Thursday, 26 May 2016

ബൈബിൾ വൈരുദ്ധ്യങ്ങൾ - അത്തി മരത്തെ ശപിക്കുന്നു

ബൈബിള്‍ എന്ന ദൈവ വചനത്തില്‍   എങ്ങനെയാണ് വൈരുദ്ധ്യങ്ങള്‍ കടന്ന് കൂടിയത്!? യേശു അത്തി മരത്തെ ശപിക്കുന്ന ഭാഗത്ത്‌, മത്തായിയും മാര്‍ക്കോസും  രണ്ട് തരത്തിലാണ്  ഈ കഥ പറയുന്നത്. മത്തായി  പറയുന്നത്:  യേശു അത്തി മരത്തെ ശപിക്കുന്ന അതെ സമയം തന്നെ  അത് കരിഞ്ഞു  പോകുന്നു എന്നാണ്. എന്നാല്‍ മാര്‍ക്കോസിന്റ്റെ [ആദ്യം എഴുതിയ] സുവിശേഷം അനുസരിച്ച്, രാത്രിയിലാണ്  അത്തി മരം  ഉണങ്ങിയത്‌. സര്‍വ്വഞാനിയായ  ദൈവത്തിന്റ്റെ  പ്രത്യേക  പ്രേരണയാല്‍, എല്ലാ യുഗങ്ങള്‍ക്കും  വേണ്ടി എഴുതപ്പെട്ട ബൈബിളിലുള്ള അത്തരം വൈരുദ്ധ്യങ്ങള്‍, ബൈബിളിന്റ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുനതാല്ലേ !? 
യേശു  അത്തി മരത്തെ ശപിക്കുന്നു
" വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി." [ മത്തായി, 21:18-22 ] 
" 13 : അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.14 : അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യന്‍മാര്‍ ഇതുകേട്ടു......20 : അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങി പ്പോയിരിക്കുന്നതു  കണ്ടു." [ മാർക്കോസ്,11:12-14, 20-21]
1 - അത്തിമരം അപ്പോൾ തന്നെ ഉണങ്ങി പോയി!
2 - അത്തിമരം പിറ്റേ ദിവസം ഉണങ്ങിപ്പോയി 
" 2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. 3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. 4 : അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു." [ മത്തായി, 4: 2 -4 ]
ഇതൊക്കെ അറിയാമായിരുന്ന യേശു, തനിക്കു വിശന്നപ്പോൾ, അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നിട്ട്കൂടി അതിൽ പഴങ്ങൾ ഉണ്ടോ എന്ന് നോക്കുകയും, ഇല്ല എന്ന് കണ്ട് അതിനെ ശപിക്കുകയും ചെയ്യുന്നു. 
യേശു സർവ്വ ജ്ഞാനിയായ ദൈവം  ആയിരുന്നുവെങ്കിൽ:
- അത്തിമരത്തിൽ പഴങ്ങൾ ഇല്ല എന്ന് നേരത്തെ അറിയുമായിരുന്നു. - അത് പഴങ്ങളുടെ കാലം അല്ല എന്ന്  അറിയണമായിരുന്നു. 
- മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് പറഞ്ഞ യേശു, തനിക്കു വിശന്നപ്പോൾ, ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ  അത്തിമരത്തെ ശപിക്കില്ലായിരുന്നു!   
കഷ്ടം തന്നെ മൊതലാളി! 

courtesy

Friday, 20 May 2016

ബൈബിളില്‍ വവ്വാല്‍ പക്ഷിയായത് എങ്ങനെ!?

വവ്വാല്‍ പക്ഷിയോ അതോ സസ്തനിയോ!?
courtesy

ബൈബിള്‍ നിയമാവര്‍ത്തന പുസ്തകത്തില്‍ അശുദ്ധമായ
യാതൊന്നും  ഭക്ഷിക്കരുത് എന്ന് ദൈവം യഹൂദര്‍ക്ക്  കല്‍പ്പന നല്‍കുന്നുണ്ട് അവയില്‍  വവ്വാലിനെ പക്ഷികളുടെ കൂട്ടത്തിലാണ് ദൈവം ഉള്‍പ്പെടുത്തിയതായി കാണുന്നത്.   


