Monday, 26 September 2016

സാത്താനെ സൃഷ്ടിച്ച ദൈവം !

" നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല." {മത്തായി, 7:17 /18}

"33 : ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. 35 : നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു."
{മത്തായി, 12:33, 35} "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്." {1 യോഹന്നാന്‍, 3:8}
അല്ല കോയ, ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍
ഒരു സംശയം!
ദൈവം നന്മയുടെയും,സാത്താന്‍ തിന്മയുടെയും പ്രതീകമല്ലേ!?
തിന്മയുടെ  ഉറവിടം സാത്താനാണെങ്കില്‍...
സാത്താനെ സൃഷ്ട്ടിച്ച ദൈവം അപ്പോള്‍ ആരായിരിക്കും!?
എന്തരോ.... യേതോ...!?

Thursday, 22 September 2016

യേശു പറഞ്ഞ നുണകള്‍: ഞാന്‍ തിരുന്നാളിന് പോകുന്നില്ല !


#01
★ യേശു തന്റ്റെ ശിക്ഷ്യന്മ്മാരോട്:
8 : "നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍.
ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല.
എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല."
. . .
10 : "എന്നാല്‍, അവന്റെ സഹോദരന്‍മാര്‍
തിരുനാളിനു പോയതിനുശേഷം
അവനും പോയി; പരസ്യമായല്ല, രഹസ്യമായി."
{യോഹന്നാന്‍ 7:1-10}
★ ഞാന്‍ തിരുന്നാളിന് പോകുന്നില്ല !
യഹൂദരുടെ കൂടാര തിരുന്നാളിന് പോകുന്നില്ല
എന്ന് യേശു തന്റ്റെ ശിക്ഷ്യന്മാരോട് പറയുന്നു.
● യേശു ദൈവമായിരുന്നു എങ്കില്‍,
താന്‍ തിരുന്നാളിന് പോകും എന്ന് യേശുവിന്
മുന്‍കൂട്ടി അറിയാമായിരുന്നില്ലേ!?
എങ്കില്‍ എന്തിനാണ് താന്‍ പോകുന്നില്ല എന്ന്
യേശു അവരോട് പറഞ്ഞത്!?
● താന്‍ തിരുന്നാളിന് പോകുമോ ഇല്ലയോ എന്ന്
യേശുവിന് മുന്‍കൂട്ടി അറിയാമായിരുന്നില്ല!
എങ്കില്‍, യേശു ദൈവമായിയിരുന്നില്ല
എന്ന് വേണം കരുതാന്‍!
● അകാരണമായി കൂടാരതിരുന്നാളിന്
പോകാതിരിക്കുക എന്നത്,
മോശയുടെ നിയമ പ്രകാരം, വലിയ ഒരു വീഴ്ച്ച
ആയിരിക്കും!
ആ സ്ഥിതിക്ക് തിരുന്നാളിന് പോകുന്നില്ല
എന്ന് യേശു പറഞ്ഞതും വലിയ തെറ്റാണ്.
● നുണ പറയുന്നത് പാപമാണോ!?
"പിശാച് നുണയനും നുണയുടെ പിതാവുമാണ്."
{യോഹന്നാന്‍, 8:44}
അപ്പോള്‍ നുണപറയുന്നത് പാപമാണ്!
● യേശു പാപം ഇല്ലാത്തവന്‍
"അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍
വഞ്ചന കാണപ്പെട്ടുമില്ല." {1 Peter 2:22}
"... അവനില്‍ പാപമില്ല." {1 John 3:5}
★ യേശു ഒരേ സമയം ദൈവവും, മനുഷ്യനും,
പാപങ്ങള്‍ ചെയ്യാത്തവനുമാണെന്ന് പഠിപ്പിക്കുന്ന സഭയോട് :
● യേശു ദൈവമായിരുന്നു എങ്കില്‍,
എന്തിന് മനുഷ്യരെ ഭയപ്പെട്ടിരുന്നു!?
● ബൈബിള്‍ യദാര്‍ത്ഥത്തില്‍
ദൈവ വചനമാണോ!?
എങ്കില്‍ യേശു എന്തിന് നുണപറഞ്ഞു!?
● അതോ, തട്ടി കൂട്ടി വെട്ടി തിരുത്തി എഴുതിയ ബൈബിളിലെ ഒരു തെറ്റാണോ ഇത്!?
● യഹൂദരെ ഭയന്ന്, തിരുന്നാളിന് പോകുന്നില്ല എന്ന് പറഞ്ഞ യേശു, ദൈവമാണെങ്കിലും അല്ലെങ്കിലും
നുണയാണ് പറഞ്ഞത് എന്നതില്‍ തര്‍ക്കമില്ല!
● മനുഷ്യര്‍ നുണപറയാന്‍ പഠിക്കുന്നതിന് മുന്‍പ്,
ദൈവത്തെകൊണ്ട് നുണ പറയാന്‍ പഠിപ്പിച്ച
സാത്താനാണോ ദൈവത്തെക്കാള്‍ വലിയവന്‍!?
ഒടുക്കത്തെ ചോദ്യം:
● സ്വര്‍ഗത്തില്‍ പോകുന്നതിന് മുന്‍പ് യേശുവിനെ കുമ്പസാരിപ്പിച്ചത് ഏത് തിരുമേനിയായിരുന്നു!?

