്നിയിറച്ചി, മ്‌ളേച്ഛ വസ്തുക്കള്‍, ചുണ്ടെ ലി എന്നിവ തിന്നുകയും ചെയ്യുന്നവര്‍ ഒന്നിച്ചു നാശമടയും."
എന്നാല്‍ പുതിയ നിയമത്തില്‍, ദൈവത്തിന്റ്റെ കല്‍പ്പനകള്‍ക്ക് വിപരീതമായി, വിലക്കപ്പെട്ടവയെല്ലാം ഭക്ഷിക്കാം എന്ന് ഒരു സ്ഥലത്തും സ്ഥിരീകരിക്കുന്നില്ല. ഇപ്പോഴും ക്രിസ്ത്യാനികള്‍ക്ക് വ്യക്തമാകാത്തതും, സഭ ശരിയായി പഠിപ്പിക്കാത്തതും താഴെ കാണുന്ന രണ്ട് വാചകങ്ങളാണ്.
[Mark 7:15-19]
"15 : പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 19 : കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു."
[എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.]
ഈ ഒരു വാചകമാണ് ക്രിസ്ത്യാനികള്‍ എന്തും ഭക്ഷനമാക്കാനുള്ള ലൈസന്‍സായി കൊണ്ട് നടക്കുന്നത്! അപ്പോസ്തലന്മാര്‍ക്ക്‌ മനസ്സിലായതിന്റ്റെ നേരെ വിപരീതമായിട്ടാണ് ക്രിസ്ത്യാനികള്‍ക്ക് മനസ്സിലായത്‌! യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്!? യേശു എന്താണ് അര്‍ത്ഥമാക്കിയത്!? ശിക്ഷ്യന്മാര്‍ക്ക് മനസ്സിലായത്‌  എന്താണ്!?
ഇവിടെ ഉണ്ടായ തര്‍ക്കം പാരമ്പര്യത്തെക്കുറിച്ചായിരുന്നു, കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച്, അല്ലാതെ പന്നി മാംസം കഴിക്കുന്നതിനെ പറ്റി ആയിരുന്നില്ല. ആയിരുന്നെങ്കില്‍ പത്രോസ് ഇപ്രകാരം പറയുമായിരുന്നില്ല: "കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല." [അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ 10:14 ]
[എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.]

എന്ന ഭാഗം യേശു പറഞ്ഞതല്ല, മറിച്ച് എഴുത്തുകാരന്‍ കൂട്ടി ചേര്‍ത്തതാണ് എന്ന് വളരെ വ്യക്തമാണ്. അത് കൊണ്ട് ഇതിന്റ്റെ സമാന്തര സുവിശേഷമായ

[Mark 7: 1-23] = [മത്തായി 15:11-20] വ്യക്തമായി വായിച്ചാല്‍ അത് മനസ്സിലാക്കാം. "ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല." [മത്തായി 15: 20]
കൂടാതെ ഈ ഭാഗം, മലയാളത്തില്‍ നിന്നും വ്യത്യസ്തമായി, പല ഇംഗ്ലീഷ് തര്‍ജ്ജമയിലും ബ്രാക്കറ്റിലാണ് എഴുതിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലും അത്തരം ഒരു വ്യാഖ്യാനം ഈ ഭാഗത്ത്‌ നല്‍കുന്നില്ല എന്ന് ബൈബിള്‍ പണ്ഡിതന്‍ മാര്‍ അഭിപ്രായപ്പെടുന്നു.
ഇവിടെ  യഹൂദര്‍ക്ക് വിലക്കപ്പെട്ടിരുന്ന പന്നി മാംസം ഭക്ഷിക്കാം എന്നല്ല  യേശു  അര്‍ത്ഥമാക്കിയത്. ആയിരുന്നെങ്കില്‍ പിന്നീട് റോമാക്കാര്‍ക്ക് കുരിശില്‍ തറക്കാന്‍ യേശുവിന്റ്റെ ശവം പോലും അന്ന് യഹൂദര്‍ ബാക്കി വക്കുമായിരുന്നില്ല. കൂടാതെ യേശുവിനെ വിചാരണ ചെയ്യുന്ന സമയത്തും ഇത്തരം ഒരു വലിയ കുറ്റം ആരോപിക്കപ്പെടുന്നില്ല എന്ന് കാണാം. ഇതെല്ലാം പിന്നീട് വന്ന വ്യാഖ്യാന ഫാക്റ്ററി കളുടെ തരികിട പരിപാടികളാണ്. 
ദൈവം യഹൂദ ജനത്തിന് നല്‍കിയ നിയമങ്ങള്‍ക്ക് വിപരീതമായാണ് യേശു പഠിപ്പിച്ചിരുന്നത് എങ്കില്‍, യേശു ഒരിക്കലും ഇപ്രകാരം പറയുമായ്രുന്നില്ല:
[മത്തായി 5:17-19]
"17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. 19 : ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും."
[John 4:34 34] : യേശു പറഞ്ഞു: "എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം."
[John 5:30 30] : "സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ..... കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്."
[John 6:38 38] : "ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്."
ഇനി അപ്പൊസ്തലന്മാരും വിലക്കപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം എന്ന് പറയുന്നില്ല!

