Thursday, 21 February 2019

സിസ്റ്റർ ലിസ മരിയ


വർഷം : 2015, ഡിസംബർ 1
പേര്: സിസ്റ്റർ ലിസ മരിയ 42
മഠം: സെന്റ് തെരേസാസ് കോണ്‍വെന്റ്റ്
സ്ഥലം: ഉളുപ്പുണി, വാഗമൺ, ഇടുക്കി
വാഗമണ്‍: കന്യാസ്‌ത്രീയെ കോൺവെന്റ്  വളപ്പിലെ കിണറ്റിൽ  മരിച്ച നിലയിൽ  കണ്ടെത്തി. സിസ്‌റ്റർ  ലിസ മരിയയ്‌ക്ക്‌ മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നെന്നും കൗണ്‍സിലിങ്ങിനായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും മഠം അധികൃതര്‍ പറയുന്നു. ഇക്കാര്യം സിസ്‌റ്ററുടെ സഹോദരന്‍ നിഷേധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തുണ്ട്‌. രാവിലെ ആറരയോടെ പോലീസ്‌ സ്‌ഥലത്തെത്തിയപ്പോഴാണ്‌ നാട്ടുകാര്‍ സംഭവമറിഞ്ഞത്‌. ആള്‍മറയുള്ള കിണറ്റില്‍ കരിങ്കല്‍ നിര്‍മിതമായ പടികളുണ്ട്‌. കിണര്‍ മൂടിയിരുന്ന വലയ്‌ക്കു സ്‌ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നുവെന്നും വായില്‍ നിന്നു രക്‌തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറയുന്നു.
Sister Liza Maria, (SABS)
St. Teresa's Convent
Uluppooni , Vagamon,

ഈ സിറ്ററുടെ പേര് പല വാർത്തകളിലും വ്യത്യസ്തമാണ്
Sr. Elsa Maria (36) - Outlook India
Sr. Stella Maria (35) Indian Express
Sr Lisa Maria (38)





































-----------------------------------------------------------------------------------------------
https://www.doolnews.com/nun-found-dead-344.html
https://www.outlookindia.com/newswire/story/kerala-nun-found-dead-in-convent-premises-suicide-suspected/922296
https://www.mathrubhumi.com/news/kerala/malayalam/vagaman-1.707954
http://www.reporterlive.com/2015/12/01/219688.htmlhttp://mattersindia.com/2015/12/nuns-body-found-in-kerala-convent-well-suicide-suspected/
https://indianexpress.com/article/india/india-news-india/catholic-nun-found-dead-in-a-well-at-convent-in-kerala/
https://www.outlookindia.com/newswire/story/kerala-nun-found-dead-in-convent-premises-suicide-suspected/922296
http://www.uniindia.com/nun-found-dead-in-idukki-dst-of-kerala/others/news/291365.html
https://www.mathrubhumi.com/news/kerala/nun-found-dead-in-convent-well-malayalam-news-1.707496
https://braveindianews.com/02/12/42928.php

ഫാദർ ബേസിൽ കുരിയാക്കോസ്

10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികൻ  അറസ്റ്റിൽ
വർഷം: 2017, ജനുവരി
പേര്: ഫാദർ ബേസിൽ കുരിയാക്കോസ്
സ്ഥലം: മുവാറ്റുപുഴ
സ്ഥാപനം:  കിംഗ് ഡേവിഡ് സി.ബി.എസ്. ഇ. സ്കൂൾ
സ്‌കൂൾ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ലൈംഗീക പീഡനന്തിന് ഇരയാക്കിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

ഫാദർ ബേസിൽ കുര്യാക്കോസ് കൊച്ചുപുരയ്ക്കൽ 

Fr Basil Kuriakose Kochupurakkal 
Kings David International School
Moovattupuzha, Ernakulam 

-------------------------------------------------------------------
https://www.asianetnews.com/news/paster-arrest
https://www.marunadanmalayali.com/news/investigation/pastor-arrested-with-pocso-charges-62740
https://www.thenewsminute.com/article/kerala-school-priest-principal-arrested-allegedly-molesting-11-year-old-55097
https://timesofindia.indiatimes.com/city/kochi/kerala-christian-priest-arrested-for-molesting-11-year-old-boy/articleshow/56286415.cms
http://www.newindianexpress.com/states/kerala/2017/jan/02/priest-held-for-sexually-abusing-minor-boy-1555134.html
https://www.ucanews.com/news/catholic-priest-in-kerala-arrested-for-raping-minor-girl/78517
https://www.pravasishabdam.com/priest-sec-crime-to-10years-boy/

ഫാദർ ജോർജ്ജ് ചെറിയാൻ - ജോളി മാത്യു വധക്കേസ്

വർഷം: 1984 ഏപ്രിൽ, 27
വൈദീകൻ: ഫാദർ ജോർ‍ജ്ജ് ചെറിയാൻ ‍[രവിയച്ചൻ] 
രൂപത: മലങ്കര ഓർത്തഡോക്സ് സുറിയാനി
ഇര:  ജോളി മാത്യു [18 ] 
കുറ്റം: ലൈംഗീക പീഡനം / കൊലപാതകം:  
സ്ഥലം: കോട്ടയം  
കോട്ടയം കുറിച്ചി ബഥനി ആശ്രമത്തിൽ പാല് വാങ്ങാൻ പോയ കോളേജ് വിദ്യാർത്ഥിനി ജോളി മാത്യു എന്ന പതിനെട്ട് കാരിയെ ഹാൾ ടിക്കറ്റ് ചെക്ക് ചെയ്യാൻ മുറിയിലേക്ക് ക്ഷണിക്കുന്നു. അവിടെവച്ച് മാനഭംഗഗപ്പെടുത്തൻ ശ്രമിക്കുന്നതിനിടയിൽ ഒച്ചവെച്ച ജോളിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.  പിന്നീട് ജഡം ആശ്രമത്തലെ ഒരു പൊട്ട കിണറിൽ എറിഞ്ഞു.