Sunday, 11 September 2016

മദര്‍ തെരേസ - പേസ്മേക്കര്‍ വിശുദ്ധ

പേസ്മേക്കര്‍ വച്ച് സ്വര്‍ഗത്തില്‍ പോയ ആദ്യ വിശുദ്ധ!


നുണകഥകള്‍ പറയുന്ന സഭയെന്ന സംഘം, വിശുദ്ധര്‍ എന്ന നാണയത്തിന്റെ ഒരു വശം മാത്രമേ വിശ്വാസികളെ കാണിക്കാറുള്ളൂ. ശാസ്ത്രത്തിന്റ്റെ സഹായത്തില്‍ ജീവിച്ചിരുന്നന്ന മദര്‍ തെരേസ ഏതു വിശുദ്ധ-യോ/നോ ടായിരുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്!? എന്തു കൊണ്ടായിരുന്നു ശാസ്ത്രത്തിന്റ്റെ സഹായം ഇല്ലാതെ ജീവിക്കാന്‍ ദൈവമോ, വിശുദ്ധരോ ഒരു അത്ഭുതവും അവര്‍ക്ക് വേണ്ടി ചെയ്യാതിരുന്നത്!?

★ ദൈവ വിളി എന്ന തമാശ!
==========================

● ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് ആഗ്നസ് 18 വയസില്‍ ലൊറേത്തോ സന്ന്യാസിനി സഭയില്‍ ചേരുന്നു.
● 18 വര്‍ഷം ആ സഭയില്‍ ജീവിക്കുന്നു.
● 1929ല്‍ ഇന്ത്യയില്‍ വന്ന തെരേസക്ക്, ഇന്ത്യയില്‍ പാവങ്ങള്‍ ഉണ്ടെന്ന് മനസ്സിലായത്‌ 1946 ല്‍ ആയിരുന്നു! {17 വര്‍ഷങ്ങള്‍ക്ക് ശേഷം! }
● മറ്റൊരു സഭയില്‍ അംഗമായിരുന്ന അവസരത്തില്‍,
കൊല്‍ക്കത്തയിലെ പാവങ്ങളെ 'രക്ഷിക്കാന്‍' വേണ്ടി ആ സഭയില്‍ നിന്നും പുറത്തുപോവുകയും, മറ്റൊരു സഭ സ്ഥാപിക്കുകയും ചെയ്ത വിശുദ്ധ!
● എല്ലാംമുന്‍കൂട്ടി അറിയുന്ന ദൈവം, എന്തുകൊണ്ട് ആദ്യമേ തന്നെ, പുതിയ ഒരു സഭ സ്ഥാപിക്കാന്‍ ആഗ്നസിനെ വിളിക്കാതിരുന്നത്!?
അപ്പോള്‍ ദൈവത്തിന് തെറ്റ് പറ്റിയതോ!?, അതോ ദൈവത്തിന് മുന്‍കൂട്ടി ഒന്നും അറിയില്ലായിരുന്നോ!? അതോ ദൈവവും,വിളിയും വെറും തമാശകളോ!?

