Sunday, 25 December 2016

ഇന്ത്യക്കാരനായ ആദ്യ വിശുദ്ധന്‍ - കാസ്പ്പര്‍

കത്തോലിക്കാ  സഭ,  കഥകളും,  കെട്ടുകഥകളും,  അടിച്ചമര്‍ത്തലും
വെട്ടിപ്പിടിക്കലും നിറഞ്ഞ ഒരു നിഗൂഡതയാണ്. വായ്മൊഴിയില്‍ നിന്നും വരമൊഴിയായി ജന്മ്മമെടുത്ത ബൈബിള്‍, വെട്ടി തിരുത്തലുകള്‍ക്കും, തുന്നികെട്ടലുകള്‍ക്കും ഒടുവിലാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിയിട്ടുള്ളത്. എന്നിട്ടും  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒറ്റ പുസ്തകമായി എഴുതപ്പെട്ട 'സിന്നായ് ബൈബിള്‍' ഇന്നും  തിരുസഭാക്ക്  സ്വന്തമല്ല. 
ആദ്യ നൂറ്റാണ്ടിലെ പീഡനങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ   അധികാരികളുടെ വലംകയ്യായി വളര്‍ന്നുവന്ന ക്രിസ്തുമതം   ഒരു രാഷ്ട്രീയ ശക്തിയായി തീരാന്‍ അതിക കാലം  വേണ്ടിവന്നില്ല. സഭയുടെ വിശ്വാസം  എന്നത് ചരിത്രവും, ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും, പാരമ്പര്യവും, സര്‍വ്വോപരി വായ്മോഴിയും, ഐതിഹ്യങ്ങളും, കഥകളും കൂടി  കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഊരാ കുടുക്കാണ്. 
ക്രിസ്തുമതത്തില്‍   ഏറ്റവും പ്രാധാന്ന്യമുള്ള  'വിശുദ്ധന്‍'  എന്ന വാക്ക്   പോലും വരുന്നത് പുരാതന റോമന്‍ മതത്തില്‍ നിന്നുമാണ്. 
ആദ്യകാലങ്ങളില്‍ സഭയില്‍ വിശുദ്ധരെ പ്രഖ്യാപിച്ചിരുന്നത്: വിശ്വാസികള്‍ ഒരു വ്യക്തിയുടെ ഓര്‍മ്മയോട് കാണിച്ചിരുന്ന ആദരവ്, സ്നേഹം, ആരാധന, ഭക്തി എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. ആതെല്ലാം വായ്മോഴിയായ് തലമുറകളിലേക്ക്  പകര്‍ന്നിരുന്നു.
യേശു വിന്റ്റെ ജീവിത കഥകള്‍ വായ്മൊഴിയായി പകര്‍ന്നിരുന്ന കാലത്ത്, പാശ്ചാത്യ ലോകത്ത്  നിലവിലുണ്ടായിരുന്ന ഗ്രീക്ക്, റോമന്‍ മറ്റു യൂറോപ്യന്‍ മതങ്ങളിലെ  ഐതിഹ്യങ്ങളും,   കഥകളും ചേര്‍ത്തൊരുക്കിയാണ്, നൂറ്റാണ്ടുകള്‍ക്കു  ശേഷം ബൈബിള്‍ ജന്മമെടുക്കുന്നത്. 
ബൈബിള്‍ പുതിയ നിയമത്തില്‍  യേശുവിന്റ്റെ ജനന സമയം  മൂന്ന് ജ്ഞാനികളുടെ സന്ദര്‍ശനം പ്രതിപാതിക്കുന്നത് മത്തായി എന്ന സുവിശേഷകന്‍ മാത്രമാണ്:
1 : ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
9 :   കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.
11 : അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും, കുന്തുരുക്കവും, മീറയും കാഴ്ചയര്‍പ്പിച്ചു. {മത്തായി, 2: 1,9,11}

ജ്ഞാനികള്‍ {രാജാക്കന്മ്മാര്‍}
ഉണ്ണി യേശുവിന് കാഴ്ചകളുമായി എത്തിയ ആ  മൂന്നു പേരുടെ പേരുകള്‍, ആ സംഭവം  വിവരിക്കുന്ന   മത്തായിയോ,  ബൈബിളില്‍ മറ്റാരുമോ പറയുന്നില്ല.