പത്രോസ്
========
പത്രോസ് ഭക്ഷണം കഴിക്കുന്ന വിലക്കുകള്‍ മാറ്റിയതായി വിശ്വാസികള്‍ മുന്നോട്ടു വയ്ക്കുന്ന വാചകം ഇവിടെ കാണാം.
പത്രോസിന് ഉണ്ടായ ഒരു സ്വപ്നത്തില്‍ "....ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും താഴേക്ക് ഇറങ്ങി വരുന്നതും അവയെ കൊന്നു ഭക്ഷിക്കാന്‍ പറയുന്ന ഒരു സ്വരവും പത്രോസ് കേള്‍ക്കുകയും ചെയ്തു!
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 10: 13-28)
"13 : ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.14 : പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. 15 : രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്. 17 : താന്‍ കണ്ട ദര്‍ശനത്തിന്റെ അര്‍ഥമെന്തെന്നു പത്രോസ് സംശയിച്ചുനില്‍ക്കുമ്പോള്‍......19 : പത്രോസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍.... 28 : അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു."
ഈ ഭാഗത്തെ 15-മത്തെ വാചകത്തില്‍ മാത്രം കടിച്ചു തൂങ്ങി വിശ്വാസികള്‍ നില്‍ക്കുന്നു. ആ അദ്ധ്യായം എന്ത് കൊണ്ട് മുഴുവനും വായിക്കുന്നില്ല!? ഇവിടെ പത്രോസിന് താന്‍ കണ്ട സ്വപ്നം എന്താണെന്നോ, അതിന്റ്റെ അര്‍ത്ഥം എന്താണെന്നോ ഉള്ള സംശയമില്ല,   കാരണം വിജാതിയനായ കോര്‍ണേലിയൂസിന്റ്റെ മാനസാന്തരമാണ് ഈ അദ്ധ്യായത്തിന്റ്റെ ഉള്ളടക്കം.
യഹൂദര്‍ [യേശുവിന്‍റ്റെ കാലത്തും] വിജാതിയരെ അശുദ്ധരായി കണ്ടിരുന്നു
ഇതില്‍ നിന്നും, ദൈവം രക്ഷ വിജാതിയരിലെക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നതാണ് കാണിക്കുന്നത്. അല്ലാതെ ദൈവം വിലക്കിയിരിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വിലക്ക് പിന്‍വലിച്ചു എന്നല്ല. യേശുവിന്റ്റെ മരണത്തിന് ഏകദേശം 20 വര്‍ഷങ്ങള്‍ക്കു ശേഷവും യഹൂദനായ പത്രോസ് പഴയ നിയമം തെറ്റിച്ചിട്ടില്ല [വിലക്കിയിരിക്കുന്ന ഭക്ഷണം കഴിച്ചിട്ടില്ല] എന്നതാണ് ഈ അദ്ധ്യായത്തില്‍ പത്രോസിന്റ്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
പൌലോസ്
===========
[1 കോറിന്തോസ് 8:13]
"അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല."
[1 കോറിന്തോസ് 10:31]
"അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍."
[2 കോറിന്തോസ് 6:16 - 17]
"നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. ആകയാല്‍, ......... കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;"
[2 കോറിന്തോസ് 7:1]
"പ്രിയപ്പെട്ടവരേ, ......ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം."
[റോമ 14:14-23]
"14 : സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും. 15 : ഭക്ഷണം നിമിത്തം നിന്റെ സഹോദരന്റെ മനസ്‌സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേ ഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്. 17 : കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. .... 20 : ഭക്ഷണത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്‍മയായിത്തീരുന്നു. 21 : മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്. 
22 : ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്. 23 : സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്."  
[കൊളോസോസ് 2:16 ]
"ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ;"
[1 കോറിന്തോസ് 3: 16, 17]
“നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.”
ചില വിശ്വാസികള്‍ പറയുന്നു ഞങ്ങള്‍ പഴയ നിയമമല്ല, പുതിയ നിയമം അനുസരിച്ചാണ് ജീവിക്കുന്നത് എന്നാണ്. അത് തിരുസഭയുടെ നിയമങ്ങള്‍ അറിവില്ലാത്തത്‌ കൊണ്ടുള്ള അക്ഞ്ഞതയാണ്. സഭ ഇപ്രകാരംപറയുന്നു:
"ദൈവം നല്‍കിയ പഴയ ഉടമ്പടി ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല......
The Old Testament
121 The Old Testament is an indispensable part of Sacred Scripture. Its books are divinely inspired and retain a permanent value,92 for the Old Covenant has never been revoked.
122 Indeed, "the economy of the Old Testament was deliberately so oriented that it should prepare for and declare in prophecy the coming of Christ, redeemer of all men."93 "Even though they contain matters imperfect and provisional,"94 the books of the Old Testament bear witness to the whole divine pedagogy of God's saving love: these writings "are a storehouse of sublime teaching on God and of sound wisdom on human life, as well as a wonderful treasury of prayers; in them, too, the mystery of our salvation is present in a hidden way."95
123 Christians venerate the Old Testament as true Word of God. The Church has always vigorously opposed the idea of rejecting the Old Testament under the pretext that the New has rendered it void (Marcionism).
(CCC 121-123)
യേശു തന്റ്റെ കുരിശു മരണത്താല്‍ ലോകത്തിന്‍റ്റെ പാപമെല്ലാം കഴുകിക്കളഞ്ഞു എന്ന് പറയുന്നുണ്ടെങ്കിലും, ആദി മാതാപിതാക്കന്മാരുടെ പാപം മൂലം മനുഷ്യകുലം മുഴുവന്‍ ഇപ്പോഴും ജന്മ പാപതോടെയാണ്‌ പിറക്കുന്നത്‌ എന്ന് സഭ പഠിപ്പിക്കുന്നു.
പുതിയ നിയമം അനുസരിച്ച് ജീവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് പിന്നെ എന്ത് കൊണ്ട് പഴയ നിയമത്തിലെ ആദിമാതാ പിതാക്കാന്‍ മാരുടെ പാപത്തിന്റ്റെ ഭാരം ഇപ്പോഴും ചുമക്കേണ്ടി വരുന്നത്!?