★ സ്വന്തം കാര്യം സിന്ദാബാദ്
============================
● കൊല്‍ക്കത്തയുടെ തെരുവുകളില്‍ കിടന്നു മരിക്കുന്നവരെ മാമ്മോദീസാ മുക്കിയ വിശുദ്ധ
● "ബ്രൂണ ഹത്യചെയ്യാതെ കുട്ടികളെ പ്രസവിച്ച് ഞങ്ങള്‍ക്ക് തരൂ "എന്ന് പറഞ്ഞ്, അനാഥരായ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കിയ വിശുദ്ധ
● "രോഗങ്ങളും ദുഖങ്ങളും യേശുവിന്റ്റെ ചുംബനങ്ങളാണ് " എന്ന് പറഞ്ഞ്, ഇന്ത്യയിലെ പാവങ്ങളെ ഒരു ആശുപത്രികളിലും ചികിത്സിക്കാതെ, കാളിഘട്ടില്‍ല്‍ മരിക്കാന്‍ വിടുമ്പോഴും, തന്റ്റെ തിമിരവും മറ്റു അസുഖങ്ങളും ഇന്ത്യയിലും വിദേശത്തും ചികിത്സിച്ച് സുഖമാക്കിയ വിശുദ്ധ!
● 1989 തില്‍ പേസ്മേക്കര്‍ വച്ചുപിടിപ്പിച്ച വിശുദ്ധ
● 1997 ല്‍ മരിക്കുന്നത് വരെ പേസ്മേക്കര്‍ ഉള്ളത്കൊണ്ട് മാത്രം ജീവിച്ച വിശുദ്ധ

★ വില്‍ക്കാനുണ്ട് സ്വര്‍ഗ്ഗം
=========================

● പേസ്മേക്കര്‍ വച്ച് പിടിപ്പിചാലും സ്വര്‍ഗത്തില്‍ പോകാമെന്ന് ലോകത്തിനെ കാട്ടികൊടുത്ത ആദ്യത്തെ വിശുദ്ധ!
● അപ്പോള്‍ റോബോട്ടുകളും സ്വര്‍ഗത്തില്‍ പോകുമോ കോയ!?
● ഇനിഎന്നാണാവോ പട്ടിയേയും പൂച്ചയേയും സഭ സ്വര്‍ഗത്തില്‍ കൊണ്ട് പോകുന്നത്!?
കാത്തിരുന്ന് കാണാം!

മദര്‍ തെരേസയെ സഭ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസം,
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ{KCBC} ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.സ്റ്റീഫൻ ആലത്തറ പറഞ്ഞത് : "ഇഹലോക  ജീവിതത്തില്‍  പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ്  സ്വര്‍ഗത്തില്‍  പോകുന്നവര്‍" എന്നാണ്! എന്നാല്‍, ബൈബിളും,  സഭയുടെ വിശ്വാസ പ്രമാണവും പ്രകാരം: ലോകാവസാന നാളില്‍ യേശു വീണ്ടും വരുമെന്നും, അന്ന്, ജീവിചിരിക്കുന്നവരെയും മരിച്ചവരെയും വിധിച്ച്, അവരുടെ പ്രവര്‍ത്തികള്‍ അനുസരിച്ച് സ്വര്‍ഗത്തിലോ - നരകത്തിലോ അയക്കും എന്നാണ്. അപ്പോള്‍, ലോകാവസാനം ഇനിയും ആകാതിരിക്കെ, അവസാന വിധി നടപ്പാക്കാതെ എങ്ങനെയാണ് സഭ വിശുദ്ധരെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം!