പാശ്ചാത്യ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ആ വിശുദ്ധര്‍:

  ബെല്‍ത്താസര്‍ [Balthazar

അറേബ്യന്‍ രാജാവായിരുന്ന  ബെല്‍ത്താസറായിരുന്നു പാശ്ചാത്യ ക്രിസ്ത്യാനികളുടെ  പാരമ്പര്യം അനുസരിച്ച് യേശുവിന്  മീറ  {സുഗന്ധദ്രവ്യം} കാഴ്ച വക്കുന്നത്. യേശുവിനെ വണങ്ങി തിരികെ പോയ അദ്ദേഹം, AD 55 ജനുവരി 6-ന് അര്‍മേനിയയില്‍ വച്ച് മരിച്ചു എന്ന് ഐതിഹ്യം.  

മെല്‍ക്കിയോര്‍ Melchior ]  

പേര്‍ഷ്യന്‍ രാജാവ്, 
മൂന്നു പേരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍,
സ്വര്‍ണ്ണം കാഴ്ച്ചവക്കുന്നു,
മരണം അര്‍മേനിയ, AD 55, ജനുവരി 1

കാസ്പ്പര്‍ [  Saint Caspar/Gaspar ]

പാശ്ചാത്യ ക്രിസ്ത്യന്‍ പാരംബര്യമനുസരിച്ച്  ബ്രിട്ടീഷ് വിശ്വവിജ്ഞാനകോശം { Encyclopædia Britannica } പറയുന്നു  കാസ്പ്പര്‍ ഒരു   ഇന്ത്യന്‍ രാജാവായിരുന്നു എന്ന് 

മൂന്നാം  നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് വിശ്വസിക്കുന്ന {Apocryphal} 
ആധികാരികമാല്ലാത്ത  Act of Thomas എന്ന പുസ്തകത്തില്‍ 
Gondophares എന്ന ഒരു { Indo-Parthian } രാജാവിനെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. ഈ പേര് അര്‍മേനിയന്‍ ഭാഷയില്‍ "Gastaphar" എന്നും, പിന്നീട് പാശ്ചാത്യര്‍ അത് ഗാസ്പ്പര്‍ {Gaspard} എന്നാക്കി എന്നൊരു വാദം നിലവിലുണ്ട്.  ഇദ്ദേഹമായിരുന്നു അപ്പോസ്തലന്‍ തോമസിനെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചത് എന്ന് മറ്റൊരു കഥ.  
മൂന്നു ജ്ഞാനികള്‍  / രാജാക്കന്മ്മാര്‍ യേശുവിനെ സന്ദര്‍ശിച്ച ഓര്‍മ്മ 
എപ്പിഫനി (Epiphany) അഥവാ {ദനഹാ}  പ്രത്യക്ഷീകരണ തിരുനാൾ,  പരമ്പരാഗതമായി ജനുവരി 6-ന് കത്തോലിക്കാ സഭ ആഘോഷിക്കുന്നത്. മൂന്നുപേരുടെയും മരണം രക്തസാക്ഷിത്വം ആയിരുന്നു എന്ന് കരുതുന്നു. AD 314 ന് മൂവരുടെയും ഭൗതീക അവശിഷ്ട്ടങ്ങള്‍ കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍  നിന്നും ഇറ്റലിയിലെ മിലാനിലേക്ക് കൊണ്ടുവന്നു. പിന്നീട് 1164 ല്‍ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റ്റെ ചക്രവര്‍ത്തിയായിരുന്ന ഫ്രഡറിക് ബാര്‍ബദോസ   അവരുടെ ഭൗതീക  അവശിഷ്ട്ടങ്ങള്‍ ജെര്‍മ്മനിയിലെ   Shrine of the Three Kings at Cologne Cathedral  കൊണ്ടുപോയി എന്ന്  പരക്കെയുള്ള വിശ്വാസം.
ഒരു നക്ഷത്രത്തിന്റ്റെ പുറകേ പോയി അത് യേശു ജനിച്ചത്‌ സൂചിപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യം: 
എന്ത് കൊണ്ട് മൂന്നു പേര്‍ മാത്രം ആ നക്ഷത്രം കണ്ടു!? 
ബൈബിള്‍ എഴുതപ്പെടാതിരുന്ന കാലത്ത് യഹൂദരുടെ സംഖ്യാ {24:17}പുസ്തകം മാത്രം പറയുന്ന  കഥയില്‍  വിശ്വസിക്കാന്‍ മാത്രം എന്തായിരുന്നു ഇത്ര പ്രത്യേകത.?
എന്തുകൊണ്ട് അവര്‍  സഞ്ചരിച്ച രാജ്യങ്ങളില്‍ അവരെക്കുറിചുള്ള തെളിവുകള്‍ അവശേഷിക്കാതിരുന്നത്?
ഇവര്‍ മൂവരും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരായിരുന്നു, അല്ലെങ്കില്‍ അവരായിരുന്നു ആ മൂന്നുപേര്‍  എന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്നും  ലഭ്യമല്ല. ഇതൊരു ചരിത്ര സത്യമായി ആധുനീക ചരിത്രകാരന്മ്മാര്‍ വിശ്വസിക്കുന്നുമില്ല, മറിച്ച് ഒരു Pious Fiction എന്ന് മാത്രമാണ് അവരുടെ  അഭിപ്രായം. 

