Tuesday, 5 December 2017

പൊട്ടിയ എല്ല് ഒട്ടിച്ച ദൈവം

ഒരു ഭീകര നാടകം:
🔹കഥ, തിരകഥ, സംഭാഷണം, സംവിധാനം: പ്രവാചകന്‍ ഷിബു ഏലായില്‍ 
🔹നായിക: റീന അടൂര്‍
🔹നായകന്‍: ഷിബു ഏലായില്‍
🔹അവതരണം: അനുഗ്രഹാലയം
▶️ കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത്‌ നായിക:
🔸 അല്ലേലൂയ സ്തോത്രം പാടി നടക്കുന്ന നായിക
🔸 വീഴുന്നു, കരയുന്നു, പുളയുന്നു
🔸 പത്തു ദിവസം ആ വേദന സഹിക്കുന്നു
🔸 വേദന അണ്‍സഹിക്കബിള്‍....
അവസാനം.....
▶️ നായിക ആശൂത്രില്‍ പോകുന്നു
🔸 x-ray എടുക്കുന്നു
🔸 വാരിയെല്ല് പൊട്ടിയെന്ന് കണ്ടെത്തുന്നു
🔹 ഡോക്റ്റര്‍: "മാഡം rib belt ധരിക്കണം"
🔸 നായിക: "താന്‍ പോടോ കോപ്പേ"
▶️ നായിക സ്ലോമോഷനില്‍ പടിയിറങ്ങുന്നു
🔸 വീട്ടില്‍ വരുന്നു
🔸 പ്രവാചകന്‍ ഷിബു ഏലായില്‍ പ്രാര്‍ത്ഥിക്കുന്നു
🔸 അതുകൊണ്ട്...
🔸 ഡോക്റ്റര്‍ പറഞ്ഞത് അനുസ്സരിച്ചില്ല
🔸 Rib belt ധരിച്ചില്ല
🔸 വിശ്രമിച്ചില്ല
🔸 അതിന്റ്റെ ഫലമായി കര്‍ത്താവ്‌ വിടുതല്‍ തന്നു
🔸 നായിക സുഖമാകുന്നു 😮😲😳
🔸 തെളിവിനായി വീണ്ടും x-ray എടുക്കുന്നു
🔸 അത്ഭുതം!
🔸 വാരിയെല്ല് കൂടിച്ചേര്‍ന്നു!
▶️ ചില നിരീക്ഷണങ്ങള്‍!
🔺 കഴിഞ്ഞ മാസം ദൈവം വീണ്ടും ഒരു അത്ഭുതം ചെയ്തു!
[അപ്പോള്‍ ഇത് ഒരു സ്ഥിരം പരിപാടിയാണല്ലെ?]
🔺 ചുമക്കരുത്
🔺 തുമ്മരുത്
🔺 ഇങ്ങനെ ഒരു ഡോക്ടറും പറയില്ല!
🔺 അത് നാം തീരുമാനിക്കുന്ന കാര്യങ്ങളല്ലതന്നെ!
🔺 പത്തു ദിവസം വേദന സഹിച്ചു വീട്ടില്‍ ഇരുന്ന ചാച്ചി എന്തുകൊണ്ടാണ് ഷിബു പ്രവാചകന്റ്റെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകാതിരുന്നത്?
🔺 ഇതിന് മുന്‍പും ദൈവം അത്ഭുതം ചെയ്തതല്ലേ
🔺 എങ്കില്‍,
🔸 പത്തു ദിവസത്തെ വേദനയും,
🔸 x-ray എടുക്കാന്‍ പോയ സമയവും,
🔸 പണവും ലാഭിക്കാമായിരുന്നില്ലേ?
🔺 വാരിയെല്ല് ഒടിഞ്ഞ ഒരു വ്യക്തി rib belt ധരിച്ച് പൂര്‍ണ്ണമായും വിശ്രമിക്കുന്ന പക്ഷം 6 ആഴ്ച മുതല്‍ 2 മാസം കൊണ്ട് സൗഖ്യമാകാം.