അല്ല , യേശു പോലും മരിച്ചു 40 ദിവസം കഴിഞ്ഞാണ് സ്വര്‍ഗാരോഹണം ചെയ്തത്, അതോണ്ട് ചോയ്ച്ചതാണ് !

"സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല." {യോഹന്നാന്‍ 3,13} 
യേശു,  മരിക്കുന്നതിന്  മുന്‍പ് താന്‍ സ്വര്‍ഗത്തില്‍  കയറി എന്ന് പറയുന്നത്  കേള്‍ക്കുംവോള്‍, ഹോ!  കോള്‍മയിര്‍   വരുന്നു!!! 
സ്വര്‍ഗ്ഗം വില്‍ക്കാതെ സഭയ്ക്ക് കഞ്ഞി കുടിക്കാന്‍  വയ്യാതായി!!! 


-------------------------------------------------------------------------------------------


Sunday, 4 September 2016

"അടാര്‍" അത്ഭുതം - Marcilio Haddad Andrino

ഇതാണ് മദര്‍ തെരേസയുടെ ആ "അടാര്‍" അത്ഭുതം !


പേര് : മര്‍സീലിയോ { Marcilio Haddad Andrino }
ജനനം: ആഗസ്റ്റ് 29, 1973,
സ്ഥലം: സന്തോസ് , സാന്‍ പാവോളോ, ബ്രസീല്‍.
ജോലി: മെക്കാനിക്കല്‍ എന്‍ജിനിയര്‍.
● ആറാമത്തെ വയസ്സില്‍ ഒരു കിഡ്നിക്ക് തകരാറുണ്ട് എന്ന് കണ്ടെത്തുന്നു.
● 18 വയസ്സിനു ശേഷം കിഡ്നി മാറ്റിവക്കുന്നു.
● 2006 മുതല്‍ ശക്തമായ തലവേദന അനുഭവിക്കുന്നു. വേദന വന്നും പോയ്കൊണ്ടിരുന്നു. മരുന്നുകള്‍ പലതും കഴിച്ചു, അസുഖം മാറിയില്ല!
● 2008 സെപ്റ്റംബര്‍ 5ന് മദര്‍ തെരേസയുടെ ചിത്രവും അതില്‍ ഒരു ചെറിയ തുണി കഷ്ണവും ഉള്ള തിരുശേഷിപ്പ് ലഭിക്കുന്നു! അത് തലയില്‍ വച്ച് പ്രാര്‍ഥിക്കാറുണ്ടായിരുന്നു!
● 2008 ഒക്ടോബര്‍ മാസം രോഗ നിര്‍ണ്ണയം: തലച്ചോറില്‍ 8 മുഴകള്‍ !
● 2008 ഒക്ടോബര്‍ 17ന് രോഗം കൂടി ആശുപത്രിയില്‍ പ്രവേശിക്കുന്നു.
● 2008 ഡിസംബര്‍ 9 തിന് രാവിലെ രോഗം മൂർച്ഛിച്ച് അബോധാവസ്ഥയില്‍ ആകുന്നു. പിറ്റേ ദിവസം രോഗി ഉണരുകയും സുഖപെട്ടതായി ഡോക്റ്റര്‍മാര്‍ കാണുന്നു {അത്ഭുതം !}
● 2008 ഡിസംബര്‍ 12ന് നടത്തിയ സ്കാനിങ്ങില്‍ മുഴകള്‍ അപ്രത്യക്ഷമായി എന്ന് കണ്ടെത്തുന്നു!
● 2008 ഡിസംബര്‍ 23 വരെ ആശുപത്രിയില്‍ തുടരുന്നു ആശുപത്രിയില്‍ വച്ച് ഒരു വശം തളര്‍ന്നിരുന്നു.
● നീണ്ട 6 മാസത്തെ ഫിസിയോ തെറാപ്പി ചെയ്തു വീണ്ടും നടക്കാന്‍ ആരംഭിച്ചു.
● നീണ്ട നാളത്തെ ചികിത്സയുടെ ദൂഷ്യം കൊണ്ട് മക്കള്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി!
● എന്നാല്‍ ഇന്ന് അവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്!
● ● ●
★ 2008 ഒക്ടോബര്‍ 17 മുതല്‍, 2008 ഡിസംബര്‍ 23 വരെ 68 ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ച രോഗിയെ, മദര്‍ തെരേസ അത്ഭുതകരമായി സുഖപെടുതിയത് ഓര്‍ത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം! യേശുവേ നന്ദി!
★★ അത്ഭുതത്തിന് ശേഷം വീണ്ടും 6 മാസത്തെ ഫിസിയോ തെറാപ്പി വേണ്ടി വന്നു, രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍!
യേശുവേ സ്തോത്രം!
★ ★ ★ കുട്ടികള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞത് തനിക്കാണ്, ഭാര്യക്ക് പ്രശ്നം ഒന്നും ഇല്ല!!! "വികാരിയച്ചന് പ്രത്യേകം നന്ദി" എന്ന് ഞാന്‍ പറയില്ല!!!

