ഒരിക്കല്‍ തമിഴ് നാട്ടുകാരിയായ ഒരു കന്ന്യാസ്ത്രീയോട് ഞാന്‍ ചോദിച്ചു:
നാരായണന്‍ കൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ?
"അതാരാ!?" അവരുടെ മറു ചോദ്യം!
പാവങ്ങളെയൊക്കെ സഹായിക്കുന്ന തമിഴ്നാട്ടിലെ ഒരാളാ.
"ഇല്ല, അറിയില്ല!"
മദര്‍ തെരേസയെ അറിയോ? വീണ്ടും ഞാന്‍ ചോദിച്ചു
"മദറിനെ അറിയാത്തവര്‍ ലോകത്തില്‍ ആരും ഉണ്ടാവില്ല!"
ആ കന്ന്യാസ്ത്രീ യുടെ മറുപടി അങ്ങനെയായിരുന്നു.
അതാണ് സഭയെന്ന അന്താരാഷ്ട്ര സംഘടന നല്‍കുന്ന പരസ്യം.
മദര്‍ തെരേസക്ക് അവര്‍ രാവിലെ ചെയ്യുന്ന എന്ത് ജോലികള്‍ക്കും മുന്‍പായി ഏതാനും മണിക്കൂറുകള്‍ പ്രാര്‍ഥിക്കണമായിരുന്നു. അതായിരുന്നു അവരുടെ ഏതൊരു പ്രവര്‍ത്തികള്‍ക്കുള്ള ഉത്തേജനം. പ്രാര്‍ത്ഥന അല്ലെങ്കില്‍ മതം എന്നത് മദര്‍ തെരേസയെ സംബന്ധിച്ചിടത്തോളം ഒരു മയക്കുമരുന്ന് തന്നെ! കാരണം അതില്ലാതെ അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല, പ്രാര്‍ഥിക്കാതിരിക്കുമ്പോള്‍ അവരുടെ മാനസീക നില വഷളാകും എന്നത് മറ്റൊരു സത്യം തന്നെ!
ലോകത്തിന്‍റ്റെ നാനാ ഭാഗങ്ങളില്‍ നിന്നും കോടികള്‍ സംഭാവനകള്‍ ലഭിക്കുമ്പോഴും, ബ്രൂഫന്‍, പരസെറ്റമോള്‍ എന്നിവ മാത്രം രോഗികള്‍ക്ക് നല്‍കുകയും, വളരെ വൃത്തി ഹീനമായ രീതിയില്‍, സൂചികള്‍ പൈപ്പുവെള്ളത്തില്‍ കഴുകി, നേഴ്സുമാര്‍ അല്ലാത്തവരെകൊണ്ട് ഇന്‍ജക്ഷന്‍ നല്‍കി, ആതുരസേവനം എന്ന വലിയ പരസ്യങ്ങള്‍ ഒന്ന് കൊണ്ട് മാത്രം വിശ്വാസികളെ വീണ്ടും ചൂഷണം ചെയ്യാന്‍ പാവങ്ങളുടെ അമ്മക്ക് കഴിഞ്ഞു എന്നതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ അത്ഭുതം!
ആയിരം രൂപ ലഭിക്കുമ്പോള്‍, അതില്‍ നിന്നും ഓരോ രൂപ വീതം പത്തുപേര്‍ക്ക് നല്‍കുക. അത് 90 രൂപ മുടക്കി പരസ്യപ്പെടുത്തുക. ഭാക്കി 900രൂപ പോക്കറ്റില്‍ തിരുകുക. ഒരിക്കലും കിട്ടുന്ന പണം പുറംലോകത്തെ അറിയിക്കാതിതിരിക്കുക. അതാണ് സഭയുടെ ചാരിറ്റി എന്ന ബിസ്സിനസ്സ്.
മരിക്കുന്നവരെ രഹസ്യമായി മാമോദീസ മുക്കിയിരുന്നതും ആതുരസേവനമായിരുന്നോ!?
പണം ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പോലും ഒരു രോഗികളെയും അവര്‍ പുറത്ത് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചിട്ടില്ല. അതിനുള്ള കാരണം രോഗങ്ങളും വേദനകളും ഓരോ വ്യക്തികളും ദൈവതിന്റ്റെ നാമം പ്രകീര്‍ത്തിക്കാന്‍ ദൈവം മനുഷ്യര്‍ക്ക് നല്‍കുന്നതാണെന്നും, മദര്‍ തെരേസ വിശ്വസിച്ചിരുന്നു. "വേദനയും ദുഖവും, സഹനവും, ഏകാന്തതയുമൊക്കെ യേശു മനുഷ്യര്‍ക്ക് നല്‍കുന്ന ചുംബനങ്ങളാണ്" എന്ന് പറയുന്നത് സാഡിസം എന്ന മാനസീക അവസ്ഥയല്ലാതെ വേറെ എന്താണത്!?