മരണവിവരം കൂടെയുണ്ടായിരുന്ന തോമസ് എന്ന വൈദീകനോട് പറഞ്ഞെങ്കിലും രണ്ടുപേരും അത് മൂടിവച്ചു. ജോളിയെ കാണാതായി നാലാം ദിവസം ആശ്രമത്തിലെ കിണറ്റിൽ നിന്നും ജഡം കണ്ടെടുക്കുകയായിരുന്നു. കൊലപാതകത്തിൽ മലങ്കര ഓർത്തഡോക്സ് സഭ വൈദികനായിരുന്ന ഫാ.ജോര്‍ജ്ജ് ചെറിയാൻ അറസ്റ്റ് ചെയ്യപ്പെട്ടു.
വിശുദ്ധ വികാരിമാർ
വിശുദ്ധ കൊലപാതകങ്ങൾ
Father George Cherian ( Raviyachan ) Malankara Orthodox Svrian Church Jolly Mathew,18 murder case Bethany Ashram at Kurichy, Kottayam
 കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യുവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. 1984 ഏപ്രില്‍ 23നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യൻ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് സിബിമാത്യൂസായിരുന്നു. അദ്ദേഹം എഴുതിയ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അടിവരയിട്ടു പറയുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും സ്വാധീനിക്കാന്‍ ശ്രമിച്ചതുമായ പലരുടെയും പേരുകള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. ജോളി മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹം വ്യക്തമാക്കുന്ന വസ്തുതകള്‍ ഇങ്ങനെയൊക്കെയാണ്.
തുടക്കത്തില്‍ ജോളി വധക്കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് ലോക്കല്‍ പോലീസിനെയായിരുന്നു. പ്രതിയെ പിടിക്കാന്‍ താമസിച്ചതോടെ പ്രതിഷേധവും പ്രകടനങ്ങളും പതിവായി. അതിലുപരി ക്രൈസ്തവ സഭകള്‍ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. കെ. കരുണാകരന്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. വയലാര്‍ രവിയായിരുന്നു ആഭ്യന്തര മന്ത്രി. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ലോക്കല്‍ പോലീസിനെ ഒഴിവാക്കി കേസ് അന്വേഷണം സിബി മാത്യുവിനെ ഏല്‍പ്പിക്കാന്‍ പോലീസ് മേധാവികള്‍ തീരുമാനിച്ചു. മനസ്സില്ലാ മനസ്സോടെ കേസന്വോഷണം ഏറ്റെടുക്കാന്‍ സിബി മാത്യു തീരുമാനിക്കുന്നു.
കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി.ജെ. മാത്യുവും അന്വേഷിച്ച കേസാണിത്. അന്വേഷണത്തില്‍ കുറിച്ചി ബഥനി ആശ്രമത്തിലെ അന്തേവാസിയായ ഒരു ഫാ. തോമസിനെ കസ്റ്റഡിയിലെടുത്തു. കുറച്ചു ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ തെളിവുകളൊന്നും കിട്ടിയില്ല. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്‍മാരും ആളുകളും പ്രക്ഷോഭം നടത്തിയിരുന്നു.
ചാര്‍ജെടുത്ത ദിവസം ചിങ്ങവനത്ത് വൈകിട്ട് ആറുമണിയോടെ സിബി മാത്യൂസ് എത്തി. ക്‌നാനായ ആര്‍ച്ച് ബിഷപ് മാര്‍ ക്ലീമീസ് തിരുമേനി സ്റ്റേജില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുകയാണ്. രാഷ്ട്രീയക്കാരനായ സ്‌കറിയ തോമസുമുണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ജോളി മാത്യു ക്നാനായ യാക്കോബായ സഭയില്‍പ്പെട്ടതായിരുന്നു. അതാണ് ക്നാനായ സഭാ മേലധ്യക്ഷന്‍െറ നേതൃത്വത്തില്‍ ചിങ്ങവനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാ. തോമസിനെ വിട്ടയച്ചുവെന്നതും പുതിയ അന്വേഷണ സംഘം എത്തിയെന്നതും വലിയ വാര്‍ത്തയായാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. പിറ്റേന്നുതന്നെ അന്വേഷണം ആരംഭിക്കാനായിരുന്നു തീരുമാനം.
നാട്ടകം ഗവണ്‍മെന്റ് കോളേജിലെ ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജോളി മാത്യു. അപ്പന്‍ ചിങ്ങവനത്ത് ഫാക്ട് വളം ഡിപ്പോയിലെ ഗുമസ്തന്‍. മത്ത സഹോദരി മോളമ്മ, പത്താംക്ലാസ് കഴിഞ്ഞ് ജോലികിട്ടാതെ നില്‍ക്കുന്ന മോനച്ചന്‍ എന്നിവരടങ്ങുന്നതാണ് ജോളി മാത്യുവിന്റെ കുടുംബം. ഒന്നാംവര്‍ഷ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് വാങ്ങി ബസില്‍ കുറിച്ചി മന്ദിരം ജംഗ്ഷനില്‍ ഇറങ്ങി ഏതാണ്ട് ഉച്ചയ്ക്ക് ഒരുമണിക്ക് ജോളി മാത്യു വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുന്നത് കണ്ടവരുണ്ട്. അതിനു ശേഷം ആരും കണ്ടതായി അറിവില്ല.
എംസി റോഡില്‍ മന്ദിരം ജംഗ്ഷനില്‍ ഇറങ്ങി നൂറുമീറ്റര്‍ പിന്നിടുമ്പോള്‍ ഇടത്തോട്ട് ഒരു വളവ്. 50 മീറ്ററോളം നടന്നാല്‍ പിന്നെ ഇടത്തോട്ട് തിരിയും. ആ വളവില്‍ ഇടതുവശത്താണ് ഹോമിയോ കോളേജിലെ ജില വിദ്യാര്‍ത്ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്. വീണ്ടും മുന്നോട്ടു നടന്ന ഇടത്തോട്ടുള്ള വളവിലൂടെ 500 മീറ്ററോളം നടന്നാല്‍ ജോളി മാത്യുവിന്റെ വീട്ടിലെത്താം. ഇതിനിടയിലാണ് വലതുവശത്തായി ബഥനി ആശ്രമം സ്ഥിതിചെയ്യുന്നത്. ജോളിമാത്യുവിന്റെ വീട്ടിലേക്കുള്ള വളവ് തിരിയുന്നതിനു പകരം നേരെ 200 മീറ്ററോളം നടന്ന് വലത്തോട്ടു തിരിഞ്ഞ് ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലതുവശത്ത് കൈതയില്‍ ജോസഫിന്റെ ആര്‍പാര്‍പ്പില്ലാത്ത വീട്. ആ വീട്ടുവളപ്പിന്റെ പിന്നില്‍ കുറച്ചു മാറിയാണ് ഉപയോഗിക്കാത്ത വീട്ടുകിണര്‍ കിടക്കുന്നത് അതിലാണ് ജോളി മാത്യുവിന്റെ മൃതദേഹം കാണപ്പെട്ടത്.