"ഷേബായിലെയും സേബായിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്ചകള്‍കൊണ്ടുവരട്ടെ! എല്ലാ രാജാക്കന്‍മാരും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!"  
[സങ്കീര്‍ത്തനങ്ങള്‍, 72: 10/11]
"ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും." {ഏശയ്യ, 60:6}
പഴയ  നിയമത്തില്‍ പറയുന്ന ഈ കാര്യങ്ങള്‍ യേശുവിന്റ്റെ ജന്മ്മത്തെ കുറിച്ചാണെന്ന്  വരുത്താന്‍ സഭ ഉണ്ടാക്കിയ കഥകളാണോ ഇതൊക്കെ എന്ന് സംശയം തോന്നാം! അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇന്ത്യയില്‍, 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശുദ്ധ കാസ്പ്പാര്‍ എന്ന പേരില്‍  ഒരു പള്ളിപോലും ഇല്ലാത്തത്, അതും തോമാസ്ലീഹായുടെ സഹചാരി ആയിരുന്നു എന്ന് പാശ്ചാത്യര്‍ വിശ്വസിക്കുന്ന ആളുടെ പേരില്‍!?
ഇന്നത്തെ  കാലത്ത് ഒരു വിശുദ്ധനെ  ഉണ്ടാക്കാന്‍  കോടികള്‍ ചിലവാണ്‌, എന്നിട്ടും പാശ്ചാത്യര്‍ വിശ്വസിക്കുന്ന ഒരു കഥയും വിശുദ്ധരിലും KCBC യോ സുനഹദോസുകളോ  പ്രാധാന്ന്യം നല്‍കാത്തതും എന്തായിരിക്കും?
കത്തോലിക്കാ  വിശ്വാസം അനുസരിച്ച് പേരില്ലാത്ത മൂന്നു രാജാക്കന്മ്മാര്‍ വന്നു യേശുവിനെ വണങ്ങി, അത്  പ്രവചനങ്ങളുടെ 
പൂര്‍ത്തീകരണമാണ്. അല്ലാതെ അവരുടെ പേരോ നാടോ ഒരു വിഷയമല്ല! 
കാരണം, സംശയങ്ങള്‍ ചോദിക്കാന്‍  പാടിലാത്ത,കഥകളും, വിശ്വാസവും അതാണല്ലോ സഭ! 
എന്തുകൊണ്ടോ, ഇതൊക്കെ  തോമാശ്ലീഹ നേരിട്ട് വന്നു മാമ്മോദീസ മുക്കി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അന്ന്യമായി കൊണ്ടിരിക്കുന്നു!!!

