Tuesday 27 April 2021

ഗ്രൂപ്പ് സെക്സ് - സീറോ മലബാർ സഭ

 5 വൈദീകർ ചേർന്ന് പീഢിപ്പിച്ച മലയാളി കന്യാസ്ത്രീ പ്രസവിച്ചു,

സീറോ മലബാർ സഭയിൽ മറ്റൊരു വൻ ലൈംഗീക അപവാദം കൂടി പുറത്ത്. ഡൽ ഹിയിൽ മലയാളിയായ കന്യാസ്ത്രീയേ പീഢിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ പ്രവസിക്കുകയും ചെയ്തതാണ്‌ വിവാദമാകുന്നത്. പെൺ കുഞ്ഞ് പിറന്നപ്പോൾ കന്യാസ്ത്രീയുമായി ബന്ധമുള്ള വൈദീകൻ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുകയും, അദ്ദേഹത്തേയും കന്യാസ്ത്രീയേയും സഭയിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും കർദ്ദിനാൾ ആലഞ്ചേരി നീക്കം ചെയ്യുകയും ചെയ്തു.ളോഹയും കുപ്പായവും ഊരി വൈദീകൻ കന്യാസ്ത്രീയേയും കുഞ്ഞിനെയും ഏറ്റെടുത്തപ്പോഴാണ്‌ അറിയുന്നത് മറ്റ് 4 ഓളം വൈദീകർക്കും കന്യാസ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു എന്ന്. ഇതേ കന്യാസ്ത്രീയെ തന്നെ ഫരീദാബാദ് രൂപതയിൽപെട്ട മറ്റ് വൈദീകരും ലൈംഗീക ചൂഷണം നടത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞറിയുമ്പോൾ മാത്രമാണ് വൈദികൻ തനിക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. അബദ്ധം മനസിലാക്കിയ വൈദികൻ തുടർന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോട് കാര്യങ്ങൾ വിശദീകരിക്കുകയും തനിക്കെതിരെ നടപടിയെടുക്കരുതെന്നും വൈദികവൃത്തിയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കർദിനാൾ അതു നിരസിക്കുകയും വൈദികനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം മാറ്റുവാൻ വൈദീകൻ കന്യാസ്ത്രീയുടെ കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയപ്പോൾ വന്നത് ഞെട്ടിക്കുന്ന ഫലം. ഡി.ൻ.എ ടെസ്റ്റിൽ കുട്ടി വൈദികന്റേതല്ലെന്ന് തെളിഞ്ഞു. വൈദികന്റെ സാംപിളുമായി യോജിക്കുന്നതായിരുന്നില്ല കുട്ടിയുടെ ഡി.ൻ.എ. എന്നാൽ പന്തികേട് മനസിലാക്കിയ മറ്റു നാല് വൈദികരും ഇതിനോടകംതന്നെ സ്ഥലം കാലിയാക്കി മാതൃരൂപതയിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ഇതിനേ തുടർന്ന് ധർമ്മ സങ്കടത്തിലായ വൈദീകൻ ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കണ്ട്, തന്നെ ചതിയിൽ പെടുത്തിയതാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആരുടേതാണെങ്കിലും കന്യാസ്ത്രീയ്ക്ക് ഗർഭമുണ്ടായില്ലേ, താങ്കൾക്ക് ദൈവം വിധിച്ചിരിക്കുന്നത് വൈവാഹിക ജീവിതമാണെന്നും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ നല്ലൊരു കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകാനും, കുട്ടിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ ഫരീദാബാദ് മെത്രാനോട് ആവശ്യപ്പെടാനും