നാരായണന്‍ കൃഷ്ണന്‍
മണിക്കൂറുകളോളം പ്രാര്‍ഥിച്ചു ശക്തി സംഭരിക്കക്കേണ്ട ആവശ്യമില്ല! കിട്ടുന്ന സമയമെല്ലാം നന്മ ചെയ്യുക! പ്രാര്‍ത്ഥനക്കുള്ള കുര്‍ബാനക്കുള്ള സമയമാണ്, ഇപ്പോള്‍ വരാന്‍ പറ്റില്ല എന്ന് ആരും പറയില്ല. കാരണം അവരുടെ ജീവിതമാണ് മതം, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളാണ് അവരുടെ പ്രാര്‍ത്ഥന. ഒരു പ്രത്യേക ദൈവമില്ലാതെ, മതമില്ലാതെ, പ്രാര്‍ത്ഥനകളില്ലാതെ, മറ്റൊരു മനുഷ്യന് നന്മ ചെയ്യാന്‍ സാധിക്കുന്നവര്‍ ധാരാളമുണ്ട് ഈ ഭൂമിയില്‍.
മതങ്ങളില്‍ നിന്നും ഉത്തേജനം ഉള്‍ക്കൊണ്ട് ചിലര്‍ നന്മ ചെയ്യുന്നുണ്ടെങ്കില്‍, അത്പോലെതന്നെ തിന്മ ചെയ്യാനും മതം ഉപകരിക്കുന്നു എന്ന് വ്യക്തം!
നേരെ മറിച്ച് നന്മ ചെയ്യാന്‍ യാതൊരു മതത്തിന്റ്റെയും ആവശ്യമോ സഹായമോ ആവശ്യമില്ലാത്ത, ഹൃദയത്തില്‍ നന്മയുള്ള ധാരാളം മനുഷ്യര്‍ ഇപ്പോഴും ഉണ്ട്!
നാരായണന്‍ കൃഷ്ണന്‍, മതം കല്‍പ്പിചിരുന്നതിനു നേരെ വിപരീതമായി, മതത്തിന്റ്റെ യാതൊരു പിന്‍ബലവുമില്ലാതെ, ഹൃദയത്തിന്റ്റെ നന്മ, അവര്‍ണ്ണനോ സവര്‍ണ്ണനോ എന്ന് നോക്കാതെ, മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിച്ചെങ്കില്‍, മതമല്ല നന്മയുടെ അടിസ്ഥാനം എന്ന് മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്!?
ഇന്നേവരെ ലോകത്തില്‍ ഉണ്ടായിട്ടുള്ള മനുഷ്യ കൂട്ടക്കൊലകളുടെയെല്ലാം കാരണം വ്യത്യസ്ത മതങ്ങള്‍ എന്നിരിക്കെ,
മാനുഷീക മൂല്ല്യങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വ്യക്തിയായി ജീവിക്കാന്‍ മതങ്ങളോ അവര്‍ മുന്നോട്ട് വയ്ക്കുന്ന കഥാ പുസ്തകങ്ങളോ ആവശ്യം ഇല്ലാ എന്ന് തെളിഞ്ഞിട്ടും, നല്ലൊരു ശതമാനത്തിനും അവയെ കൂടാതെ ജീവിക്കാന്‍ കഴിയുന്നില്ല എന്നത് വേദനാ ജനകം തന്നെ!
മനുഷ്യന്‍ ഒരു ചെറു വിരല്‍ അനക്കുന്നതിനു മുന്‍പ് മത, വര്‍ഗ്ഗം, നിറം, ലിംഗം, ഭാഷ എന്നിവയൊക്കെ നോക്കും! എന്നാല്‍ നേരെ മറിച്ച് മൃഗങ്ങള്‍ക്കിടയില്‍ ആപത്തില്‍പ്പെട്ട മറ്റൊരു ജീവിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇനിയും മനുഷ്യന്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു!
ഇല്ലാത്ത ദൈവം സ്വര്‍ഗ്ഗം തരുമെന്ന് വിശ്വസിച്ച് ടൈം ടേബിള്‍ വച്ച് മറ്റുള്ളവരെ സഹായിക്കുന്നതും, മതവും ദൈവവും നല്‍കുമെന്ന് പറയുന്ന മരണാനന്തര സമ്മാനങ്ങളില്‍ താത്പര്യമില്ലാതര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളും തിരിച്ചറിയുക.
ആതുരസേവനം മതം നല്‍കുന്ന ഔദാര്യമല്ല
മതമല്ല മനുഷ്യത്വത്തിന്റ്റെ ആധാരം
നന്മ മനസ്സില്‍ നിന്നും വരുന്ന കന്മദമാണ്
അത് മനസ്സിലാക്കുന്നവരോ വിരളവും!
__________________________
http://edition.cnn.com/
http://www.jameslau88.com/mother_teresa_on_suffering_and_death.html
https://en.wikiquote.org/wiki/Mother_Teresa
https://en.wikipedia.org/wiki/Missionaries_of_Charity#Criticism
https://en.wikipedia.org/wiki/Criticism_of_Mother_Teresa
http://www.jameslau88.com/mother_teresa_on_suffering_and_death.html