എന്റ്റമ്മേ....കര്‍ത്താവിനെ വെളുത്ത സുന്ദരനായി ഉണ്ടാക്കിയതോണ്ട് ഒരു റിലാക്സേഷനുണ്ട്! 2000 വര്‍ഷം മുന്‍പ് മദ്ധ്യപൂർവദേശത്ത് ജീവിച്ചിരുന്ന യഹൂദരുടെ ശരീരശാസ്ത്രം അനുസരിച്ച് കറുത്ത വര്‍ഗ്ഗത്തില്‍ പെട്ടിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ക്രിസ്തുമതത്തിലെ മുഖ്യ കഥാപാത്രങ്ങളായ: യേശു / മറിയം / ജോസഫ് / അപ്പോസ്തോലന്മ്മാര്‍ എന്നിവര്‍ പാശ്ചാത്യരെ പോലെ തന്നെ വെളുത്ത വര്‍ഗക്കാരായി സഭ അവതരിപ്പിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു രാഷ്ട്രീയ ശക്തിയായി പാശ്ചാത്യര്‍ വളര്‍ത്തിയെടുത്ത ഒരു അധികാര സംരംഭമായിരുന്നു ക്രിസ്തുമതം. അതുകൊണ്ടുതന്നെ ആ മതത്തിലെ കഥാപാത്രങ്ങളെയും അവര്‍ സൃഷ്ടിച്ചത് അവരുടെ തന്നെ രൂപത്തില്‍ ആയിരുന്നു. പാശ്ചാത്യര്‍ തങ്ങളുടെ കോളനിവല്‍ക്കരണതിന്റ്റെ കാല്‍ച്ചുവട്ടില്‍ യാതൊരു മാനുഷീക മൂല്യങ്ങളും നല്‍കാതെ അടിമകളാക്കി ചവിട്ടിയരച്ച കറുത്ത വര്‍ഗ്ഗക്കാരെപോലെ ഒരിക്കലും അവരുടെ ദൈവത്തെ ഉണ്ടാക്കാന്‍ സാധ്യതയില്ല എന്നതാണ് ദുഖകരമായ മറ്റൊരു സത്യം!
ഇതുകൂടാതെ, ക്രിസ്തു മതത്തിനു മുന്‍പുണ്ടായിരുന്ന ഗ്രീക്ക് മതത്തിലെ ദൈവങ്ങളും വെളുത്ത വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു. ഗ്രീക്ക് മതത്തിലെ സ്യൂസ് ദേവനെ പോലെ തന്നെയായിരുന്നു യേശുവിനെയും പിന്നീട് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
യേശു സത്യമായും ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നുവെങ്കില്‍, എന്തുകൊണ്ട് മറ്റു ദൈവങ്ങളെപോലെ യേശുവിനെയും സഭ അവതരിപ്പിച്ചത് എന്ന് ചിന്തിച്ചാല്‍ തീരാവുന്നതെയുള്ളൂ ചിലരുടെയൊക്കെ പ്രശ്നം!
✒️ ⒻⓇⒶⓃⒸⒾⓈ ⒿⓄⓨ
കറുത്ത യേശു, കറുത്ത കര്‍ത്താവ്, ബൈബിള്‍ , സഭ , വിശ്വാസം