കാഞ്ഞിരപ്പള്ളി രൂപത അറിയാൻ
🔷 - 2022 ഡിസംബർ 2ന് ഉച്ച കഴിഞ്ഞ് നാലരയോടെ നിങ്ങളുടെ രൂപതയുടെ കീഴിലുള്ള മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മുണ്ടക്കയം സ്വദേശിനി ആൻസി സണ്ണി എന്ന സ്ത്രീയെ പ്രവേശിപ്പിക്കുന്നു.
🔷 - 5 ഡോക്റ്റർമാർ വന്നു മാറി മാറി നോക്കിയിട്ടും 45 മിനിറ്റോളം യാതൊരു ചികിത്സയും നിങ്ങൾ അവർക്ക് നൽകിയില്ല
🔷 - അവസാനം ബ്ലഡ് പ്രഷർ 500ൽ എത്തിയപ്പോഴാണ് രക്തം പരിശോധിച്ചതും വിഷം ശരീരം മുഴുവൻ വ്യാപിച്ചതും നിങ്ങൾ മനസ്സിലാക്കിയത്
🔷 - പിന്നീട് ഒരു മണിക്കൂറിലധികം യാത്രചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിങ്ങൾ അവരോട് പറയുന്നു🔷 - അതും പാലായിൽ നിന്നും ICU ആംബുലൻസ് വരുത്തി
🔷 - വളരെ വിഷമുള്ള വളവളപ്പൻ ( വെള്ളിക്കെട്ടൻ, ശംഖുവരയൻ Common krait) പാമ്പ് കടിച്ചാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ ആ വ്യക്തി 4 മണിക്കൂറിനുള്ളിൽ മരിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ, എന്ത് ക്രൂരതയാണിത് നിങ്ങൾ അവരോട് ചെയ്തത്?
🔶 - പാലായിൽ നിന്നും ICU ആംബുലൻസ് വരുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - ബ്ലഡ് ചെക്ക് ചെയ്യുന്നു, പ്രഷർ നോക്കുന്നു
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം
"പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ രക്തത്തിൽ വിഷം കയറിയിരുന്നു. പ്രഷർ 500. മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് ചെയ്തത്!!" എന്ന തലക്കെട്ടോടെ 2023 ജൂൺ 17ന് കൃപാസനം ജോസഫ് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഉള്ളടക്കമാണിത്.
🔴 - ആൻസി ചേച്ചി നിങ്ങൾ പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾക്ക്പോലും അറിയില്ല.
🟡 - രക്തസമ്മർദ്ദം (Blood Pressure - BP) അളക്കാൻ ഉപയോഗിക്കുന്നത് "സ്ഫിഗ്‌മോ" എന്ന് ചുരുക്കി വിളിക്കുന്ന Sphygmomanometer എന്ന ഉപകരണം കൊണ്ടാണ്. പഴയ Mercurial Sphygmo ആണെങ്കിലോ, പിന്നീട് വന്ന മെർക്കുറി ഇല്ലാത്ത Aneroid Sphygmo ആണെങ്കിലോ അതിൽ അളക്കാവുന്ന പരമാവധി പ്രഷർ 300 ആണെന്നിരിക്കെ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആരാണ്, എന്ത് ഉപകരണം കൊണ്ടാണ് നിങ്ങളുടെ ബ്ലഡ് പ്രഷർ 500 ആണെന്ന് കണ്ടെത്തിയത്?
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അത്യാഹിതം വിഭാത്തിൽ Digital Multi-Parameter Patient Monitor ആണോ ഉപയോഗിക്കുന്നത്?
🟡 - 120 / 80എന്നത് സാധാരണ നോർമൽ BP ആയി കണക്കാക്കുന്നത്, അത് 180 ന് മുകളിൽ എത്തിയാൽ ഉടനെ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന ഉയർന്ന രക്ത സമ്മർദ്ദം (Hypertension) എന്ന അവസ്ഥയാണ്. എൻ്റെ പരിമിതമായ അറിവിൽ ഇന്നേവരെയുള്ള മെഡിക്കൽ സയൻസിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ BP ഉയർന്ന രക്തസമ്മർദ്ദം (Hypertension) മൂലം 1945ൽ മരിച്ച അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെതാണ്: 300/190.
അക്കാരണങ്ങൾ കൊണ്ട് ആൻസി ചേച്ചി നിങ്ങളൊരു പ്രതിഭാസമാണ്. Mundakayam Medical Trust Hospital ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു എന്നിരിക്കെ, നിങ്ങളെ ചികിത്സിച്ച ആ 5 ഡോക്റ്റർമാരോ നിങ്ങളുടെ പ്രഷർ നോക്കിയാ ആ നേഴ്‌സോ ആ സത്യം എന്തുകൊണ്ട് ലോകത്തോട് മറച്ച് വച്ചു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമല്ല, നീണ്ട ആറേഴ് മണിക്കൂർ യാതൊരു ചികിത്സയും ലഭിക്കാതെ 500 BPയെ നിങ്ങളുടെ ഹൃദയം എങ്ങനെ അതീജീവിച്ചു എന്നത് മെഡിക്കൽ ലോകത്തിന് ഉത്തരമില്ലാത്ത ഒരു സമസ്യയായി ഇപ്പോഴും അവശേഷിക്കുന്നു.
