ബൈബിള്‍ നിയമാവര്‍ത്തന പുസ്തകത്തില്‍ അശുദ്ധമായ
യാതൊന്നും ഭക്ഷിക്കരുത് എന്ന് ദൈവം യഹൂദര്‍ക്ക് കല്‍പ്പന നല്‍കുന്നുണ്ട് അവയില്‍ വവ്വാലിനെ പക്ഷികളുടെ കൂട്ടത്തിലാണ് ദൈവം ഉള്‍പ്പെടുത്തിയതായി കാണുന്നത്.
എല്ലാ യുഗങ്ങള്‍ക്കും വേണ്ടി എഴുതപ്പെട്ട ദൈവവചനമാണ് ബൈബിള്‍ എന്ന് സഭ അവകാശപെടുമ്പോള്‍, അതില്‍ ഇത്തരം ഒരു മണ്ടത്തരം കടന്ന് കൂടിയെങ്കില്‍ അത് എഴുതപ്പെട്ട കാലഘട്ടത്തിന്റ്റെ വിവരക്കേട് എന്നെ കരുതാനാവൂ. [ ബൈബിള്‍ എഴുതപ്പെട്ട കാലത്ത് വവ്വാലിനെ പക്ഷിയായി കരുതിയിരുന്നു.] അപ്പോള്‍ അത് ദൈവ വചനവുമല്ല, എല്ലായുഗങ്ങള്‍ക്കും വേണ്ടി എഴുതപ്പെട്ടതും അല്ല എന്ന് സാരം!
നിയമാവര്‍ത്തനം, [14: 11-18 ]
11 : ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍.
12 : നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികള്‍ ഇവയാണ്:
13 : എല്ലാ തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്,
14 : കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക,
15 : ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
16 : മൂങ്ങ, കൂമന്‍, അരയന്നം,
17 : ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക,
18 : കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍, [ വവ്വാല്‍ ]
അപ്പോള്‍ വവ്വാല്‍ പക്ഷിയോ അതോ സസ്തനിയോ!?
സസ്തനി
========
കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികളാണ് സസ്തനികള്‍. നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾവിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ് സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ.
പക്ഷികളെപ്പോലെ തൂവലിന് പകരം ശരീരം രോമം നിറഞ്ഞവയും, ഉഷ്ണ രക്തജീവിയും, പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. പറക്കാന്‍ കഴിവുള്ള മറ്റു ചില മൃഗങ്ങളും ഉണ്ട്, അവയെ ആരും പക്ഷികള്‍ എന്ന് വിളിക്കാറില്ല !!!
courtesy
courtesy
Flying Fish
courtesy
Flying Frog
courtesy
Flying Lizard
==============================================
പക്ഷി
സസ്തനി
https://en.wikipedia.org/
https://en.wikipedia.org/wiki/Flying_fish
https://en.wikipedia.org/wiki/Flying_frog
https://en.wikipedia.org/wiki/Unclean_animal
http://easyscienceforkids.com/all-about-flying-dragons/
https://en.wikipedia.org/wiki/Flying_and_gliding_animals#Mammals
http://www.bbc.com/earth/story/20150218-flying-animals-you-never-heard-of