Wednesday, 15 February 2017

"ആര്‍ഷ ഫാരത സംസ്ക്കാരം"


- തീണ്ടാരികളെ അമ്പലത്തില്‍ കയറ്റാത്തവാരുടെ ഇന്ത്യ!

- ഋതുമതികളെ മലയില്‍ കയറ്റാത്തവരുടെ ഇന്ത്യ!
- ചുരിദാര്‍ ധരിച്ചാര്‍ അമ്പലത്തില്‍ കയറ്റാത്തവരുടെ ഇന്ത്യ!
- പരസ്പ്പരം ഇഷ്ട്ടപ്പെടുന്നവര്‍ തമ്മില്‍ ഒരുമിച്ചിരുന്നാല്‍ കുരുപൊട്ടുന്നവരുടെ ഇന്ത്യ!
- പശു ഇറച്ചി കഴിച്ചാല്‍ തല്ലി കൊല്ലുന്നവരുടെ ഇന്ത്യ!
- ഭിന്ന ലിങ്കക്കാരെ പാര്‍ശ്വ വല്‍ക്കരിക്കുന്ന ഇന്ത്യ!
- മതം മാറി വിവാഹം ചെയ്‌താല്‍ തല്ലി കൊല്ലുന്നവരുടെ ഇന്ത്യ!
- മതത്തിന്റ്റെ പേരില്‍ ഉച്ച നീജത്വമുള്ള ഇന്ത്യ!
എന്നിട്ടും ....
പോലീസ് സംരക്ഷണം നല്‍കി ഇവന്റ്റെയൊക്കെ മൂട് താങ്ങുന്നവരാണത്രേ "ആര്‍ഷ ഫാരത സംസ്ക്കാര" സംരക്ഷകര്‍ എന്നറിയുംബോഴാ ഒരു ആശ്വാസം!!!

Saturday, 11 February 2017

മണ്ണുണ്ണികളുടെ ലോകം

ദൈവത്തിന്റ്റെ Intelligent design അനുസരിച്ച് മണ്ണ് കുഴച്ച് ദൈവം ആദ്യം പുരുഷനെ സൃഷ്ട്ടിച്ചു, അവനില്‍ നിന്ന് സ്ത്രീയും. അവരുടെ പരമ്പരയാണ് ലോകത്തിലെ മുഴുവന്‍ മനുഷ്യരും!
അതായത്, ആദം ഹവ്വയുടെ പരമ്പരകള്‍ എല്ലാം ഒരേ പോലെ ആയിരിക്കണം! എന്നിരുന്നിട്ടും
- വെളുത്ത യോറോപ്യന്‍
- ചുവന്ന അമേരിക്കന്‍
- ചോക്ലേറ്റ് ഏഷ്യന്‍
- കറുത്ത ആഫ്രിക്കന്‍.
എന്നുവച്ചാല്‍>
ആദത്തിന്റ്റെയും ഹവ്വയുടെയും പരമ്പര ഇറച്ചി കോഴികളെപ്പോലെ [ White Leghorns] ആകാതെ, എന്താ ഇങ്ങനെ തരം തിരിഞ്ഞു പോയെന്ന് ഒരു പിടിയും കിട്ടണില്ല!!!

മണ്ണുണ്ണികള്‍, സോറി, വിശ്വാസികള്‍, സമയം ഉള്ളപ്പോള്‍ ഒന്ന് പറഞ്ഞു തരുമോ, ബെര്‍തെ അറിയാനാ!

Monday, 6 February 2017

രൂപരഹിതമായ ഭൂമി!

1 : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2 : ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. [ഉല്‍പത്തി,1: 1-2]
ഒരു സാധനം നിര്‍മ്മിച്ച്‌ കഴിയുംമ്പോള്‍, അതിന് എന്തെങ്കിലും ഒരു രൂപം ഉണ്ടാകുമല്ലോ, എങ്ങനെയായിരുന്നു ങ്ങള് നിര്‍മ്മിച്ച 
'രൂപരഹിതമായ' ഭൂമിയുടെ ആ രൂപമില്ലാത്ത രൂപം!?

🔘🔶🔺🔲♠️♣️♥️♦️




Courtesy, wiki

Saturday, 4 February 2017

അവളെ ക്രൂശിക്കുക!

അവളെ ക്രൂശിക്കുക!!!
✝✝✝ ✝✝✝ ✝✝✝ ✝✝✝ ✝✝✝ ✝✝✝
Image may contain: 1 person, smiling, glasses
"മറിയവും ഔസേപ്പും വെറും സാധാരണക്കാരായ ദമ്പതികള്‍ ആയിരുന്നു. അവര്‍ പരസ്പരം സ്നേഹിക്കുകയും ലൈംഗികം ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടാകും. ലൈംഗികത ഒരു അനുഗ്രഹമാണ്. സഭയാണ് അതിനെ വൃത്തികേടായി കാണുന്നത്." - സിസ്റ്റര്‍ ലുസീയ കാരം എന്ന കത്തോലിക്കാ സഭയിലെ യേശുവിന്റ്റെ മണവാട്ടി പറഞ്ഞത് കേട്ട് വിശ്വാസി സമൂഹം, 'അവളെ ക്രൂശിക്കുക' എന്ന് ആക്ക്രോശിക്കുന്നു!!!
ചില സത്യങ്ങള്‍ വിളിച്ചു പറയുമ്പോഴാണ്:
- അസഭ്യമാകുന്നത്,
- അസ്ലീലമാകുന്നത്,
- അസഹനീയമാകുന്നത്,
- വിശ്വാസികള്‍ വൃണപ്പെടുന്നത്!
2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നു എന്ന് പറയുന്ന ഒരു കഥയിലെ രണ്ട് കാഥാ പാത്രങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലായിരുന്നു എന്ന് പറയാന്‍, സ്വവര്‍ഗാനുരാഗികളും, സ്ത്രീ വിരോധികളുമായ പുരുഷ മേധാവിത്വ സഭക്ക് മാത്രമേ കഴിയൂ!!
വിശ്വാസവും സത്യവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്, അത് ഇപ്പോഴും മനസ്സിലാകാത്തത് സഭക്ക് മാത്രമാണ് എന്നത് ദയനീയം തന്നെ!
'ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍."
[ ഉല്‍പത്തി, 1: 27-28 ]
-------------------------------------------------------------------------
'I think that Mary was in love with Joseph and that they were a normal couple, and it's normal thing is to have sex.
'It’s hard to believe and to take in. We’ve stuck with rules that we have invented without reaching the true message.'
'sex is 'a blessing', but the church has always treated it as 'dirty thing.' - Sister Lucia Caram

Courtsy to the image

Thursday, 2 February 2017

മറിയം ദേവി പാലയൂര്‍

പാലയൂര്‍ പള്ളിയിലെ താമരക്ക്‌ മുകളില്‍ നില്‍ക്കുന്ന മറിയം. കൂട്ടിന് രണ്ട് കരിവീരന്‍മ്മാരും! 

 "THE BAPTISMAL POND"   St.Thomas Forane Church Palayoor,Thrissur.