എല്ലാ യുഗങ്ങള്‍ക്കും വേണ്ടി എഴുതപ്പെട്ട ദൈവവചനമാണ് ബൈബിള്‍ എന്ന് സഭ അവകാശപെടുമ്പോള്‍, അതില്‍ ഇത്തരം ഒരു മണ്ടത്തരം കടന്ന് കൂടിയെങ്കില്‍ അത് എഴുതപ്പെട്ട കാലഘട്ടത്തിന്റ്റെ വിവരക്കേട് എന്നെ കരുതാനാവൂ. [ ബൈബിള്‍ എഴുതപ്പെട്ട കാലത്ത് വവ്വാലിനെ പക്ഷിയായി കരുതിയിരുന്നു.] അപ്പോള്‍ അത് ദൈവ വചനവുമല്ല, എല്ലായുഗങ്ങള്‍ക്കും വേണ്ടി എഴുതപ്പെട്ടതും അല്ല എന്ന് സാരം! 

നിയമാവര്‍ത്തനം, [14: 11-18 ]

11 : ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍.
12 : നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികള്‍ ഇവയാണ്:
13 : എല്ലാ തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്,
14 : കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക,
15 : ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
16 : മൂങ്ങ, കൂമന്‍, അരയന്നം,
17 : ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക,
18 : കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍, [ വവ്വാല്‍ ]

അപ്പോള്‍ വവ്വാല്‍ പക്ഷിയോ അതോ സസ്തനിയോ!?

സസ്തനി 
========

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികളാണ് സസ്തനികള്‍. നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ് സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ.

പക്ഷികളെപ്പോലെ തൂവലിന് പകരം ശരീരം രോമം നിറഞ്ഞവയും, ഉഷ്ണ രക്തജീവിയും, പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. പറക്കാന്‍  കഴിവുള്ള  മറ്റു  ചില മൃഗങ്ങളും  ഉണ്ട്, അവയെ ആരും  പക്ഷികള്‍  എന്ന് വിളിക്കാറില്ല !!! 


courtesy


courtesy

Flying Fish

courtesy


Flying Frog

courtesy

Flying Lizard
A Flying Dragon Gliding Image - Science for Kids All About Flying Dragons

==============================================
പക്ഷി 
സസ്തനി 
https://en.wikipedia.org/wiki/Bat
https://en.wikipedia.org/wiki/Flying_fish
https://en.wikipedia.org/wiki/Flying_frog
https://en.wikipedia.org/wiki/Unclean_animal
http://easyscienceforkids.com/all-about-flying-dragons/
https://en.wikipedia.org/wiki/Flying_and_gliding_animals#Mammals
http://www.bbc.com/earth/story/20150218-flying-animals-you-never-heard-of

Wednesday, 18 May 2016

god on facebook


arrived too late...

 പാവം ദൈവം, അവസാനം എത്തിയത് കൊണ്ട് ഇപ്പൊ പേരുംകൂടി  പോയി!!!


Sunday, 15 May 2016

ആനയും മറിയവും


ഭാരത വല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ സഭയുടെ ചില പൊടിക്കൈകള്‍!
St Thomas Church. "THE BAPTISMAL POND" PALAYUR, Trissur

courtesy

courtesy


Thursday, 12 May 2016

ക്രിസ്ത്യനികളുടെ ജാതി വെറി കഥകള്‍!


നാഴികക്ക്  നാല്‍പ്പത് വട്ടം ഹിന്ദുക്കളുടെ ജാതി സമ്പ്രദായത്തെ  കുറ്റം  പറയുന്ന ക്രിസ്ത്യാനികളുടെ ഇടയിലെ  തൊട്ടുകൂടായ്മയുടെ പ്രതീകമായി ഈ ഇരുപത്തിഒന്നാം  നൂറ്റാണ്ടിലും സവര്‍ണ്ണരും അവര്‍ണ്ണരും {ദളിതര്‍} എന്ന്  ക്രിസ്ത്യാനികളെ  തരം തിരിച്ചു  കാണുന്നു  എന്ന്  എത്രപേര്‍ക്ക്  അറിയാം!?