മതമല്ല മനുഷ്യത്വത്തിന്റ്റെ ആധാരം




ഒരിക്കല്‍  തമിഴ് നാട്ടുകാരിയായ  ഒരു കന്ന്യാസ്ത്രീയോട്  ഞാന്‍ ചോദിച്ചു:
നാരായണന്‍ കൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ?
"അതാരാ!?" അവരുടെ മറു ചോദ്യം!
പാവങ്ങളെയൊക്കെ   സഹായിക്കുന്ന തമിഴ്നാട്ടിലെ  ഒരാളാ.
"ഇല്ല,  അറിയില്ല!"
മദര്‍ തെരേസയെ അറിയോ? വീണ്ടും  ഞാന്‍ ചോദിച്ചു 
"മദറിനെ  അറിയാത്തവര്‍  ലോകത്തില്‍ ആരും  ഉണ്ടാവില്ല!" 
ആ കന്ന്യാസ്ത്രീ യുടെ  മറുപടി അങ്ങനെയായിരുന്നു. 
അതാണ്‌ സഭയെന്ന അന്താരാഷ്ട്ര സംഘടന  നല്‍കുന്ന  പരസ്യം. 

മദര്‍ തെരേസക്ക് അവര്‍ രാവിലെ ചെയ്യുന്ന എന്ത് ജോലികള്‍ക്കും മുന്‍പായി ഏതാനും മണിക്കൂറുകള്‍ പ്രാര്‍ഥിക്കണമായിരുന്നു. അതായിരുന്നു അവരുടെ ഏതൊരു പ്രവര്‍ത്തികള്‍ക്കുള്ള ഉത്തേജനം. പ്രാര്‍ത്ഥന അല്ലെങ്കില്‍ മതം എന്നത് മദര്‍ തെരേസയെ സംബന്ധിച്ചിടത്തോളം ഒരു മയക്കുമരുന്ന് തന്നെ! കാരണം അതില്ലാതെ അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല, പ്രാര്‍ഥിക്കാതിരിക്കുമ്പോള്‍ അവരുടെ മാനസീക നില വഷളാകും എന്നത് മറ്റൊരു സത്യം തന്നെ!

