സിമന്‍റ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, ഫൈബര്‍, മരം എന്നിങ്ങനെ എല്ലാ തരം വസ്തുക്കളിലും നിര്‍മ്മിച്ച പ്രതിമകളോ, കടലാസില്‍ കലാകരാന്മ്മാരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങളും അത്ഭുതം നടത്തുന്നു എന്ന് പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്ന ഈ കാലഘട്ടമായിരിക്കും ഹോമോസാപ്പിയന്സിന്റ്റെ ഇടയില്‍ ഏറ്റവും വലിയ വിഡ്ഢികള്‍ ജീവിച്ചിരുന്നതായി ചരിത്രം രേഘപ്പെടുത്തുക!
വിശ്വാസികള്‍ തങ്ങളുടെ ദൈവങ്ങളെ രക്ഷിക്കുന്നില്ലായിരുന്നുവെങ്കില്‍, സഭ വിശ്വാസികളെ പറ്റിക്കുന്നില്ലായിരുന്നുവെങ്കില്‍ എല്ലാ പ്രതിമകളുടെയും അവസ്ഥ ഇതുതന്നെ ആകുമായിരുന്നു. മനുഷ്യര്‍തന്നെ സൃഷ്ടിച്ച പ്രതിമ മനുഷ്യരെ രക്ഷിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കാന്‍ കഴിയാത്തവരായി വിശ്വാസികളുടെ ബുദ്ധിയെ/ചിന്തയെ/ മന്ദീഭവിപ്പിക്കുക എന്നതാണ് സഭയുടെ എഴുതപ്പെടാത്ത അജണ്ട!ചിത്രം: ഹെയ്റ്റിയില്‍ ഉണ്ടായ ചുഴലികാറ്റില്‍ തകര്‍ന്ന ഒരു പള്ളിയിലെ നിലംപതിച്ച [സ്വയം രക്ഷിക്കാന്‍ കഴിയാത്ത] ലോക രക്ഷകന്റ്റെ അത്ഭുത തിരുസ്വരൂപം.✒️
courtesy