കഴിഞ്ഞ ഏപ്രില്‍ 28ന്  കൊല്ലപ്പെട്ട  ജിഷ, ജാതി വെറിയുടെ മായ്ക്കാനാകാത്ത ഒരു  കറയായി സമൂഹത്തില്‍  നില്‍ക്കുമ്പോള്‍, "നിന്നെപ്പോലെ നിന്റ്റെ അയല്‍ക്കാരനെയും  സ്നേഹിക്കുക"  എന്ന് പഠിപ്പിച്ച   യേശുവിന്റ്റെ അനുയായികളുടെ   സമൂഹത്തില്‍ നിന്ന് പോലും തികഞ്ഞ അവഗണനയായിരുന്നു ജിഷക്കും കുടുംബത്തിനും നേരിടേണ്ടി  വന്നിരുന്നത്  എന്ന സത്യം  ലജ്ജാവഹം തന്നെ!


ദൈവം സ്നേഹമാണ്,  ആനയാണ്, ചേനയാണ് മാങ്ങാതോലിയാണ്  എന്ന്  വായ്‌ തോരാതെ വിളമ്പുന്നവരാണ്  ക്രിസ്ത്യാനികള്‍...എന്നിട്ടും സവര്‍ണ്ണരും അവര്‍ണ്ണരും എന്ന്  ക്രിസ്ത്യാനികളെ വേര്‍തിരിച്ച് അടക്കം ചെയ്യുന്നിടത്ത് വരെ എത്തിനില്‍ക്കുന്ന ക്രിസ്തുവിന്റ്റെ അനുയായികള്‍ഉള്ള നാടാണ് ഇന്നും   ഇന്ത്യയെന്ന ഈ  മഹാരാജ്യം!


ഇത് തമിഴ് നാട്ടിലെ ട്രിച്ചിയില്‍  നിന്നുള്ള ഒരു സെമിത്തേരിയുടെ ചിത്രമാണിത്. അവര്‍ണ്ണര്‍ മരിച്ച് മണ്ണോട് ചേര്‍ന്നാല്‍പോലും അല്‍പ്പം നീങ്ങി നില്‍ക്കണം എന്ന്  സവര്‍ണ്ണര്‍ക്ക്  നിര്‍ബന്ധമുണ്ട്  എന്ന സൂചന   നല്‍കുന്ന, ജാതി  വെറിയുടെ  ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്  ഈ   പട്ടടകള്‍ പറയുന്ന കഥകള്‍!

മരിച്ചവരെ പോലും  വേര്‍തിരിക്കാന്‍  ഇത്തരം  ഒരു സെമിത്തേരി  ഉണ്ടാക്കുന്നതിന് കൂട്ട് നിന്ന വികാരി അച്ഛനെയും മെത്രാനെയുംമായിരുന്നു  ആദ്യം മുക്കാലിയില്‍ കെട്ടി അടിക്കേണ്ടിയിരുന്നത്!

സ്വര്‍ഗ്ഗത്തിലും  നരകത്തിലും  വിശ്വസിക്കുന്ന ഇവര്‍, അവിടെ ചെല്ലുമ്പോഴും സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും പ്രത്യേകം  ഇടങ്ങള്‍ ലഭിക്കുമാറാകട്ടെ എന്ന് സ്നേഹ നിധിയായ ദൈവത്തോട്   നമുക്ക് പ്രാര്‍ഥിക്കാം!
അമ്മേന്‍!

"നിന്നെപ്പോലെ തന്നെ നിന്റ്റെ അയല്‍ക്കാരനെയും സ്നേഹിക്കുക." [ മത്തായി  22:39 ]  
പിന്നേ! ബൈബിള്‍ അങ്ങനെ പലതും  പറയും, നമുക്ക്   അതൊന്നും ബാധകമല്ലടൊ ശുംഭാ!   നോം സവര്‍ണ്ണനാ, സവര്‍ണ്ണന്‍! മനസ്സിലായില്ലാന്നുണ്ടോ...!?