ജോളി മാത്യു പോയ വഴിയിലൂടെ അന്വേഷണസംഘവും മുന്നോട്ടു പോയി. ഹോമിയോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്ത് അന്വേഷണസംഘം ഒന്നു തട്ടിനിന്നു. ലോക്കല്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഈ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദന മുറകളിലൂടെ തുമ്പ് കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. അവരെ പിടിച്ചുകൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ട് അറസ്റ്റിനെ തടഞ്ഞ അവരുടെ അധ്യാപകനെയും ലോക്കല്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. അവസാനം തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചു.
സിബി മാത്യൂസും കോളേജ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു. മര്‍ദ്ദനമുറകളൊന്നും എടുത്തില്ലെങ്കിലും അവര്‍ നിരപരാധികളാണെന്ന് ബോധ്യമായി. ആ വഴിയിലുള്ള ചെറുപ്പക്കാരുടെയും പുരുഷന്‍മാരുടെയും ലിസ്റ്റ് തയാറാക്കി അവരെക്കുറിച്ച് അന്വേഷിച്ചും ചോദ്യം ചെയ്തുമായിരുന്നു തുടര്‍ന്നുള്ള അന്വേഷണം. അന്വേഷണസംഘത്തില്‍ ഡിവൈഎസ്പി മുഹമ്മദ് ഖാന്‍, രാമകൃഷ്ണ കുറുപ്പ്, കെ.കെ. ജോഷ്വാ, അശോക് കുമാര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
ഒരു സ്‌കൂള്‍ കെട്ടിടത്തിലാണ് അന്വേഷണസംഘം ക്യാമ്പ് ചെയ്തിരുന്നത്. അവിടേക്ക് അപ്രതീക്ഷിതമായി ഒന്നുരണ്ടു തവണ പുതുപ്പള്ളി എം.എല്‍.എയും ഓര്‍ത്തഡോക്സ് സഭാംഗവുമായ ഉമ്മന്‍ചാണ്ടി എത്തിയിരുന്നു. അന്വേഷണ പുരോഗതി നേരിട്ടറിയാനായിരുന്നു എത്തിയത്. സിബി മാത്യുവിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. കേസ് തെളിഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിക്കുമായിരുന്ന കേസായിരുന്നു അത്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസിയായിരുന്ന അദ്ദേഹം അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് മറ്റു സമുദായക്കാര്‍ ആരോപണമുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ജോളി മാത്യു യാക്കോബായ സഭയിലെ ക്‌നാനായ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു. ചിങ്ങവനം, കുറിച്ചി മേഖലകളില്‍ ശക്തരായിരുന്നു ഈ വിഭാഗം.
ഉമ്മന്‍ചാണ്ടി ഈ കേസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെങ്കിലും ഒരിക്കല്‍പ്പോലും ആരെയെങ്കിലും സംശയമുള്ളതായോ, ആരെയെങ്കിലും രക്ഷിക്കണമെന്നോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സിബി മാത്യൂസ് തന്‍െറ പുസ്തകത്തില്‍ പറയുന്നുണ്ട്. അന്വേഷണം ശരിയായ രീതിയില്‍ നടക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
അന്വേഷണം ഏറ്റെടുത്ത് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോട്ടയം കളക്ടര്‍ ഫോണില്‍ വിളിച്ച് അന്വേഷണത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. പറയത്തക്ക തുമ്പൊന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത് വിളിച്ചപ്പോള്‍ കളക്ടര്‍ അത് പ്രകടിപ്പിച്ചു. നിങ്ങള്‍ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ലേ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വീട്ടില്‍പോലും പോകാതെയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് സിബിയുടെ മറുപടി കളക്ടര്‍ക്ക് അത്ര രസിച്ചില്ല.
ദേഷ്യത്തോടെ അദ്ദേഹം തുടര്‍ന്നു, ആരെയെങ്കിലും നിങ്ങള്‍ പിടിക്ക് മിസ്റ്റര്‍. തത്കാലം സമ്മര്‍ദ്ദം ഒഴിവാക്കൂ. തെളിവില്ലെങ്കില്‍ വിട്ടുകോട്ടേന്ന്… കോടതിയിലെത്തുമ്പോള്‍ പ്രതിയല്ലെങ്കില്‍ രക്ഷപ്പെട്ടോളും…കളക്ടറുടെ ഈ സമീപത്തെ അംഗീകരിത്താന്‍ തനിക്കായില്ലെന്ന് സിബി മാത്യൂസ് പറയുന്നു. നിരപരാധികളായ ആരെയെങ്കിലും പ്രതിയെന്നു കണ്ടെത്തി കള്ളത്തെളിവുകളുണ്ടാക്കി നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതില്‍ നല്ല അമര്‍ഷമുണ്ടായിരുന്നു സിബി മാത്യൂസിന്. തത്കാലം അതിനു മറുപടി കൊടുത്തില്ല. അന്വേഷണവുമായി മുന്നോട്ടു പോയി.
