Friday, 20 March 2015

വിശ്വാസം അതല്ലേ എല്ലാം


എന്തിനു കിടന്നു അതികം മോങ്ങണം!
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്!
വിശ്വാസം അതല്ലേ എല്ലാം, സഹിക്കുകതന്നെ!!!!




ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌!

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌!

ഇതിന്റ്റെ ഉപയോഗം മിതമായ രീതിയില്‍ ആക്കുക,  അല്ലെങ്കില്‍, ഇതിന് അടിമയാകുന്നതും, പിന്നീട്  മറ്റുള്ളവരെ കൂടി  ഇതിന്റ്റെ അടിമത്വത്തിലേക്കു വലിച്ചിഴക്കുവാനുള്ള പ്രവണതയും  കാണുന്നു, അതുവഴി സമൂഹത്തില്‍ വളരെ അധികം കോളിളക്കം സൃഷ്ട്ടിക്കുകയും സമാധാനം ഇല്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നതും കണ്ടു വരുന്നു! ജാഗ്രതൈ!



Thursday, 19 March 2015

വിശുദ്ധ ഔസേപ്പ്



കത്തോലിക്കാ തിരുസഭയിലെ ഏറ്റവും വലിയ തമാശ!
ഇന്ന് തിരുസഭ വിശുദ്ധ ഔസേപ്പിന്റ്റെ തിരുന്നാള്‍ ആഘോഷിക്കുന്നു! വിവാഹത്തിന് മുന്‍പ് ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ ദൈവം അദ്ധേഹത്തെ മനസ്സ് മാറ്റി തന്റ്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു!
ഇല്ലായിരുന്നെകില്‍ മറിയത്തെ കല്ലെറിഞ്ഞു കൊന്നേനെ!
ഇന്ന്, രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും, ലോകത്തില്‍ പല സ്ഥലങ്ങളിലും തിരുസഭയില്‍ വിവാഹം കഴിക്കാത്തവരെ പള്ളിയില്‍ പോലും കയറ്റുകയോ അവര്‍ക്കുണ്ടായ മക്കളെ മാമ്മോദീസ നല്‍കുവാനോ തയാറാകാത്ത വൈദീകര്‍ ഉള്ള തിരുസഭ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു!

Monday, 16 March 2015

കേരള കമ്യൂണിസതിന്റ്റെ പുതിയ രക്ഷകന്‍!

എന്ത് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കില്‍ തന്നെയും, പതാക ഉയര്‍ത്തുന്ന സമയത്തെങ്കിലും അല്‍പ്പം മാന്യമായി പെരുമാറാമായിരുന്നു താങ്കള്‍ക്കു പിണറായി സഖാവേ! 
വി എസ് എന്ന വ്യക്തിയെ പരിഹസിക്കുന്ന നേരം, ഒരു പ്രസ്ഥാനതിന്റ്റെ പതാകയെ അവഗണിച്ചു നിന്നിക്കുന്നാതായേ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. താങ്കളാണോ കേരള കമ്യൂണിസതിന്റ്റെ പുതിയ രക്ഷകന്‍! കഷ്ട്ടം!