---------------------------------------------------------------------------------------------------------

Tag>  ഇന്ത്യക്കാരനായ ആദ്യ വിശുദ്ധന്‍ - കാസ്പ്പര്‍ / ഗാസ്പ്പര്‍ 
വിശുദ്ധ കാസ്പ്പര്‍ / വിശുദ്ധ ഗാസ്പ്പര്‍
The first ever Indian Saint / Caspar /Gaspar
St. Caspar / St. Gaspar
https://en.wikipedia.org/wiki/Codex_Sinaiticus
http://www.codex-sinaiticus.net/en/
https://en.wikipedia.org/wiki/Canonization
https://en.wikipedia.org/wiki/Saint
https://www.britannica.com/topic/Magi
https://en.wikipedia.org/wiki/Biblical_Magi
https://en.wikipedia.org/wiki/Saint_Caspar
https://en.wikipedia.org/wiki/Gondophares
https://en.wikipedia.org/wiki/Melchior_(Magus)
https://en.wikipedia.org/wiki/Balthazar_(Magus)
https://en.wikipedia.org/wiki/Epiphany_(holiday)
https://en.wikipedia.org/wiki/Western_Christianity
https://en.wikipedia.org/wiki/Casper
https://en.wikipedia.org/wiki/Acts_of_Thomas
http://www.unamsanctamcatholicam.com/history/79-history/446-canonization-and-the-early-church.html

Tuesday, 20 December 2016

മുല ചുരത്തുന്ന മാതാവ്

1146-ല്‍ ജര്‍മ്മനിയിലെ Speyer Cathedral-ലില്‍ വച്ച് കന്യകാ മാതാവ് ബെര്‍ണാഡിന് പ്രത്യക്ഷപ്പെട്ടു! 
സഭയുടെ അങ്ങാടി കഥകള്‍ പലതരം:
ബര്‍ണാഡ് മാതാവിന്റ്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന സമയം മാതാവ് പ്രത്യക്ഷപ്പെട്ടു എന്നും മുല ചുരത്തി വായില്‍ ഒഴിച്ചു എന്ന് ഒരു കഥ.
മുല ചുരത്തിയത് വായിലല്ല, കണ്ണില്‍ ആയിരുന്നു എന്നും, അങ്ങനെ കണ്ണിലെ അസുഖം മാറ്റി അത്ഭുതം നടത്തി എന്ന് മറ്റൊരു കഥ.
കുടിക്കുന്ന വീഞ്ഞിന്റ്റെ പഴക്കവും, അളവും, വീര്യവും അനുസരിച്ച്, ചിലരില്‍ ഉണ്ടാകുന്ന ലൈംഗീക ഉത്തേജനത്തെ, ഉന്മാതത്തെ, മതിഭ്രമത്തെ, മാനസീക വിഭ്രാന്തിയെ: "വെളിപാട്" എന്ന് ഓമന പേരിട്ട്, വിശ്വാസം വില്‍ക്കാനുള്ള കഥകളാക്കി മാറ്റി സഭ വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു, എന്നും!
അല്ലെങ്കില്‍,
മുല ചുരുത്താതെ അത്ഭുതം ചെയ്യാനുള്ള സൂത്രം
മാതാവിന് ആരും പഠിപ്പിച്ച് കൊടുക്കാതിരുന്നത് - കഷ്ട്ടം തന്നെ മൊതലാളി!
അച്ഛന്റ്റെ അസുഖം ശരീരത്തില്‍ വേറെ എവിടെയെങ്കിലും ആകാതിരുന്നത്
മഹാ ഫാഗ്യം!!!

Lactation of St. Bernard of Clairvaux allegedly took place
at Speyer Cathedral, Germany in 1146.



Image:
Alonso Cano, The Miraculous Lactation of Saint Bernard, c. 1650, oil on panel. 

Museo Nacional del Prado, Madrid, Spain