🔺 എന്നാല്‍ ഇവിടെ യാതൊരു വിശ്രമവും ചെയ്യാതെ പത്തു ദിവസം കൊണ്ട് ഒടിഞ്ഞ വാരിയെല്ല് പൂര്‍വ്വ സ്ഥിതിയിലാക്കിയത് പ്രവാചകന്‍ ഷിബു ഏലായില്‍ ചെയ്ത അത്ഭുതമാണെന്ന് ഈ സ്ത്രീ പറയുന്നു.
▶️ ഇവിടെ രണ്ട് x-ray കൊടുക്കുന്നു
1️⃣️️ വാരിയെല്ല് പൊട്ടിയതായി കാണുന്നു
2️⃣ സുഖം പ്രാപിച്ചതും
🔺 ഒറ്റ നോട്ടത്തില്‍ രണ്ടും രണ്ടാളുടെ x-ray യാണ്‌
🔺 Chest ഷെയിപ്പ് രണ്ടുതരമാണ്
🔺 ഒന്നില്‍ ഡയഫ്രം കാണുന്നുണ്ട്
🔺 രണ്ടാമത്തെതില്‍ കാണുന്നില്ല
🔺 അടിച്ചു പോയതോ, അടിച്ചു മാറ്റിയതോ, അതോ....ഇല്ലേ?
▶️ Body language
🔺 സംസാരത്തിന്റ്റെ ഒഴുക്ക് അനുസരിച്ച്, സ്ഥിരം സാക്ഷ്യം പറയുന്ന ഒരാളുടെത് എന്ന് വ്യക്തം
🔺 അല്ലെങ്കില്‍ പഠിപ്പിച്ച കാര്യങ്ങള്‍ മ:നപ്പാടമാക്കി പറയുന്നതാണ്
🔺 സംസാരത്തില്‍ അല്‍പ്പം പോലും ആത്മാര്‍ഥത ഇല്ല
🔺 പറയുന്ന കാര്യങ്ങള്‍ ഇവര് പോലും വിശ്വസിക്കുന്നില്ലെന്ന്
ആ മുഖം വ്യക്തമാക്കുന്നു!
🔺 വസ്ത്രധാരണത്തില്‍ നിന്നും: ആളില്ലാത്ത ഒരു സദസ്സില്‍ കയറി നിന്ന് സാക്ഷ്യം പറയാന്‍ വേണ്ടി എടുത്ത ഒരു വീഡിയോ ആണെന്ന് സംശയിക്കാം.
🔺 ഇത്തരം സാക്ഷ്യങ്ങള്‍ സദസ്സില്‍ പറയുന്ന സ്ത്രീകള്‍ സാധാരണ സാരി തലയില്‍ ഇടാറുണ്ട്
🔺 ഇത്തരം കൂട്ടര്‍ സ്ഥിരമായി നടത്തുന്ന ഒരു പുറോട്ടു നാടകം അല്ലേ എന്ന ബലമായ സംശയം!
🔺 രണ്ട് x-ray യുടെയും പൂര്‍ണ്ണ രൂപം ഇവിടെ കാണുന്നില്ല
🔺 രണ്ടും രണ്ടു വ്യക്തികളുടെത് പോലെ വ്യക്തമാണ്
🔺 ഇവര്‍ കണ്ട ഡോക്റ്റര്‍, x-ray എടുത്ത സ്ഥലം അവരുടെ സാക്ഷ്യവും കൂടി പറയാമോ?
🔺 അടുത്ത വര്‍ഷം ഓസ്ക്കാര്‍ കിട്ടിയില്ലെങ്കിലും, കോമാളിക്കുള്ള സമ്മാനം കിട്ടാനെങ്കിലും ഷിബു എലായില്‍ പ്രവാചകനോട് പ്രാര്‍ത്ഥിക്കാന്‍ പറയണേ!
ഫ്രോഡുകളുടെ ലോകം: Shibu Ealayil
അല്ലേലൂയ, സൂത്രം!
Image may contain: 3 people, text
Image may contain: text
No automatic alt text available.
✒️