അവന്‍റ്റ   അമ്മൂമ്മേട ദൈവ സ്നേഹം!

14 September 2010, BBC News
Separate cemetery for Dalit Christians in Trichi, Tamilnadu, India 

ട്രിച്ചിയിലെ  ദളിത ക്രിസ്ത്യാനികളുടെ  പ്രതേക സെമിത്തേരി

December 03, 2006
Palakarai , Trichy Discrimination against Dalit Christians.
Dalit Chritians have protested against the ‘Cast Wall’ and demanded its removal.
For these Dalits, even death fails to redeem them of their tag of untouchability
When asked about this, the Catholic Bishops Conference of India (CBCI) in New Delhi responded with great caution. "Social changes take time and the church authorities do not want things to be spoiled by acting overnight," said Fr Babu John, Spokesperson, CBCI.

1985 - Court verdict upholding the 80 years old practice of separate graveyards for Dalit Christians of Trichy, Tamil Nadu.
======================================
courtesy
http://www.bbc.com/news/world-south-asia-11229170
http://www.rediff.com/news/report/dalits/20061203.htm
http://holyredeemersbasilica.org/Histroy.htm

https://en.wikipedia.org/wiki/Dalit_Christian
https://en.wikipedia.org/wiki/Caste_system_among_Indian_Christians

Wednesday, 11 May 2016

മത തടവറ


സ്വതന്ത്രമായി ചിന്തിക്കാനും അതിന് അനുസരിച്ച് ജീവിക്കാനും മതം അനുവദിക്കുന്നുണ്ടോ!?
മനുഷ്യര്‍ ഉണ്ടാക്കിയ മതം മനുഷ്യനെതന്നെ തടവറയിലാക്കുന്നത് എന്തുകൊണ്ട്!?







Saturday, 7 May 2016

മതങ്ങള്‍


മതം
====
നൂറ്റാണ്ടുകളായി പരസ്പ്പരം കലഹിച്ച്,
തങ്ങളുടെ വാദം മാത്രമാണ് ശരി എന്നും,
അതിനെ സംരക്ഷിക്കാന്‍ വേണ്ടി
വാളെടുത്ത് വാദിക്കുന്നവര്‍!

എല്ലാം ഉണ്ടാകിയതും,
എന്നാല്‍, പുതുതായി ഒന്നും
ലോകത്തിനു നല്‍കാന്‍ കഴിയാത്ത
ദൈവത്തെ വില്‍ക്കുന്നവര്‍!

എല്ലാത്തിന്റ്റെയും തുടക്കവും,
സര്‍വ്വതിന്റ്റെയും ഒടുക്കവും എന്ന്
ഒരു കഥാ പുസ്തകം കൊണ്ട്
അവകാശപ്പെടുന്നവര്‍!

അവസാനം പറഞ്ഞത് മാത്രം ശരിയാണ്...!
തമ്മില്‍ തല്ലി മരിക്കാനാണ്
ഇവരുടെ ഒക്കെ വിധി!
മതം മനുഷ്യരെ കൊല്ലുന്ന ആയുധമാണ്!!!

Wednesday, 4 May 2016

മാധ്യമ വേശ്യകള്‍

കേരളത്തില്‍ മാധ്യമ വേശ്യകള്‍    ഇല്ല എന്നതിനുള്ള  തെളിവുകള്‍ !?
മലയാള മനോരമ, [29/4/2016] പതിനഞ്ചാമത്തെ പേജില്‍ 
ജിഷയുടെ കൊലപാതകത്തിന് നല്‍കിയ വാര്‍ത്ത!
"യുവതിയുടെ മൃതദേഹം കണ്ടെത്തി: തലയ്ക്കടിയേറ്റതായി സംശയം










മാതൃഭൂമി [ 29/4/2016 ] എട്ടാമത്തെ  പേജില്‍, ചരമ വാര്‍ത്തകള്‍ക്കിടയില്‍,  ജിഷയുടെ കൊലപാതകം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു!
"യുവതി വീടിന് സമീപം മരിച്ച നിലയില്‍"



==========================================