അനന്തമായ പ്രപഞ്ചത്തിലെ
വിശാലമായ താരാപഥത്തിലെ
വിസ്‌തൃതമായ ആകാശ ഗംഗയിലെ
ഒരു തരി പോലത്തെ സൗരയൂഥത്തിലെ
പൊടിപോലുള്ള ഒരു ഗ്രഹമായ ഭൂമിയിലെ
നശ്വരമായ മനുഷ്യരുമായി തായം കളിക്കാന്‍
ദൈവമെന്ന ഒരു കോമാളി തക്കം നോക്കിരിക്കുന്നു
എന്ന് പറയുന്നതിലും വലിയ കോമഡി വേറെന്തുണ്ട്!?
വിശാലമായ താരാപഥത്തിലെ
വിസ്‌തൃതമായ ആകാശ ഗംഗയിലെ
ഒരു തരി പോലത്തെ സൗരയൂഥത്തിലെ
പൊടിപോലുള്ള ഒരു ഗ്രഹമായ ഭൂമിയിലെ
നശ്വരമായ മനുഷ്യരുമായി തായം കളിക്കാന്‍
ദൈവമെന്ന ഒരു കോമാളി തക്കം നോക്കിരിക്കുന്നു
എന്ന് പറയുന്നതിലും വലിയ കോമഡി വേറെന്തുണ്ട്!?
പ്രപഞ്ചം എന്താണെന്ന് സര്‍വ്വഞാനിയായ ദൈവം അറിഞ്ഞിരുന്നുവെങ്കില്‍, പരന്ന ഭൂമിയും അതിന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹങ്ങളുമായി മതങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരില്ലായിരുന്നു. ഇല്ലാത്ത ദൈവത്തിനെ കടിഞ്ഞൂല്‍ പെറ്റ മതങ്ങളുടെ വല്ലാത്തൊരു ചെയ്തായിപ്പോയി വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്ന് പറയാതെ വയ്യ.
ചിത്രത്തില്‍: നിരീക്ഷണയോഗ്യ പ്രപഞ്ചം.
ഇതിലെ ഓരോ ചെറിയ കുത്തും ഓരോ താരാപഥങ്ങളാണ് എന്നോര്‍ക്കുമ്പോള്‍, അനന്തമായ പ്രപഞ്ചത്തെ നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല!
എന്നിട്ടും, ഭൂമിയില്‍ മാത്രം സാത്താനെ അയച്ച്, മനുഷ്യരെ പ്രലോഭിപ്പിച്ച്, പാത്തിരുന്നു നിരീക്ഷിച്ച്, പാപം ചെയ്യുന്ന മനുഷ്യരെ ശിക്ഷിച്ച്, [ ദൈവം തന്നെ നിര്‍മ്മിച്ച ] നരകത്തില്‍ അയക്കുന്ന സ്നേഹനിധിയും, കരുണാമയനുമായ ഒരു ദൈവം ഉണ്ടെന്ന് പറയാന്‍ മാത്രം ബുദ്ധിമാന്ദ്യം സംഭവിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇവിടെയുണ്ട് എന്നത് ദുഖ സത്യം മാത്രം.
"Your god is too small for my UNIVERSE" - Carl Sagan
The Hubble Ultra-Deep Field (HUDF)