വഴിയോരങ്ങളിലെ വീടുകളില്‍ അന്വേഷണം നടത്തി. ജോളി മാത്യുവിന്റെ വീട്ടിലേക്ക് ഇടത്തോട്ട് തിരിയുന്ന വളവിന്റെ എതിര്‍ഭാഗത്തായി താമസിക്കുന്നത് സഹദേവന്‍ എന്നയാളാണ്. സഹദേവന്റെ വീട്ടിലും അന്വേഷണവുമായി സിബിയും സംഘവും എത്തി. സഹദേവനെ ചോദ്യംചെയ്തു. അദ്ദേഹം പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണ് പറഞ്ഞത്. സഹദേവനെ നിരീക്ഷണത്തില്‍ വച്ചു. ഒരു ദിവസം രാത്രി കുടിവെള്ളം ചോദിച്ച് അന്വേഷണസംഘത്തില്‍ നിന്നും ഒരാള്‍ സഹദേവന്റെ വീട്ടിലേക്കു കയറിച്ചെന്നു. സഹദേവന്‍ ഒരു കത്തിയെടുത്ത് സ്വയം കുത്തിയാണ് പൊലീസിനെ വരവേറ്റത്. കുറ്റബോധത്താല്‍ സഹദേവന്‍ സ്വയം കുത്തിയതാകാനേ വഴിയുള്ളു! സംഘത്തില്‍ ഇത്തരമൊരു സംശയത്തിന് സാധ്യതയേറെയായിരുന്നു. ഒരിക്കലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത സഹദേവന്റെ പെരുമാറ്റം സംശയം കൂട്ടിയതേയുള്ളു. സഹദേവനെ തുടര്‍ന്നും നിരീക്ഷിച്ചതില്‍ നിന്നും ഒരുകാര്യം മനസിലായി, പൊലീസിനെ പേടിച്ച് വായില്‍ അബദ്ധം മാത്രം കടന്നുകൂടിയ ഒരു പാവത്താനാണ് സഹദേവന്‍. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുമോ എന്ന് ഭയന്നാണ് അയാള്‍ കത്തിയെടുത്ത് സ്വയം കുത്തിയത്. സഹദേവനെ പതുക്കെ അന്വേഷണ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
ജോളി മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയ കിണര്‍ സ്ഥിതിചെയ്യുന്ന റോഡിലേക്കും അന്വേഷണം നീട്ടണമെന്ന് രാമകൃഷ്ണക്കുറുപ്പാണ് നിര്‍ദ്ദേശം വച്ചത്. അതും ഒരു സാധ്യതയാണെന്ന് എല്ലാവര്‍ക്കും തോന്നി. അങ്ങനെ കുറുപ്പുതന്നെയാണ് ഒരു പ്രധാനപ്പെട്ട തുമ്പും കണ്ടെത്തിയത്. മൃതദേഹം കെട്ടാനുപയോഗിച്ചിരുന്ന ഒരു ലുങ്കിയുടെ കഷണമായിരുന്നു അത്. കൊച്ചുനാണു എന്നയാളുടെ വീട്ടുമുറ്റത്തു കണ്ട ലുങ്കിക്ക് മൃതദേഹം കെട്ടാനുപയോഗിച്ച ലുങ്കിയുമായി ഒരു സാമ്യം. നൂലിനാണ് സാമ്യം. കൂലിപ്പണിക്കാരനായ കൊച്ചുനാണു കാഴ്ചയില്‍ ആരോഗ്യവാനാണ്. കൊച്ചുനാണുവിന് രണ്ട് ആണ്‍മക്കളുണ്ട്.
നേരത്തെ ക്രൈംബ്രാഞ്ച് ബഥനിയിലെ തോമസ് അച്ചനെ അറസ്റ്റ് ചെയ്തപ്പോഴാണല്ലോ പ്രതിഷേധമുണ്ടാക്കിയതും അന്വേഷണസംഘത്തെ മാറ്റിയതും. നമ്മളും ഇപ്പോ അതേ റൂട്ടിലേക്കാണ് പോകുന്നത്. അത് വീണ്ടും വലിയൊരു പ്രതിഷേധത്തിലല്ലേ എത്തിക്കൂ… ഈ പറഞ്ഞ കൊച്ചുനാണുവിനെയും മക്കളെയുമാണ് നമ്മള്‍ പ്രതിയാക്കി പിടികൂടുന്നതെങ്കില്‍ ആരും എതിര്‍ക്കുകയില്ല. മാത്രമല്ല സഭയ്ക്ക് നമ്മളോട് വലിയ കാര്യവുമാകും.
ശരിയാണ്, സിബി മാത്യൂസ് പറഞ്ഞു തുടങ്ങിയപ്പോള്‍ രാമകൃഷ്ണക്കുറുപ്പിന്റെ മുഖം ഐഡിയ ഏറ്റു എന്ന മട്ടില്‍ പ്രകാശിതമായി. കുറുപ്പിനോടായി സിബി മാത്യൂസ് പറഞ്ഞു, പലരും കയ്യടിക്കാനുണ്ടാകും. പക്ഷേ നിരപരാധികളായ ആ മൂന്നുപേരെ കുടുക്കി തങ്ങള്‍ക്കൊന്നും നേടാനാവില്ലെന്നായിരുന്നു സിബി മാത്യുവിന്‍െറ നിലപാട്. ബഥനി ആശ്രമത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണച്ചുമതല ഏറ്റെടുത്ത് ഏതാണ്ട് ഒരാഴ്ച പിന്നിട്ടപ്പോഴാണ് നിര്‍ണായകമായ ഒരു തെളിവ് ലഭിച്ചത്. ജോളിയുടെ വീട്ടിലേക്കുള്ള വഴിയില്‍ ഇടതുഭാഗത്തായി നിറയെ മരച്ചീനിക്കൃഷിയായിരുന്നു.
അതിനുള്ളിലും അന്വേഷണം നടത്തിയിരുന്നു. ആ സമയത്ത് മരച്ചീനികള്‍ക്കിടയില്‍ ഒരു കുഴി ശ്രദ്ധയില്‍പ്പെട്ടു. ഉദ്ദേശം നാലടി നീളമുണ്ടായിരുന്നു ആ കുഴിക്ക്. ഒരു മിന്നായംപോലെയാണ് മനസ്സിലേക്ക് ജോളിയുടെ മൃതദേഹം കിടന്നിരുന്നതിന്റെ ഫോട്ടോഗ്രാഫ് എത്തിയത്. കൈകാലുകള്‍ മടക്കി നെഞ്ചോടു ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അങ്ങനെയാണെങ്കില്‍ ശരീരത്തിന് നാലടിയില്‍ താഴെ മാത്രമേ നീളമുണ്ടാവുകയുള്ളു. ആ കുഴിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം ഡിഐജിയെ വിളിച്ച് വിവരമറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെടുത്ത മുടിയിഴകള്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ പായ്ക്ക് ചെയ്ത് കോടതിവഴി ലാബിലേക്കയച്ചു.
