Wednesday, 20 May 2015

Where is Heaven !?

എന്തരോ ഏതോ ......


ഇതാണ് യഥാർത്ഥത്തിൽ ഇപ്പോഴത്തെ അവസ്ഥ! 
മനുഷ്യരെയും, ലോകത്തെയും, ദൈവത്തെയും 
നിയന്ത്രിക്കുന്നത് തിരുസഭയാണ്. 
അവർ തീരുമാനിക്കും, പുള്ളിക്കാരൻ അനുസരിക്കും.
തിരുസഭയുടെ അടിമയായ ദൈവം!
വെളിയിൽ നിന്ന് മുകളിലോട്ടു വായുംപോളിച്ചു നില്ക്കുന്ന വിശ്വാസികൾ ഒരു വലിയ 'ആമ്മേൻ' എന്ന് പറയും!
അങ്ങനെ സ്വർഗത്തിലേക്കുള്ള ടിക്കറ്റുകൾ മൊത്തമായും ചില്ലറയായും വില്ക്കപ്പെടുന്നു.
സംഭാവനകൾ കൂമ്പാരമാകുമ്പോൾ, പരിപാടികൾ ഗംഭീരമാകുന്നു!
പിന്നെ എല്ലാം സത്യം ശിവം സുന്ദരം!

അതല്ല കോയ എന്‍റ്റെ സംശയം!
അപ്പൊ ഈ സ്വര്‍ഗ്ഗം എവിടെ ആയിട്ട് വരും!!??