ലോകത്തിന്‍റ്റെ നാനാ ഭാഗങ്ങളില്‍  നിന്നും കോടികള്‍ സംഭാവനകള്‍ ലഭിക്കുമ്പോഴും, 
ബ്രൂഫന്‍, പരസെറ്റമോള്‍ എന്നിവ മാത്രം രോഗികള്‍ക്ക് നല്‍കുകയും, വളരെ  വൃത്തി ഹീനമായ രീതിയില്‍, സൂചികള്‍ പൈപ്പുവെള്ളത്തില്‍ കഴുകി, നേഴ്സുമാര്‍ അല്ലാത്തവരെകൊണ്ട്   ഇന്‍ജക്ഷന്‍ നല്‍കി, ആതുരസേവനം എന്ന  വലിയ പരസ്യങ്ങള്‍  ഒന്ന്  കൊണ്ട് മാത്രം വിശ്വാസികളെ വീണ്ടും ചൂഷണം ചെയ്യാന്‍ പാവങ്ങളുടെ അമ്മക്ക്  കഴിഞ്ഞു എന്നതാണ് അവര്‍ ചെയ്ത  ഏറ്റവും വലിയ അത്ഭുതം! 
ആയിരം  രൂപ ലഭിക്കുമ്പോള്‍, അതില്‍ നിന്നും ഓരോ രൂപ വീതം പത്തുപേര്‍ക്ക് നല്‍കുക. അത് 90 രൂപ  മുടക്കി പരസ്യപ്പെടുത്തുക. ഭാക്കി 900രൂപ  പോക്കറ്റില്‍  തിരുകുക. ഒരിക്കലും കിട്ടുന്ന പണം പുറംലോകത്തെ അറിയിക്കാതിതിരിക്കുക. അതാണ്‌  സഭയുടെ ചാരിറ്റി എന്ന ബിസ്സിനസ്സ്.  

മരിക്കുന്നവരെ രഹസ്യമായി മാമോദീസ  മുക്കിയിരുന്നതും ആതുരസേവനമായിരുന്നോ!?

പണം  ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പോലും ഒരു രോഗികളെയും അവര്‍ പുറത്ത് ആശുപത്രിയില്‍  കൊണ്ടുപോയി  ചികിത്സിച്ചിട്ടില്ല. അതിനുള്ള     കാരണം രോഗങ്ങളും  വേദനകളും ഓരോ വ്യക്തികളും ദൈവതിന്റ്റെ നാമം പ്രകീര്‍ത്തിക്കാന്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കുന്നതാണെന്നും, മദര്‍ തെരേസ വിശ്വസിച്ചിരുന്നു. "വേദനയും ദുഖവും, സഹനവും, ഏകാന്തതയുമൊക്കെ യേശു  മനുഷ്യര്‍ക്ക്‌  നല്‍കുന്ന ചുംബനങ്ങളാണ്" എന്ന് പറയുന്നത് സാഡിസം  എന്ന  മാനസീക അവസ്ഥയല്ലാതെ വേറെ എന്താണത്!? 


നാരായണന്‍  കൃഷ്ണന്‍


മണിക്കൂറുകളോളം പ്രാര്‍ഥിച്ചു ശക്തി സംഭരിക്കക്കേണ്ട ആവശ്യമില്ല! കിട്ടുന്ന സമയമെല്ലാം നന്മ ചെയ്യുക! പ്രാര്‍ത്ഥനക്കുള്ള കുര്‍ബാനക്കുള്ള സമയമാണ്, ഇപ്പോള്‍ വരാന്‍ പറ്റില്ല എന്ന് ആരും പറയില്ല. കാരണം അവരുടെ ജീവിതമാണ് മതം, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളാണ് അവരുടെ പ്രാര്‍ത്ഥന. 
ഒരു പ്രത്യേക ദൈവമില്ലാതെ, മതമില്ലാതെ, പ്രാര്‍ത്ഥനകളില്ലാതെ, മറ്റൊരു മനുഷ്യന് നന്മ ചെയ്യാന്‍ സാധിക്കുന്നവര്‍  ധാരാളമുണ്ട്  ഈ ഭൂമിയില്‍.