ഉപദേശിച്ച് വിട്ടു. പ്രസവമടക്കമുള്ള ചിലവുകൾ മാതൃരൂപതയായ എറണാകുളം അതിരൂപത വഹിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി. ഇതിനെ തുടർന്നാണ് വൈദികൻ ഫരീദാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ കാണുന്നതും കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നതും. കുട്ടിയുടെ പിതാവ് താനല്ലെന്നും മറ്റ് വൈദീകർ ഡി.ൻ.എ ടെസ്റ്റിന് വിധേയരാകാത്ത പക്ഷം രൂപതാധ്യക്ഷൻ എന്ന നിലയിൽ കുട്ടിയുടെ പിതൃതം ഏറ്റെടുക്കണമെന്നും വൈദികൻ ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വൈദികരെല്ലാം മാതൃരൂപതയിലേയ്ക്ക് തിരിച്ചുപോയെന്നും അവരാരും തന്നെ ഇപ്പോൾ തന്റെ അധികാര പരിധിയിൽ അല്ലെന്നുമെന്നായിരുന്നു ബിഷപ്പിൻറെ മറുപടി. സംഭവം വിവാദമായപ്പോൾ തന്നെ ബിഷപ്പ് നേരിട്ടിടപെട്ട് വൈദികന് ജോലി വാങ്ങി നൽകുകയും കുട്ടിയുടെ ചിലവിനുള്ള പണം തന്നുകൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ലെന്നാണ് വൈദികന്റെ പരാതി. ഇപ്പോൾ വൈദികനും കന്യാസ്ത്രീയും കുടുംബമായി കോഴിക്കോട് താമസിച്ചു വരികയാണ്. അലുവ ശ്രീമൂലനഗരം സ്വദേശിയായ വൈദികൻ കുടുംബ സമേതം ഇടയ്ക്കിടെ വീട്ടിൽ വന്നുപോകാറുണ്ട്. കന്യാസ്ത്രീ ആലങ്ങാട് സ്വദേശിയാണ്. മാനഹാനി ഭയന്ന് വൈദികൻ തുടർ നടപടികളിൽ നിന്നും പിന്മാറിയെങ്കിലും കുട്ടി തന്റേതല്ലെന്നും രൂപതാ മെത്രാൻ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും. യഥാർഥത്തിൽ ഈ കന്യാസ്ത്രീയേ പീഢിപ്പിച്ച വൈദീകർ ഇപ്പോൾ പലയിടത്തുമായി ഒളിച്ച് താമസിക്കുന്നു. കുഞ്ഞ് ഏത് വൈദീകന്റെ എന്ന് അറിയാനും ആകുന്നില്ല. കന്യാസ്ത്രീ മറ്റ് 4 വൈദീകരുടെ പേരുകൾ പറയുന്നുണ്ട്. എന്നാൽ ഈ 4വൈദീകരും ഇപ്പോൾ മുങ്ങുകയോ സഭ ഒളിപ്പിക്കുകയോ ചെയ്തു. മാന ഹാനിയും മറ്റും ഭയന്ന് കന്യാസ്ത്രീ വിഷയം പുറത്ത് പറഞ്ഞിട്ടോ പരാതി നല്കുകയോ ചെയ്തിട്ടില്ല.നിരന്തിരമുള്ള ലൈംഗീക അപവാദം അവസാനിപ്പിക്കാൻ സഭയിൽ യാതൊരു പെരുമാറ്റ ചട്ടവും ഉണ്ടാകുന്നില്ല. ഇരകളേ സംരക്ഷിക്കാനോ അവരേ ഒരു ജീവിതത്തിലേക്ക് നയിക്കാനോ ഇടപെടാറില്ല.മാത്രമല്ല ലൈംഗീക പീഢനങ്ങളേയും അതിൽ ഏറെപ്പെടുന്ന വൈദീകരേയും സംരക്ഷിക്കുന്ന വളരെ വിചിത്രമായ നിലപാടുകൾ ഫാ. റോബിൻ മുതൽ ബിഷപ്പ് ഫ്രാങ്കോയിൽ വരെ എത്തി നില്ക്കുകയാണ്‌. ഇതിനിടയിൽ മാനവും അഭിമാനവും, വിശ്വാസവും ഇല്ലാതാകുന്നത് അനേകം ഭക്ത ജനങ്ങളുടേതാണ്

വൈദീകരും കന്യാസ്ത്രീയും
സീറോമലബാർ സഭയിലെ കാമ കേളികൾ
Group sex in syromalabar church convent

‌-------------------------------------------------------------------------------------- https://www.facebook.com/PravasiShabdamNews/posts/959505870925041