രാത്രി കിടന്നുറങ്ങുമ്പോള്‍ കൈകള്‍ കെട്ടിയിട്ടാല്‍ മാറുന്ന ഒരു മാനസീക അവസ്ഥമാത്രമാണ് ഇത്!
നിന്റ്റെ പാപങ്ങള്‍ക്ക് വേണ്ടി ചമ്മട്ടിയടികള്‍ ഏറ്റു വാങ്ങി കുരിശില്‍ തറച്ച ദൈവപുത്രന്‍റ്റെ പീഡാനുഭവത്തില്‍ പങ്കു ചേരാനാണ് നീ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് നിരന്തരം കേള്‍ക്കുന്നവര്‍, ഇത് പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.
സധാരണ കുടുംബ ജീവിതം നയിക്കുന്ന എത്രപേര്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാകുന്നുണ്ട്!? അവര്‍ക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ അതോ ജീവത്തില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, ഒരു പരിതിവരെ, ഓരോ ദിവസവും സ്വന്തം ജീവിതത്തെ മോഡി പിടിപ്പിച്ച്, അലങ്കരിച്ച് ജീവിതം ആസ്വതിക്കാനും കഴിയുമ്പോള്‍ ഇത്തരം ഒരു മാനസീക അവസ്ഥ വരാനുള്ള അവസരം ഇല്ലാത്തത് കൊണ്ടോ !?
അടച്ചുകെട്ടിയ മതില്‍കെട്ടുകള്‍ക്കു മറവില്‍ ഹോമിക്കപ്പെട്ട് ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട ജീവിതങ്ങള്‍ക്ക്, യേശുവെന്ന തനിക്കു വേണ്ടി കൊല്ലപ്പെട്ട മണവാളന്‍റ്റെ കഥകള്‍ അല്ലാതെ വേറെ എന്താണ് ഓര്‍ക്കാന്‍ ഉള്ളത്. അവരെ ഇത്തരം ഒരു മാനസീക വിഭ്രാന്തിയിലേക്ക് എത്തിചേരുകയുള്ളൂ. ചിലര്‍ അതിനെ ചൂഷണം ചെയ്തു വിശ്വാസമെന്ന വ്യാപാരം പുഷ്ട്ടിപ്പെടുത്തുന്നു എന്നത് പരിതാപകരം തന്നെ.
പലതരത്തില്‍ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് അതുവഴി യേശു വിന്റ്റെ പീഡാനുഭവത്തില്‍ പങ്കുചേര്‍ന്ന് സായൂജ്യം / സംതൃപ്തി കണ്ടെത്തിയിരുന്ന ആചാരങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു എന്നും, അവരില്‍ ചിലരെ സഭ വിശുദ്ധരാക്കി എന്നതും കോണ്‍വെന്‍റ്റുകളില്‍ ഇന്നും വായിക്കുന്ന കഥകളാണ്.
പലതരത്തില്‍ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് അതുവഴി യേശു വിന്റ്റെ പീഡാനുഭവത്തില്‍ പങ്കുചേര്‍ന്ന് സായൂജ്യം / സംതൃപ്തി കണ്ടെത്തിയിരുന്ന ആചാരങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു എന്നും, അവരില്‍ ചിലരെ സഭ വിശുദ്ധരാക്കി എന്നതും കോണ്‍വെന്‍റ്റുകളില്‍ ഇന്നും വായിക്കുന്ന കഥകളാണ്.
"എന്റ്റെ ദൈവമേ എന്റ്റെ ദൈവമേ എന്തുകൊണ്ട് എന്നെ നീ ഉപേക്ഷിച്ചു" എന്ന് വേദന കൊണ്ട് പുളഞ്ഞപ്പോള്‍ കുരിശില്‍ കിടന്ന് യേശു കരഞ്ഞു എന്ന് ബൈബിള്‍ തന്നെ പറയുമ്പോള്‍, താന്‍ അനുഭവിച്ച വേദന മറ്റുള്ളവരും അനുഭവിക്കണം എന്ന് ആഗ്രഹിക്കുകയും, അത് കണ്ട് സായൂജ്യമടയുന്ന വെറുമൊരു സാഡിസ്റ്റായെ യേശുവിനെ കാണാന്‍ സാധിക്കുകയുള്ളൂ .
ഇതൊക്കെ, മതമെന്ന മായയായ മാനസീക വിഭ്രാന്തിയില്‍ വിശ്വാസിക്കുന്നവര്‍ക്ക് ലഭിക്കുന്ന വ്യര്‍ഥ സായൂജ്യമല്ലാതെ വേറെന്താണ്!?
---------------------------------------------------------------
http://www.vatican.va/archive/ccc_css/archive/catechism/p3s1c3a2.htm
http://www.vatican.va/archive/ccc_css/archive/catechism/p122a4p2.htm
http://www.vatican.va/archive/ccc_css/archive/catechism/p2s2c2a5.htm
http://www.proecclesia.com/penny%20catechism/
https://en.wikipedia.org/wiki/Self-flagellation
https://en.wikipedia.org/wiki/Self-harm
http://news.bbc.co.uk/2/hi/uk_news/magazine/8375174.stm
https://www.britannica.com/topic/flagellation
http://www.newadvent.org/cathen/06092a.htm
http://www.webmd.com/anxiety-panic/guide/self-injuring-hurting
http://www.mentalhealthamerica.net/self-injury
https://www.nami.org/Learn-More/Mental-Health-Conditions/Related-Conditions/Self-harm
https://www.mentalhelp.net/articles/6-reasons-why-people-self-injure/