Friday, 29 May 2015

Jesus' baptism

ജന്മ്മപാപം ഇല്ലാതെ പിറന്ന യേശു എന്തിനായിരുന്നു മാമ്മോദീസ സ്വീകരിച്ചത് !?
എന്താണ് മാമ്മോദീസ!?
കത്തോലിക്കാ തിരുസഭയുടെ ഔദ്യോഗിക വേദപാഠത്തില്‍ ഇപ്രകാരം പറയുന്നു: 
മാമ്മോദീസാ വഴി നമ്മള്‍ പാപ വിമുക്തരും ദൈവതിന്റ്റെ മക്കളും ആയി തീരുന്നു.
ആദ്യ പാപത്തിന്റ്റെ (ജന്മ പാപം ) കറയാല്‍ മനുഷ്യരായി ജന്മ്മം എടുക്കുന്നതുമൂലം, മാമ്മോദീസാ വഴിയായി അന്ധകാരതില്‍നിന്നും മോചിതരായി ദൈവമക്കള്‍ എന്ന കൃപക്ക് അര്‍ഹരായി തീരുന്നതിന് നമ്മള്‍ ക്ഷണിക്ക പ്പെട്ടിരിക്കുന്നു!
അല്ല കോയ എന്റ്റെ സംശയം അതല്ല!
ഇത്രയും വലിയ പ്രശ്നങ്ങള്‍ ഇതില്‍ ഉണ്ടായിട്ടും യേശു എന്തുകൊണ്ടാ മുപ്പതു വയസ്സുവരെ മാമ്മോദീസ മുങ്ങാതെയിരുന്നത്! 
ഓ! ഓ!
അപ്പൊ അത് ഭയങ്കര എടങ്ങേര്‍ ആകൂല്ലോ!!!!!
ജന്മ പാപം ഉള്ളത് കൊണ്ടല്ലേ മാമ്മോദീസ മുങ്ങുന്നത്! 
അപ്പോള്‍ യേശുവിനും ജന്മ പാപം ഉണ്ടായിരുന്നിരിക്കണം!
നിത്യ കന്യകയായ മറിയം ദൈവ കൃപയാല്‍ ഗര്‍ഭം ധരിച്ചപ്പോള്‍ യേശുവിനു എങ്ങനെയാണ് ജന്മ പാപം വരിക? 
ദൈവത്തില്‍ നിന്നോ മാറിയതില്‍ നിന്നോ അല്ലെങ്കില്‍ ഇതെല്ലാം നോക്കിനിന്ന പാവം ഔസേപ്പില്‍ നിന്നോ!
ഒരാള്‍ക്ക് മാമ്മോദീസ നല്‍കുന്നത്‌ ഒരു വൈദീകനോ, പ്രത്യേക ചില സാഹചര്യങ്ങളില്‍ നേരത്തെ മാമ്മോദീസ മുങ്ങിയ മറ്റാരെങ്കിലും ആകാം! ആ നിലക്ക് യേശുവിനെ മാമ്മോദീസ മുക്കിയ യോഹന്നാനെ മാമ്മോദീസ മുക്കിയത് ആരായിരുന്നു!
ഇതൊക്കെ നേരത്തെകൂട്ടി അറിയാമായിരുന്ന ദൈവം പിന്നെ എന്ത് കൊണ്ട്   യേശുവിന് യാഹൂദാചാരപ്രകാരമുള്ള   പരിസ്ചേദനകർമ്മം നടത്താന്‍ അനുവദിച്ചു! 
ഇത് ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍ ആയല്ലോ!?
If Jesus was born without original sin, why did he receive baptism!?
Catechism of the catholic Church>
Through Baptism we are freed from sin and reborn as sons of God;
Born with a fallen human nature and tainted by 'ORIGINAL SIN', children also have need of the new birth in Baptism to be freed from the power of darkness and brought into the realm of the freedom of the children of God, to which all men are called.