കഴിഞ്ഞ 100 വർഷത്തെ പഠനങ്ങൾ, ബൈബിൾ കഥകൾ ഒഴികെ മറ്റൊരു സംസ്‌കാരത്തിലും, മനുഷ്യർ 150 വർഷമൊക്കെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല!
ഈ ചോദ്യം ചോദിക്കുമ്പോൾ ചില വികാരിമാർ പോലും പറഞ്ഞു കേട്ടിട്ടുള്ളത്: "അന്നത്തെ കാലയളവ് ഇന്നത്തെ പോലെ ആയിരുന്നില്ല" എന്നാണ്.
അവരോട് എനിക്ക് പറയാനുള്ളത്:- അറിയില്ലെങ്കിൽ നുണ പറയാതിരിക്കുക, വല്ലപ്പോഴും ആ കഥാ പൊത്തകമെടുത്ത് വായിക്കുക!
▶️ 7 ദിവസങ്ങളുള്ള ആഴ്ച
" ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽനിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികർമം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി." [ഉൽപത്തി, 2: 2-3]
"ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാംദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്."
[ പുറപ്പാട്, 20: 9-10 ]
▶️ ഒരു വർഷം 12 മാസം
ഉൽപത്തി, 7 :
6 : നോഹയ്ക്ക് 600 വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്.
11 : നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വർഷം, രണ്ടാം മാസം, പതിനേഴാം ദിവസം, [ 600Y, 2M, 17D ] അഗാധങ്ങളിലെ ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. 12 : നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 24 : വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.
ഉൽപത്തി, 8 :
3 : ജലം പിൻവാങ്ങിക്കൊണ്ടിരുന്നു. 150 ദിവസം കഴിഞ്ഞപ്പോൾ വെള്ളം വളരെ കുറഞ്ഞു.
4 : ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പർവതത്തിൽ ഉറച്ചു.
5 : പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവ്വതശിഖരങ്ങൾ കാണാറായി. [ 10M + 1D]
6 : നാൽപതു ദിവസം കഴിഞ്ഞപ്പോൾ നോഹപെട്ടകത്തിൽ താനുണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്ന്, [ 40D + ]
10 : ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവൻ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. [ 7D + ]
12 : ഏഴുനാൾകൂടി കഴിഞ്ഞ് അവൻ വീണ്ടും പ്രാവിനെ പുറത്തു വിട്ടു. [ 7D + ]
[ 10M + 1D + 40D + 7D + 7D = 10M + 55D ]
ഇതിൽ നിന്നും ഒരുവർഷം 12 മാസമുള്ളതാണെന്ന് വളരെ വ്യക്തം.
13 : അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വർഷം, ഒന്നാം മാസം, ഒന്നാം ദിവസം, ഭൂമുഖത്തെ വെള്ളം വറ്റിത്തീർന്നു. 14 : രണ്ടാം മാസം, ഇരുപത്തേഴാം ദിവസം ഭൂമി തീർത്തും ഉണങ്ങി.
തുടക്കം - 600Y, 2M, 17D
അവസാനം - 601Y, 2M, 27D
അപ്പൊ,,എങ്ങനാ ഞാൻ നിക്കണോ അതോ പോണോ!?
ആ, പറയാൻ മറന്നു, ബൈബിളിലെ റെക്കോർഡ്:
പേര് : മെത്തുശെലഹ്, വയസ്സ് : 969 – [ഉൽപത്തി, 5:27]
ഈ കാരണങ്ങൾകൊണ്ടാണ് ബൈബിൾ എന്നത് ഒരു സാഹിത്യ സൃഷ്ടിയാണെന്നും, യഹോവ അതിലെ ഒരു കഥാ പാത്രം മാത്രമാണെന്നും ഞാൻ പറയുന്നത്.
ഇതിഹാസം / ഐതിഹ്യം - ചരിത്രം [?]
പുരാതന ഗ്രീക്ക് സംസ്ക്കാരത്തിൽ മഹാകവി ഹോമറിന്റെ ഇലിയഡും, ഭാരത സംസ്ക്കാരത്തിൽ മഹാഭാരതവുമൊക്കെ ഇതിഹാസമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ബൈബിൾ ഒരു ചരിത്ര പുസ്തകമായിട്ടാണ് ക്രിസ്തുമത വിശ്വാസികളുടെ വാദം. ഐതിഹ്യങ്ങളിൽ എന്തും പറയാം.
അതായതു മുകളിൽ പറഞ്ഞത് രണ്ടും സാഹിത്യ സൃഷ്ടികളും, ബൈബിൾ ചരിത്രവും എന്ന വാദം നിലനിൽക്കുമ്പോൾ, അതിൽ പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈരുധ്യമാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.
ബൈബിൾ വൈരുധ്യങ്ങൾ