ജോളിയുടെ മൃതദേഹം വരിഞ്ഞുകെട്ടി മുറുക്കി കിണറ്റില്‍ എറിയുന്നതിനു വേണ്ടി താത്കാലികമായി ഒളിപ്പിക്കുന്നതിനായോ, മറവു ചെയ്യാനുള്ള ശ്രമത്തന്റെ ഭാഗമായോ ഈ കുഴിയില്‍ ഒളിപ്പിച്ചതാവാമെന്ന് അന്വേഷണസംഘത്തിന് ബോധ്യമായി.
ഈ കണ്ടെത്തലിനു വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. ഈ മരച്ചീനിത്തോട്ടത്തിന്റെ തൊട്ടടുത്താണ് നേരത്തെ പ്രതിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്ത ഫാ. തോമസ് താമസിച്ചിരുന്ന ബഥനി ആശ്രമം. മരച്ചീനിത്തോട്ടവും ആശ്രമവും അതിര്‍വരമ്പിടുന്ന സ്ഥലത്ത് മതില്‍കെട്ടുകളൊന്നുമില്ല. ചെറിയൊരു വേലി മാത്രമേയുള്ളു.
ഇതേസമയത്ത് മറ്റൊരു അറിവുംകൂടി ലഭിച്ചു. പൊന്നപ്പന്‍ എന്ന കൂലിപ്പണിക്കാരനെ ചോദ്യംചെയ്തപ്പോള്‍ ജോളി മാത്യു സംഭവ ദിവസം ബഥനി ആശ്രമത്തിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്നായിരുന്നു അയാളുടെ മൊഴി.പിറ്റേദിവസം ഡിഐജിയുടെ അനുവാദത്തോടെ അന്വേഷണസംഘം ബഥനി ആശ്രമവളപ്പിലേക്ക് പ്രവേശിച്ചു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ഫാ. തോമസ് അവിടെയുണ്ടായിരുന്നു. സിബിയോടും സംഘത്തോടും ഫാദര്‍ സഹകരിച്ചു. ബഥനി ആശ്രമത്തെ കുറിച്ചും അന്തേവാസികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ടു വൈദികരാണ് ഇവിടെയുള്ളത്. ആശ്രമത്തോടു ചേര്‍ന്ന് ഒരു ഗസ്റ്റ്ഹൗസുണ്ട്. അതില്‍ രണ്ടു മുറികളാണുള്ളത്. അവിടെ ഇപ്പോള്‍ ആരും താമസിക്കുന്നില്ല. ഇതേ കാര്യം തന്നെയായിരുന്നു മുമ്പുണ്ടായ അന്വേഷണസംഘത്തോടും അദ്ദേഹം പറഞ്ഞത്. ആശ്രമവും പരിസരവും വീണ്ടും പരിശോധിച്ചു. രണ്ടു മുറികളുള്ള ഗസ്റ്റ്ഹൗസ് അടഞ്ഞുകിടക്കുകയാണ്. വീണ്ടും ബഥനി ആശ്രമത്തില്‍ ഫാ. തോമസിന്റെ അടുത്തെത്തി. ആ അടഞ്ഞുകിടക്കുന്ന ഗസ്റ്റ്ഹൗസിനെ കുറിച്ചായിരുന്നു ഞങ്ങള്‍ക്ക് അറിയാനുണ്ടായിരുന്നത്. അവിടെ ഇപ്പോള്‍ ആരും താമസിക്കുന്നില്ലെന്നായിരുന്നു ഫാ. തോമസിന്‍െറ നിലപാട്. ആശ്രമത്തിലെ ജോലികള്‍ ചെയ്തിരുന്ന കൃഷ്ണന്‍ കുട്ടിയും ഒരു യുവ വൈദികനുമാണ് ആ മുറികളില്‍ താമസിച്ചിരുന്നതെന്ന് ഫാദര്‍ തോമസ് പറഞ്ഞു.
ഹോമിയോ കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായ രവിയച്ചന്‍ ആയിരുന്നു ആ യുവ വൈദികന്‍. ആശ്രമത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി വന്ന മേസ്ത്രിയാണ് കൃഷ്ണന്‍കുട്ടി. ഇരുവരും ജോളി മാത്യു കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്കു ശേഷം വീട്ടിലേക്കു പോയതാണ്. പന്നീട് ഇങ്ങോട്ടു വന്നിട്ടില്ല. തുടര്‍ന്ന് മുറി ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പരിശോധനക്ക് സാക്ഷികളായി രേഖപ്പെടുത്താന്‍ പലരെയും വിളിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. ക്രൈസ്തവരായിരുന്നു അവരെല്ലാം. ഇതു കണ്ടുകൊണ്ടു നിന്നിരുന്ന ശ്രീധരന്‍ എന്നയാള്‍ മുന്നോട്ടുവന്നു, ഞാന്‍ സാക്ഷിയായി വരാം. ഏതു കോടതിയിലും ഞന്‍ വരാം സാറേ. എന്നായിരുന്നു ശ്രീധരന്‍െറ മറുപടി.
സാക്ഷികള്‍ പ്രധാനമായതുകൊണ്ടുതന്നെ ശ്രീധരന്റെ പ്രഖ്യാപനം സംഘത്തെ സന്തോഷിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായിരുന്ന അയാള്‍ ധൈര്യം കാണിച്ചപ്പോള്‍ പിന്നാലെ മറ്റൊരാളും കൂടി സാക്ഷിയാകാന്‍ എത്തി.
ആദ്യം തുറന്നത് രവിയച്ചന്‍റെ മുറിയായിരുന്നു. മുറിയുടെ ഒരൂ മൂലയോടു ചേര്‍ന്ന് ഒരു കുട്ട കമിഴ്ത്തിവച്ചിരിക്കുന്നതായി കണ്ടു. കുട്ടയുടെ അടിയില്‍ നിന്നുംകറുത്ത ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നു. ഡോ. മുരളീധരന്‍ പിള്ള ശ്രീധരനോട് കുട്ടയെടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു. അയാള്‍ അതു മാറ്റി. അടിയില്‍ എന്തോ ഭക്ഷണത്തിന്റെ ബാക്കിയോ, എച്ചിലോ, അങ്ങനെയെന്തോ കണ്ടു. ഡോ. മുരളീധരന്‍ പിള്ള ലെന്‍സ് വച്ച് പരിശോധിച്ചു. എന്തോ ബയോളജിക്കല്‍ മാറ്ററാണ്. ഭക്ഷണമല്ല.
ബാക്കിവന്നതെല്ലാം സെല്ലോ ഫോയില്‍ പേപ്പറില്‍ ശേഖരിച്ച് പൊതിഞ്ഞ് സാക്ഷികളുടെ ഒപ്പുസഹിതം ലാബ് ടെസ്റ്റിനായി അയച്ചു. വൈദികന്റെ മുറിയില്‍ നിന്നും സ്ത്രീകളുടേതെന്നു സംശയിക്കുന്ന തലമുടിയും ശേഖരിച്ചു.ലാബിലെ പരിശോധനയ്ക്കു ശേഷം മുറിയില്‍ നിന്നും കണ്ടെടുത്ത വസ്തു ഛര്‍ദ്ദിയുടെ അവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. മെഡിക്കല്‍കോളേജില്‍ ജോളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടറെ കണ്ട് വിശദമായ മൊഴിയെടുക്കുകയായിരുന്നു അടുത്ത ലക്ഷ്യം. കഴുത്തില്‍ ശക്തമായി മറ്റൊരാള്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ മൂക്കും വായും ഉള്‍പ്പെടെ അടച്ച് ശ്വാസം കിട്ടാതെയും കവുത്തിലെ വാഗസ് ഞരമ്പില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തുള്ള ശ്വാസംമുട്ടിയുള്ള മരണമാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ മരിക്കുന്ന സമയം ഛര്‍ദ്ദിയും മലമൂത്ര വിസര്‍ജ്ജനവുമുണ്ടാകാം. ജോളിയുടെ ജലമുടിയുടെ സാമ്പിള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാസമയത്ത് എടുത്തതും അദ്ദേഹം അന്വേഷണസംഘത്തിനു നല്‍കി.
മൃതദേഹം കിടന്നിരുന്നതിന്റെ ഫോട്ടോഗ്രാഫില്‍ മൃതദേഹം കിടന്നിരുന്നത് കാലും കൈയും മടക്കി നെഞ്ചോടു ചേര്‍ത്ത് ലുങ്കി കൊണ്ട് കെട്ടിയ നിലയിലായിരുന്നു. ഈ കെട്ട് കണ്ടപ്പോള്‍ എസ്‌ഐ രാധാകൃഷ്ണന്‍ ആ കെട്ടിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞിരുന്നു. അതൊരു കാളവണ്ടിക്കാരന്റെ കെട്ടാണ്. കാളവണ്ടിയില്‍ ഇതേ മട്ടിലാണ് കെട്ടുകയെന്ന് രാധാകൃഷ്ണന് അറിയാമായിരുന്നു. ഇതില്‍നിന്നെല്ലാം കൊലപാതകത്തിലോ തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കുന്നതിലോ കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചതായി തെളിഞ്ഞു. വേറെ ആരെയെങ്കിലും അന്നേ ദിവസം തൊട്ട് കാണാതായിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ ബഥനി ആശ്രമത്തില്‍ എല്ലാ കാര്യത്തിലും സഹായിയായി നിന്നിരുന്ന കുഞ്ഞുകുഞ്ഞ് എന്നയാളെയും കാണാനില്ലെന്ന് മനസിലായി. അയാള്‍ മുമ്പൊരു കാളവണ്ടിക്കാരനായിരുന്നുവത്രെ.
കൃത്യം ചെയ്തത് എന്നു സംശയിക്കത്തക്ക വിധത്തിലുള്ള മൂന്നു പേരെ കണ്ടെത്തിക്കഴിഞ്ഞു. അവര്‍ മൂവരും സ്ഥലത്തുനിന്നും അന്നേദിവസം വിട്ടുപോയിരിക്കുകയാണ്. ഇതില്‍ ആരായിരിക്കും കൊലപാതകം ചെയ്തിട്ടുണ്ടാവുക? മേസ്ത്രിയായ കൃഷ്ണന്‍കുട്ടിയോ, കാളവണ്ടിക്കാരനായിരുന്ന കുഞ്ഞുകുഞ്ഞോ കൃത്യം നടത്തിയാല്‍ ഫാ. ജോണ്‍ സഹായിക്കേണ്ടതില്ല. പക്ഷേ രവിയച്ചന്‍ കൃത്യം ചെയ്താല്‍ തെളിവു നശിപ്പിക്കുന്നതില്‍ മറ്റു രണ്ടുപേരും സഹായിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഒടുവില്‍ രവിയച്ചനിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.
ബഥനി ആശ്രമത്തില്‍ നിന്നും കിട്ടിയ മുടിയിഴകള്‍, മരച്ചീനി പുരയിടത്തില്‍ നിന്നു കിട്ടിയത് എന്നിവയെടുത്ത് പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എടുത്തു വച്ച സാമ്പിളുമായി പരിശോധിച്ചപ്പോള്‍ ജോളി മാത്യുവിന്റെ തന്നെയാണെന്ന് അന്ന് ബോധ്യപ്പെട്ടതോടെ അറസ്റ്റിന് അനുമതി തേടി. . ഡിജിപി എം.കെ. ജോസഫ് ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിച്ചു പുകയൂതിക്കൊണ്ട് നിസ്സംഗമായി പറഞ്ഞു, നിങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഫാ. ജോണിനെ അറസ്റ്റ് ചെയ്‌തോളൂ എന്നായിരുന്നു എം.കെ. ജോസഫിന്‍െറ നിലപാട്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണസംഘം കൊല്ലത്തെത്തി. കുറിലോസ് എന്ന തിരുമേനിയുടെ ബിഷപ്പ് ഹൗസിലെത്തി. രവിയച്ചന്‍ അവിടെയാണുണ്ടായിരുന്നത്. ചോദ്യം ചെയ്യാനായി തങ്ങളുടെ കൂടെ അയക്കണമെന്നു പറഞ്ഞപ്പോള്‍, കൊണ്ടു പൊയ്‌ക്കോളൂ, കേസ് നടക്കട്ടെ എന്നായിരുന്നു ബിഷപ്പിന്‍െറ മറുപടി.
ചോദ്യംചെയ്യലില്‍ പൂര്‍ണമായും സഹകരിച്ചുകൊണ്ടായിരുന്നു അയാളിരുന്നത്. ജോളി മാത്യുവിനെ അറിയാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് പറഞ്ഞത്. അന്നേദിവസം ഹാള്‍ടിക്കറ്റുമായി തന്‍െറ അടുത്തു വന്നിരുന്നു. പരീക്ഷയാണല്ലോ, അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞു. പ്രാര്‍ത്ഥന നടത്തി. അതുകഴിഞ്ഞപ്പോള്‍ അവള്‍ വീട്ടിലേക്കു പോയി.
ജോളിമാത്യു ബഥനി ആശ്രമത്തിലേക്കു കയറിവരുമ്പോള്‍ ഫാദര്‍ എവിടെയായിരുന്നു ഉണ്ടായിരുന്നത്?
ചോദ്യം പ്രതീക്ഷിച്ചപോലെ, ഇത് പറയണമെന്ന് ആഗ്രഹിച്ചപോലെയാണ് ഫാദര്‍ മറുപടി പറഞ്ഞത്. അന്ന് ഗസ്റ്റ്ഹൗസിന്റെ ഒരു അരമതില്‍ കണ്ടിരുന്നില്ലേ? ങാ.. അവിടെയിരുന്ന് ഞാന്‍ പഠിക്കുകയായിരുന്നു.
പരിഭ്രാന്തിയോ, സംശയമോ ഒന്നും ഇല്ലാത്ത മട്ടിലുള്ള ഫാദറിന്റെ മറുപടി കേട്ടപ്പോള്‍ അപ്രതീക്ഷിതമായ ഒരു ചോദ്യം സിബി ചോദിച്ചു. ഈ കൃഷ്ണന്‍കുട്ടിയുമായി എങ്ങനെയാ? അയാള് ഫാദറിന്റെ കാര്യങ്ങളിലൊക്കെ സഹായിക്കാറുണ്ടോ?
കൃഷ്ണന്‍കുട്ടി അവിടെ മേസ്ത്രിപ്പണി ചെയ്യുന്നയാളല്ലേ? എന്റെ തൊട്ടടുത്ത മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിന്നെ ബഥനി ആശ്രമത്തിലെ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സ്വന്തം മുറിയുടെയും ഭക്ഷണത്തിന്റെയുമടക്കമുള്ള എല്ലാ കാര്യങ്ങളും അതാതു ആളുകള്‍ തന്നെ ചെയ്യണം. ഭക്ഷണമുണ്ടാക്കാന്‍ പോലും ആരെയും കൂലിക്ക് വെച്ചിട്ടില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നാണ് അവിടുത്തെ നിയമം തന്നെ.
ഫാദറിനെ ചോദ്യംചെയ്തതില്‍ നിന്നും ഒരു കാര്യം മനസിലായി. എന്തു പറയണം, എങ്ങനെ പറയണം എന്നതിലൊക്കെ കൃത്യമായ നിയമോപദേശം കിട്ടിയിട്ടുണ്ട് എന്ന്. ഫാ. തോമസിനെ അറസ്റ്റ് ചെയ്തതോടെ ബഥനി ആശ്രമത്തിലേക്ക് പൊലീസിന് ഒരു കണ്ണുണ്ടാകുമെന്ന് ഊഹിച്ചിട്ടാകാം അങ്ങനെ ചെയ്തത്.ജോളി മാത്യുവിനെ അറിയില്ലെന്നോ അന്നേ ദിവസം കണ്ടിട്ടില്ലെന്നോ അയാള്‍ പറഞ്ഞില്ല. ജോളി മാത്യുവിനെ കാണുന്നത് ഗസ്റ്റ്ഹൗസിന്റെ അരമതിലിനു മുകളില്‍ ഇരുന്നു പഠിക്കുമ്പോഴായിരുന്നു എന്ന നിര്‍ബന്ധ പ്രസ്താവന മുറിയിലേക്കു പോയിട്ടില്ലെന്ന് ഉറപ്പിക്കാനുള്ള മാനസിക പ്രതിരോധമാണെന്ന് മനസ്സിലാക്കി മുറിയിലെ സംഭവങ്ങളെ കുറിച്ച് ചോദിച്ചെങ്കിലും മുറിയിലേക്കു പോയില്ല എന്ന ഉത്തരം അതിലുണ്ടല്ലോ. തന്ത്രപരമായിരുന്നു ആ ഉത്തരം.
ജോളി മാത്യു പ്രാര്‍ത്ഥനയ്ക്കു ശേഷം വീട്ടിലേക്കു പോയി എന്നാണ് അയാള്‍ പറഞ്ഞത്. ബഥനി ആശ്രമത്തില്‍ നിന്നും വീട്ടിലേക്കുള്ള വഴിക്കിടയില്‍ എിന്തെങ്കിലും അത്യാഹിതം സംഭവിക്കാനുള്ള സാഹചര്യം നിലവില്‍ കുറവാണ്.
രവിയച്ചന്‍ തന്ത്രപരമായി പല കാര്യങ്ങള്‍ പറഞ്ഞാലും അന്വേഷണസംഘത്തിന് ഇതു ധാരാളമായിരുന്നു. രവിയച്ചന് കൈതയില്‍ ജോസഫിന്റെ പറമ്പിലെ കിണറിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. ഒറ്റയ്ക്ക് മരച്ചീനിത്തോട്ടത്തില്‍ കുഴിയെടുക്കാന്‍ പറ്റിയെന്നു വരില്ല. മൃതദേഹം ഒറ്റയ്ക്ക് കെട്ടാന്‍ പറ്റിയെന്നും വരില്ല. അതിനുതന്നെയാകണം മേസ്ത്രിയായ കൃഷ്ണന്‍കുട്ടിയുടെയും കുഞ്ഞുകുഞ്ഞിന്റെയും സഹായം തേടിയതെന്നായിരുന്നു സംഘത്തിന്‍െറ വിലയിരുത്തല്‍.
രവിയച്ചനെ അറസ്റ്റ്‌ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ലോക്കല്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനെ നിരീക്ഷിച്ചുകൊണ്ടു പലവിവരങ്ങളും എതിരാളികള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ കോട്ടയം കോടതിയില്‍ ഹാജരാക്കണ്ടായെന്ന് തീരുമാനിക്കുകയും അടൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അന്നു രാത്രി കോട്ടയത്തു ചെന്ന് രവിയച്ചനെ അടൂരില്‍ വച്ച് അറസ്റ്റ് ചെയ്തതായി രേഖകള്‍ തയാറാക്കി റിമാന്‍ഡ് അപേക്ഷയും മറ്റും ചിട്ടപ്പെടുത്തി.
പിറ്റേന്നു രാവിലെ ടീമിലുള്ള ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിനെ കോട്ടയത്തെ കോടതിവളപ്പില്‍ ജീപ്പുമായി അയച്ചു. റിസര്‍വ് ക്യാമ്പില്‍ നിന്നും കുറേ പൊലീസുകാരെയും വരുത്തി അവിടെ ഡ്യൂട്ടിക്കായി അയച്ചു. അതോടെ പത്രലേഖകരും ഫോട്ടോഗ്രാഫര്‍മാരും ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളും വക്കീല്‍മാരും കോട്ടയത്തെ കോടതിക്കു മുന്നില്‍ തടിച്ചുകൂടി നിന്നു.
സിബിയും മറ്റുള്ളവരും ഒരു സ്വകാര്യ വാഹനത്തില്‍ രവിയച്ചനെയും കൊണ്ട് അടൂരിലേക്കു പോയി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ഫാദറിനോട്, പൊലീസ് ഉപദ്രവിച്ചതായി പരാതിയുണ്ടോ? എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു ഫാദറിന്റെ മറുപടി. ഫാദറിനെ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.ഇതൊന്നും അറിയാതെ കോട്ടയത്തു തമ്പടിച്ചവര്‍ നിരാശരായി. കോട്ടയത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെങ്കില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ പറ്റി ചില വക്കീലന്‍മാരും സഭാ നേതൃത്വത്തിലുള്ള ചിലരും കൂടിയാലോചന നടത്തിയിരുന്നു.
മജിസ്‌ട്രേറ്റിന്റെ ഉപദ്രവിച്ച പരാതിയുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറയിപ്പിക്കാനുള്ള ഒരുക്കങ്ങളായിരുന്നു അവിടെ നടന്നത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന വേളയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും പദ്ധതിയിട്ടിരുന്നതായി കേട്ടിരുന്നു. ഫാദറിനു വേണ്ടി അഡ്വ. മാത്യു ഇടിക്കുളയും രണ്ടും മൂന്നും പ്രതികള്‍ക്കു വേണ്ടി എം. തോമസുമാണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷനു വേണ്ടി കുഞ്ഞിരാമമേനോനാണ് ഹാജരായത്.
കോട്ടയം ജില്ലാ ജഡ്ജിയായിരുന്ന എ.ആര്‍. വിജയന്റെ മുന്നിലാണ് കേസ് വിചാരണയ്ക്കു വന്നത്. സാക്ഷികളെ സ്വാധീനിക്കുക, വിചാരണ സമയത്ത് ഹാജരാക്കാതിരിക്കാന്‍ തട്ടിക്കൊണ്ടു പോവുക തുടങ്ങിയ എല്ലാവിധ ശ്രമങ്ങളും അവര്‍ ചെയ്തുകൊണ്ടിരുന്നു. അതിന് ജില്ലാ പൊലിസിലെ ചില ഉദ്യോഗസ്ഥരുടെ എല്ലാവിധ സഹായവും ഉണ്ടായിരുന്നു. അതിനെ പ്രതിരോധിച്ചുകൊണ്ടിരുന്നു. കോട്ടയം പൊലീസ് ക്ലബില്‍ അന്വേഷണസംഘം താമസമാക്കി.
രവിയച്ചന് ജീവപര്യന്തം തടവും കൂട്ടുപ്രതികളായ കുഞ്ഞുകുഞ്ഞിനും കൃഷ്ണന്‍കുട്ടിക്കും ഏഴുവര്‍ഷം വീതം തടവും വിധിയായി. പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. എന്നാല്‍ തനിക്ക് അഭിനന്ദനത്തിനു പകരം വിവാദങ്ങളും ഒരു സമുദായത്തിന്റെ പകയോടെയുള്ള പെരുമാറ്റവുമായിരുന്നു ലഭിച്ചതെന്ന് സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നുണ്ട്.
പ്രതിഭാഗം അപ്പീല്‍ പോയി. ഹൈക്കോടതിയില്‍ അഡ്വ. കുഞ്ഞിരാമമേനോനെ വച്ച് വാദിക്കണമെന്ന് താന്‍ ആഗ്രഹിച്ചെങ്കിലും അതുണ്ടായില്ലെന്ന് സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ഹൈക്കോടതിയില്‍ പ്രതികളെ വെറുതെ വിട്ടു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ യാതൊരു താത്പര്യവും കാണിച്ചില്ല. പിന്നാലെ നടന്ന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തിരുന്നതാണ് തന്‍െറ രീതി. പക്ഷേ എതിര്‍ഭാഗത്തുള്ളവര്‍ ശക്തരും സ്വാധീനമുള്ളവരുമാണ്. അവരെ മറികടക്കാനുള്ള ശേഷി തനിക്കുണ്ടായിരുന്നില്ല. സര്‍ക്കാരും പ്രതിഭാഗത്തോടൊപ്പമായിരുന്നുവെന്നു പറഞ്ഞാണ് ജോളി മാത്യു കൊലക്കേസുമായി ബന്ധപ്പെട്ട് എഴുതിയ ഭാഗം അവസാനിപ്പിക്കുന്നത്.

കടപ്പാട്: Newscoop
------------------------------------------------------------------------------------------------------
http://newzscoop.com/siby-mathews-orthodox-priest-arrested-story-jolly-murder-case