തിരുസഭയുടെ പത്ത് കല്‍പ്പനകള്‍ പഴയ നിയമം അല്ലേ!?
കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രാത്ഥനകളില്‍ ഭൂരി ഭാഗവും പഴയ നിയമത്തില്‍ നിന്നുള്ളവയാണ്‌!
ദൈവം നേരിട്ട് നല്‍കിയ കല്‍പ്പനകളില്‍ വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കാമെന്ന് ദൈവത്തിന്റ്റെ മകനായ യേശു പറയുന്നില്ല. പിന്നീട് അപ്പോസ്തലന്മാര്‍ സ്ഥല കാല സന്നര്‍ഭങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്ന വിവരണങ്ങളിലും ദൈവം വിലക്കിയിരിക്കുന്നവ ഭക്ഷിക്കാം എന്ന് വ്യക്തമായും പറയുന്നില്ല. 
ബൈബിളിന്റ്റെ ഏതെങ്കിലും  ഒരു വാക്യം  മാത്രം എടുത്തിട്ട് തങ്ങളുടെ ഇഷ്ട്ടനുസരണം സഭ അതിനെ വ്യാഖ്യാനിക്കപെടുന്നത് വളരെ വ്യക്തമായി ഇവിടെ മനസ്സിലാക്കാം.
യഹൂദരുടെ ഇടയില്‍നിന്നും വിജാതിയരിലേക്ക് സഭ വ്യാപിച്ചപ്പോള്‍, തങ്ങളുടെ ഭക്ഷണ ജീവിത രീതികളെ അവരിലേക്ക് പൂര്‍ണ്ണമായും അടിച്ചേല്‍പ്പിക്കാന്‍ യഹൂദര്‍ക്ക് കഴിയുമായിരുന്നില്ല. പാശ്ചാത്യരുടെ വരവോടെ വ്യാപിച്ച ക്രിസ്തീയ വിശ്വാസം അവരുടെ ജീവിത രീതിയും ഭക്ഷണ ശൈലിയും നമ്മള്‍ ഏറ്റെടുക്കുകയായിരുന്നു എന്നത് ചരിത്ര സത്യം.
ക്രിസ്തുമസിനും പെസഹായ്ക്കും, യഹൂദനായ യേശുവിന്‍റ്റെയും അപ്പോസ്തലന്മാരുടെയും അനുയായികള്‍ക്ക്, യഹൂദര്‍ക്ക് നിക്ഷേദിക്കപ്പെട്ട പന്നി മാംസം വര്‍ജ്ജിക്കാന്‍ കഴിയുന്നില്ല എന്നത് ദയനീയം തന്നെ!
എന്ത് പറയാന്‍! തിന്നുക... കുടിക്കുക... ആനന്ദിക്കുക... എന്തെന്നാല്‍ നാളെ എന്തെന്ന് നിനക്കറിയില്ല!

=====================================================
http://www.vatican.va/archive/ccc_css/archive/catechism/p1s1c2a3.htm
http://www.cogwriter.com/unclnt.htm
http://www.ucg.org/the-good-news/does-the-new-testament-abolish-meat-distinctions
http://www.openbible.info/topics/eating_pork
http://www.cgg.org/index.cfm/fuseaction/Library.sr/CT/RA/k/1049/Clean-Unclean-Meats.htm