വളരെ ലളിതമായി പറഞ്ഞാൽ: പഴയ ബാറ്ററി ടോർച്ചിലെ ബൾബെടുത്ത് വീട്ടിലെ പ്ലഗ്ഗിൽ കുത്തിയാൽ അതിൻ്റെ ഫിലമെൻറ് അടിച്ച് പോകുന്നത് പോലുള്ള അവസ്ഥയാണ് അത്.
🔴 - സത്യം എന്താണെന്ന് വച്ചാൽ : കോട്ടയം കാരിത്താസ് ആശുപത്രിക്കാർ പറഞ്ഞത് പോലെ നിങ്ങളുടെ രക്തത്തിൽ വിഷം ഉണ്ടായിരുന്നില്ല, കാരണം നിങ്ങളെ കടിച്ചത് വിഷമുള്ള പാമ്പ് ആയിരിക്കില്ല. ബാക്കിയെല്ലാം നിങ്ങളുടെ തോന്നലായിരുന്നു. പല പാമ്പുകളുടെ ഫോട്ടോ മൊബൈലിൽ കാണിച്ച് തന്നിട്ടും അതിൽ വളവളപ്പൻ പാമ്പിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞതുമില്ല.
🔴 - ജീവനുള്ള ദൈവത്തിൻറെ പ്രതി പുരുഷനാണെന്നും പറഞ്ഞ് ഒരു വെള്ള നൈറ്റിയും വലിച്ച് കയറ്റി വിശ്വാസികളുടെ ചോര കുടിച്ച് ജീവിക്കുന്ന ജോസപ്പേ, താങ്കൾ പ്രതിനിധാനം ചെയ്യുന്ന ദൈവം സത്യമായിരുന്നെങ്കിൽ നിങ്ങളേപ്പോലുള്ള ഗജ ഫ്രോഡുകളെ എന്നേ അങ്ങേര് പള്ളിയിൽ നിന്നും ചാട്ടവാറിനടിച്ച് പുറത്താക്കുമായിരുന്നു. തനിക്കോ കൃപാസനത്തിലെ തൻ്റെ ഉഡായിപ്പ് ടീമുകൾക്കോ ഒരൽപം ബോധം ഉണ്ടായിരുന്നെങ്കിൽ 500 പ്രഷർ എന്ന മണ്ടത്തരം തിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? അന്ധമായ വിശ്വാസം വിറ്റ് പണം കുമിഞ്ഞുകൂടി സുബോധം നഷ്ടപ്പെട്ട നിങ്ങൾക്ക് അതിന് കഴിയാതിരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മരുന്നിനെങ്കിലും ഒരല്പം അന്തസ്സ് ബാക്കിയുണ്ടെങ്കിൽ വല്ല ജോലിയും ചെയ്ത് ജീവിക്കടോ.
🔴 - ആലപ്പുഴ രൂപതയോടാണ്, യേശുവിൻറെ മുടി വളരുന്നു എന്ന ഉഡായിപ്പും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന നിങ്ങൾക്ക് കൃപാസനത്തിനെതിരെ മിണ്ടാൻ കഴിയില്ലല്ലോ. തന്നെയുമല്ല കൃപാസനത്തിൽ കിട്ടുന്നതിൻറെ ഒരു പങ്കു നിങളുടെ പോക്കറ്റിൽ വീഴുന്നുണ്ടല്ലോ. യൂറോപ്പിൽ ക്രിസ്തുമതം ഇല്ലാതായത് നൂറ്റാണ്ടുകളായി ഇതുപോലെ ജനങ്ങളെ പറ്റിച്ചത് കൊണ്ടാണെന്ന സത്യം മറക്കരുത്. നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോണ്ടുകയാണ് എന്നതാണ് യാഥാർഥ്യം.
അതുവരെ തിന്നുക കുടിക്കുക സന്തോഷിക്കുക.
നബി: ഇവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പോയിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ നടത്തുന്ന കുപ്രചാരണമാണ്. ഇവർ പറയുന്നത് സത്യമാണെങ്കിൽ ആ ആശുപത്രി അടച്ച് പൂട്ടുന്നതാണ് കാഞ്ഞിരപ്പള്ളി രൂപത ചെയ്യേണ്ടത്.
===========================================
https://www.acc.org/latest-in-cardiology/articles/2017/11/14/14/42/harold-on-history-historical-perspectives-on-hypertension
Video Courtesy
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait
Video Courtesy
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait