ബൈബിള്‍ എന്ന ദൈവ വചനത്തില്‍ എങ്ങനെയാണ് വൈരുദ്ധ്യങ്ങള്‍ കടന്ന് കൂടിയത്!? യേശു അത്തി മരത്തെ ശപിക്കുന്ന ഭാഗത്ത്, മത്തായിയും മാര്‍ക്കോസും രണ്ട് തരത്തിലാണ് ഈ കഥ പറയുന്നത്. മത്തായി പറയുന്നത്: യേശു അത്തി മരത്തെ ശപിക്കുന്ന അതെ സമയം തന്നെ അത് കരിഞ്ഞു പോകുന്നു എന്നാണ്. എന്നാല്‍ മാര്‍ക്കോസിന്റ്റെ [ആദ്യം എഴുതിയ] സുവിശേഷം അനുസരിച്ച്, രാത്രിയിലാണ് അത്തി മരം ഉണങ്ങിയത്. സര്‍വ്വഞാനിയായ ദൈവത്തിന്റ്റെ പ്രത്യേക പ്രേരണയാല്‍, എല്ലാ യുഗങ്ങള്‍ക്കും വേണ്ടി എഴുതപ്പെട്ട ബൈബിളിലുള്ള അത്തരം വൈരുദ്ധ്യങ്ങള്‍, ബൈബിളിന്റ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുനതാല്ലേ !?
യേശു അത്തി മരത്തെ ശപിക്കുന്നു
" വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി." [ മത്തായി, 21:18-22 ]
" 13 : അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.14 : അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യന്‍മാര്‍ ഇതുകേട്ടു......20 : അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങി പ്പോയിരിക്കുന്നതു കണ്ടു." [ മാർക്കോസ്,11:12-14, 20-21]
2 - അത്തിമരം പിറ്റേ ദിവസം ഉണങ്ങിപ്പോയി
" 2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. 3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. 4 : അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു." [ മത്തായി, 4: 2 -4 ]
ഇതൊക്കെ അറിയാമായിരുന്ന യേശു, തനിക്കു വിശന്നപ്പോൾ, അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നിട്ട്കൂടി അതിൽ പഴങ്ങൾ ഉണ്ടോ എന്ന് നോക്കുകയും, ഇല്ല എന്ന് കണ്ട് അതിനെ ശപിക്കുകയും ചെയ്യുന്നു.
യേശു സർവ്വ ജ്ഞാനിയായ ദൈവം ആയിരുന്നുവെങ്കിൽ:
- അത്തിമരത്തിൽ പഴങ്ങൾ ഇല്ല എന്ന് നേരത്തെ അറിയുമായിരുന്നു. - അത് പഴങ്ങളുടെ കാലം അല്ല എന്ന് അറിയണമായിരുന്നു.
- മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് പറഞ്ഞ യേശു, തനിക്കു വിശന്നപ്പോൾ, ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ അത്തിമരത്തെ ശപിക്കില്ലായിരുന്നു!
കഷ്ടം തന്നെ മൊതലാളി!
courtesy