മതങ്ങളില്‍ നിന്നും ഉത്തേജനം ഉള്‍ക്കൊണ്ട് ചിലര്‍ നന്മ ചെയ്യുന്നുണ്ടെങ്കില്‍, അത്പോലെതന്നെ തിന്മ ചെയ്യാനും മതം ഉപകരിക്കുന്നു എന്ന് വ്യക്തം!
നേരെ മറിച്ച് നന്മ ചെയ്യാന്‍ യാതൊരു മതത്തിന്റ്റെയും ആവശ്യമോ സഹായമോ ആവശ്യമില്ലാത്ത, ഹൃദയത്തില്‍ നന്മയുള്ള ധാരാളം മനുഷ്യര്‍ ഇപ്പോഴും ഉണ്ട്!


നാരായണന്‍ കൃഷ്ണന്‍, മതം കല്‍പ്പിചിരുന്നതിനു നേരെ വിപരീതമായി, മതത്തിന്റ്റെ യാതൊരു പിന്‍ബലവുമില്ലാതെ, ഹൃദയത്തിന്റ്റെ നന്മ, അവര്‍ണ്ണനോ സവര്‍ണ്ണനോ  എന്ന് നോക്കാതെ, മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിച്ചെങ്കില്‍, മതമല്ല നന്മയുടെ അടിസ്ഥാനം എന്ന് മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്!?

ഇന്നേവരെ ലോകത്തില്‍ ഉണ്ടായിട്ടുള്ള മനുഷ്യ കൂട്ടക്കൊലകളുടെയെല്ലാം കാരണം വ്യത്യസ്ത മതങ്ങള്‍ എന്നിരിക്കെ,
മാനുഷീക മൂല്ല്യങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വ്യക്തിയായി ജീവിക്കാന്‍ മതങ്ങളോ അവര്‍ മുന്നോട്ട് വയ്ക്കുന്ന കഥാ പുസ്തകങ്ങളോ ആവശ്യം ഇല്ലാ എന്ന് തെളിഞ്ഞിട്ടും, നല്ലൊരു ശതമാനത്തിനും അവയെ കൂടാതെ ജീവിക്കാന്‍ കഴിയുന്നില്ല എന്നത് വേദനാ ജനകം തന്നെ!


മനുഷ്യന്‍ ഒരു ചെറു വിരല്‍ അനക്കുന്നതിനു മുന്‍പ് മത, വര്‍ഗ്ഗം, നിറം, ലിംഗം, ഭാഷ എന്നിവയൊക്കെ നോക്കും! എന്നാല്‍ നേരെ മറിച്ച് മൃഗങ്ങള്‍ക്കിടയില്‍ ആപത്തില്‍പ്പെട്ട മറ്റൊരു ജീവിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇനിയും മനുഷ്യന്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു!

ഇല്ലാത്ത ദൈവം സ്വര്‍ഗ്ഗം തരുമെന്ന് വിശ്വസിച്ച്  ടൈം ടേബിള്‍ വച്ച് മറ്റുള്ളവരെ സഹായിക്കുന്നതും, മതവും  ദൈവവും    നല്‍കുമെന്ന് പറയുന്ന മരണാനന്തര സമ്മാനങ്ങളില്‍  താത്പര്യമില്ലാതര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളും  തിരിച്ചറിയുക. 

ആതുരസേവനം മതം നല്‍കുന്ന ഔദാര്യമല്ല 
മതമല്ല മനുഷ്യത്വത്തിന്റ്റെ ആധാരം 
നന്മ മനസ്സില്‍ നിന്നും വരുന്ന കന്മദമാണ് 
അത്  മനസ്സിലാക്കുന്നവരോ വിരളവും!

_______________________________________
http://edition.cnn.com/SPECIALS/cnn.heroes/archive10/naryanan.krishnan.html

http://www.jameslau88.com/mother_teresa_on_suffering_and_death.html
https://en.wikiquote.org/wiki/Mother_Teresa
https://en.wikipedia.org/wiki/Missionaries_of_Charity#Criticism
https://en.wikipedia.org/wiki/Criticism_of_Mother_Teresa
http://www.jameslau88.com/mother_teresa_on_suffering_and_death.html